Tuesday 31 May 2016

മാറ്റണം ... ചട്ടങ്ങൾ . ! / Mattanam ... Chattangal . !

അമിത പ്രതീക്ഷയോടെ കാത്തിരുന്ന
ഒരു ജനതക്ക് മുന്നിൽ , ശുഭ പ്രതീക്ഷയോടെ
ഒരു പുതിയ ഭരണ പക്ഷം വന്ന് ഭരണം തുടങ്ങി കഴിഞ്ഞു .
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പലരും പറയുമ്പോഴും , മൊത്തത്തിലുള്ള  ഈ കെട്ടും മട്ടും കണ്ടാൽ എന്തോ പുത്തൻ കോമ്പിനേഷനുകളടങ്ങിയ , ഒരു പ്രത്യേക ലഹരി തന്നെയുള്ള ഈ വീഞ്ഞ് -  ഇവർ കേരള ജനതക്ക് പകർന്ന് തരുമെന്ന് തന്നെ നമുക്കെല്ലാം ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം ...
'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് ഇമ്പ്രഷൻ 'എന്ന് പറയുന്ന പോലെയുള്ള ഒരു തുടക്കം സൃഷ്ട്ടിക്കുവാൻ - നമ്മുടെ പുതിയ മുഖ്യമന്ത്രിക്കും ടീമിനും പ്രാ‍ധാന്യം ചെയ്യുവാൻ കഴിഞ്ഞു എന്നത് ഒരു വാസ്തവം തന്നെയാണ് ...

ഒപ്പം തന്നെ ദേശീയമായി തന്നെ നല്ല കിണ്ണങ്കാച്ചി  പരസ്യ വിഞ്ജാപനകളാൽ ഈ വരവേൽ‌പ്പ് കൊട്ടിയറിച്ച് , മോദി തന്റെ മോഡി കൂട്ടി കൊണ്ടിരിക്കുന്ന പോലെ -  'ഒരു മുമ്പേ നടക്കും ഗോവു തൻ പിമ്പേ നടക്കും ' ഇഫക്റ്റും ഉണ്ടാക്കുവാൻ നമ്മുടെ സ്വന്തം പുതിയ ഗവർമേന്റീനും സാധിച്ചിരിക്കുന്നു ... !

പണം പോയാലും പവറ് നാലാൾ അറിയട്ടെ
എന്ന് കരുതുന്ന ന്യൂ-ജെൻ രാഷ്ട്രീയ കളികൾ  ...

കൂട്ടത്തിൽ നിന്നും വയോധികരെ മാറ്റി നിറുത്തി അതാതിടങ്ങളിൽ
ആയതിന്റേതായ പ്രാഗൽഭ്യവും , കഴിവും , തന്റേടവുമുള്ള മന്ത്രിമാരെ
തിരെഞ്ഞെടുത്താണ് ഭരണപക്ഷം ആദ്യത്തെ ഒരുഗ്രൻ കൈയ്യടി നേടിയത് ...
ഒപ്പം തന്നെ ഈ ഭരണ തലവ(തലൈവി)ന്മാർ അതാത് തട്ടകകങ്ങളിൽ
കയറിയിരുന്ന ശേഷമുള്ള പ്രഥമ നടപടികളും , പ്രസ്താവനകളും പൊതുജനത്തിന് ഇമ്പമേറിയതും , ഹിതമുള്ളതും തന്നെയായിരുന്നു എന്നതിന് ഒരു സംശയവും വേണ്ട ...

ഇത്തരം പുതു പുത്തൻ ഭരണ ക്രമങ്ങൾ അവർക്കെല്ലാം തുടരാൻ കഴിയട്ടേ ...
അതിൽ പുത്തരിയിൽ കല്ല് കടിച്ച പോലെ അതിരപ്പിള്ളി
ഊർജ്ജ പദ്ധതി പെട്ടെന്ന് തന്നെ  ഊതി വീർപ്പിച്ചപ്പോൾ ,
ബലൂണിൽ നിന്നും കാറ്റ് പോകുന്ന പോലെ  ഇത്തിരി ഊർജ്ജം
ചൂറ്റി പോയി എന്ന് മാത്രം ... !
നമ്മുടെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ ജസ്റ്റൊന്ന്  മറിച്ച് നോക്കിയാൽ കാണാവുന്നതാണല്ലോ - കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് വെച്ച് യൂറോപ്പ്യൻ രാജ്യങ്ങളുടെ കോളണി വാഴ്ച്ച ഭരണങ്ങൾ കെട്ടുകെട്ടിച്ച് , അനേകമനേകം നാട്ടുരാജാക്കന്മാരിൽ നിന്നും മോക്ഷം  ലഭിച്ചപ്പോൽ ;  സ്വാതന്ത്ര്യാനാന്തരം  അഖണ്ഡ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുകയായിരുന്നു .

പിന്നീട് പാക്കിസ്ഥാനും , ബംഗ്ലാദേശുമൊക്കെ ഹിന്ദുസ്ഥാനിൽ നിന്നും വിട്ടു
പോയെങ്കിലും , ഇന്നും  ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ...!
എന്നാൽ നമ്മുടെ നാട്ടിൽ മിക്ക സംസ്ഥാനങ്ങളിലും ജനാധിപത്യത്തിലൂടെ
ജനങ്ങൾ തിരെഞ്ഞെടുക്കുന്ന മന്ത്രിമാർ , ആ പണ്ടത്തെ രാജാവിന്റെ സ്ഥാനമാനങ്ങൾ
മിക്കവാറും , ഇന്നും കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും  പറയാം ... !

സ്വാതന്ത്ര്യാനന്തര  ഇന്ത്യയിലെ ആദ്യ തിരെഞ്ഞെടുപ്പിൽ ഭരണത്തിലേറിയവരുടെ  തായ്‌ വഴിയിലുള്ള പിന്മുറക്കാർ തന്നെയാണ് , അന്ന് തൊട്ട് ഇന്ന് വരെ ഇന്ത്യാ മഹാരാജ്യത്തിലെ മിക്ക നിയോജക മണ്ഡലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട് ; അധികാര കസേരകൾ പങ്കിട്ട് കൊണ്ടിരിക്കുന്നു എന്നുള്ള ഒരു വിരോധാപാസം കൂടി , നമ്മുടെ ജനാധിപത്യത്തിന്റെ കൂടെ കൂട്ടി വായിക്കേണ്ടി വരും  ...
അതായത് തലമുറകളായി കൈമാറി കിട്ടികൊണ്ടിരിക്കുന്ന  ഈ അധികാരം ,  നിലനിറുത്തുവാൻ വേണ്ടി ഇത്തരം നേതാക്കൾ എന്നുമെന്നോണം മതാധിപത്യത്താലും , ജാത്യാധിപത്യത്താലും ,  സംസ്ഥാനാധിപത്യത്താലും , ദേശാധിപത്യത്താലും ഇന്നത്തെ ഇന്ത്യൻ ജനാധിപത്ത്യത്തിൽ വെള്ളം ചേർത്ത് കൊണ്ടിരിക്കുന്നു എന്നർത്ഥം ...

പുതിയ മുന്നണികളിൽ മാറി മാറി അണി ചേർന്നും , സ്വന്തം പാർട്ടിയെ പിളർത്തി പുത്തൻ പാർട്ടികൾ ഉണ്ടാക്കിയും മറ്റും തനി ഇത്തിക്കണ്ണി പാർട്ടികളായി ഭരണത്തിൽ എത്ര നാറിയാലും - അഴിമതിയും , പ്രീണന നയങ്ങളുമായി കടിച്ച് തൂങ്ങി കിടക്കുന്ന അവസ്ഥാ വിശേഷങ്ങളാണ് , ഇന്നും ഇന്ത്യയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും , ശേഷം  അവർ ചേക്കേറുന്ന ഭരണ കൂടങ്ങളിലും കാണാൻ കഴിയുന്നത് ...!

നമ്മുടെ കേരളത്തിൽ തന്നെ പിതാവിന്റെ പിന്തുടർച്ചയാൽ  തന്നെ ഭരണ പാരമ്പര്യം
മക്കളാൽ കാത്ത് രക്ഷിക്കുന്ന /  പിന്തുണ്ടരുന്ന എത്ര നിയോജക മണ്ഡലകൾ തന്നെയുണ്ട് അല്ലേ. 
ഇങ്ങനെ പോയാൽ കാല ക്രമേണ ഇന്ത്യൻ രാഷ്ട്രീയ രീതികളും ഭാരതത്തിലെ  മറ്റ് പാരമ്പര്യ തൊഴിലുകളെ പോലെ ; ഇവിടെയുള്ള  ജനാധിപത്യ സംവിധാ‍ാനങ്ങളും അധപതിക്കുവാൻ സാധ്യതയുണ്ട് ...

ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി - മത - ദേശീയ - വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് ഓരൊ പാർട്ടികൾ മത്സരിപ്പിക്കുന്നത് .
രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല . ഒരു മന്ത്രിയൊ , എം.പി യൊ , കൌൺസിലറൊ അവരവരുടെ ഭരണ കാലവുധി കഞ്ഞിഞ്ഞാൽ , സ്വന്തം തൊഴിലുകളിലേക്ക് മടങ്ങി പോകകയാ , പുതിയത് കണ്ടെത്തി ജീവിക്കുകയൊ ചെയ്യുന്നു ...


ഇതു പോലെയൊക്കെയുള്ള ചട്ടങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലും
നമ്മുടെ നാട്ടിലും നടപ്പാക്കിയാൽ   നാടും നാട്ടരുമൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ ... !

എന്തായാലും ഇത്തവണ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയെ തിരെഞ്ഞെടുക്കുന്നതിന് മുമ്പ് , നാട്ടിലുള്ള ഒരു മതാധിപത്യവും , ജാത്യാധിപത്യവും ഭരണ
പക്ഷത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലാ എന്നതിൽ നിന്ന് തന്നെ , ഈ ഭരണ ക്രമങ്ങളെ നിയന്ത്രിക്കുവാൻ ഇത്തരം ചരട് വലിക്കാ‍ർക്ക് കഴിയില്ലെന്ന് പ്രതീക്ഷിക്കാം ...


ഇനി പഴയ സിദ്ധാന്തങ്ങെളെല്ലാം മാറ്റിവെച്ച് കുടിൽ വ്യവസായങ്ങളടക്കം എല്ലാ വ്യവസായിക രംഗത്തും , തൊഴിൽ മേഖലകളിലും , കാർഷിക മേഖലകളിലും( വീഡിയോ) അത്യാധുനിക യന്ത്രവൽക്കരണം( ഒരു മിനിറ്റ് വീഡിയോ) നടത്തുവാനുള്ള നടപടികൾ ഉണ്ടാക്കി , അതാതിടങ്ങളിലെ തൊഴിലാളികൾക്ക് ആയതിലൊക്കെ പരിശീലനം നല്കിയുള്ള ഒരു പുതിയ തൊഴിൽ വിപ്ലവത്തിനാണ് ഈ ഭരണകൂടം ശ്രമിക്കേണ്ടത് ...
പ്രവാസി മലയാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇത്തരം വിദ്യകളിലൊക്കെ പ്രാവീണ്യരായ അവർക്കൊക്കെ നാട്ടിലും എത്തിപ്പെട്ടാൽ തൊഴിൽ കണ്ടെത്തുവാൻ ഇത് ഏറെകുറെ സഹായിക്കും...
ഇന്ന് ലോകത്തുള്ള വമ്പൻ രാജ്യങ്ങളെ മാറ്റി നിറുത്താം , എന്നാൽ ഏറെ പിൻ പന്തിയിൽ നിൽക്കുന്ന ചില ആഫ്രിക്കൻ കരീബിയൻ , തെക്കനമേരിക്കൻ രാജ്യങ്ങളടക്കം , ചൈന , കൊറിയ , ത്‍ായ്ലാന്റ് മുതലായ രാജ്യങ്ങളിലൊക്കെ എല്ലാ രംഗങ്ങളിലും പുരോഗതിയിലേക്ക് കുതിച്ചുയരുവാൻ സഹായിച്ചത് ഇത്തരം ആധുനിക വൽക്കരണണങ്ങളാണെന്ന് പച്ച പരമാർത്തമായ ഒരു കാര്യമാണല്ലോ ... !
പിന്നെ നമുക്കാവശ്യമുള്ളതിലും എത്രയോ ഇരട്ടി ഊർജ്ജം നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുവാൻ വേണ്ടത്ര സൂര്യ വെളിച്ചവും , കാറ്റും , തിരമാലകളും നമ്മുടെ നാട്ടിൽ അങ്ങാളമിങ്ങോളം സുലഭമായി ഉള്ളതാണല്ലൊ . അതു കൊണ്ട്  മനുഷ്യനും പ്രകൃതിക്കും അപകടകരമായ താപ വൈദ്യുത നിലയങ്ങളും , അണക്കെട്ടുകളും , അണുഭേദന റിയാക്ടറുകളുമൊന്നും പുതിയതായി തുടങ്ങാതെ, സോളാർ / വിൻഡ് / ടൈഡൽ എനർജി പ്ലാന്റുകൾ സ്ഥാപിക്കുവാൻ ഈ ഭരണകൂടം ആരംഭം കുറിക്കട്ടെ...

ഇനി വരുന്ന തലമുറക്കും , പ്രകൃതിക്കും ദുരിതം വിതക്കുന്ന ജല വൈദ്യുതി / ആണവ നിലയ വൈദ്യുതി പദ്ധതികളെല്ലാം , ഇന്ന് ആഗോള വ്യാപകമായി പല ലോക രാജ്യങ്ങളും ഉപേക്ഷിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ { അമേരിക്ക പോലും അവരുടെ ഏറ്റവും വലിയ ഡാം പൊളിച്ച് കളഞ്ഞ് നദീ തട പരിസ്ഥിതി തിരീച്ചെടുക്കുന്ന കാഴ്ച്ച ); ഇന്ന് ലോക എക്കണോമിയിൽ മുൻപന്തിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വീണ്ടും ഇത്തരം പദ്ധതികൾക്ക് പിന്നാലെ നടക്കുന്നത്  വല്ലാത്ത ഒരു നാണക്കേട് തന്നെയാണ് ... !
ഇനി കേരളത്തിൽ് ഭൗമ - ജല - വ്യോമ ഗതാഗത വികസങ്ങൾ കൂടി നാട്ടിലെങ്ങും
പ്രാബല്യത്തിൽ വരുത്തിയാൽ വിനോദ സഞ്ചാരമടക്കം മറ്റെല്ലാ മേഖലകളും സമ്പുഷ്ടമാകും ... !

ഈ വിഷയങ്ങളിലെല്ലാം ഊന്നൽ നൽകിയുള്ളതായിരിക്കണം
നമ്മുടെ നിയുക്ത മന്ത്രിസഭയുടെ ഓരൊ പുതിയ നടപടികളും  .  അപ്പോൾ
ഭാവിയിൽ നമ്മുടെ കേരളം ആരോഗ്യം , വിദ്യഭ്യാസം എന്നീ രംഗങ്ങൾ നാം കീഴടക്കി കൊണ്ടിരിക്കുന്ന പോലെ ഭാരതത്തിനും ,  ലോകത്തിനും ഒരു മാതൃക സംസ്ഥാനമായി തീരും ... !

പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ ...
നിർഭയം ഇത്തരം പുതിയ രീതികൾ കൊണ്ട് വന്ന് അഴിമതിയില്ലാത്ത , കാര്യ പ്രാപ്തമായ ഒരു നല്ല ഭരണത്തിന്  തുടക്കമിടുവാൻ നമ്മുടെ
പുതിയ ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു...
ജയ് കേരളം ... ജയ് ഭാരതം ...!

 പിന്നാമ്പുറം :- 
‘ ബ്രിട്ടീഷ് മലയാളി ’ യിലും ,
മലയാളം വായന ’യിലും  പ്രസിദ്ധീകരിച്ച ആലേഖനമാണിത് .

23 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിലെ ജനാധിപത്യം നാൾക്ക് നാൾ
മതാധിപത്യവും , ജാത്യാധിപത്യവും , ദേശധിപത്യവുമൊക്കെ
കെട്ട് പിണഞ്ഞ് അധപതിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചകളാണല്ലോ
നാം കുറെ കാലങ്ങളായി എന്നും കണ്ടുകൊണ്ടിരിക്കുന്നത്...

ഭരണക്കാരാണെങ്കിൽ സ്വന്തം കസേരകളിൽ സ്ഥിരമായി വാഴുവാൻ
വേണ്ടി അഴിമതികൾ നടത്തിയും , മറ്റ് പ്രീണന നയങ്ങളാലും എത്ര നാറിയാലും
ഭരണങ്ങളിൽ കടിച്ച് പിടിച്ച് തൂങ്ങി നിൽക്കുന്ന അവസ്ഥാ വിശേഷങ്ങൾ...

വളരെ വിരളമായ ജന സമ്മിതിയുള്ള നേതാക്കളെ ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളൂ ,
ഒപ്പം പല കഴിവും പ്രാഗൽഭ്യവുമുള്ളവരെ നാട് വിറ്റ് കുട്ടി ചോറാക്കുന്ന സ്ഥീരം ഭരണക്കാർ
ഭരണ രംഗത്തേക്ക് അടുപ്പിക്കുന്നില്ല..

നമ്മുടെ നാടിന്റെ വിധി - എല്ലാം
സഹിക്കുന്ന പാവം സമ്മതിദായകന്റെ യോഗം..

ഇത് വെറുമൊരു രാഷ്ട്രീയ നിരീക്ഷണമാണ് കേട്ടൊ കൂട്ടരെ

vettathan said...

പിണറായിക്ക് ഇച്ഹാശക്തിയുണ്ട് .പ്രത്യയ ശാസ്ത്രത്തിന്റെ അസ്ഖ്യതയും ഇല്ല. പക്ഷെ ഏതു മാറ്റത്തിനും അണികളെ കൂടെ കൂട്ടേ ണ്ടതുണ്ട്‌. ഇത്രയും കാലം എതിർക്കാൻ മാത്രം ശീലിച്ചവർക്ക് അതിനു കഴിയുമോ ? ഇല്ലെങ്കിൽ ബംഗാൾ ആവർത്തിക്കും

© Mubi said...

കാത്തിരുന്നു കാണാം. നല്ലതിനാകട്ടെ മാറ്റങ്ങള്‍!

കൊച്ചു ഗോവിന്ദൻ said...

മുരളിയേട്ടൻ പറഞ്ഞത് പോലെ നമ്മുടെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസനപ്രവർത്തനങ്ങൾ തന്നെയാണ് വേണ്ടത്. അതിന് ജനങ്ങളുടെയും ഗവൺമെന്റിന്റെയും മികച്ച സഹകരണം ആവശ്യമാണ്‌. പക്ഷേ, നിർഭാഗ്യവശാൽ എല്ലാവർക്കും വലുത് സ്വന്തം കാര്യവും സ്വന്തം പാർട്ടിയും തന്നെയാണ്. അതുകൊണ്ട്, മാറ്റുവിൻ ചട്ടുകങ്ങളെ എന്ന സ്വപ്നം ഇന്നത്തെ സാഹചര്യത്തിൽ യാഥാർത്ഥ്യത്തിൽ നിന്നും ദൂരെ ദൂരെയാണ്.

keraladasanunni said...

തുടക്കം ഉജ്ജ്വലം എന്നു പറയാം. ഈ നില തുടരാന്‍ കഴിയട്ടെ.

ManzoorAluvila said...

മുരളിയേട്ടന്‍റെ അഭിപ്രായങ്ങളോട് യോചിക്കുന്നു ..പ്രകൃതിയെ തളര്‍ത്താത്ത വികസനം നമുക്ക് സ്വാഗതം ചെയ്യാം

Cv Thankappan said...

തൃശ്ശൂരില്‍നിന്നുള്ള മൂന്നു മന്ത്രിമാരും ഊര്‍ജ്ജ്വസ്വലരായി അവരവരുടെ വകുപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പറഞ്ഞത് തെറ്റെന്നുതോന്നിയാല്‍ വാശികാണിക്കാതെ തെറ്റുതിരുത്താന്‍ കാണിക്കുന്ന ആര്‍ജ്ജവവും നല്ല ലക്ഷണമാണ്.
ഇനിയെല്ലാം കാത്തിരുന്നു കാണാം.
ആശംസകള്‍

സുധി അറയ്ക്കൽ said...

ഭരണകൂടത്തെ ബാധിച്ച കൊടിയ അഴിമതിയെ പാടേ തൂത്തെറിയാനായി ജനം നൽകിയ മികച്ച ഭൂരിപക്ഷം ഈ സ‌ർക്കാരെങ്ങനെ വിനിയോഗിക്കുന്നു എന്ന് കാണാം.

കഴിഞ്ഞ വി.എസ്‌ സർക്കാരിന്റെ ആദ്യ ദിനങ്ങളും കലുഷിതമായിരുന്നില്ലേ?ആഭ്യന്തരവകുപ്പിനുവേണ്ടി മടത്തിയ പിടിവലി എത്ര വിചിത്രമായിരുന്നു.അവസാനം വി.എസ്‌ വഴങ്ങി.(ഇപ്പോൾ മുഖ്യന്റെ കൈവശമാണീ രണ്ട്‌ വകുപ്പുകളും)

മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ലെന്ന് തമിഴ്‌നാടിന്റെ വാദത്തോട്‌ കേരളാമുഖ്യൻ യോജിച്ചതിന്റെ പിന്നിൽ മറ്റെന്തെങ്കിലും കാരണം കാണില്ലെന്ന് പ്രത്യാശിക്കാം.

ജനത്തിനു വേണ്ടാത്ത ,കേരളത്തിന്റെ ആവാസവ്യവസ്ഥിതിയെ ത്തന്നെ മുച്ചൂടും നശിപ്പിക്കാൻ ഹേതുവായേക്കാവുന്ന ആതിരപ്പള്ളി പദ്ധതിയ്ക്ക്‌ സി.പി.എമ്മിലെ ഔദ്യോഗികപക്ഷം മുറവിളി കൂട്ടുന്നതിന്റെ പിന്നിലെന്താണ്?പദ്ധതിയ്ക്ക്‌ പിന്നിൽ അടിച്ച്‌ മാറ്റാവുന്ന കോടാനുകോടികൾ ലക്ഷ്യം വെച്ചാകാൻ സാധ്യതയില്ലെങ്കിൽ ജനനന്മ ആകണമല്ലോ.അങ്ങനെ ആകാൻ സാധ്യതയുമില്ല.
കിനാലൂരിലെ ജനങ്ങളെ രാത്രി പോലീസിനെ ഇറക്കി അടിച്ചോടിയ്ക്കാൻ ശ്രമിച്ച എളമരീം കരീമിനെപ്പോലെയുള്ള നേതാക്കളുണ്ടെങ്കിൽ പരിസ്ഥിതി,പ്രകൃതി ഇവയൊന്നും സംരക്ഷിയ്ക്കപ്പെടാൻ പോകുന്നില്ല.

(ആറന്മുള വിമാനത്താവളപദ്ധതി കൂടി പൊടിതട്ടിയെടുത്താൽ എല്ലാമായി)

കാലികമായ പോസ്റ്റ്‌ .

ആശംസകൾ മുരളിച്ചേട്ടാ.സുഖമാണെന്ന് കരുതുന്നു....

വീകെ said...

കാത്തിരുന്നു കാണേണ്ടതാണ് രാഷ്ടീയം. രാഷ്ട്രീയക്കാരുടെ വാക്കും നോക്കും എത്ര കണ്ട് ജനം വിശ്വസിക്കും ...!?

വീകെ said...
This comment has been removed by the author.
Mohammed Kutty.N said...

ആദ്യമായി ഒരു ക്ഷമാപണം _ഇവിടെ വരാന്‍ പറ്റാത്തതില്‍ !(മിക്കവാറും എവിടെയും എത്താറില്ല ട്ടോ ....)
ഇനി നമ്മുടെ ജനാധിപത്യം."ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ ..."?!എല്ലാം ഇതിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.ചുമരില്ലാതെ ചിത്രം വരക്കാന്‍ പറ്റില്ല.അങ്ങിനെ ഈ മണ്ണും മനസ്സും മരുഭൂമിയാക്കിയതില്‍ എനിക്കു കൂടി പങ്കില്ലെന്നു പറയാന്‍ എനിക്കു പറ്റില്ല...
എവിടെ സൗമ്യ,ജിഷ.....?ചോദ്യങ്ങളേ നമുക്കിന്നുള്ളൂ.ഉത്തരങ്ങള്‍ .....!!!ഇന്നില്‍ നിന്ന് ഇന്നലെയിലേക്കും നാളെയിലേക്കും നോക്കുന്ന നമുക്കിനി നെഞ്ചിടിപ്പ് കൂടുകയല്ലേ ഉള്ളൂ ..!
പിന്നെ ഏതു 'ഭരണ പക്ഷ'ത്തിനു ഈ മണ്ണിനെ തിരിച്ചു തരാന്‍ പറ്റും ....
കാലികമായ ഈ വിചാരപ്പെടലിനു ഒരു പാട് ആശംസകള്‍ !!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി.പിണറായിക്ക് ഇച്ഛാശക്തിയുണ്ടെങ്കിലും.പ്രത്യയ ശാസ്ത്രത്തിന്റെ അസ്ഖ്യതയുള്ളവരും , എന്തിനേയും എതിർക്കാൻ മാത്രം ശീലമുള്ളവരുമായ ഒരു പ്രസ്ഥാനത്തിനുള്ളിൽ ഇനി എത്രയൊക്കെ ചെയ്യാനാവുമെന്ന് കണ്ടറിയണം അല്ലെങ്കിൽ ബംഗാളിന്റെ ആവർത്തനം തന്നെയായിരിക്കും നമ്മുടെ നാട്ടിലും സംഭവിക്കുക.

പ്രിയമുള്ള മുബി, നന്ദി.അതെ പല മാറ്റങ്ങളും ഉൾപ്പെടുത്തി ഒരു പുതിയ ഭരണം കാഴ്ച്ചവെച്ചില്ലെങ്കിൽ പണ്ടത്തെ ശങ്കരൻ തെങ്ങുമ്മ തന്നെയെന്ന പോലെയാവും എന്നു മാത്രം.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ, നന്ദി. അഴിമതിയും ,പ്രീണനനയങ്ങളുമില്ലാതെ നമ്മുടെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസനപ്രവർത്തനങ്ങൾ തന്നെയാണ് പ്രാബല്ല്യത്തിൽ വരുത്തുന്നതെന്ന് ബോധ്യപ്പെട്ടാൽ കുറെ എതിർപ്പുകൾ മാറികിട്ടുവാൻ സാധ്യതയുണ്ട്.സ്വന്തം കാര്യവും സ്വന്തം പാർട്ടിയുമെന്ന വാശികൾ കളഞ്ഞ് സ്വന്തം നാട് എന്ന ചിന്ത ഏവരിലും ഉണ്ടായാൾ നമ്മുടെ നാടും പുരോഗതിയിലേക്ക് കുതിക്കും ..!

പ്രിയമുള്ള പാലക്കാട്ടേട്ടൻ , നന്ദി.ഉജ്ജ്വലമായ ഈ തുടക്കം തുടർന്നും നല്ല ജനകീയ പുരോഗതികൾ കാഴ്ച്ച വെച്ച് ഇവർ ഇനി നടപ്പാക്കിയില്ല്ലെങ്കിൽ ഒരു പുതിയ ജനകീയ മുന്നണി ( ആമ്മാദി പാർട്ടിയെ പോലെ )നമ്മുടെ നാട്ടിലും ഉദയം ചെയ്യും

പ്രിയപ്പെട്ട മൻസൂർ ഭായ് , നന്ദി. നാടിന് വികസനങ്ങൾ ഉണ്ടാകുന്ന , പ്രകൃതിയെ ഒട്ടും തളര്‍ത്താത്ത ഭരണ മുന്നേറ്റങ്ങൾ നടത്തി ഇവർ വിജയിക്കുമെന്ന് നമുക്ക് പ്രതീക്ഷ്ഹിക്കാം...

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി.പുതിയ മന്ത്രി സഭയിൽ ഒന്നോ രണ്ടോ പേരൊഴികെ ഊര്‍ജ്ജ്വസ്വലരും , പ്രഗൽഭരുമായ പലരും പല വകുപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.തെറ്റെന്നു തോന്നിയാല്‍ വാശികാണിക്കാതെ തെറ്റുതിരുത്താന്‍ ഈ കാണിക്കുന്ന ആര്‍ജ്ജവവും നല്ല ലക്ഷണം തന്നെയാണല്ലോ. എന്തായാലും അടുത്ത് തന്നെ നമുക്കെല്ലാം , ഇനി കാത്തിരുന്നു കാണാം അല്ലേ

പ്രിയപ്പെട്ട സുധി, നന്ദി. മുങ്കാലങ്ങളിൽ നാട് ഭരിപ്പിച്ച് മുടിച്ച ചരിത്രമാണ് ഇരു മുന്നണികൾക്ക് മുള്ളത് , ആ അനുഭവങ്ങളിലെ ഗുണവും ദോഷവുമാണ് ആദ്യം തിരീച്ചറിയേണ്ടത് .അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തേക്കാൾ , അതിൽ നിന്നും കിട്ടുന്ന കമ്മീഷൻ തന്നെയാണ് പാർട്ടിക്ക് കണ്ണ് - ഏതൊരു പാർട്ടികളും ലക്ഷ്യമിടുന്നത് ഭരണം പോയാലും പാർട്ടിയെ തീറ്റി പോറ്റാൻ വേണ്ടുന്ന ഫണ്ടിനെ കുറിച്ചാണല്ലൊ..!
നമ്മുടെ നാടിന്റെ ആവാസവ്യവസ്ഥിതിയെ തന്നെ മുച്ചൂടും നശിപ്പിക്കാൻ ഹേതുവായേക്കാവുന്ന കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് നാട്ടിലെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ വളർത്തുവാൻ തന്നെയാണ് ഇനി ഈ പുത്തൻ ഭരണ പക്ഷം ആദ്യം നടപ്പാക്കേണ്ടത് ..!

വിനുവേട്ടന്‍ said...

തങ്കപ്പേട്ടൻ പറഞ്ഞത് പോലെ നമ്മുടെ തൃശൂരിൽ നിന്നുമുള്ള മന്ത്രിമാർ പ്രഗത്ഭർ തന്നെ... പ്രത്യേകിച്ച് ഞങ്ങളുടെ കെമിസ്ട്രി പ്രൊഫസറായിരുന്ന രവീന്ദ്രനാഥ് മാഷ്... പിന്നെ സുനിൽ കുമാർ... മുരളിഭായ് പറഞ്ഞപോലെ ഒന്നോ രണ്ടോ പേരുടെ കാര്യത്തിൽ മാത്രമേ അല്പം അതൃപ്തിയുള്ളൂ...

നല്ലൊരു മാറ്റം ഉണ്ടാകട്ടെ കേരളത്തിന്...


Rakesh KR said...

എല്ലാം കൊള്ളാവുന്ന ഐഡിയ തന്നെ. എന്നാല്‍ ഇവ പതിവ് പോലെ ബധിര കര്‍ണങ്ങളില്‍ ആയിരിക്കുമോ പതിക്കുന്നത് എന്ന് ആശങ്കപ്പെട്ടു പോകുന്നു.

മാധവൻ said...

യുഗങ്ങൾക്ക് പുറകിൽ നിന്ന് പരിണാമം പ്രാപിച്ച് വരുന്നേയുള്ളു നമ്മളിപ്പഴും.എല്ലാവരും ഉപയോഗിച്ച് വലിച്ചെറിഞ്ഞു തുടങ്ങുമ്പോൾ നാമത് പെറുക്കിയെടുത്തുപയോഗിക്കാൻ തുടങ്ങുന്നു.ദീർഘ വീക്ഷണമുള്ള ഒരു ജനതയുണ്ടാകാതെ ,,അവരെ നയിക്കാൻ നല്ലൊരു ഭരണാധികാരിയുണ്ടാകുന്നതെങ്ങനെ ...മാറേണ്ടത് സ്വാർത്ഥമതികളായ നാം കൂടിയാണ് ..

മുരളിച്ചേട്ടാ ,,,നിങ്ങളു പൊരിച്ചു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ രസകരവും ഒപ്പം ചിന്തനീയവുമായമായ വിലയിരുത്തലുകളും അഭിപ്രായങ്ങളും...എന്തായാലും പ്രതീക്ഷകളോടെ കാത്തിരിക്കാം

കുഞ്ഞൂസ് (Kunjuss) said...

ചട്ടങ്ങൾ മാറട്ടെ .... തിരുത്തിയെഴുതപ്പെടട്ടെ .... നല്ല നാളെക്കായി കാത്തിരിക്കാം....

അവലോകനം നന്നായി ഭായ് ....

drpmalankot said...

Nalla avalokanam.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വി.കെ.അശോക് ഭായ് ,നന്ദി. കാത്തിരുന്നു കാണേണ്ടതാണ് രാഷ്ടീയമെന്നത് ഒരു സത്യം തന്നെ. പക്ഷേ ശരിക്കുള്ള ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാരുടെ വാക്കും നോക്കും പൊതു ജനം വിശ്വസിക്കുക തന്നെ ചെയ്യും..കേട്ടൊ ഭായ്

പ്രിയമുള്ള മൊഹമ്മെദ് കുട്ടി ഭായ് ,നന്ദി. കുറെ കാലങ്ങളായി നമ്മുടെ മണ്ണും മനസ്സും വരണ്ട വാഗ്ദാനങ്ങളാൽ മരുഭൂമിയാക്കികൊണ്ടിരിക്കുകയാണല്ലോ നമ്മുടെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും കൂടി .ഇവരുടെയൊക്കെ പല കളിവിളയാട്ടങ്ങളിൽ പെട്ട് ഇന്നില്‍ നിന്ന് നാളെയിലേക്ക് ഉറ്റ് നോക്കുന്ന നമുക്കിനി നെഞ്ചിടിപ്പ് കൂടാൻ തന്നെയാണ് ചാൻസ് ..
പിന്നെ ഏതു 'ഭരണ പക്ഷ'ത്തിനു ഈ മണ്ണിനെ തിരിച്ചു തരാന്‍ പറ്റും എന്നുള്ള ഒരു ആശ മാത്രം ബാക്കി..!

പ്രിയപ്പെട്ട വിനുവേട്ടന്‍ ,നന്ദി. തൃശൂരിൽ നിന്നുമുള്ള മന്ത്രിമാർ അടക്കം ഭൂരിഭാഗം പേരും പ്രഗത്ഭർ തന്നെ.പക്ഷേ ഇവർക്കൊക്കെ മുഖം നോക്കാതെ നാടിന് നന്മ വിതക്കുന്ന ഭരണക്രമങ്ങൾ ഉണ്ടാക്കുവാനുള്ള ത്രാണിയും ,കെല്പും ഉണ്ടാക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം..അല്ലേ

പ്രിയമുള്ള രാകേഷ ഭായ് ,നന്ദി. നമുക്കൊക്കെ ഇതുപോലെ കൊള്ളാവുന്ന ഐഡിയകൾ വിളിച്ച് കൂവാം ,എന്നാല്‍ ചിലപ്പോൾ ഇവ ബധിര കര്‍ണങ്ങളില്‍ തട്ടി കേൾക്കുന്ന ചെവികളിൽ ഒരു ആരവമുണ്ടാക്കും, ആയതിന്റെയൊക്കെ പ്രതിധ്വനികൾ ചിലപ്പോൾ ചില ചലനങ്ങൾ ഉണ്ടാക്കിയാലൊ അല്ലേ

പ്രിയപ്പെട്ട വഴിമരങ്ങള്‍ ,നന്ദി. ശരിയാണ് ഭായ് യുഗങ്ങൾക്ക് പുറകിൽ നിന്ന് പരിണാമം പ്രാപിച്ച് വരുന്നേയുള്ളു നമ്മളിപ്പഴും.എല്ലാവരും ഉപയോഗിച്ച് വലിച്ചെറിഞ്ഞു തുടങ്ങുമ്പോൾ നാമത് പെറുക്കിയെടുത്തുപയോഗിക്കാൻ തുടങ്ങുന്നു.ദീർഘ വീക്ഷണമുള്ള ഒരു ജനതയുണ്ടാകാതെ ,,അവരെ നയിക്കാൻ നല്ലൊരു ഭരണാധികാരിയുണ്ടാകുന്നതെങ്ങനെ ...മാറേണ്ടത് സ്വാർത്ഥമതികളായ നാം കൂടിയാണ് ..തീർച്ചയായും ഭായ്.

പ്രിയമുള്ള ആറങ്ങോട്ടുകര മുഹമ്മദ്‌ ഭായ്, നന്ദി. പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കാതെ നല്ലത് മാത്രം ഉണ്ടാവട്ടെയെന്ന് നമുക്ക് ആ‍ശിക്കാം അല്ലേ ഭായ്

പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി.അതെ ചട്ടങ്ങങ്ങൾ മാറിയെ മതിയാകു..എന്നാൽ മാത്രമെ നമ്മുടെ നാട്ടിൽ നല്ല നാളെയുടെ രാവുകൾ വിരിയുകയുള്ളൂ...!

Pyari said...

അടുത്ത ബ്ലോഗ് അപ്പൊ ബ്രെക്സിറ്റ് നെ കുറിച്ചായിരിക്കുമല്ലോ ല്ലേ?

ബൈജു മണിയങ്കാല said...

മലയാളികൾ
കേരളത്തിൽ എങ്കിലും എളുപ്പ വഴിയിൽ ക്രീയ ചെയ്യാൻ വളരെ മിടുക്കരായ ആൾക്കാരാണ്
ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥ വെച്ചു കേരളത്തിനെ ഒരിക്കലും അളക്കുവാൻ കഴിയില്ല കേരളം അക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്
എന്നിരുന്നാലും ഭാവി കേരളം 1.4 ലക്ഷം കോടി കടത്തിന്റെ കണക്കു കേരളത്ത്തിൽ പുറത്തു വന്നു കഴിഞ്ഞു കാര്യങ്ങൾ എളുപ്പമാകില്ല ബംഗാളി കലർന്ന കേരളീയ മലയാളിയ്ക്ക് ഇനിയെങ്കിലും

Anonymous said...

പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ ...
നിർഭയം ഇത്തരം പുതിയ രീതികൾ കൊണ്ട് വന്ന് അഴിമതിയില്ലാത്ത , കാര്യ പ്രാപ്തമായ ഒരു നല്ല ഭരണത്തിന് തുടക്കമിടുവാൻ നമ്മുടെ
പുതിയ ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു...
ജയ് കേരളം ... ജയ് ഭാരതം ...!

By

K.P.RAGHULAL

Sayuj said...


ഇനി പഴയ സിദ്ധാന്തങ്ങെളെല്ലാം മാറ്റിവെച്ച് കുടിൽ വ്യവസായങ്ങളടക്കം എല്ലാ വ്യവസായിക രംഗത്തും , തൊഴിൽ മേഖലകളിലും , കാർഷിക മേഖലകളിലും( വീഡിയോ) അത്യാധുനിക യന്ത്രവൽക്കരണം( ഒരു മിനിറ്റ് വീഡിയോ) നടത്തുവാനുള്ള നടപടികൾ ഉണ്ടാക്കി , അതാതിടങ്ങളിലെ തൊഴിലാളികൾക്ക് ആയതിലൊക്കെ പരിശീലനം നല്കിയുള്ള ഒരു പുതിയ തൊഴിൽ വിപ്ലവത്തിനാണ് ഈ ഭരണകൂടം ശ്രമിക്കേണ്ടത് ...
പ്രവാസി മലയാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇത്തരം വിദ്യകളിലൊക്കെ പ്രാവീണ്യരായ അവർക്കൊക്കെ നാട്ടിലും എത്തിപ്പെട്ടാൽ തൊഴിൽ കണ്ടെത്തുവാൻ ഇത് ഏറെകുറെ സഹായിക്കും...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...