Wednesday 28 January 2015

എക്സ്_ മെഷീന ... ! / Ex_ Machina ... !

ഒരു നല്ല ഗണത്തിൽ പെട്ട സിനിമ  ഇറങ്ങിയ ഉടനെ തന്നെ അത് കണ്ട് പൂതി തീർക്കുന്ന ശീലമൊന്നും എനിക്കില്ല .
പക്ഷേ ഇപ്രാവശ്യം ഒരു പൂച്ച ഭാഗ്യം പോലെ ഒരു വമ്പൻ സിനിമാ പ്രദർശന ശാലയിൽ പോയി , ഇറങ്ങിയ ഉടനെ തന്നെ ഈ എക്സ് മെഷീന (രണ്ട് മിനിട്ട് വീഡിയോ ) കാണുവാൻ സാധിച്ചു...!

കാരണം  കണവനേയും , കാമുകനേയുമൊക്കെ ഉപേക്ഷിച്ച്
എന്റെ സഹപ്രവർത്തകയും , ഒരു കമ്പ്യൂട്ടർ തലയത്തിയുമായ 'മിയാ ചൌദരി' ,
പതിനഞ്ച് കൊല്ലത്തെ , ലണ്ടൻ വാസം  വെടിഞ്ഞ് ; അടുത്താഴ്ച്ച ബംഗ്ലാദേശിലേക്ക്
പോകുന്നതിന് മുമ്പ്  -  അവാസാന ‘കൂടിക്കാഴ്ച്ച കം ചിലവ് ‘ പ്രമാണിച്ചാണ്  - തനിയൊരു സിനിമാ ഭ്രാന്തത്തിയായ അവളെന്നോട് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന , ആ ഐ- മാക്സ് / I.Max സിനിമയിലേക്ക് വരാൻ പറഞ്ഞത്...!

എന്റെ കൂട്ടുകാരിയായ ഈ മിയയിൽ നിന്നും പല സിനിമാ കാര്യങ്ങളും പലപ്പോഴായി അറിഞ്ഞതുകൊണ്ട് , ഈ വിഷയത്തിൽ എനിക്കിപ്പോൾ കുറച്ച് കുറച്ച് വിവരം വെച്ചിട്ടുണ്ട്.

ഇന്ത്യയിലെ കൽക്കട്ടയിൽ വന്ന് ഡിഗ്രിയെടുത്ത മിയയുടെ അനേകം ഫോളോവേഴ്സുള്ള  ബംഗാളി ബ്ലോഗിൽ , സിനിമാ റിവ്യൂകൾ മാത്രമേ ഉള്ളൂ . അവളുടെ ഇഷ്ട്ടപ്പെട്ട മൂവികളായ സബ് ടൈറ്റിലുകളുള്ള ഹിന്ദിയും , മലയാളവുമടക്കം , പല ഇന്ത്യൻ സിനിമകളും - അവയുടെ ‘യൂ-ട്യ്യൂബ് ലിങ്കു‘കൾ സഹിതം നടീനടന്മാരുടേയും , മറ്റ് സാങ്കേതിക , കലാ സംവിധായകരുടേയും പേരുകൾ ചേർത്ത്  , പോസ്റ്ററുകളടക്കം ആലേഖനം ചെയ്ത് , വളരെ  നന്നായിട്ട്  വിശകലനം കാഴ്ച്ച വെക്കുന്ന ധാരാളം വിസിറ്റേഴ്സുള്ള , തനിയൊരു സിനിമാ ബ്ലോഗ്ഗാണ് മിയയുടേത്...

പിന്നെ , ഇവിടെ ലണ്ടനിലെ ഇത്തരം തീയ്യറ്ററുകളിൽ പോയി സിനിമ കാണുക എന്ന് പറഞ്ഞാൽ അതൊരു സാക്ഷാൽ ‘എന്റെർടെയ്മന്റ്‘ തന്നേയാണ്...!

ലാവീഷായി അവിടത്തെ ഭക്ഷണ ശാലകളിൽ നിന്നും ഫുഡും , ഡ്രിങ്ക്സുമൊക്കെ വാങ്ങി വന്ന് കഴിക്കുവാനും , ഇരുന്നോ , കിടന്നോ മറ്റോ സിനിമകൾ ആയതിന്റെ സാങ്കേതിക മികവൊന്നും നഷ്ട്ടപ്പെടാതെ കാണുവാനും പറ്റുന്ന സിനിമാ ശാലകൾ ...!
50 മുതൽ 500 സീറ്റ് വരെയുള്ള 3 മുതൽ 15 വരെ  പ്രദർശന ശാലകളുള്ള
മൾട്ടി സിനിമാ കോമ്പ്ലക്സുകളാണിവിടത്തെ ഒട്ടുമിക്ക സിനിമാ കൊട്ടകകളും...!

ലണ്ടനിലെ പല ടൌൺ സെന്ററുകളിലും , വലിയ വലിയ ബിസിനെസ്സ് പാർക്കുകളിലും , ഷോപ്പിങ്ങ് മാളുകളിലുമൊക്കെ സിനിമാ പ്രദർശന കമ്പനികളായ Vue /വ്യൂ ,  Show Case /ഷോ കേസ് ,  Cine World / സിനി വേൾഡ് ,  Odeon /ഓഡിയോൺ മുതലായ സിനിമാ ചെയിൻ കുത്തക കമ്പനികളുടേയൊ , എമ്പയർ , ബോളിയൻ എന്നീതരം ഗ്രൂപ്പുകളുടേയൊ ഏതെങ്കിലും ഫിലീംസ് എക്സിബിഷൻ ഹാളുകളും അവിടെയൊക്കെ സ്ഥിതി ചെയ്യുന്നുണ്ടായിരിക്കും ..!

ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ തരത്തിലുള്ള ജനങ്ങളുടെ അഭിരുചിയനുസരിച്ച്,
ലോകത്തിലെ എല്ലാ ഭാഷാ ചിത്രങ്ങളും ഇപ്പോൾ ലണ്ടനിലും അതാത് സമയത്ത്  കാണുവാൻ പറ്റും ...

ഉദാഹരണത്തിന് , ഇന്ത്യൻസ് കൂ‍ടുതൽ അധിവസിക്കുന്ന ഈസ്റ്റ് ലണ്ടനിലെ 'ഇൽഫഡ് സിനിവേൾഡിൽ ‘ എന്നും പുതിയ ഇംഗ്ലീഷ് , ഹിന്ദി , തമിൾ , തെലുങ്ക്, പഞ്ചാബി , കന്നട , മലയാളം , സിംഹള മുതലായ സിനിമകൾ അഭ്രപാളികളിൽ കൂടി , വലിയ സ്ക്രീനുകളിൽ വീക്ഷിക്കുവാൻ സാധിക്കും...

‘സിനി വേൾഡി‘ന്റെയൊക്കെ 17 പൌണ്ട് (1750 രൂപ ) മാത്രമുള്ള ‘അൺ ലിമിറ്റഡ് മന്ത്ലി സിനിമാ പാസ്‘  ‘ എടുത്താൽ , യു.കെയിലുള്ള സിനി വേൾഡിന്റെ  , ഏത് സിനിമാ കൊട്ടകയിലും പോയി , എത്ര പടം വേണമെങ്കിലും കാണാം . അതായത് വെറും 17 പൌണ്ടിന് ഒരു സിനിമാ  പ്രേമിയ്ക്ക് , ഒരു ദിവസം 4 പടം വെച്ച് കാണുകയാണേൽ ഒരു മാസത്തിൽ 120 പുത്തൻ സിനിമകൾ വീക്ഷിക്കാമെന്നർത്ഥം..!

ദിനം പ്രതി ലണ്ടനിലുള്ള നൂറോളമുള്ള സിനിമാ കമ്പനികളിലെ  , 950 സിനിമാ പ്രദർശന ശാലകളിൽ ലോകത്തിലെ വിവിധ ഭാഷകളിലായ് ഏതാണ്ട് നാലായിരത്തോളം സിനിമാ പ്രദർശനങ്ങൾ നടക്കുന്നുണ്ടെത്രെ...!

അല്ലാ ..
ഞാനിത് വരെ ഈ ‘എക്സ് മെഷീന‘യുടെ
വിശകലനത്തിലേക്ക് കടന്നില്ലാ ....അല്ലേ

ഒരു വിധം സയന്റിഫിക് മൂവികളെല്ലം എനിക്കിഷ്ട്ടമാണ് . അഞ്ച് കൊല്ലം മുമ്പ്  AVATAR / അവതാറിനെ കുറിച്ച് എന്റെ ബ്ലോഗ്ഗിൽ  ഒരു അവതാരിക എഴുതിയിട്ടപ്പൊൾ ,ആയത് മാതൃഭൂമി ആഴ്ച്ച പതിപ്പിലെ  ബ്ലോഗനയയിൽ വന്നപ്പോൾ അത്ഭുതം കൊണ്ട് തലയും കുത്തി നിന്ന ആളാണ് ഞാൻ ..!

അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ
ഒരു സിനിമാ വിശകലനം കൂടി ഇതാ എഴുതിയിടുകയാണ് ..


അലക്സ് ഗർലാന്റ്  ( Alex Garland  ) തന്റെ വിജയിച്ച The Beach  , 28 Days Later എന്നീ മുൻ തിരക്കഥകൾക്ക് ശേഷം , ആളുടെ തന്നെ ഒരു ബെസ്റ്റ് സെല്ലർ സയൻസ്  ഫിക് ഷൻ പുസ്തകത്തിന്  , വീണ്ടും തിരക്കഥയെഴുതി , ആദ്യമായി സംവിധാനവും കൂടി നിർവ്വഹിച്ച , ഒരു ക്ലാസ്സിക് സയന്റി-ഫിക് ത്രില്ലർ തന്നെയാണ്  2015 ൽ ഇറങ്ങിയ Ex Machina / എക്സ് മെഷീന എന്ന ഈ ബ്രിട്ടീഷ് മൂവി...!


 ആംഗലേയ ഭാഷയിലേക്ക് ലാറ്റിനിൽ നിന്നും കടമെടുത്തിട്ടുള്ള  ‘Deus Ex Machina / ഡ്യൂസ് എക്സ് മാകീനാ ‘എന്ന രൂപകത്തിന്റെ അർത്ഥം വരുന്നത് ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങൾ  നടപ്പിലാവുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസത്തെ പറ്റി വിശേഷണം നടത്തുന്ന ഒരു ‘ഫ്രെയ്സ് ‘എന്ന നിലക്കാണ്
പടച്ച തമ്പുരാൻ വന്ന് നടത്തിയ വിസ്മയം എന്നൊക്കെ നാം പറയുന്ന പോലെ..
ഒപ്പം തന്നെ 'Ex_ Machine / മുമ്പ് യന്ത്രമായിരുന്നവ' എന്ന സൂചനയും കൂടി എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട് .ഈ ദ്വയാർത്ഥങ്ങളിൽ  മുൻ യന്ത്രമായിരുന്നവൾ എന്ന അർത്ഥം വരുന്ന Ex_ Machina / എക്സ്‌‌ ‌മെഷീന തന്നെയാണ് ഈ സിനിമക്ക് ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ..!

അഭിനേതാക്കളും കഥാപാത്രങ്ങളും
Alicia Vikander ...
Ava /എവ
Domhnall Gleeson ...
Caleb / കേലബ്
Oscar Isaac ...
Nathan / നെയ്തൻ


Sonoya Mizuno ...
Kyoko  /ക്യോകൊ



Corey Johnson ...
Helicopter Pilot / പൈലറ്റ്

വെറും മൂന്നാലു കഥാപാത്രങ്ങൾ മാത്രം നിറഞ്ഞാടിയ  ഈ സിനിമ തുടങ്ങുന്നത് കേലബ് എന്ന 26 കാരനായ കമ്പ്യൂട്ടർ  ജീനിയസ്സായ പയ്യന് , അവൻ നവീനമായി  ആവിഷ്കരിച്ച സെർച്ച്
എഞ്ചിന് പാരിതോഷികമായി , മ്ടെ ഗൂഗ്ഗിളിന്റെയൊക്കെ   സമാനമായ , ഈ പയ്യൻ പണിയെടുക്കുന്ന സൈബർ ലോകത്തെ ഏറ്റവും വലിയ ‘ബ്ല്ലൂ ബുക്ക്’ എന്ന കമ്പനിയുടെ ഉടമ , ബില്ല്യനയറായ ‘നെയ്തൻ‘ ഒരാഴ്ച്ചത്തെ ഹോളിഡേയ് ട്രിപ്പ് നൽകി കൊണ്ടാണ് ..


സി.ഇ.ഒ വിന്റെ ഹെലികോപ്റ്ററിൽ അങ്ങിനെ നെയ്തന്റെ സ്വന്തമായുള്ള , ഒരു ഏകാന്തമായ റിസർവ്വ് വനത്തിലെ താഴ് വരയിൽ  എത്തുന്ന കേലബ്  , അവിടത്തെ ജനലുകൾ പോലുമില്ലാത്ത റിസർച്ച് സെന്ററിൽ എത്തി , തന്റെ സി.ഇ.ഒ ആയ നെയ്തനെ കണ്ടുമുട്ടുന്നു. ..

നെയ്തനെ കൂടാതെ ഒരു ജാപ്പാനീസ് മെയ്ഡായ ' ക്യോകൊ‘ മാത്രമുള്ള
ആ ഒറ്റപ്പെട്ട  ‘ഹൈ-ടെക് ബിൾഡിങ്ങി‘ൽ കേലബിനെ നെയ്തൻ എല്ലാം പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവനെ ഇവിടെ കൊണ്ടുവന്നത് , ആൾ രൂപപ്പെടുത്തിയെടുത്ത് കൃത്രിമമായി മനസ്സും ബുദ്ധിയും ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വികസിപ്പിച്ചെടുത്ത 'എവ' എന്ന ഫീം റോബോട്ടായ, യന്ത്ര മനുഷ്യ സ്ത്രീയുടെ ഇന്റലിജൻസും , പെരുമാറ്റ രീതികളും പരീക്ഷിച്ചറിയുന്ന ടൂറിങ്ങ് ടെസ്റ്റ് /Turing_test  നടത്തുവാനാണ്...

പിന്നീട് കേലബും  , എവയും  തമ്മിലുള്ള
6 ദിവസങ്ങളിലായി ഗ്ലാസ്സ് റൂമുകൾക്കപ്പുറവും ഇപ്പുറവുമിരുന്നുള്ള  ഇന്റർവ്യൂകളിലൂടെയാണ് ഈ ആത്യാധുനിക ‘ഫീം റോബോട്ടാ‘യ എവയുടേയും , ചെറുപ്പത്തിലെ പാരന്റ്സ് ആക്സിഡെന്റിൽ മരിച്ച ശേഷം ,കമ്പ്യൂട്ടർ മാത്രം കൂട്ടുകാരനായ കേലബിന്റെയും കഥ ഇതൾ വിടർത്തുന്നത്...

ഇവരുടെ ഇന്റെർവ്യൂ സന്ദർഭങ്ങൾ മുഴുവൻ  തൽ സമയം 'സി.സി.ടി.വി' മുഖേന വീക്ഷിച്ച് , വിലയിരുത്തി , പിറ്റേന്ന് താൻ ഡെവലപ്പ് ചെയ്തെടുത്ത 'എവ'യുടെ കാര്യ നിർവ്വഹണ കഴിവുകൾ വിലയിരുത്തുന്ന അര വട്ടനും, ആൽക്കഹോളിക്കും , ഒറ്റപ്പെട്ട് ജീവിക്കുന്നവനുമായ ഒരുവനാണ് നെയ്തൻ ...

ഇതിനിടയിൽ ഇന്റർവ്യൂ സമയത്തുണ്ടായ ഒരു പവർ കട്ട് സമയത്ത് ,
മനുഷ്യനേക്കാളും ബുദ്ധി വികാസം പ്രാപിച്ച എവ , കേലബിനോട് പറഞ്ഞു
'ഈ നെയ്തനാള് ശരിയല്ല ..എന്ന് ..! '

മൂന്നാം ദിനം മുഖ്യമായും കാണിക്കുന്നത് നെയ്തനും , മിണ്ടാ പ്രാണിയായ
‘ക്യോകൊയും തമ്മിലുള്ള അസ്സലൊരു ഡൻസും , രതി ക്രീഡയുമൊക്കെയാണ്.
.
ഈ സുന്ദരിയായ യന്ത്ര മനുഷ്യ ചുള്ളത്തിയായ എവയോട് , ഈ പയ്യന് പിന്നീട്‌ അനുരാഗം തോന്നുന്ന കാരണം , നാലാമത്തെ ദിവസം ഇന്റർവ്യൂ കഴിഞ്ഞ് ബോസും , ശിഷ്യനും   കൂടിയുള്ള  രാത്രിയിലെ വെള്ളമടി സമയത്ത് , ബോസായ നെയ്തൻ ഫിറ്റായി ഫ്ലാറ്റായപ്പോൾ , കേലബ് ആളുടെ 'കീ-ഐഡി'യെടുത്ത് , പരീക്ഷണ ശാലക്കുള്ളിൽ കടന്ന് സെർച്ച് ചെയ്തപ്പോഴാണറിയുന്നത്..

നെയ്തൻ  ഇതിന് മുമ്പും പല തരത്തിലുള്ള പെൺ യന്ത്ര
മോഡലുകളേയും  നിർമ്മിച്ച് പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്ന്...

ഒപ്പം തന്നെ നെയ്തന്റെ ബെഡ് റൂമിൽ  പോയപ്പോൾ പൂർണ്ണമായും
വിവസ്ത്രയായി കിടക്കുന്ന മിണ്ടാട്ടമില്ലാത്ത  മെയ്ഡായ ‘ക്യോകൊ'യെ
അത്ഭുതത്തോടെ നോക്കി നിന്നപ്പോൾ  , അവൾ  മുഖത്തേയും , വയറിലേയും
തൊലി പൊളിച്ച് , അവളുടെ ഉള്ളിലും മെഷീൻ തന്നെയാണെന്ന് , കേലബിന്
കാണിച്ച് കൊടുക്കുകയും ചെയ്യുന്നൂ...!

അഞ്ചാം ദിവസം അവസരം കിട്ടിയപ്പോൾ എവയും കേലബും പ്ലാനുകൾ
തയ്യാറാക്കുന്നു, തലേ ദിവസം തന്നെ കേലബ്  ബോസിന്റെ ലാബിൽ കയറിയപ്പോൾ , സിസ്സ്റ്റത്തിൽ , തിരിച്ച് പോകേണ്ട സമയത്ത് കെട്ടിടത്തിന്റെ കീ-കളെല്ലം ,‘ഓട്ടൊ അൺ ലോക്ക് ചെയ്ത് വെച്ചിരുന്നു . !


ആറാം ദിനം ഇന്റർവ്യൂവിൽ വെച്ച് എവയെ പുറത്ത് കടത്തി , പിറ്റേന്ന് വരുന്ന ഹെലികോപ്റ്ററിൽ പുറം ലോകത്തെത്തിക്കാമെന്നും , ഇവനോടൊത്ത് ഡേറ്റിങ്ങിൽ കഴിയാമെന്ന് എവയോട് രഹസ്യമായി പറഞ്ഞത് ...
നെയ്തൻ മനസ്സിലാക്കിയെങ്കിലും , പിറ്റേന്ന് കേലബും  , നെയ്തനും കണ്ട് മുട്ടിയപ്പോൾ ഇതിനെ കുറിച്ചൊന്നും പറയാതെ , മൂപ്പർ ആൾ വികസിപ്പിച്ചെടുത്ത സകലമാന ചിന്തകളും ചിപ്പുകളിൽ കൂടി പേറുന്ന , ഈ പെൺ റോബോട്ടുകൾ വിശ്വസിക്കുവാൻ കൊള്ളാത്തവരാണെന്നും ജപ്പാൻ ജനുസ്സിലുണ്ടാക്കിയ മെയ്ഡിന് ഭാഷയൊഴികെ എല്ലാം കൊടുത്തതതാണെന്നും പറയുന്നു...

പെട്ടെന്ന് പവ്വർ കട്ടുണ്ടാകുകയും എവയും , ക്യോകോയും കൂടി  ഒന്നിക്കുന്നത്
കണ്ട നെയ്തൻ , കേലബിനെ ഇടിച്ച് താഴെയിട്ട് അവിടേക്ക് ചെന്നപ്പോൾ , സ്വയം ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളായ എവയും ക്യോകോയും കൂടെ നെയ്തനെ വകവരുത്തുന്നൂ...!

എവയുടെ ഒരു കൈയ്യും, ക്യോകോയുടെ മുഖവും
മരണത്തിന് മുമ്പ് അടിച്ച് തകർത്തെങ്കിലും കാര്യമുണ്ടായില്ല ..

ശേഷം , എവ നെയ്തൻ ആവിഷ്കരിച്ച പഴയ ഒരു റൊബോട്ടിന്റെ
കൈയ്യും  , തൊലികളും മൊക്കെ സ്വയം ഫിറ്റ് ചെയ്ത് പൂർണ്ണ നഗ്നയായി
മാറി ,അപാരമായ  ഒരു സുന്ദരിയുടെ മേനിയായി മാറുന്നതും , പിന്നീട് വസ്ത്രം
അണിയാൻ പോകുന്ന രംഗങ്ങളുമൊക്കെ ,  മുഴുവൻ കണ്ണ് ബൾബായി ദർശിച്ച് നിൽക്കുന്ന കേലബിന്റെ ഫ്രെയിമിലൂടെയാണ് നാം സിനിമയിൽ  കാണുന്നത് ..!

അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്ക്സ്
മനുഷ്യന്റേതായ സകല അതി ബുദ്ധികളും കരസ്ഥമാക്കിയ എവ ,
തനി ഒരു പെണ്ണിന്റെ കുശാഗ്ര ബുദ്ധിയാൽ ,  ക്യോകോയുടെ ബാറ്ററി ഡൌണാക്കി ,
കേലബിനെ കീ രഹിതമായ ആ കെട്ടിടത്തിൽ ഉപേക്ഷിച്ച് , അന്ന് അവിടെ കാത്ത് നിൽക്കുന്ന ഹെലികോപ്റ്ററിൽ കയറി ലോകത്തിലെ മനുഷ്യ സമുദ്രത്തിൽ ഒരു അമാനുഷിക സുന്ദരി കോതയായി നടന്ന് തുടങ്ങുമ്പോൾ കഥ അവസാനിക്കുന്നു...!


ഇനി എന്നെങ്കിലും എവ തിരിച്ച് അവിടേക്ക് വരുമോ ..?

 കേലബ് അവിടെ നിന്നും രക്ഷപ്പെടുമോ ..? എവക്ക് എതിരാളിയായി

അവനവന്റെ ബോസിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് വേറെ ഇത്തരം

ഫീം-റോബോട്ടുകളെ നിർമ്മിച്ച് ‘ബ്ലൂ ബുക്കി‘ന്റെ അധിപനായി തിരിച്ച് വരുമോ ?

 അങ്ങിനെ നിരവധി ചിന്തകൾ പ്രേക്ഷകർക്ക്
വിട്ട് കൊടുത്ത് കൊണ്ടാണ് അലക്സ് ഗർലാന്റ് , ഈ സിനിമ അവസാനിപ്പിച്ചിട്ടുള്ളത് ...

സീരീസായി നിർമ്മിക്കുന്ന  ഹോളിവുഡ് മൂവികളുടെ രീതി (ഹാരി പോട്ടർ, സ്പൈഡർ മാൻ , ജുറാസ്സിക് പാർക്ക് , സ്റ്റാർ വാർസ്,...etc ) വെച്ച്  എക്സ് മെഷീനയ്ക്ക് ചിലപ്പോളിനി രണ്ടാം ഭാഗവും , മൂന്നാം ഭാഗവുമൊക്കെ ഇറങ്ങാം ..!

ഈ നാല് കഥാപാത്രങ്ങളേയും തമ്മിൽ
തമ്മിൽ വാദിച്ചഭിനയിച്ച് അവിസ്മരണീയമാക്കിയ  
,
അലീഷ്യ വികന്ദെറും സൊനോയ മിജുനോവുമൊക്കെ ഇപ്പോൾ വാനോണം പ്രശസ്തി കൈവരിച്ചിരിക്കുകയാണ്..

 എല്ലാ മാധ്യമങ്ങളടക്കം ഏവരും എക്സെലെന്റായി വാഴ്ത്തിയ
എക്സ് മെഷീന (ഒരു മിനിട്ട് വീഡിയോ )‘  ഇപ്പോൾ  ബോക്സ് ഓഫീസ്
തകർത്താണ് എങ്ങും  ഓടി കൊണ്ടിരിക്കുന്നത് ..!

ഒരു സയന്റിഫിക് ക്ലാസ്സിക് മൂവി എന്നതിന് പുറമേ , ലോകം മുഴുവനുമുള്ള ഒട്ടു മിക്ക സിനിമാ പ്രേമികളും  , അതി മനോഹരമായ ശരീര സൌന്ദര്യമുള്ള ‘എവ‘യായി അഭിനയിച്ച അലീഷ്യ വികന്ദെറിന്റെയും , കൊയ്കോയായി അഭിനയിച്ച  സൊനോയ മിജുനോ വിന്റേയും , പൂർണ്ണ നഗ്ന മേനികൾ കാണാനെങ്കിലും കാശ് കൊടുത്ത് ഈ സിനിമയോ , സി.ഡിയൊ ഒക്കെ കാണുമെന്നുള്ളതിന് ഉറപ്പുള്ളത് കൊണ്ട്,
ആഗോളതലത്തിൽ ഈ ‘എക്സ് മെഷീന ‘ ഇമ്മിണിയിമ്മിണി കാശ്
വാരുമെന്നാണ് പല സിനിമക്കാരാലും മൊത്തത്തിൽ പറയപ്പെടുന്നത് ...!


42 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാള ബ്ലോഗുലകത്തിൽ
സിനിമകളെയെല്ലാം അതി നിപുണമായി
A to Z കാര്യങ്ങളടക്കം , നല്ല റിവ്യൂകൾ കാഴ്ച്ച
വെക്കുന്നവരുടെ ആർട്ടിക്കീൾസ് ഞാൻ വായിക്കാറുണ്ട് ...
അവരോടൊപ്പമൊന്നും കിടപിടിക്കില്ലെങ്കിലും അഞ്ച് കൊല്ലത്തിന്
ശേഷം , വീണ്ടും ഒരു ആംഗലേയ സിനിമാ വിശകലനം , ഞാൻ ഇവിടെ
കുത്തി കുറിച്ചിരിക്കുകയാണ് ..
ഒപ്പം ലണ്ടനിലെ സിനിമാ കൊട്ടകകളെ കുറിച്ച് ഒരു കൊച്ച് എത്തി നോട്ടവും ..

അൻവർ തഴവാ said...

ഇതിലെ ലിങ്കുകൾ കിട്ടുന്നില്ലല്ലോ! റിവ്യൂ മികച്ചത് തന്നെ...പടം കണ്ടിട്ടില്ല.. കാണണം

Movieholic Views said...

നല്ല suggestion...മികച്ച എഴുത്തും!!

Manu Manavan Mayyanad said...

പുതിയ അനുഭവം തന്നെ ... ഫിലിം കണ്ടിട്ടില്ല

പ്രവീണ്‍ ശേഖര്‍ said...

ഗുഡ് റിവ്യൂ മുരളിയേട്ടാ ... കഥാ വിവരണം കുറച്ചു കൂടിയെങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു. വായിച്ചു വന്നപ്പോൾ മുഴുവൻ കഥയും കേൾക്കാനും തോന്നി. ഈ സിനിമ അപ്പൊ ഒന്ന് കാണണം ല്ലോ ..തിയേറ്ററിൽ പോയപ്പോൾ ഇതിന്റെ ട്രെയിലർ കണ്ടിരുന്നു. ഇവിടെ പക്ഷെ ഇത് വരെ വന്നിട്ടില്ല .. എന്തായാലും കണ്ട ശേഷം വീണ്ടും ഈ പോസ്റ്റിലേക്ക് തിരിച്ചു വരാം ട്ടോ ..

A Simple Pendulum said...

ബ്ലോഗനയിൽ കണ്ട അവതാർ ആയിരുന്നില്ലേ അഞ്ച് വർഷം മുംബെഴുതിയ റിവ്യൂ? :)
ബുക്ക്‌ മാർക്ക് ചെയ്യുകയാണ് കേട്ടോ.
- പ്യാരി

© Mubi said...

സിനിമാ റിവ്യൂ അസ്സലായി മുരളിയേട്ടാ...

ബഷീർ said...

കണ്ടില്ലെങ്കിലും കണ്ടപ്രതീതിയുളവാക്കി വിവരണം..

Unknown said...

Good review .Love to watch this movie and I like your description about such movie theatre s

Unknown said...

Good review .Love to watch this movie and I like your description about such movie theatre s

Unknown said...

Good review .Love to watch this movie and I like your description about such movie theatre s

Unknown said...

അങ്ങനെ സിനിമ റിവ്യുവും തകർത്തു .ബിലാത്തി പട്ടണം ഇപ്പോൾ ചൂടോടെ തന്നെ വായിക്കാറുണ്ട് .റിവ്യൂ വായിച്ചപ്പോൾ സിനിമ കാണാൻ ആഗ്രഹം തോന്നുന്നു ഒപ്പം ആ സുന്ദരികളെയും ! അതിലുപരി ഇവിടുത്തെ രിതികൾ പലതും പുറത്തുള്ളവർക്ക് വായിച്ചു മനസ്സിലാക്കാൻ മുരളീ ഭായിയുടെ എഴുത്ത് ഉപകരിക്കാറുണ്ട് എന്നതാണ് ഏറെ സ്രെദ്ധേയം .

Sudheer Das said...

അലക്‌സ് ഗാര്‍ലന്‍ഡിന്റെ " ദി ബീച്ച് " കണ്ടിട്ടുണ്ട്. ശരിക്കും ആസ്വദിച്ച ഒരു സിനിമയായിരുന്നു അത്. ഒടുവില്‍ അസ്സലൊരു ട്വിസ്റ്റും. ഇതില്‍ യന്തിരനു പകരം യന്തിരികളാണ് കഥാപാത്രങ്ങള്‍ അല്ലേ. മനുഷ്യനും മനുഷ്യന്‍തന്നെ സൃഷ്ടിക്കുന്ന മെഷീനുകളും ഏറ്റുമുട്ടുമ്പോള്‍ മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളി തന്നെയാണ് അല്ലേ മുരളിചേട്ടാ.. അതെങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇത്തരം സിനിമകളെ സവിശേഷമാക്കുന്നത്. "a bizarre experiment which involves interacting with the world's first true artificial intelligence" എന്നു വിശേഷിപ്പിക്കുന്ന ഈ സിനിമ എന്തായാലും കാണണം.

പട്ടേപ്പാടം റാംജി said...

കാശ് വാരും എന്ന കാര്യത്തില്‍ സംശയത്തിനു വക ഉണ്ടെന്നു തോന്നുന്നില്ല. കാഴ്ചകളില്‍ ആണല്ലോ ജീവിതം തന്നെ മുന്നേറുന്നത്. കഥ വായിച്ചതില്‍ നിന്നും ഈ ചിത്രം കാണണം എന്ന ചിന്ത ഉദിക്കുന്നുണ്ട്. റിവ്യു നന്നായി.

vettathan said...

സാധാരണ ഇത്തരം പടങ്ങള്‍ കാണാന്‍ താത്പര്യം തോന്നാറില്ല. ഇപ്പോള്‍ താങ്കളുടെ റിവ്യൂ വായിച്ചപ്പോള്‍ തീരുമാനിച്ചു.കാണും.കാണണം.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അൻവർ ഭായ്, നന്ദി.മികച്ചത് എന്ന് കേട്ടതിൽ ആനന്ദമുണ്ട്.ലിങ്കുകൾ നാട്ടിൽ എന്താണ് തുറക്കാൻ പറ്റാത്തതെന്ന് അറിയുന്നില്ല..

പ്രിയമുള്ള രാകേഷ് ഭായ്, നന്ദി.നിങ്ങളൊന്നും സിനിമകളെ വിലയിരുത്തുന്ന പോലെ ഒരു ഫിലീംവിശകലനത്തിന് ഞാനളല്ല കേട്ടൊ.

പ്രിയപ്പെട്ട മാനവൻ ഭായ്, നന്ദി. ബുദ്ധിവികാസം പ്രാപിച്ച യന്ത്ര വനിതകൾ ഒരു അനുഭവം തന്നേയാണ് ഭായ്.

പ്രിയമുള്ള പ്രവീൺ ഭായ്, നന്ദി.അതെ കഥയിൽ കുറെ കെട്ടിമറിഞ്ഞെന്ന് എനിക്കും തോന്നി..എന്തെഴുമ്പോഴും കുറെ വാരി വലിച്ചെഴുതുന്ന ആ ശീല തന്നെയാണിതിന് ഹേതു കേട്ടൊ.

പ്രിയപ്പെട്ട പ്യാരി,നന്ദി. ബൂലോകത്തൊന്നും ഇപ്പോൾ സജീവമായി കാണുന്നില്ലല്ലോ ..എന്ത് പറ്റി ..?

പ്രിയമുള്ള മുബി , നന്ദി.അധികം ചിരപരിചിതമില്ലാത്ത ഇടത്ത് ഇടക്ക് ഒരു പരീക്ഷണം നടത്തുന്നു എന്ന് മാത്രം..

പ്രിയപ്പെട്ട ബഷീർ ഭായ്, നന്ദി .എന്തായാലും അവിടെ റിലീസാവുമ്പോൾ ഒന്ന് കണ്ട് നോക്കണം കേട്ടൊ

പ്രിയമുള്ള ജിൻസൺ ഭായ്, നന്ദി. സിനിമക്ക് തിരക്കഥ എഴുതുന്ന നിങ്ങളൊക്കെ നന്നായെന്ന് പറയുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് കേട്ടൊ.

പ്രിയപ്പെട്ട കനേഷ്യസ് ഭായ്, നന്ദി. സിനിമയെ മൊത്തം കലക്കി കുടിച്ച ഭായിയുടെ ഈ അഭിപ്രായം വിലമതിക്കാത്തത് തന്നെയാണ് കേട്ടൊ.

Pradeep Kumar said...

ഈ ബ്ളോഗിൽ സാധാരണ കാണാത്ത ഒരു വിഷയവും, ട്രീറ്റ്മെന്റും. സിനിമയെ നന്നായി എഴുതി അറിയിച്ചു. അവസരം കിട്ടുമ്പോൾ കാണണം.

https://kaiyyop.blogspot.com/ said...

നല്ല അവതരണം...ആശംസകള്‍

Unknown said...

Really good review

ജീവി കരിവെള്ളൂർ said...

ഇനിയെങ്ങനെ കാണാതെവിടും മുരളിയേട്ടാ, അങ്ങനെയല്ലെ വിവരിച്ചുവച്ചേക്കുന്നത്... ടൊറന്റിറങ്ങുന്നതുവരെ കാക്കേണ്ടിവരുമല്ലോ!

Junaiths said...

Spoiler Alert കൊടുക്കാമായിരുന്നു ദുഷ്ടൻ മുരളിയേട്ടാ

Bipin said...

റിവ്യൂ വിനെ പറ്റി അഭിപ്രായം പറയുന്നില്ല. ഏതായാലും ഒരു സ്പാർക്ക് ഇട്ടു തന്നു. സാധനം കണ്ട് നോക്കട്ടെ. (പിന്നെ പൂർണ നഗ്ന മേനി എന്ന പ്രലോഭനവും ഒരു പ്രചോദനം ആയി ). ബ്ലോഗന നിറുത്തി. ഇങ്ങിനെ ഇടയ്ക്കിടെ സിനിമ കാണുക. എഴുതുക. പണ്ട് നമ്മുടെ സിനിക്കും കോഴിക്കോടനും ഒക്കെ എഴുതിയ സ്റ്റൈലിൽ. മിയ തന്നെ യുണ്ടല്ലോ സിനിമാ ക്കാര്യം പങ്കുവയ്ക്കാൻ.

ജ്യുവൽ said...

എഴുത്തും,ചിത്രങ്ങളുമായി വ്യത്യസ്തമായ വായനാനുഭവമാണ്‌ താങ്കളുടെ ഓരോ പോസ്റ്റും.റിവ്യു നന്നായി.Spoiler alert കൊടുക്കാമായിരുന്നുവെന്നു എനിക്കും തോന്നി.

Sangeeth K said...

നന്നായി എഴുതി...ഈ സിനിമ കണ്ടിട്ടില്ല...ടോറന്റില്‍ തപ്പിയപ്പോള്‍ കിട്ടിയില്ല...എന്തായാലും കാണണം...

അന്നൂസ് said...

സംഗതി ജോറായി..ആശംസകള്‍ --പക്ഷെ ഈ word verification നോട് ഒട്ടും യോജിക്കാന്‍ കഴിയില്ല. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സുധീർദാസ് ഭായ്, നന്ദി. അലക്‌സ് ഗാര്‍ലാന്റ് മനുഷ്യമനസ്സുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന എഴുത്തുകാരൻ തന്നെയാണ്..ഈ പടം എടുക്കുന്ന സമയത്ത് ഒരു മനുഷ്യ സ്ത്രീയെ കൊണ്ട് ഈ ഫീം റോബോട്ടിനെ അവതരിപ്പിച്ച് വിജയിപ്പിക്കുവാൻ പറ്റില്ല എന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ ഈ സിനിമയെ സമ്മതിച്ച് കൊടുത്തിരിക്കുകയാണ്..!

പ്രിയമുള്ള റാംജിഭായ്,നന്ദി.പുറം മേനിയായ കാഴ്ച്ചകളിൽ ആകർഷിക്കപ്പെട്ടാണല്ലോ ഇന്നത്തെപല ജീവിത രീതികളും ..അല്ലേ ഭായ്

പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി. ഇത്തരം പുതു സാങ്കേതിക മറിമായങ്ങൾ ഉള്ളത് കൊണ്ട് എന്തായാലും ഒന്ന് കണ്ട് നോക്കൂ കേട്ടൊ ഭായ്.

പ്രിയമുള്ള പ്രദീപ് മാഷെ,നന്ദി.സിനിമാ വിശകലനത്തേക്കാളും ഉപരി ലണ്ടനിലെ സിനിമാ പ്രദർശന ശാലകളെ കുറിച്ച് പറയാൻ വന്നെങ്കിലും എഴുതി വന്നപ്പോൾ രണ്ടും കൂടി ഏച്ച് കെട്ടിയ പോലെയായി എന്ന് മാത്രം..!

പ്രിയപ്പെട്ട ഹബീബ് ഭായ്, നന്ദി. ഈ പ്രോത്സാഹനങ്ങൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്

പ്രിയമുള്ള റെജി ഭായ്, നന്ദി. നല്ല റിവ്യൂ എന്നറിൺജതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഗോവിന്ദരാജ് ഭായ് , നന്ദി.എന്തായാലും മിസ്സാക്കാതെ കാണാൻ നോക്കെന്റെ ഭായ്.

പ്രിയമുള്ള ജൂനിയാത് ഭായ്, നന്ദി. ഹി..ഹി..എന്നാലും ഭായ് എന്റെ ദുഷ്ട്ടത്തരം കണ്ട് പിടിച്ചല്ലോ..അല്ലേ.അലർട്ടിട്ടൂട്ടാ‍ാ.

Pyari said...
This comment has been removed by the author.
Pyari said...

റിവ്യൂ വായിച്ചു കേട്ടോ. അവതാർ ന് റിവ്യൂ എഴുതിയ ബിലാത്തിപ്പട്ടണത്തിൽ നിന്ന് വന്ന റിവ്യൂ അല്ലെ എന്ന് വിചാരിച്ച് കാണാമെന്ന് തീരുമാനിച്ചു. മിയയുടെ ചോയ്സ് മോശമാവാൻ വഴിയില്ലല്ലോ. ഇന്ത്യയിലെ release ഡേറ്റ് നോക്കിയപ്പോൾ ദാ
http://www.imdb.com/title/tt0470752/releaseinfo ഇവിടെ കാണാനില്ല!

ഈ monthly പാസ്‌ concept എനിക്കൊരു പുതിയ അറിവാണ് കേട്ടോ. ഇവിടെയും അങ്ങനെ ഒരു കോണ്‍സെപ്റ്റ് ഉണ്ടായിരുന്നെങ്കിൽ എന്നെ പോലത്തെ സിനിമ ഭ്രാന്ത് ഉള്ളവർക്ക് നല്ലതായിരുന്നു! മകന് വയസ്സ് നാലാകാൻ പോകുന്ന സ്ഥിതിക്ക് ഇനി അവനും ടിക്കറ്റ്‌ എടുക്കണം! സിനിമ കണ്ട് മുടിയാനാകും വിധി ഇത്തരം ഒരു സംവിധാനം ഇവിടെ പെട്ടെന്ന് വന്നില്ലെങ്കിൽ. :D

കുശലത്തിനു മറുപടി: ;) ബൂലോകം സ്വന്തം ലോകം ആയി പോയില്ലേ. ഇവിടെ തന്നെ ഉണ്ട്. ഒരു ചേഞ്ച്‌ന്, പുതിയ രൂപത്തിലും ഭാവത്തിലും ആണ് എന്ന് മാത്രം. പിന്നെ, പഴയ അഗ്രിഗേറ്റർ ഉകൾ ഉപേക്ഷിച്ച് ആളുകൾ FBയിൽ കുടിയേറിയപ്പോൾ ഒരു ഗുണമുണ്ടായി. ഇപ്പോൾ പോസ്റ്റുകൾ സേവ് ചെയ്ത് പിന്നെ വായിക്കാറാണ് പതിവ്. ദാ.. ഇയർ ഓഫ് ദി റിയർ പോസ്റ്റ്‌ തന്നെ ഇപ്പോൾ വായിച്ച് തീർന്നതേ ഉള്ളൂ... വായിക്കുന്ന pace വച്ച് നോക്കുമ്പോൾ കമന്റ്‌ ഉകളുടെ പ്രസക്തി ഇല്ലാതാവും. അത് കൊണ്ട് പിന്നെ എപ്പോഴെങ്കിലും ആ വിഷയത്തെ കുറിച്ച് എഴുതാമെന്ന് വിചാരിക്കുകയാണ് പതിവ്.

"എന്തിനാ ആഗോള തലത്തിൽ പോകുന്നത് .. , നമ്മുടെ ഓൺ-ലൈൻ സോഷ്യൽ മീഡിയ രംഗത്ത് പോലും അരയും ,തലയും മുറുക്കി എത്രയോയധികം ധീര വനിതാ രത്നങ്ങളാണ് മുന്നണി പോരാളികളായി അണിഞ്ഞൊരുങ്ങി വന്ന് അവരുടെയൊക്കെ പ്രതികരണ ശേഷികൾ പ്രകടിപ്പിക്കുന്നത്...!" - ഇക്കൂട്ടത്തിൽ ഞാനുമുണ്ട്. :) ദാ.. ഇവിടെയൊക്കെ: :)
https://www.facebook.com/profile.php?id=100008434140316
https://www.facebook.com/profile.php?id=100006103666165&fref=ts
https://medium.com/@pyarisingh
http://asimplependulum.blogspot.in/

(പേർസണൽ ബ്ലോഗ്‌ ആയി തുടങ്ങിയ പഴയ ബ്ലോഗുകളെ ഒന്ന് പൊടി തട്ടി എടുക്കണമെന്നുമുണ്ട്)

മകളുടെ വിവാഹം മംഗളമായി നടന്നു എന്ന് ഫേസ് ബുക്കിൽ നിന്നറിഞ്ഞു, ഇയർ ഓഫ് ദി ഇയർ പോസ്റ്റ്‌ലൂടെയും. :)

ഇയർ ഓഫ് ദി റിയർ പോസ്റ്റിന് താഴെ എഴുതേണ്ടിയിരുന്ന പുതുവത്സരാശംസകൾ ഈ ഫെബ്രുവരി രണ്ടാം തീയതി ഇവിടെ എഴുതട്ടെ. :)

കൊച്ചു ഗോവിന്ദൻ said...

രണ്ടാം ഭാഗം.
അങ്ങനെ എവ ഹെലികോപ്ടറിൽ കയറി പറന്നു പറന്നു വഴി തെറ്റി ഇന്ത്യയിൽ എത്തുന്നു. അപ്പോൾ ഇന്ത്യൻ സൈ-ഫൈ താരങ്ങളായ കൃഷ്‌, രാ-വണ്‍, ശക്തിമാൻ തുടങ്ങിയവർ എവയെ പ്രേമിക്കുന്നു. പക്ഷേ, എവയ്ക്ക് പ്രേമം ചിട്ടി ദ റോബോയോട്. ഇതിനിടെ എവയെ തേടി കേലബും ഇന്ത്യയിൽ എത്തുന്നു. അവിടെ ഒരു ബ്രഹ്മാണ്ടമാന തിരൈ പടം തുടങ്ങുകയാണ് മുരളിയേട്ടാ തുടങ്ങുകയാണ്.
തിയേറ്ററിന്റെ സെറ്റപ്പ് കണ്ട് തുറന്നു പോയ വായ്‌ ഇത് വരെ അടച്ചിട്ടില്ല!

വീകെ said...

അപ്പോൾ ബിലാത്തിച്ചേട്ടന് ഈ പടം ഞങ്ങളെ കാണിച്ചേ അടങ്ങൂവെന്ന് എന്താ ഇത്ര നിർബ്ബന്ധം...?
എന്നാപ്പിന്നെ കണ്ടു കളയാം.
അല്ലാതെ എന്തു ചെയ്യാനാ...?
ഇനി ഇതു കാണാതെ ഉറങ്ങനുമൊക്കില്ല...!!

Mohammed Kutty.N said...

അഭിനന്ദനങ്ങള്‍.........!

ശ്രീ said...

എന്നാലിതൊന്ന് കാണണമല്ലോ!

വിനുവേട്ടന്‍ said...

എക്സ് മക്കീന... ലാറ്റിൻ പദം ലാറ്റിൻ പദമായി തന്നെ ഉച്ചരിക്കണം മുരളിഭായ്... അതിനെ മെഷീന ആക്കല്ലേ...

അവലോകനം വളരെ നന്നായീട്ടോ... ഇനി ഇതൊന്ന് കാണാൻ പറ്റുമോന്ന് നോക്കട്ടെ...

ജിമ്മി ജോൺ said...

ശെടാ.. ഈ പടം ‘ജസ്റ്റ് മിസ്’ ആയല്ലോ.. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും വരുമ്പോൾ ‘എമിറേറ്റ്സ്’-ന്റെ ‘ന്യൂ മൂവീസ്’ ലിസ്റ്റിലുണ്ടായിരുന്നു.. കാണാതെ പോയി..

ഇനിയിപ്പോ ടോറന്റ് തന്നെ ശരണം.. (അതാവുമ്പോൾ കത്രിക വയ്ക്കാതെ മുഴുവനും കാണാമല്ലോ.. ;) )

കണവനെയും കാമുകനെയും കൂട്ടുകാരനെയും ഉപേക്ഷിച്ച് ആ ബംഗ്ലാദേശി സുന്ദരി നാട്ടിലേയ്ക്ക് പറന്നുകാണുമെന്ന് വിശ്വസിക്കുന്നു.. (വിശ്വാസം, അതല്ലെ എല്ലാം...)

MOIDEEN ANGADIMUGAR said...

ഇത്ര ഭംഗിയായി സിനിമാവിശേഷം ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.
അഭിനന്ദനം മുരളി ഭായ്..

മിനി പി സി said...

ഹായ് മുരളിയേട്ടാ ,ഇനി എനിക്കു ചിലരോടൊക്കെ വീമ്പടിക്കാം ഈ സിനിമാ കണ്ടൂന്ന് ....കഥ മുഴുവന്‍ ഇപ്പൊ എനിക്കറിയാലോ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി. നല്ല സിനിമാവലോകനം ചെയ്യുന്ന ഇമ്മിണി ബൂലോഗർ നമൊക്കിടയിലുണ്ടെങ്കിലും , ചുമ്മാ ഇവിടത്തെ സിനിമ കാണൽ അനുഭവങ്ങൾ കൂടി ഒന്ന് വർൺനിച്ചതാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള ഡോ:ജ്യുവൽ , നന്ദി. എന്റെ ബ്ലോഗ് പോസ്സ്കളിലൂടെയുള്ള സഞ്ചാരങ്ങൾക്കും , ഈ അഭിനന്ദനങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ.

പ്രിയപ്പെട്ട സംഗീത് ഭായ്, നന്ദി. നിങ്ങളുടെയൊക്കെ സിനിമാ നിരൂപണങ്ങളുടെ ശൈലി വെച്ച് ജസ്റ്റ് ഒന്ന് പയറ്റാൻ നോക്കിയെങ്കിലും ചുരിക്കിയെഴുതുവാൻ അറിയാത്ത കാരണം പണി പാളിപ്പോയതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള അന്നൂസ്, നന്ദി. വാക്ക് തിട്ടപ്പെടുത്തൽ ഞാൻ പണ്ട് മുതലെ അയോഗ്യമായി ഇട്ടിരിക്കുകയാണെങ്കിലും ചില വിന്റോകളിൽ പോസ്റ്റിന് താഴെ ഇത് കയറി വരുന്നതാണ്, അന്വേഷണം നടത്തിയപ്പോൾ അവർ പറയുന്നത് വാക്ക് തിട്ടപ്പെടുത്തിയില്ലേലും അഭിപ്രായം പ്രത്യക്ഷമാകും എന്നാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട പ്യാരി, നന്ദി. വിശദമായ സ്നേഹാന്വേഷങ്ങൾ കണ്ട് അതിയായി സന്തോഷിക്കുന്നു.ഇപ്പോൽ മകൻ കുറച്ച് വലുതായ നിലക്ക് ഇനി പോസ്റ്റ്കൾക്ക് ക്ഷാമമില്ലാതെ എഴുതൂ, കാണുന്ന സിനിമകളെ പറ്റിയൊക്കെ പ്യാരിയുടെ ഒരു കാഴ്ച്ചപ്പാട് തന്നെയായാലും മതിയല്ലോ..അല്ലേ.

പ്രിയമുള്ള കൊച്ച് ഗോവിന്ദൻ , നന്ദി. ഇന്ത്യൻ സൈ-ഫൈ താരങ്ങളെയെല്ലം അണിനിരത്തിയുള്ള ഇതിന്റെ രണ്ടാം വേർഷൻ അടിച്ച് പൊളിച്ചൂട്ടാ ഭായ്. മ്ടെ നാട്ടിൽ സദാചാര പോലീസില്ലായിരുന്നുവെങ്കിൽ ഇതിലും നല്ല സെറ്റപ്പിലുള്ള സിനിമ കാണലുകൾ അവിടെയും നടത്താമായിരുന്നു...!

പ്രിയപ്പെട്ട അശൊക് ഭായ്, നന്ദി. സയന്റിഫിക് ഫിക്ഷൻ മൂവികൾ ഇഷ്ട്ടമാകുന്നവർക്ക് മാത്രം രസിക്കുന്ന ഒരു സിനിമയാണിത്. മൊത്തത്തിൽ ഇവിടെയുള്ള സിനിമ കാണലുകളെ പറ്റി പറയാൻ ശ്രമിച്ചത് ഈ പടത്തിലേക്ക് വഴിതിരിഞ്ഞ് പോയതാണ് കേട്ടൊ ഭായ്.

കല്ലോലിനി said...

വണ്ടര്‍ഫുള്‍.!!

സുധി അറയ്ക്കൽ said...

ഡൗൺലോഡണമല്ലൊ...കൊതിപ്പിച്ചു.

ajith paliath said...

സിനിമ കണ്ടപ്പോള്‍ മനസ്സിലാകാത്തത് നന്നായി മനസ്സിലായി..

Anonymous said...

I watched the movie and I find the review matching my opinion also.

പ്രവീണ്‍ ശേഖര്‍ said...

ഈ അടുത്താണ് ഈ പടം കണ്ടത് ... കുറച്ചു ലാഗ് ഉണ്ട് എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു പടം തന്നെയാണ് ഇത് ...ക്ലൈമാക്സ് ഒക്കെ നന്നായി...ഒരു പിടി ചോദ്യങ്ങൾ നിലനിർത്തിയത് നന്നായി .. ചിന്തിക്കാൻ വകുപ്പുണ്ട് ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...