Thursday 28 February 2013

ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... !

‘പ്രണയ തീരം‘ എന്നത് , എന്റെ നാടായ
കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്...
ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി
കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം ...!

പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള
സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ...
ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ ...

മൂന്നര പതിറ്റാണ്ട് മുമ്പ് , തൃശൂരുള്ള  ഒരു വമ്പൻ തുണിപ്പീടികയിലെ മൊത്ത കച്ചവടവിഭാഗത്തിൽ കണക്കെഴുത്തുകാരനായിരുന്ന പെരേപ്പാടൻ ജോണ്യേട്ടൻ ,നെല്ലിക്കുന്നിലെ തന്റെ തറവാട് , ഭാഗം വെച്ച്കിട്ടിയ പൈസകൊണ്ട് , കണിമംഗലത്തെ ‘മുണ്ടേപ്പാട്ട് മന‘ക്കാരുടെ കയ്യിൽ നിന്നും ഒരു പത്ത് പറ കണ്ടം വാങ്ങി , പുര വെച്ച് , പുത്തനച്ചിയായ സുന്ദരിയായ സിസിലേടത്തിയുമായി പാർപ്പിടം തുടങ്ങിയ സ്ഥലത്താണ് ഈ ‘പ്രണയ തീരം‘ കുടികൊള്ളുന്നത്...

പണ്ട് ; മനക്കാരിവിടെ ഞാറ് നടാനും, ശേഷം ഇടവിളകളായി
പയറ് , ഉഴുന്ന് , മുതിര, എള്ള് , കൂർക്ക മുതലായ  കൃഷികളൊക്കെ
ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്...

അവിടത്തെയൊക്കെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ
പുതുതലമുറ,  തൊട്ടടുത്ത തൃശൂർ ടൌണിലെ , പീടിക തൊഴിലാളികളും ,
മറ്റുമായി അവരുടെയൊക്കെ തൊഴിൽ മേഖല പറിച്ചു നട്ടപ്പോൾ , മനക്കാരുടെ
തരിശായി കിടന്ന ആ പാട്ട ഭൂമിയാണ് ജോണ്യേട്ടന് , ചുളു വിലക്ക് , അന്ന് കിട്ടിയത്...!

ഈ പരിസരത്തുള്ള കണ്ടങ്ങളിലും മറ്റും , ബാല്യകാലങ്ങളിലൊക്കെ
മഴക്കാലത്ത് തൊട്ടടുത്ത കടാംകുളത്തിൽനിന്നും വെള്ളം ഒഴുകിവരുന്ന
വലിയ തോട്ടിലും , ചെറിയോട്ടിലുമൊക്കെ  ഞങ്ങളൊക്കെ എത്ര തവണ കുത്തിമറിഞ്ഞ് നീന്തിയും, കുളിച്ചും, കളിച്ചും,  മീൻ പിടിച്ചും അടിച്ച് തിമർത്ത്  വിളയാടിയതൊക്കെ ഈ വേളയിലിപ്പോൾ ഓർമ്മയിലേക്ക് ഓളം തല്ലി ഓടിയെത്തികൊണ്ടിരിക്കുകയാണ്...

നമ്മുടെ ജോണ്യേട്ടൻ , പിന്നീട് വീടുപണിയൊക്കെ  തീർന്നതോടെ കടം മൂലം വീർപ്പുമുട്ടിയപ്പോൾ , കണിമംഗലം സ്കൂളിലെ വിശാലാക്ഷി ടീച്ചർക്കും , ഭർത്താവ് മേനേൻ മാഷ്ക്കും , ആ സ്ഥലത്തുനിന്നും , 50 സെന്റ് സ്ഥലം , അപ്പോൾ മുറിച്ച് വിറ്റു.

അവിടെ മേനോൻ മാഷ് പണിതീർത്ത ഒരു ‘ത്രീ ബെഡ്
റൂം ടെറസ്‘ വീടിനിട്ട പേരാണ് കേട്ടൊ ഈ ‘പ്രണയ തീരം‘...

ലീഡർ കരുണാകരന്റെ വാഗ്ദാനത്താൽ  , പോലീസ് ഇൻസ്പെക്ട്ടർ
ഉദ്യോഗം മോഹിച്ച്, അത് കിട്ടാതെ വന്നപ്പോൾ കൊഴകൊടുത്ത് , കണിമംഗലം
എസ്.എൻ ഹൈസ്കൂളിൽ കണക്കദ്ധ്യാപകനായി തീർന്ന ചുള്ളനായ  ഈ മേനോൻ
മാഷിനെ , ആ സ്കൂളിലെ തന്നെ ടിപ്പ് ചുള്ളത്തിയായ വിശാലാക്ഷി ടീച്ചർ,  അനുരാഗ വിലോചനയായി  ; തന്റെ വിശാല മായ അക്ഷികൾ കൊണ്ട് വശീകരിച്ച് , പിന്നീടെപ്പോഴോ കല്ല്യാണത്തിലെത്തിക്കുകയായിരുന്നു...!

അന്യജാതിയിൽ പെട്ട ഒരുവളെ , കെട്ടിയപ്പോൾ മേനോൻ മാഷിന്റെ ,
മാളയിലുള്ള വീട്ടുകാരും , മാഷെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു. അങ്ങിനെയാണ്
മേനേൻ മാഷ് തന്റെ പ്രണയ തീരം , ഞങ്ങളുടെ കണിമംഗലത്ത്  പണിതുയർത്തിയത്.

നല്ലോരു കൃഷി വല്ലഭർ കൂടിയായ ജോണ്യേട്ടനും , ഭാര്യ
സിസിലേടത്തിക്കും , സ്വന്തം ബന്ധുക്കളേക്കാൾ പ്രിയപ്പെട്ടവർ
തന്നെയായിരുന്നു ഈ വിരുന്നുവന്ന നല്ല അയലക്കക്കാർ , അതുപോലെ
തന്നെയായിരുന്നു ഈ ടീച്ചർ ദമ്പതികൾക്ക് അവരും...

കൃഷി തല്പരനായ മാഷും കൂടി ചേർന്നപ്പോൾ ,വളരെ കുറഞ്ഞസമയം
കൊണ്ട് അവരുടെ  പുരയിടം ഒരു ജൈവ കൃഷിയിടമായി മാറി ...

വീക്കെന്റുകളിലും , മറ്റും ഈ നാല് അദ്ധ്വാനികളേയും ; കളയും,   നനയും
മൊക്കെയായി എപ്പോഴും അവരുടെ പുരയിടങ്ങളിൽ കാണാറുണ്ട്...

പിന്നീട് മാഷ് വളർത്തിയ പശുവും, സിസിലേടത്തിയുടെ ആടുകളും
ആ പരിസരത്തൊക്കെ ശുദ്ധമായ പാലിന്റെ ഒരു ധവള വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.

ആട്ടുമ്പാല് , നാടൻ കോഴിമുട്ട , നല്ല നാടൻ പച്ചക്കറികൾ
എന്നിവയൊക്കെ വാങ്ങാനും മറ്റും നാട്ടുകാരാരെങ്കിലും എപ്പോഴും
ആ വീടുകളിലുണ്ടാകും ...
കുട്ടിക്കാലത്തൊക്കെ ആ പുരയിടത്തിലുള്ള ‘കാള തേക്കും , കൊട്ട തേക്കു‘
മൊക്കെ കണ്ട് രസിക്കാൻ ഞങ്ങൾ അവിടെ ചിലപ്പോഴൊക്കെ ചേക്കേറാറുണ്ട് . 

അവിടെ വിളയുന്ന മത്തനും , കുമ്പളവും, അമരക്കായും,
ചീരയും, വഴുതനയും , പപ്പായും, വെണ്ടക്ക, മുരിങ്ങക്ക എന്നിവയൊക്കൊ
അപ്പപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു...

ജോണ്യേട്ടന്റെ മക്കളായ ഡെന്നീസിനും, ഡെൽബർട്ടിനും മറ്റൊരമ്മയായിരുന്നു വിശാലാക്ഷി ടീച്ചറായ ടീച്ചറമ്മ , ഒപ്പം ഡെൽബർട്ടിന്റെ സമ പ്രായക്കാരിയായി ടീച്ചറമ്മക്കുണ്ടായ ശ്രീദേവിക്കും , പിന്നീടുണ്ടായ ദേവദാസിനും ഈ അയലക്കക്കാർ അമ്മച്ചിയും , അപ്പച്ചനും തന്നെയായിരുന്നു...!

ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ,
കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...
പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ
ഒന്നിച്ച്   കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ
അയൽക്കാർ തന്നെയായിരുന്നു...!

ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..?

കാലം ഉരുണ്ടുകൊണ്ടിരുന്നൂ...
അവരൊക്കെ ചേർന്ന്,  അന്ന് നട്ട് വളർത്തിയ പ്ലാവുകളും , മാവുകളും , സപ്പോട്ടമരവും , കട ചക്ക പ്ലാവും , ജാതി തൈകളും , പുളിമരവും, ഇരുമ്പൻ പുളി യുമൊക്കെ തഴച്ച് വളർന്ന് , പിന്നീട് ഒരു
ഫല പൂങ്കാവനമായ , അവരുടെ പുരയിടം പോലെ തന്നെ...
അവരുടെ മക്കളും വളർന്ന് വലുതായിട്ട് ബിരുദങ്ങളെടുത്ത് ആ മാതാപിതാക്കൾക്ക് അഭിമാനമായി മാറി ...

ഡെന്നീസ് പോസ്റ്റ് ഗ്രാജുവേഷൻ പാസായി...

ശ്രീദേവി ഇലക്ട്രോണിയ്ക്കൽ എഞ്ചിനീയറായി...

ഡെൽബർട്ട് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു...

പിന്നെ റാങ്കോടെ പാസായി , ദേവദാസ് മെഡിക്കൽ ബിരുദമെടുത്തു...

തൊട്ടയൽവക്കത്തുള്ള സുന്ദരിയും , സുശീലയുമായ കളിക്കൂട്ടുകാരിയായ ശ്രീദേവിയോട് , ഡെന്നീസിന് ചെറുപ്പം മുതൽ തന്നെ ഒരു പ്രത്യേക തരം ആരാധനയായിരുന്നു.  ഈ ആരാധന വളർന്ന് വലുതായി പുഷ്പിക്കുവാൻ വേണ്ടി മൊട്ടിട്ടെങ്കിലും , ഒരിക്കലും ആയതൊരു പ്രണയ പുഷ്പ്പമായി വിടർന്ന് പ്രണയഗന്ധം ഒട്ടും പരത്തിയില്ല താനും..

കാരണമെന്തെന്നാൽ  ഡെന്നീസിനൊരിക്കലും തന്റെ ഇഷ്ട്ടസഖിയോട്,
അതൊന്ന് തുറന്ന് പറയുവാൻ , ഇഷ്ട്ടന്റെ ചങ്കിടിപ്പും , മുട്ട് കൂട്ടിയിടിക്കലുമൊക്കെ
കാരണം നടന്നില്ല എന്നതാണ് വാസ്തവം ...!

ആ അവസരത്തിൽ ,  ശ്രീദേവി എഞ്ചിനീയറിങ്ങ് കോളേജിലുണ്ടായിരുന്ന
തന്റെ സീനിയറായ ഒരു സഹപഠനം  നടത്തുന്ന ഒരുവനെ ജാതിയൊന്നും
നോക്കാതെ തന്നെ ജീവിത പങ്കാളിയായി തെരെഞ്ഞെടുത്തപ്പോഴാണ് ...
മൂ‍നാലുകൊല്ലം ഡെന്നീസ് തീർത്തും പ്രേമനൈര്യാശത്താൽ വിഷാദ കാമുകനായി
നടന്നതും , പ്ന്നീടെപ്പോഴൊ വെസ്റ്റേൺ റെയിൽവേയിൽ , ഗാർഡ് ഉദ്യോഗം കിട്ടിയപ്പോൾ പൂനയിലേക്ക് നാട് കടന്നതും, ശേഷം അവിടെ സെറ്റിൽചെയ്തതും ..

ഇപ്പോൾ  മൂപ്പർ  മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന സൂസിയെ കെട്ട്യോളാക്കി ,
രണ്ട് മുതിർന്ന കുട്ടികളോടൊപ്പം, ഒരു  മറുനാടൻ മലയാളിയായി പൂനയിൽ സ്ഥിര
താമസമാക്കി കഴിഞ്ഞിരിക്കുകയാണ്...

എന്നാലോ ഇദ്ദേഹത്തിനേയും  ഇഷ്ട്ടപ്പെട്ടിരുന്ന , മൂപ്പരുടെ  കടിഞ്ഞൂൽ
വൺവേ പ്രണയ നായികയായ ശ്രീദേവി , ഇന്ന്  തന്റെ മാരനും  , മക്കൾക്കുമൊപ്പം
ഡൽഹിയിൽ നല്ല ഒരു എഞ്ചിനീയർ ദമ്പതികളായി സസുഖം വാഴുന്നു.

ഡെൽബർട്ടാണെങ്കിലോ ,  കുവൈറ്റിൽ പോയ സമയത്ത് അവിടെ ജോലിയുണ്ടായിരുന്ന  ഒരു പെന്തിക്കോസ് കാരി നേഴ്സിനെ ലൈനാക്കി , എട്ട് കൊല്ലം മുമ്പ് അങ്ങോട്ട്  മാർഗം കൂടി , വിവാഹം ചെയ്ത് , രണ്ട് കൊല്ലത്തെ കുവൈറ്റിലെ  പ്രവാസം മതിയാക്കി,  ശേഷം അമേരിക്കയിലേക്ക് കുടിയേറി , ഇപ്പോൾ യു.എസിലുള്ള കാലിഫോർണിയയിലാണ്..
കുട്ടികളെ  പരിചരിക്കുന്നതിനായി ഇഷ്ട്ടന്റെ അമ്മായിയമ്മയും അവരുടെ ഫേമിലിയോടൊപ്പം അവിടെയുണ്ട് കേട്ടൊ

ദേവദാസിന്റെ കഥ , ഞാൻ സങ്കര ചരിതം എന്ന ലേബലിൽ ,
എന്റെ ബിലാത്തിപട്ടണത്തിലെ ഒരു മുൻ പോസ്റ്റിൽ എഴുതിയിട്ടിട്ടുണ്ടായിരുന്നുവല്ലോ . എം.ബി.ബി.എസ് -ന് ശേഷം , നാട്ടിലെ ഒരു അബ്ക്കാരി കോണ്ട്രാക്റ്റർ...
സ്ത്രീധനം കൊണ്ട് , ഈ പയ്യനെ വിലക്ക് വാങ്ങി , യു.കെയിലേക്ക് ഉപരി
പഠനത്തിന്  വിട്ടെങ്കിലും , ആ കല്ല്യാണം മുട്ട തട്ടെത്താതെ പിരിഞ്ഞപ്പോൾ ...

ഇംഗ്ലണ്ടിലുണ്ടായിരുന്ന , ഒരു പാക്കിസ്ഥാനി ഡോക്ട്ടറായ
സൈറയെ  നിക്കാഹ് കഴിച്ച് , ഇപ്പോൾ  യൂ.കെയിലെ ‘ഗ്ലോചെസ്റ്ററി‘ൽ
മകൻ ആദിത്യക്കൊപ്പം കുടുംബമായി സെറ്റിൽ ചെയ്തിരിക്കുകയാണ്

എന്നാൽ ജീവിതത്തിൽ ദുരന്തങ്ങൾ
എപ്പോൾ , എങ്ങിനെ വരുമെന്നാർക്കറിയാം അല്ലേ..?

കഴിഞ്ഞ കൊല്ലം 2012 - ജനുവരിയിൽ മേനോൻ മാഷുടെ , ഗഹനമായി ആഘോഷിച്ച ഷഷ്ട്ടിപൂർത്തിയാഘോഷങ്ങൾക്ക് ശേഷം പിറ്റേന്റെ , പിറ്റേന്ന് കലശലലായ നെഞ്ചുവേദനയെ തുടർന്ന് ജോണ്യേട്ടനെ , എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും , അപ്പോഴേക്കും മൂപ്പരുടെ ആത്മാവ്
നിത്യശാന്തി നേടി ഭൂലോകം വിട്ട് പോയി കഴിഞ്ഞിരുന്നൂ..!

ജീവിതത്തിൽ ഇതുവരെ , ഒരു നീരുവീഴ്ച്ച പനി വന്ന് പോലും , ഒരു ഡോക്ട്ടറേയൊ ,
ആശുപത്രി വാസമോ ഇല്ലാത്ത ആളായിരുന്നു ഈ പെരേപ്പാടൻ ജോണ്യേട്ടൻ...!

അദ്ദേഹത്തിന്റെ ആത്മാവിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നൂ...

അതിന് ശേഷം മൂന്നാല് മാസങ്ങൾക്ക് ശേഷം , ദേവദാസാണെന്നെ
വിളിച്ച് പറഞ്ഞത് ; സ്വന്തം അമ്മയുടെ  രോഗവിവരം - ഗർഭപാത്രത്തിലുണ്ടായ
ഒരു മുഴയെ തുടർന്ന് യൂട്രസ് എടുത്ത് കളയുന്ന സമയത്ത് നടത്തിയ ബയോപ്സിയുടെ
റിപ്പോർട്ടിൽ വിശാലാക്ഷി ടീച്ചറുടെ ശരീരത്തിൽ വ്യാപിച്ച അർബ്ബുദരോഗത്തെ കുറിച്ച് !

അമല ആശുപത്രിയിൽ റേഡിയേഷൻ നടത്തുന്ന
വേളയിലൊക്കെ , ദേവദാസും കുടുംബവും , ഒന്ന് രണ്ട് തവണ
 യൂ.കെയിൽ നിന്നും ടീച്ചറേ കാണുവാൻ നാട്ടിൽ പോയി വന്നിരുന്നു.

ജോണ്യേട്ടന്റെ മരണശേഷം , വീട്ടീലെ വേലക്കാരിയോടൊപ്പം
താമസിച്ചിരുന്ന സിസിലേടത്തി തന്നെയാണ് , ടീച്ചർക്ക് എല്ലാ ആതുരശുശ്രൂഷകളും
ഒരു കോട്ടവും കൂടാതെ അപ്പോഴൊക്കെ നടത്തി പോന്നിരുന്നത് ...

പിള്ളേരുടെ  ടെന്റ്ത്ത് പഠനവും , പ്ലസ്സ് ടൂ പരീക്ഷകളുമൊക്കെ കാരണം ,
മകൾ ശ്രീദേവിക്ക് പോലും , സ്വന്തം അമ്മയെ പൂർണ്ണമായി അടുത്ത് വന്ന് ,
നിന്ന് പരിചരിക്കുവാനോ , ശുശ്രൂഷിക്കുവാനോ സാധിച്ചിരുന്നില്ല.

എന്തിന് പറയുവാൻ കഴിഞ്ഞവർഷം നവമ്പർ മാസത്തിൽ , ഒരു
നവമ്പറിന്റെ നഷ്ട്ടംപോലെ, വിശാലാക്ഷി ടീച്ചറും ഇഹലോകവാസം വെടിഞ്ഞു...

എന്റെ പ്രിയപ്പെട്ട ഈ ടീച്ചറുടെ പുണ്യാത്മാവിന്
എന്നുമൊന്നും നിത്യശാന്തി ലഭിക്കട്ടെ... ബാഷ്പാജ്ഞലികൾ..

അന്യോനം അറിഞ്ഞും സ്നേഹിച്ചും മൂന്ന് പതിറ്റാണ്ടിലേറെ ജീവിച്ച് ,
ഇപ്പോൾ വിരഹത്താൽ വീർപ്പുമുട്ടികൊണ്ടിരിക്കുന്ന എന്റെ നാട്ടുകാരായ
നല്ല അയൽക്കാരായ , ഈ സീനിയർ സിറ്റിസൺസിനെ കാണുവാനും, ദു:ഖം
പങ്കിടുവാനും ഡിസംബറിൽ , ഞാൻ നാട്ടിലെത്തിയപ്പോൾ ഈ പ്രണയ തീരത്ത്
നേരിട്ട് ചെന്നിരുന്നു..
( ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം ,
അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും ,
ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ )

എന്നാലോ  പിന്നീടുണ്ടായത് എന്താണ്..?

ഇക്കൊല്ലം വാലന്റയിൻ ഡേയ്യുടേ പിറ്റേന്ന്
ഞങ്ങൾ കണിമംഗലത്ത്കാരുടെ ‘വേലാണ്ടി ദിന‘ മായ
കുംഭമാസത്തിലെ വലിയാലയ്ക്കൽ ദേവി ക്ഷേത്രത്തിലെ
അശ്വതി വേലയുടെ അന്ന് , രണ്ട് മതത്തിൽ വിശ്വസിച്ചിരുന്ന
ഒരു  പ്രണയജോഡികൾ ,കൂർക്കഞ്ചേരി അമ്പലത്തിൽ പോയി പരസ്പരം
മാലയിട്ട് ദമ്പതിമാരായി തീർന്നു...!
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഈ സ്ഥാപനത്തിൽ ...
ജാതിയും , മതവും , കൊതവുമൊന്നും ഒരു പ്രശ്മമില്ലാത്തതിനാലാവം
വളരെ ശുഷ്കമായി കൊണ്ടാടിയ ഈ കല്ല്യാണ കച്ചേരിയിൽ വരന്റേയും ,
വധുവിന്റേയും ഭാഗത്ത് നിന്ന് വെറും രണ്ട് കാറോളം ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ.
അതും ഉറ്റ ബന്ധുക്കൾ മാത്രം ..!

വരൻ  :-
തിരുവനന്തപുരം ലോഡ്ജ് എന്ന സിനിമയിലെ 999 ന്റെ വീരവാദം പറഞ്ഞ് നടക്കുന്ന നടന്റെ രൂപഭാവങ്ങളുള്ള ഇമ്മടെ മേനേൻ മാഷ് ...!

വധു  :-
ഇപ്പോഴത്തെ സിനിമാ നടി/അവതാരകയായ  റീന ബഷീറിന്റെ രൂപ സാദൃശ്യ-സംഭാഷങ്ങൾ അതേ പോലെയുള്ള സിസിലേടത്തി , മുടി
രണ്ട് സൈഡിലും ഇത്തിരി നരച്ചിട്ടുണ്ട് എന്ന് മാത്രം...!

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട്  നിവൃതി  നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ  കൂടി തുന്നിച്ചേർക്കുകയാണ്

വയസ്സുകാലത്ത് ഈ  ഒറ്റപ്പെട്ട മാതാവിനേയും,
പിതാവിനേയും ഒറ്റക്ക്
ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും
കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും
ഒരു  ലാൽ സലാം...
ഇതെല്ലാം എന്നെ എഴുതിയിടുവാൻ  അനുവദിച്ചതിനും കൂടിയാണിത് കേട്ടൊ

എ ബിഗ് ഹാറ്റ്സ് ഓഫ് ...!

ഏവർക്കും പ്രണയാശംസകൾ ... താങ്ക്യു വെരി മച് ...ബയ്. ബൈ

51 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇക്കൊല്ലം ഫെബ്രുവരി അവസാനം
കോറിയിട്ട എന്റെ നാട്ടിലുണ്ടായ ഒരു സംഗതിയാണിത്...
ഈ സംഭവം വിസ്തരിക്കുമ്പോൾ ഇതിലെ ജീവനുള്ള
കഥാപാത്രങ്ങൾക്കൊന്നും , ഇതെഴുതിയിട്ടാൽ വിഷമം ഉണ്ടാകാത്ത
രീതിയിൽ അവരുടെയൊക്കെ സമ്മതപത്രത്തിന് കാത്തിരുന്നകാരണമാണ്
ഇത്ര വൈകിയുള്ള ഒരു പ്രസിദ്ധീകരണം കേട്ടൊ

ഒപ്പം എന്റെ ബിലാത്തി പട്ടണത്തിലെ
പൊടിയും മാറലയും ഒന്ന് തട്ടിക്കളയുകയും ചെയ്യണം..

അതെന്ന്യെ..ഇത്..!

ajith said...

വയസ്സുകാലത്ത് ഈ ഒറ്റപ്പെട്ട മാതാവിനേയും,
പിതാവിനേയും ഒറ്റക്ക്
ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും
കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും
ഒരു ലാൽ സലാം...


ഈ പ്രണയതീരത്ത് ഞങ്ങളെയും കൊണ്ടുവന്ന് ചരിത്രം പറഞ്ഞുതന്ന ബിലാത്തിക്കാരനും ലാല്‍സലാം

റിനി ശബരി said...

സല്യൂട്ട് ആ മക്കള്‍ക്ക് ..
ആ നാട്ട് കാര്‍ക്ക് ..
ഈ ബിലാത്തികാരന്‍ ചേട്ടന് ...!

മറു പകുതി ഇല്ലാണ്ടായി പൊയാല്‍ , ഒരിടത്ത് അടങ്ങിയൊതുങ്ങി
കഴിയാന്‍ പറയുന്ന മക്കളുള്ള നമ്മുടെ നാട്ടില്‍ ..
മതങ്ങളുടെ വേലികെട്ടുകള്‍ പല മനസ്സുകള്‍
പൊളിച്ചടുക്കിയാലും ചൊരി വരുന്ന നാട്ടുകാരുള്ള
നമ്മുടെ നാട്ടില്‍ ," പ്രണയതീരമെന്ന " ആ വീടിന്റെ പേരിനേ
അന്വര്‍ത്ഥമാക്കിയ ആ മനസ്സുകള്‍ക്ക് കൊഴിയാന്‍ പൊകുന്ന
നല്ല നിമിഷങ്ങള്‍ വസന്തങ്ങള്‍ കൊണ്ട് വരട്ടെ ..
സദാചാര കവല പ്രസംഗക്കാര്‍ കാണാതെ പൊകുന്ന മനസ്സ്
ആ മക്കളെങ്കിലും കണ്ടത് അനുഗ്രഹം തന്നെ .
ആകുലത മുറ്റുന്ന വാര്‍ത്തകള്‍ നിറയുന്ന നമ്മുടെ ദേശത്ത് നിന്നും
ഈയൊരു വാര്‍ത്ത എത്തിച്ച മുരളിയേട്ടന് അഭിനന്ദനങ്ങള്‍
കുടുംബങ്ങളില്‍ ഇത്തരത്തിലുള്ള കലര്‍പ്പില്ലാത്ത സ്നേഹമാണ് നിറയേണ്ടത് ,
അല്ലാതെ ഒന്നു പറയുകയും , പ്രവര്‍ത്തിയിലെത്തുമ്പൊള്‍ അവനവന്റെതില്‍
പറ്റിചെരുകയും ചെയ്യുന്ന മനസ്സുകള്‍ക്ക് താക്കിതാകട്ടെ ഇതൊക്കെ ..
ആ പ്രണയതീരത്തില്‍ ഇനിയും മനസ്സുകള്‍ ഒന്നാവട്ടെ ..
സ്നേഹാശംസകള്‍ ..!

Cv Thankappan said...

പ്രണയതീരത്തിലെ കുടുംബവിശേഷം പൊടിപൊടിച്ചു......
ആശംസകള്‍

Pradeep Kumar said...

നടുക്കുന്ന വാര്‍ത്തകളുടെ ഈ കാലത്ത് മനുഷ്യനിലും അവന്റെ നന്മകളിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്ന കാര്യങ്ങളാണ് താങ്കളുടെ നാട്ടില്‍ സംഭവിച്ചത്. രണ്ടു കുടുംബങ്ങള്‍, അവരുടെ നന്മകള്‍, സാധാരണപോലെയുള്ള ജീവിതസന്ദര്‍ഭങ്ങള്‍., എല്ലാറ്റിനുമൊടുവില്‍ പരസ്പരം താങ്ങായി മാറിക്കൊണ്ട് ആ കുടുംബങ്ങള്‍ ഒന്നായി മാറുന്നതും, അതിനുവേണ്ടി മക്കള്‍ ഒരേ മനസ്സാവുന്നതും.... പരലോകത്തിരുന്ന് രണ്ട് ആത്മാക്കള്‍ ഈ നന്മകള്‍ കണ്ട് നിര്‍വൃതി കൊള്ളുന്നുണ്ടാവും.....

ലോകം ഇങ്ങിനെയൊക്കെ ആയെങ്കില്‍ എന്ന് ചിന്തിച്ചുപോവുന്നു.....

പ്രണയതീരം കാട്ടിത്തന്നതിന് നന്ദി.....

Anonymous said...

നന്നായിട്ടുണ്ട് മുരളിയേട്ടാ ,habby

കൊച്ചു കൊച്ചീച്ചി said...

അല്ല, പിന്നെ! നായരു സമാജോം പള്ളിക്കമ്മറ്റീം ഒക്കെ പോയി പണി നോക്കട്ടെ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ലൊരു കുടുംബവിശേഷം .......... സംഗതി പൊടിചൂ ട്ടോ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്‍മ്മയുള്ള ചില മനുഷ്യരുടെ ജീവിതകഥ വളരെ നന്നായി അവതരിപ്പിച്ചു.ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

അപൂർവമായി എങ്കിലും നന്മ പലപ്പോഴും കാണാനും കേള്ക്കാനും കിട്ടുന്നു !

അവര്ക്ക് ഈയുള്ളവ ന്റെയും ആശംസകൾ !

പരസ്പരം താങ്ങായും തണലായും ഒരുപാടുകാലം ഈ മനോഹര തീരത്ത് കഴിയാനിട വരട്ടെ !

vettathan said...

അന്യോന്യം നന്നായി അറിയുന്ന മേനോന്‍ മാഷും സിസിലിച്ചേടത്തിയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് നല്ല തീരുമാനമായി. അതിനു അവരെ അനുവദിച്ച മക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.

anupama said...




പ്രിയപ്പെട്ട മുരളി,

അറിയുന്ന നാട്ടിൽ ,ഇത്രയും മനോഹരമായ ഒരു പ്രണയപുഷ്പം വിരിഞ്ഞത് അറിഞ്ഞില്ല

മാനസികമായി പുരോഗമിച്ച പുതിയ തലമുറയുടെ അറിവോടെ,അനുഗ്രഹത്തോടെ, ഒരു പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു.

ബിലാത്തിക്കാര, ഈ ജീവിതം വായനക്കാരുടെ മുൻപിൽ അവതരിപ്പിച്ചതിന്, നന്ദി !

മനോഹരമായ ഇടവപ്പാതി ആശംസിക്കുന്നു.

സസ്നേഹം,

അനു

Muralee Mukundan , ബിലാത്തിപട്ടണം said...


ഞാനടക്കം പലരും,
വീമ്പ് പറയുമെങ്കിലും സ്വന്തം
കുടുംബത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്തെന്ന് വരില്ല..

പല ചട്ടങ്ങളും നമ്മുക്ക് മാറ്റേണ്ടിയിരിക്കുന്നൂ...!

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം, ഇവിടെവന്ന് , ഈ തീരം ചാടിപ്പോകുന്നന്നതിന് മുമ്പ് ,പരസ്യത്തിലടക്കം എനിക്ക് സലാം അടിച്ചതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്

പ്രിയമുള്ള റിനി ഭായ്,ആ സല്യൂട്ടിന് ഒരു പ്രത്യേക നന്ദി.
അതെ റിനി,ഇനി നമ്മൾ ഇത്തരം
പുത്തൻ തലമുറയുടെ ഇത്തരം പല നല്ല പ്രവർത്തികളും കണ്ട് ,നമ്മുടെ ജീവിത വഴികളിലേക്ക് പകർത്തേണ്ടിയിരിക്കുന്നു.

പ്രിയപ്പെട്ട തങ്കപ്പൻ സർ,നന്ദി.ആ പിള്ളേരാണ് ശരിക്ക് പൊടി പാറിച്ചത്..!

പ്രിയമുള്ള പ്രദീപ് ഭായ്,നന്ദി.
നന്മകളുടെ കൂമ്പാരങ്ങളുള്ള ഈ വീട്ടുകാർക്ക് ,ഈ സമൂഹത്തിലുണ്ടായ നല്ല വാർത്തയായ കൂടിച്ചേരൽ ,ഒട്ടും പബ്ലിഷ് ചെയ്യാനെ താല്പര്യമില്ലാത്തവരാണ് കേട്ടൊ മാഷെ.

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി.
സമാജങ്ങളും ,കമ്മറ്റിക്കാരുമൊക്കെ മൊത്തത്തിൽ ഉണ്ടാക്കുന്ന പ്രശ്നം തന്നെ,സമുദായങ്ങളെ സമൂഹത്തിൽ നിന്നും വിഘടിപ്പിച്ച് നിർത്തുക എന്നാണല്ലോ..അല്ലേ ഭായ്.

പ്രിയമുള്ള ഹാബി ,നന്ദി.
ഈ അഭിനന്ദനത്തിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ..

പ്രിയപ്പെട്ട നിദീഷ്, നന്ദി.സമൂത്തിലുണ്ടാകുന്ന വാർത്തയല്ലാകുന്ന ഇത്തരം സംഗതികളെങ്കിലും നമ്മൾ ബൂലോഗരെങ്കിലും പൊടിച്ച് കലക്കി ഏവർക്കും കൊടുക്കണ്ടേ ..അല്ലേ ഭായ്.

പ്രിയമുള്ള ആറങ്ങോട്ടുകര മുഹമ്മദ് ഭായ്,നന്ദി.
നന്മകൾ ഇതുപോൽ മെതുവെ നമ്മുടെ സമൂഹത്തിൽ പൊട്ടിവിരിയട്ടേ..

പ്രിയപ്പെട്ട ശശി ഭായ്, നന്ദി.
നന്മയുള്ള മനസ്സുണ്ടെങ്കിൽ അവിടെ നന്മ മാത്രമേ വിളയൂ..
അതിന് ഉദാഹരണമാണ് ആ കുടുംബം..കേട്ടൊ ഭായ്.

ജിമ്മി ജോണ്‍ said...

ബിലാത്തിയേട്ടാ, ഞാനുമെത്തി ഈ പ്രണയതീരത്ത്..

മേനോൻ മാഷിനും സിസിലി ആന്റിക്കും ആശംസകൾ.. ‘പ്രണയതീരം’ പ്രണയത്താൽ കൂടുതൽ മനോഹരമാവട്ടെ..

Neelima said...

ആ പ്രണയതീരത്തു അവർ ഇനിയും സന്തോഷത്തോടെ ഒരുപാടു കാലം ജീവിക്കട്ടെ ...

പഥികൻ said...

അപ്പൊ മുരളിയേട്ടന്റെ പ്രണയതീരസ്വപ്നങ്ങൾ തൽക്കാലം കൊഴിഞ്ഞല്ലേ :)

കുസുമം ആര്‍ പുന്നപ്ര said...

ഈ മനോഹര തീരത്തു തരുമോ....ഇനിയൊരു ജന്മം കൂടി...എന്നിങ്ങനെ അവിരിലാരോ പാടുന്നതു കേള്‍ക്കുന്നു.
മുരളിയുടെ പ്രണയതീരത്തു നിന്നും.

വര്‍ഷിണി* വിനോദിനി said...

എങ്ങനെ അഭിപ്രായം അറിയിക്കണമെന്ന് അറിയണില്ല..മണ്ണും മനുഷ്യരുംകൊണ്ട്‌ മനം നിറഞ്ഞു..
സ്നേഹം സൂക്ഷിക്കുന്ന ആ മനസ്സുകൾക്കും ന്റെ സ്നേഹം..ആശംസകൾ

Philip Verghese 'Ariel' said...

മുരളീ ഭായ്
പര്യടനം കഴിഞ്ഞു മടങ്ങി വന്ന ശേഷം
വായിച്ചു ഒരു കുറികുറിക്കാം എന്ന്
നേരത്തെ പറഞ്ഞിരുന്നെങ്കിലും
അതിനിടയിൽ വീണുകിട്ടിയ
നിമിഷത്തിൽ ഒരു തുടർക്കഥ
പോലെയേ പ്രണയതീരക്കഥകൾ
വായിച്ചു തീർത്തും, അപ്പോൾ പിന്നെ
അതിനൊരു കുറി എഴുതിയെ തീരൂ
കണിമംഗലത്തെ പ്രണയ തീരം
പ്രണയകഥകൾ വളരെ സരസമായ
ഭാഷയിൽ ഭായ് ഇവിടെ കോറിയിട്ടു.
നന്നായി ഈ അവതരണം, അൽപ്പം
നീളം കൂടിയെങ്കിലും നിരവധി കണിമങ്ങലത്തു
കാരുടെ ജീവിതഗാഥ ഇവിടെ പറഞ്ഞു നിർത്തി
ആ അവസാന കുറി ഭേഷായി
"അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ കൂടി തുന്നിച്ചേർക്കുകയാണ്

വയസ്സുകാലത്ത് ഈ ഒറ്റപ്പെട്ട മാതാവിനേയും,
പിതാവിനേയും ഒറ്റക്ക്
ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും
കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും
ഒരു ലാൽ സലാം.."

ആ ചിത്രവും അസ്സലായി,എവിടുന്നു കിട്ടീ ഭായ് ഈ പടം, വന്ദ്യ വയോധികർ പൂക്കളിലൂടെ ആ സ്നേഹം വാരി വിതറുന്ന അല്ല കൈമാറുന്ന ആ രംഗം, വളരെ ഇഷ്ടായി.
തുടരട്ടെ ഇത്തരം പ്രേമ കഥകൾ :-)
അല്ലെങ്കിൽ വിടരട്ടെ നമ്മുടെ നാടെല്ലാം
പരസ്പരം അറിയുന്നവരുടെ ഇത്തരം
അസുലഭ മുഹൂർത്തങ്ങൾ.
ഈ ബിലാത്തിപട്ടണക്കാരനും ഈ കണിമംഗലം
തറവാട്ടിൽ അല്ലെങ്കിൽ, അതിന്റെ ഒരു കോണിൽ
ജനിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം തന്നെ അല്ലെ ഭായ്.
ആശംസകൾ

Sabu Hariharan said...

ബോണ്ട് പോസ്റ്റ് ഞാൻ വായിച്ചതാണ്‌. ഷോൻ കോണറി (അങ്ങനെയല്ലെ പറയേണ്ടത്?..അറിയില്ല) ക്ക് കുറച്ച് വലിപ്പം കൂടി പോയില്ലെ എന്നു എപ്പോഴും തോന്നാറുണ്ട്.. പ്ലേ ബോയ് കളിക്കാൻ Brosnan തന്നെ മിടുക്കൻ..വായിക്കുമ്പോൾ കിട്ടുന്ന മുഖവും അതാണ്‌.. ഡയറി രീതിയിലുള്ള എഴുത്ത് ഒരു ട്രെൻഡ് ആവാൻ സാദ്ധ്യതയുണ്ട്..
ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് ഇതാണ്‌..അതു കൊണ്ട് ഇവിടെ കമന്റാം..

ഇനി ഒരു സത്യം പറയണം..ഭായ് ഒരു സംഭവമാണോ അതോ പ്രസ്ഥാനമാണൊ? ;-)

വീകെ said...

ഇതുപോലുള്ള കണിമംഗലവും ഇതുപോലുള്ള മേനോന്മാരും സിസിലിമാരും അവരെപ്പോലുള്ള മക്കളും ഒക്കെ ഈ ലോകം മുഴുവൻ വ്യാപിച്ചെങ്കിൽ... എത്ര സുന്ദരമായേനെ ഈ ലോകം...!!! മനസ്സ് കുളിർക്കുന്ന ഈ സംഭവകഥ പകർന്നു തന്നതിന് ഒരായിരം നന്ദി.

അഷ്‌റഫ്‌ സല്‍വ said...

പ്രണയാർദ്രമായി മനസ്സ് ..
ജീവിതത്തിന്റെ സായാഹ്നത്തിൽ ഒറ്റപ്പെടുന്നതാണ് ഏറ്റവും വേദനയത്രേ .
തന്റെ വാക്കുകൾക്കു ഒരു ചെവി ആരും കൊതിച്ചും പോകുന്ന ഒരു കാലം .
എന്നാൽ നിർഭാഗ്യവശാൽ ഇന്ന് കുടുംബമുള്ളവർക്ക് പോലും നിഷേധിക്കപ്പെടുന്നു ആ സേനഹവും പരിഗണനയും .
ഇവിടെ
ഒറ്റപ്പെട്ട രണ്ടു പേരുടെ കൂടി ചേരൽ ഒരു സന്ദേശമാണ് ..
സ്നേഹത്തിന്റെ സന്ദേശം
കാരുണ്യത്തിന്റെ സന്ദേശം
ഈ സന്ദേശം അവരുടെ അനുമതിയോടെ തന്നെ ഞങ്ങളിലെക്കത്തിച്ച മുരളിഭയിക്ക് നന്ദി .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വെട്ടത്താൻ സർ,നന്ദി.പരസ്പരം അറിയുന്നവരായാതുകൊണ്ടാണല്ലോ ഈ പ്രണയം ഇങ്ങണെയൊക്കെ സാക്ഷാൽക്കരിക്കപ്പെട്ടത്..!

പ്രിയമുള്ള അനുപമ,നന്ദി.അടുത്ത തവണ നാട്ടിൽ പോകുമ്പോൾ കണിമംഗലത്ത് (നെടുപുഴ വഴിയിൽ റെയിൽവേ ഗേറ്റിന്റടുത്ത്) ചെന്ന് ഈ പ്രണയപുഷ്പ്പത്തിന്റെ സുഗന്ധം ഒന്ന് അടുത്തറിയണം കേട്ടൊ.

പ്രിയപ്പെട്ട ജിമ്മി ഭായ് ,നന്ദി. പേരിനെപ്പോലെ അന്വർത്ഥമാക്കുന്ന ഒരു തീരം തന്നെയാണ് കേട്ടൊ ഭായ് ആ പ്രണയതീരം ..!

പ്രിയമുള്ള നീലിമ ,നന്ദി.അതെ ഇനിയുമനേക കാലം ഈ പ്രണയം അവർ അവിടെ ആഘോഷിച്ച് തീർക്കട്ടേ അല്ലേ..

പ്രിയപ്പെട്ട അതുൽ,നന്ദി. റിയൽ എസ്റ്റേറ്റ് ട്രൂപ്പിൽ പെട്ട മിത്രങ്ങളായ കുറച്ച് പേർ ആ സമയത്ത് എന്നെ ആ അവസരത്തിൽ ബ്രെയിൻ വാഷ് ചെയ്തപ്പോൾ ,ലാഭക്കൊതി മൂത്ത് ,ആ ആശയുമായാണ് ഞാനാ പ്രണയതീരത്ത് എത്തിപ്പെട്ടെതെങ്കിലും ,അന്ന് നിരാശയോടെ മടങ്ങേണ്ടി വന്നൂ..പിന്നീട് അവിടത്തെ വാർത്തകൾ കേട്ടപ്പോൾ ഞാനൊക്കെ സന്തോഷത്താൽ ആറാടി കേട്ടോ ഭായ്.

പ്രിയമുള്ള കുസുമം മേം.നന്ദി.അതെ ആ മനോഹര തീരത്ത് അവരെന്നും അങ്ങിനെ പാടി കഴിയട്ടേ...!

പ്രിയപ്പെട്ട വർഷിണി ടീച്ചർ ,നന്ദി .മണ്ണിന്റെ മണം ,പച്ചപ്പിന്റെ കുളിര് ,സ്നേഹത്തിന്റെ കുളിർമ്മ ,...അങ്ങിനെ എല്ലാം ഒത്ത് കൂടിയ ഒരു പുണ്യസങ്കേതമാണ് കേട്ടൊ ആ പ്രണയ തീരം ..!

Aarsha Abhilash said...

മനോഹരമായിരിക്കുന്നു :).. ആശംസകള്‍..ഇച്ചിരി നീണ്ടെങ്കിലും, സുഖമുള്ള വായന...

Echmukutty said...

വായിച്ച് ആഹ്ലാദിക്കുന്നു...മുരളീഭായ്.. മനുഷ്യര്‍ സ്നേഹത്തോടെ സമാധാനത്തോടെ ജാതിയും മതവും മറ്റു കാക്കത്തൊള്ളായിരം വിഭജനങ്ങളുമില്ലാതെ സ്നേഹിച്ചു കഴിയുന്നതു കാണുമ്പോള്‍... അറിയുമ്പോള്‍...

ഈ എഴുത്തിന് ഒത്തിരി നന്ദി... ഒരുപാട് സ്നേഹം..

നളിനകുമാരി said...

ഒരു ബിഗ്‌ സല്യൂട്ട്
ആ നല്ല മനസ്സുള്ള മക്കൾക്ക്‌
അച്ഛനെയും അമ്മച്ചിയേയും വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കി സ്വത്ത് വിറ്റു നാട് വിട്ടില്ലല്ലോ
പിന്നെ
ഈ പ്രണയ തീരത്ത് കൂട്ടികൊണ്ട്പോയ മുരളിക്കും

Unknown said...

പ്രിയപ്പെട്ട മുരളിയേട്ടാ, ആദ്യമേ തന്നെ മേനോൻ മാഷിനും സിസിലി ആന്റിക്കും മനസ്സുനിറഞ്ഞ ആശംസകൾ നേരുന്നു... ഒപ്പം വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതെ, അവരെ രണ്ടുപേരേയും ഒന്നിപ്പിയ്ക്കുവാനുള്ള തീരുമാനമെടുത്ത മക്കൾക്കും അഭിനന്ദനങ്ങൾ...

തീർച്ചയായും അത് ഒരു പ്രണയതീരം തന്നെ.... പ്രണയത്തിന്റെ പുതിയ അനുഭവങ്ങളുമായി മേനോൻ മാഷും, സിസിലി ആന്റിയും സുഖമായി ജീവിയ്ക്കട്ടെ..

ഈ ജീവിതാനുഭവം തീർച്ചയായും നമ്മുടെ പുതിയ തലമുറ വായിച്ചിരിയ്ക്കേണ്ടതാണ്... മാതാപിതാക്കളെ അഗതി മന്ദിരങ്ങളിലാക്കി, ഉള്ള സമ്പത്ത് കീറിമുറിച്ച് സ്വന്തമാക്കുവാൻ വേണ്ടിമാത്രം വെമ്പൽകൊള്ളുന്ന തലമുറയ്ക്ക് ഒരു പാഠമമാണ് ഈ പ്രണയതീരാനുഭവങ്ങൾ എന്നതിൽ സംശയമില്ല...

പ്രിയപ്പെട്ട മുരളിയേട്ടനും അഭിനന്ദനങ്ങൾ... ഈ കുറിപ്പ് ഞങ്ങൾക്കായി പങ്കുവച്ചതിന്...

സ്നേഹപൂർവ്വം...

ബഷീർ said...

പ്രണയവും പ്രണയതീരവും . എന്നും മരിക്കാതിരിക്കട്ടെ. ഞങ്ങളെയും പ്രണയതീരത്തേക്ക് അവിടത്തെ വിശേഷങ്ങളലേക്ക് വഴിനടത്തിയ ഈ പങ്കു വെക്കലിനും വളരെ നന്ദി.. ആശംസകൾ

Anonymous said...

Hats off Murali
for this PRANAYATHEERAM ..
ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം ,
അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും ,
ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ

Ithupol Sathyam Sathyamaayi paranjathinu oru
Special Hats Off .. ketto

By
K.P.Raghulal

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, നന്ദി. വിശദമായ ഇത്രയും നല്ല ഒരു അഭിപ്രായത്തിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.ആക്ഷേപഹാസ്യവും ,പ്രണയവും,സ്നേഹവുമൊക്കെ എന്നും വിളഞ്ഞുനിൽക്കുന്ന കണിമംഗല്ലത്ത് ജനിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ,എന്നെപ്പോലെയുള്ളവർക്കൊക്കെ ഇത്തരം കൊട്ടപ്പറ ചാൻസുകൾ എന്നും കിട്ടിക്കൊണ്ടിരിക്കുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള സാബു ഭായ് ,എല്ലാ വായനകൾക്കും ഒത്തിരി നന്ദി.പിന്നെ ഞാനൊരു സംഭവവും,പ്രസ്ഥാവനവും മൊന്നുമല്ല...ലണ്ടനിലുള്ളൊരു വെറുമൊരു മണ്ടൻ മാത്രം..!

പ്രിയപ്പെട്ട അശോകൻ ഭായ്,നന്ദി. നമ്മുക്ക് ശേഷമുള്ള ഇനിയുള്ള തലമുറയൊക്കെ ഈ പ്രണയതീരത്തിലെ തലമുറയെ പോലെയായിരിക്കുവാൻ തന്നെയാണു കൂടുതൽ സാധ്യത കേട്ടൊ ഭായ്.

പ്രിയമുള്ള അഷ്‌റഫ്‌ സല്‍വ ഭായ്, നന്ദി. കരുണയുടെ ,സ്നേഹത്തിന്റെ, പ്രണയത്തിന്റെ സന്ദേശം പൂർണ്ണമായും അടങ്ങിയ ഒരു സ്കിറ്റായാതുകൊണ്ടാണ്,ഇതിലെ കഥാപാത്രങ്ങൾക്ക് ഒട്ടും പബ്ലിസിറ്റി തല്പരല്ലാതിരുന്നിട്ടും ...ഇത് ഞാനെഴുതിയിട്ടത്..കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആർഷ സോഫി ,നന്ദി. ഈ വായനക്കും ,ആശീവാദത്തിനുമൊക്കെ അതിയായ സന്തോഷമുണ്ട് കേട്ടൊ.

പ്രിയമുള്ള എച്മുകുട്ടി ,നന്ദി.ജാതി മത വേലി കെട്ടുകളില്ലാത്ത മനുഷ്യനന്മകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സമൂഹത്തെയാണ് ഇനി നാം വാർത്തടുക്കേണ്ടത്...അല്ലേ.

പ്രിയപ്പെട്ട നളിന കുമാരി മേം ,നന്ദി.ഈ വിശദവായനക്ക് ഒത്തിരി സന്തോഷമുണ്ട് ,ഒപ്പം ആ സല്യൂട്ടും വരവ് വെച്ചിരിക്കുന്നൂ..കേട്ടൊ മേം.



ഭായി said...

ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.
ഏതായാലും വരവ് വെറുതേ ആയില്ല. മാഷിന്റെ നല്ലൊരു പോസ്റ്റ് വായിക്കാൻ സാധിച്ചു.
സുഖമല്ലേ മാഷേയ് ? :)

അക്ഷരപകര്‍ച്ചകള്‍. said...

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കനവു കണ്ടു സന്തോഷിയ്ക്കാറുണ്ട്. ആ സന്തോഷം വീണ്ടും കിട്ടിയത് ഇവിടെ വരച്ചു വച്ച നന്മ കണ്ടിട്ടാണ് . ആ പ്രണയതീരത്തെ ഒരു ചിത്രമാക്കി എന്റെ മനസ്സില് ഒട്ടിയ്ക്കുകയും ചെയ്തു. മനസ്സ് കവര്ന്നവയെ മാറ്റി വയ്ക്കാനാവില്ലല്ലോ. പിന്നെ ആ മക്കളോട് ഞാനും പറഞ്ഞു പോയി ലാൽ സലാം! അഭിനന്ദനങ്ങൾ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതാണ് മനുഷ്യരുടെ കഥ ഒരു നൂര് ആശംസകൾ

Vp Ahmed said...

ഈ തീരവും തീരത്തിരിക്കുന്ന ആളുകളുടെ പച്ചയായ വിശേഷങ്ങളും വളരെ നന്നായി ആസ്വദിച്ചു. ഹാറ്റ്‌സ് ഓഫ്.

വിനുവേട്ടന്‍ said...

മുരളിഭായ്.... ബിലാത്തിപ്പട്ടണത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇങ്ങോട്ട് എത്തിപ്പെടാൻ സാധിക്കാറില്ല പലപ്പോഴും... മുരളിഭായ് അയച്ചു തന്ന ലിങ്കിലൂടെ വഴിതെറ്റാതെ ഇവിടെ എത്തിപ്പെടുവാൻ സാധിച്ചത് ഇന്നാണ്...

എസ്.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിക്കുമ്പോലെയുള്ള സുഖമാണ് ഈ പ്രണയതീരത്തിലൂടെ കടന്ന് പോയപ്പോഴുണ്ടായത്... ഗ്രാമങ്ങളിൽ നിഷ്ക്കളങ്കതയും സഹകരണവും നിലനിന്നിരുന്ന ആ കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം... പുതുവിപ്ലവത്തിന് തിരി കൊളുത്തിയ മേനോൻ മാഷ്ക്കും സിസിലിയേടത്തിക്കും ലാൽ സലാം... ഒപ്പം ഇക്കാര്യം വായനക്കാരിലേക്കെത്തിക മുരളിഭായിക്കും...

ഓഫ് : ബിലാത്തിപ്പട്ടണത്തിൽ സാങ്കേതികപ്രശ്നങ്ങൾ തുടരുന്നുവെങ്കിൽ ഒരേ തൂവൽ പക്ഷികളിലൂടെ എഴുത്ത് തുടരൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ അഭിപ്രായപ്പെട്ടിയിൽ
നിന്നും ചാടിപ്പോയ മുൻ കമന്റുകൾ ...

Blogger vettathan g said...

സംഗതി വായിക്കാന്‍ കിട്ടുന്നില്ലല്ലോ

31 May 2013 08:42
Delete
Blogger P V Ariel said...

സംഗതി ഡാഷ്ബോർഡിൽ നിന്നും ചാടി മുങ്ങിയ ലക്ഷണമാണല്ലോ മുരളീ ഭായ്
ഇനി ഒരു പത്രപ്പരസ്യം (Missing)കൊടുത്താൽ തിരികെ കിട്ടിയെക്കാൻ സാദ്ധ്യത ഉണ്ടെന്നും ഇല്ലെന്നും പറയാം. എന്തായാലും ഞങ്ങൾ വായനക്കാരോടിത്‌ വേണ്ടായിരുന്നു.
ഏതായാലും ആളെ പിടികിട്ടിയാൽ പോസ്ടാനും വിവരം കത്തിലൂടെ അറിയിക്കാനും മറക്കേണ്ട കേട്ടോ

31 May 2013 11:34
Delete
Blogger ajith said...

ഡാഷ് ബോര്‍ഡില്‍ നിന്ന് ചാടിപ്പോണതിനുമുമ്പ് തന്നെ ഞാന്‍ വായിച്ചു.

നമ്മളോടാ കളി..!!

31 May 2013 11:46
Delete
Anonymous TOMS KONUMADAM said...

ബിലാത്തിപട്ടണം : ഒരു പ്രണയ തീരം ...വായിച്ചു

31 May 2013 20:52
Delete
Blogger Sukanya said...

പ്രണയതീരം ഇപ്പോള്‍ വായിച്ചു. അന്ന് ശ്രദ്ധയില്‍ പെട്ടില്ല. പ്രണയത്തിന് പ്രായം ഇല്ല. അനശ്വരപ്രണയം മനസ്സില്‍ പീലി വിടര്‍ത്തി.
ബിലാത്തിക്ക് ഒരു സല്യൂട്ട്.

4 June 2013 03:25
Delete
Blogger മിനി പി സി said...

ഇതെന്താ ഇവിടെ മുരളിയേട്ടാ ഒന്നും കാണുന്നില്ലല്ലോ !

4 June 2013 06:27
Delete

K@nn(())raan*خلي ولي has left a new comment on your post "ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... !...":

മുരളിയേട്ടാ,
വായിച്ചു വായിച്ചു മനം കുളിര്‍ത്തു.
ബിലാത്തി വിശേഷം കൊണ്ടുവാ.
നോമ്പിനു മുന്നേ വേണം കേട്ടോ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷിബു,നന്ദി .ഉള്ള സമ്പത്ത് കീറിമുറിച്ച് സ്വന്തമാക്കുവാൻ വേണ്ടിമാത്രം വെമ്പൽകൊള്ളുന്ന തലമുറയ്ക്ക് ഒരു പാഠമമാണ് ഈ പ്രണയതീരാനുഭവങ്ങൾ എന്നതിൽ സംശയമില്ല...
ഇത്തരം പല നന്മനിറഞ്ഞ അനുഭവകഥകൾ തന്നെയാണ് ,പലർക്കും ഒരു ചൂണ്ട് പലകയായി തീരുന്നത്,അതുകൊണ്ട് പുതിയ തലമുറ മാത്രമല്ല,പഴയ തലമുറയും ഇത്തരം കാര്യങ്ങൾ അവരുടെ ഇടയിലും നടപ്പാക്കുമാറാകട്ടെ അല്ലേ..ഭായ്.

പ്രിയമുള്ള ബഷീർ ഭായ്,നന്ദി. നന്മകളുടെ വെണ്മ പരത്തുന്ന ഇത്തരം സന്ദേശങ്ങൾ ആർക്കെങ്കിലും പ്രയോജനമായാൽ അതും ഒരു ക്രെഡിറ്റ് അല്ലേ ഭായ്.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.ഒട്ടുമിക്കവരിലും ഉണ്ടാകുന്ന ആ ആർത്തീഭാവം എന്നിലും ഉണ്ടായിരുന്നത് ഒന്ന് തുറന്ന് പറഞ്ഞു എന്ന് മാത്രം..!

പ്രിയമുള്ള സുനിൽ ഭായ്,നന്ദി. അനേകനാളുകൾക്ക് ശേഷമുള്ള ഈ വരവിനും അഭിനന്ദനത്തിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അമ്പിളി ,നന്ദി.നാട്ടിൻ പുറത്തിന്റെ നന്മകളും ,നിഷ്കളങ്കതയും ,സഹകരണങ്ങളും ഇപ്പോഴും ഇതുപോൾ നമ്മുടെയൊക്കെ ചിലയിടങ്ങളിൽ നിലനിൽക്കുന്നത് കണ്ട് നമുക്കൊക്കെ അഭിമാനിക്കാം അല്ലേ.

പ്രിയമുള്ള പണിക്കർ സർ,നന്ദി.നന്മയുടെ നാമത്താൽ വാഴ്ത്തപ്പെടുന്ന ചില മനുഷ്യരുടെ കഥയാണിത് കേട്ടൊ ഡോക്ട്ടർ.

പ്രിയപ്പെട്ട വി.പി.അഹമ്മദ് ഭായ്,നന്ദി. ഇത്തരം പച്ചയായ ജീവിതങ്ങൾ കണ്ടെങ്കിലും ,പലരും അവരുടെ ജീവിതത്തിലും ഈ പച്ചപ്പ് പകർത്തിയെങ്കിൽ അല്ലേ.

പ്രിയമുള്ള വിനുവേട്ടന്.നന്ദി.നമ്മുടെ നാട്ടിൽ ഗ്രാമങ്ങൾക്കൊക്കെ പട്ടണത്തിന്റെ മുഖമുദ്ര വന്നെങ്കിലും , ഇത്തരം നന്മകളും,നിഷ്കളങ്കതയുമൊക്കെ ഒരു മരുഭൂമിയിലെ പച്ചപ്പ് പോൽ കാണുമ്പോഴുള്ള ആനന്ദം ഒന്ന് വേറെ തന്നെയല്ലേ എന്നെ വേണ്ടോളം വാഴ്ത്തിയ വിനുവേട്ടാ‍ാ...

വീകെ said...

ബിലാത്തിച്ചേട്ടാ... ഞാൻ പിന്നേം വന്നിതു വായിച്ചു. മനസ്സ് ഒന്നു കൂടി കുളിർത്തു.... ഒരു നല്ല നാളെ നമുക്ക് മുന്നിലുണ്ട്...!തീർച്ച...

ഒരു യാത്രികന്‍ said...

ബിലാത്തി, എന്തുപറയണം എന്നറിയില്ല. സ്നേഹമുള്ള കുറെ മനുഷ്യരെ അത്രയും സ്നേഹത്തോടെ തന്നെ അക്ഷരചിത്രങ്ങളായി പകര്ത്തിയിരിക്കുന്നു.........സസ്നേഹം

Anonymous said...

sathyam paranjaal oru new generation cinema kanda feel~.

oru paad~ naalaayi boolokam vazhi vannit~. athu kondaakaam aake motham total oru kauthukavum puthumayum........

njann ezhuthokke marannoonna karutheeth, pakshe ithokke vaaayiykkumpol veendum ezhuthyaalo ennoru thonnal~ manassil....`...

any way nannaayi Bilaatthi ....thudaru.....

Philip Verghese 'Ariel' said...

Murali Bhai, ippol kanda intimation ഭാരതീയ മാഹാത്മ്യങ്ങൾ ... ! / Bharatheeya Mahathmyangal ... ! ivide clik chaithu pakshe blank page kaanikkunnu, avide ninnum homil poyi nere ingottekkethi :-) yevide? ഭാരതീയ മാഹാത്മ്യങ്ങൾ ... ! / Bharatheeya Mahathmyangal ... !
pl check :-)

റോസാപ്പൂക്കള്‍ said...

നന്നായി .നല്ല തീരുമാനം.
ആശംസകള്‍

ലംബൻ said...

മുരളി മാഷെ.. ഇത് ഇപ്പോഴാ കണ്ടത്..

എന്തായാലും വയസാംകാലത്ത് രണ്ടു പേര്‍ക്കും ഒരു കൂട്ട് ആയില്ലേ. അതിനു സമ്മതിച്ച ആ കുട്ടികളെ മനസ് തുറന്നു അഭിനന്ദിക്കുന്നു.

പിന്നെ ഇതൊക്കെ ഞങ്ങളോടെ പറഞ്ഞു തന്ന മാഷ്ക്ക് ഒരു ആശംസയും.

മിനി പി സി said...

അപൂര്‍വമായി മാത്രം കാണുന്ന നന്മകളുടെ കഥയാണ്‌ ഇത് പറയുന്നത് .മുരളിയേട്ടാ എല്ലാ നന്മകളും !

Anonymous said...

Dear Muralee,
I read your article "Oru Pranaya Theeram". It is a nice article with an interesting story.The narration is been really beautiful. The characters- Mr Johny, Sisily, Menon sir, Vishalakshi teacher and their children are all model characters for a good family entertainer movie.

Actually the frame could have expanded to a very good novel with characters of two or three generations, changing their orthodox mentality to the present realities and adaptations to situations.

I wish you will spend little more time to modify it appropriately projecting love between the youthful master &, teacher., untold love between Dennis and Sreedevi. The twists and turns,affection, love and depressions in their lives etc. However the article ends with a good morale.
Wish you Good luck!

Regards,

P.Mohandas
Goa

sheeba said...


ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..?

shibin said...

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട് നിവൃതി നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

Anonymous said...

Email this post to a Friend!

Be given Articles such as this one primary to the e-mail pack!Sign up for free now!

Signals around Devices

Any touch is short for unique definitions in a variety . Therefore, parade your own remarkable model having Ugg Boot shoes or boots and also save important with online reductions!

Resource for this article: Low-cost Ugg boots Wall socket, ugg boot electric outlet, Cheap Private coach Luggage . Almost nothing could well be short of classy attractiveness having any kind of genuine sheepskin shoes or boots of this model . Gissella, Elsey & Seline seemed to be attempting to make their design statement in the profession . We have a large selection of colors and styles on this series, such as Typical Tall, Bailey Control key, Dusk, Basic Mini, Vintage Quick, and so on . It features a shaped EVA gentle, adaptable outsole which softens your own measure as well as helps to keep you actually sure-footed . (electronic) Often bring your family on the retailer because it's definitely very important to your current little one to try out the sneakers house this . l along with royal? UGG basic limited boots let an individual fantasy in the future legitimate, help you no more wintry this kind of winter . Birth and also progress for every single company is additionally like a trip and then there is absolutely stuffed with achievements along with malfunction, enjoyment in addition

Unknown said...

ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ,
കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...
പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ
ഒന്നിച്ച് കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ
അയൽക്കാർ തന്നെയായിരുന്നു...!

Unknown said...

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

Unknown said...

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട് നിവൃതി നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ കൂടി തുന്നിച്ചേർക്കുകയാണ്

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...