Thursday 18 June 2009

ജൂണാമോദങ്ങൾ ... ! / Joonaamodangal ...!

ചിരകാല സ്മരണകളായി ഓർമ്മയിലെ മണിചെപ്പിൽ കാത്തുസൂക്ഷിക്കുന്ന അനേകം മറക്കാനാകാത്ത അനുഭവങ്ങൾ ഓരോരുത്തർക്കും സ്വന്തമായി ഉണ്ടാകും... അല്ലേ.
എന്നെ സംബന്ധിച്ചുള്ള ഇത്തരം വിസ്മരിയ്ക്കാത്ത ഒട്ടുമിക്ക വിശേഷങ്ങളും , മുഴുവൻ ഉണ്ടായിട്ടുള്ളത് ജൂൺ മാസത്തിലാണ് ...!

അതെ പുതുമഴയും,  പുതു മണ്ണിൻ മണവും, കാല വർഷവുമെല്ലാം മനസ്സിനുള്ളില്‍ എന്നും ഓടി കളിച്ചുകൊണ്ടിരിക്കുന്ന എടവപ്പാതി കാലങ്ങളുള്ള ജൂൺ മാസം ...

ഇപ്പോൾ എന്റെ കണിമംഗലം 
ഗ്രാമത്തിന്റെ പട്ടണ പ്രവേശത്തോടൊപ്പം... പണ്ടവിടെയുണ്ടായിരുന്ന തൊടിയും, കുളങ്ങളും,കാവുകളും ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും...
ഇപ്പോഴും ആ പഴയ കാല  മനോഹരമായ ഗ്രാമ ഭംഗികളായ മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും, കോളാമ്പി പൂക്കളും, ചെമ്പരത്തി പൂക്കളുമൊക്കെ നിറഞ്ഞുനിൽക്കുന്ന തൊടികളും ,കോഴിയും ,താറാവും ,ആടും, മാടുമൊക്കെയായുള്ള ഭവനങ്ങൾ  ... 
പോരാത്തതിന്   ചെമ്പക  മരങ്ങളും  , കുടംപുളി മരങ്ങളും , വാളൻ പുളിയും , കശുമാവും , മാമ്പഴക്കാടും , കവുങ്ങിൻ തോപ്പുകളും ,
തെങ്ങിൻ തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന പുരയിടങ്ങൾ ...
പിന്നെ പച്ചക്കറി നട്ടുവളർത്തുന്ന ഞാറ്റു 
പാടങ്ങളും ,  നെൽപ്പാടങ്ങളും കുളങ്ങളും, തോടുകളും നിറഞ്ഞ കോൾപ്പടവുകൾ മുതലായ സംഗതികളൊക്കെ ഇന്നും മനസ്സിനുള്ളിൽ തളിരിട്ടു നിൽക്കുകയാണ്...
ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ 
കസ്തൂര്‍ബ ബാല ഭവനില്‍ പോയതും...
സൈക്കിളിന്റെ മുന്നിലെ കുട്ടി സീറ്റില്‍ പറ്റി പിടിച്ചിരുന്നു നെടുപുഴ ഗവ:എല്‍.പി .സ്കൂളില്‍
പഠനം ആരംഭിച്ചതും... 
പുള്ളുവത്തിയും പുള്ളുവനും കൂടി  കുടവും- വീണയും മീട്ടി നാവേറു പാടുന്നതും,
തക്കുടത്ത വളപ്പിലെ കാളത്തേക്കിനിടയിലെ ആണി ചാലിലെ കളികളും, കണിമംഗലത്തെ അശ്വതി വേലയിലെ പൂതം കളിയിലെ ഭൂതത്തെ കണ്ട് പേടിച്ചോടിയതും ,..., ...., ...,....
അങ്ങിനെയെത്രയെത്ര ബാല്യകാല സ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചടിച്ചു കിടക്കുന്നൂ ...!


അതു പോലെ തന്നെ അന്നത്തെ നിറമേറിയ കൌമാര സ്വപ്‌നങ്ങളും , കടിഞ്ഞൂല്‍ പ്രണയവും, തീഷ്ണതയേറിയ യൌവ്വന വീര്യ പരാക്രമങ്ങങ്ങളുമൊക്കെ ...എങ്ങനെ മറക്കും ...?


ഇതെല്ലാം തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് ...
അതെ ഇത്തരം പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് എന്തുകൊണ്ടോ ജൂണ്‍ മാസത്തിലാണ് ... !

ജനനം , പഠനം , പ്രണയം , വിവാഹം , ജോലി,. മക്കളുടെ പിറന്നാളുകൾ  മുതൽ വിദേശ വാസം വരെ പരുപാട് കാര്യങ്ങൾ ...

ദി ജനുവിന്‍ ജൂണ്‍ ... !



പാശ്ചാത്യരുടെ റോമൻ ഇതിഹാസങ്ങളിലെ  ദൈവങ്ങളുടെ രാജ്ഞിയായ 'ജൂണൊ ദേവത'യിൽ നിന്നാണ് ഈ മാസത്തിന് ജൂൺ എന്ന പേരുണ്ടായതെന്ന് പറയുന്നു . സാക്ഷാൽ ജൂപിറ്റർ ദേവന്റെ കെട്ട്യോളാണെത്രെ ഈ ജൂണൊ ദേവത... 

കല്യാണങ്ങളുടെ ദേവതയായ ഈ ദൈവ ചക്രവർത്തിനി നമ്മുടെ നാട്ടിലെ ശ്രീമുരുകനെ പോലെ മയിൽ വാഹനത്തിലേറി  പറന്നു വന്നാണ് വധൂവരന്മാരെ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക എന്നാണ് പറയുന്നത് . 
വിവാഹങ്ങൾ മാത്രമല്ല ,കുടുംബം ,ജനനം ,കുട്ടികൾ എന്നീ വിഭാഗങ്ങളുടെ 'ഡിപ്പാർട്ട്മെന്റ് ഹെഡ് 'കൂടിയായിരുന്നു ഈ ദൈവത്തി ...! 
ഗ്രീക്ക് പുരാണത്തിലെ സിയൂസ് ദേവന്റെ പത്‌നിയായിരുന്ന 'ഹേര ' യും ഈ ജൂണൊ ദേവത തന്നെയാണെന്നാണ്  പറയുന്നത് ...


ഇനിപ്പ്യോ മ്ടെ സ്വന്തം കാമദേവന്റെ പെർമനന്റ് ഗെഡിച്ചിയായ രതീദേവിയും  ഈ തമ്പുരാട്ടി തന്നെയായിരിക്കുമൊ എന്നൊരു ഡൗട്ടുണ്ടെനിക്ക് ...?
അല്ലാണ്ട് കാമത്തിന്റെയും പ്രേമത്തിന്റെയും പ്രതീകമായ സൗന്ദര്യ ദേവന് ഇത്തരം സംഗതികളിൽ ഇത്ര നിപുണതകൾ കൈ വരുവാൻ സാധ്യതയില്ലല്ലോ...അല്ലെ ...! 

അതൊക്കെ പോട്ടെ എന്റെ ജൂണാമോദങ്ങൾ എല്ലാം  കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലൊ ...

ഒരു കവിതയായൊന്നും 
ഇതിനെ ഒട്ടും കൂട്ടരുത്...കേട്ടോ.


ജൂണാമോദങ്ങള്‍


ജൂണിലന്നൊരു ഇടവക്കൂറിൽ,  മിഥുനം രാശിയിൽ..
ജുണോദേവനുടെ നാളിൽ,  ഗജ കേസരി യോഗത്തിൽ ,
ജൂണിലന്നാമഴ സന്ധ്യയിൽ പിറന്നു വീണവനീ ഞാൻ 
ജൂണിൽ അമ്മിഞ്ഞിപ്പാലിൻ രുചിയറിഞ്ഞൂ അമൃദു പോൽ...

ജൂണിലാദ്യമായി പുതു വേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു , പുതു കേളികളും ;
ജൂണിൽ പുതു പാഠശാലകള്‍, പുതു ബിരുദങ്ങൾ ;
ജൂണിലാദ്യ പ്രണയമൊപ്പമാ  വേർപ്പാടിൻ നൊമ്പരം..

ജൂണിലാദ്യ ജോലി,  ശമ്പളം,  ജന സേവനങ്ങൾ ,
ജൂണിലെ മഴയും, രാവും ഇണകളുമിഷ്ട വിഭവങ്ങൾ ...
ജൂണിലല്ലയോ മാംഗ്യല്ല്യമാം - ആണിയിൽ തറച്ചതെന്നെ 
ജൂണിൽ അചഛ്നും, അമ്മാവനുമായതിൽ അത്ഭുതം ..!

ജൂണിൽ തന്നെ വിദേശവാസം, സ്വഗൃഹ പ്രവേശം ...
ജൂണിലെ കൂണു പോൽ തഴച്ചു വളർന്നു ഞാനെന്നുമെന്നും..
ജൂണിലെ മകൾ-മകൻ തൻ പിറന്ന നാളുകൾ , ആമോദങ്ങൾ ..
ജൂണഴകിലങ്ങിനെ ജഗജില്ലിയൊരുവനായി  വാഴുന്നിങ്ങനെ ഞാനും ..!







45 comments:

Sukanya said...

എല്ലാ ആമോദങ്ങളും ജൂണില്‍ ആയതിന്റെ വിഷമം പറഞ്ഞാല്‍ തീരില്ല അല്ലെ?
അതുകൊണ്ട് മറ്റു മാസങ്ങള്‍ ദുഃഖസാന്ദ്രം ആക്കണോ ?
നര്‍മം, ഗ്രാമഭംഗി ഒക്കെ നന്നായി വിവരിച്ച സ്ഥിതിക്ക് അങ്ങോട്ട് ആഘോഷിക്കു.

Dr.Ajay Chandrasekharan said...

ജൂൺ സ്മരണകൾ വളരെ നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

നല്ല കാര്യങ്ങളെല്ലാം ജൂണില്‍ ആയതുകൊണ്ട്‌, മറ്റു മാസങ്ങളെ എന്തിനാ ദു:ഖസാന്ദ്രമാക്കണേ?

Muralee Mukundan , ബിലാത്തിപട്ടണം said...

സുകന്യ,അജയ് ,എഴുത്തുകാരി ;വന്നുനോക്കി മിണ്ടിപ്പറഞ്ഞ് പോയതിന് ഒരുപാടുസന്തോഷം!

വശംവദൻ said...

അപ്പോൾ ജൂൺ എന്ന് പറഞ്ഞാൽ 'അർമ്മാദമാസം' ആണല്ലേ?

കവിതയും നന്നായിട്ടുണ്ട്‌, കേട്ടോ

ബഷീർ said...

ജൂൺ ..ജൂണി.. ജുണാർദ്ദ്നനൻ ...:)

ആഘോഷങ്ങൾ നടക്കട്ടെ.
ജൂണാശംസകൾ

ബഷീർ said...

ഈ പേരിനു പിന്നിൽ വല്ല കഥയും ?

Muralee Mukundan , ബിലാത്തിപട്ടണം said...

വംശവദനും,ബഷീറിനും പെരുത്തുനന്ദി...

OAB/ഒഎബി said...

ജൂണിൽ ഞാനുമെത്തിയിവിടം..
അല്ല, ഈ ബിലാത്തി പട്ടണം ലണ്ടനിലാണൊ/

keraladasanunni said...

ഇഷ്ടപ്പെട്ട മാസത്തെ കുറിച്ച് ഒരു കവിത, എല്ലാ വരികളുടേയും തുടക്കം ഒരേ പദം. ശരിക്കും അത്ഭുതപ്പെട്ടു. മാജിക്ക് , ഹിപ്നോട്ടിസം എന്നിവയെ കുറിച്ച് ഒക്കെ ധാരാളം വായിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
palakkattettan

sreerag said...

നന്നായിരിക്കുന്നു... ഇഷ്ടപ്പെട്ട മാസത്തെ കുറിച്ച് വ്യത്യസ്തമായ ഒരു പോസ്റ്റ്...

Muralee Mukundan , ബിലാത്തിപട്ടണം said...

OAB യ്ക്കും,പാലക്കാട്ടേട്ടനും,ശ്രീയ്ക്കും നല്ലയഭിപ്രായങ്ങൾ ചൊല്ലിയതിന് വളരെയധികം നന്ദി.

വരവൂരാൻ said...

വ്യത്യസ്തമായ ഒരു പോസ്റ്റ്. ജൂൺ സ്മരണകൾ വളരെ നന്നായിട്ടുണ്ട്..
ഇനിയും ഒത്തിരി ജൂണുകൾ സന്തോഷത്തോടെ പിറക്കട്ടെ

അരുണ്‍ കരിമുട്ടം said...

ആ കവിതയുണ്ടല്ലോ, സോറി പദ്യമുണ്ടല്ല, ഛേ തെറ്റി, ഗാനമുണ്ടല്ലോ..
അത് രസിച്ചൂട്ടോ:))

bijil krishnan said...

joonaamodangal valara manoharamayirikkunnu............

shibin said...

its always nice to hear some realities of life which always support u & ur family as well...
my best wishes always for the same
in upcoming mile stones as well.

Muralee Mukundan , ബിലാത്തിപട്ടണം said...

hai;Bijil&Shibin Lots of thanks for your comments

yemkay said...

നന്നയിട്ടൂന്റു.....

Sreerag said...

വളരെ നന്നായിട്ടുണ്ട്.....എല്ലാവിധ ആശംസകളും നേരുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

മുരളി&ശ്രീരാഗ് വീണ്ടും വന്നതിനും,അനുഗ്രഹിച്ചതിനും നന്ദി കേട്ടൊ..

kallyanapennu said...

വളരെ വളരെ നല്ല പോസ്റ്റ്.
ചേച്ചിയുടെയും,മക്കളുടെയും ഒക്കെ ഫോട്ടൊയും വളരെ നന്നായിരിക്കുന്നൂ
എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

Unknown said...

അപ്പോൾ ജൂൺ മാസം ചിലവിന്റെ മാസമാണല്ലേ..
ആ പദ്യം കൊള്ളാം/ എഴുത്തും
അഭിനന്ദനങ്ങൾ...

Unknown said...

അപ്പോൾ ജൂണില് ജോണിവാക്കർ എത്രെയെണ്ണം പൊട്ടിക്കും മുരളിഭായി?

ARUN said...

ഹായ് അസ്സല് വിവരണം
നല്ല പാട്ടുകവിതയും
ജൂണാംശംസകൾ...

ARUN said...
This comment has been removed by the author.
Unknown said...

KANIMANGALAM....
അതെ പുതുമഴയും,പുതുമണ്ണിൻ മണവും,കാലവർഷവുമെല്ലാം മനസ്സിനുള്ളില്‍
എന്നും ഓടികളിച്ചുകൊണ്ടിരിക്കുന്നു. എന്റെ കണിമംഗലം ഗ്രാമത്തിന്റെ
പട്ടണപ്രവേശത്തോടൊപ്പം തൊടിയും,കുളങ്ങളും,കാവുകളും അപ്രത്യക്ഷമായെങ്കിലും,
ആ ഗ്രാമ ഭംഗികൾ ....മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും,കവുങ്ങിൻ/തെങ്ങിൻ തോട്ടവും,മാമ്പഴക്കാടും
ഇന്നും മനസ്സിനുള്ളിൽ തളിരിട്ടുനിൽക്കുകയാണ്.

Unknown said...

പുള്ളുവത്തിയും പുള്ളുവനും കൂടി കുടവും- വീണയുംമീട്ടി നാവേറു പാടുന്നതും , തക്കുടത്തവളപ്പിലെ കാളത്തേക്കും-ആണി ച്ചാലിലെ കളികളും ,
കണിമംഗലത്തെ അശ്വതിവേലയിലെ പൂതം കളിയിലെ ഭൂതത്തെകണ്ടു പേടിച്ചോടിയതും ,.................അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചു കിടക്കുന്നൂ ...

ഷിബു said...

ജനുവിന്‍ ജൂണ്‍ !

Unknown said...

പലതും തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് ജൂണ്‍ മാസത്തിലാണ് !

Unknown said...

ജൂണിലാദ്യമായി പുതുവേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു ,പുതുകേളികളും ;
ജൂണിൽ പുതുപാഠശാലകള്‍, പുതുബിരുദങ്ങൾ ;
ജൂണിലാദ്യപ്രണയമൊപ്പമാ വേർപ്പാടുകളും...

Unknown said...

അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചു കിടക്കുന്നൂ ...
അതുപോലെതന്നെ നിറമേറിയ കൌമാരസമ്മാനങ്ങളും , കടിഞ്ഞൂല്‍ പ്രണയവും ,
തീഷ്ണതയേറിയ യൌവ്വനവീര്യങ്ങളും ....!

Unknown said...

പലതും തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് ജൂണ്‍ മാസത്തിലാണ് !

ജനുവിന്‍ ജൂണ്‍ !

Unknown said...

നൊസ്റ്റൾജിയ ഉണർത്ത്ന്ന വരികൾ...

വീകെ said...

അപ്പൊ, മഴക്കാലാത്താണല്ലെ സകല ആഘോഷങ്ങളും....
അതും ഒരു യോഗമാ....!

BALU B PILLAI said...

നിറമേറിയ കൌമാരസമ്മാനങ്ങളും ...
കടിഞ്ഞൂല്‍ പ്രണയവും...
തീഷ്ണതയേറിയ യൌവ്വനവീര്യങ്ങളും ....!

വീകെ said...

ഈ ജൂൺ തന്നെയാണ് മിക്കവർക്കും ഓർമ്മിക്കാൻ കഴിയുന്ന പരിവർത്തനങ്ങളുടെ, സന്തോഷത്തിന്റെ,സന്താപത്തിന്റെയൊക്കെ മാസം. കാരണം സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതു മുതലാണല്ലൊ എല്ലാം ഏവർക്കും വന്നു ചേരുന്നത്...
ഒരിക്കൽ കൂടി ജന്മദിനാശംസകൾ നേരുന്നു.....

Philip Verghese 'Ariel' said...

ഭായ് ഇക്കുറി കാണാൻ കഴിഞ്ഞില്ല
ഈയുള്ളവനും ജൂണ്‍ മാസക്കാരാൻ
ഇടവക്കൂറല്ല കർക്കിടകക്കൂർ ആണെന്ന് മാത്രം!
എഴുത്തുകാർ പലരും ജൂണിൽ പിറന്നവർ
നീണ്ടൊരു ലിസ്റ്റ് എൻ കൈയ്യിലുണ്ട്‌
ജൂണിൽ പിറന്ന എൻ ഭായിക്ക്
ജൂണിൽ തന്നെ പിറന്ന എൻ
ആശംസകൾ
കവിത കലക്കി കേട്ടോ ഭായ്
ഫിലിപ്പ് ഏരിയൽ

Sudheer Das said...

"ഇതെല്ലാം കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലോ...
കവിതയായൊന്നും കൂട്ടരുത്...കേട്ടോ" ....
.... പെട ഗംഭീരായിട്ടോ മുരള്യേട്ടാ.

ചന്തു നായർ said...

ആശംസകൾ

Geetha said...

'ജൂണ്‍മാസക്കാല ഓർമ്മകൾ ' എല്ലാം ഇങ്ങനെ ജൂണ്‍ മാസത്തിൽ തന്നെ പിറന്നാൾ, വിവാഹം, പാലുകാച്ച് . അതൊരു പ്രത്യേകത തന്നെ. കവിതാരൂപത്തിൽ പറഞ്ഞിരിക്കുന്നത് നന്നായിട്ടുണ്ട്‌ മുകുന്ദൻ മാഷ്. "കണിമംഗലം ഗ്രാമഭംഗി " ആ ചിത്രവും അസ്സലായിട്ടുണ്ട് .എല്ലാ ആശംസകളും

vettathan said...

പണ്ട് കുഞ്ഞബ്ദുള്ള എഴുതിയത് ഓര്‍മ്മ വരുന്നു-മദ്യപാനിയും മദ്ധ്യപാനിയുമായ നായകന് ആശംസകള്‍

Pradeep Kumar said...

പ്രാസമൊപ്പിച്ച ഈ ജൂണാമോദം കാണാൻ വൈകി.....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വരവൂരാൻ ,അരുണർകുമാർ കായംകുളം ,
അരുൺ അശോകൻ ,കണിമംഗലത്തുകാരൻ മുതൽ അനോണിമാരായി
എന്റെ ഈ ജൂണാമോദങ്ങൾ വന്ന് കണ്ടവർക്കും ,ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയവർക്കും ഹൃദ്യപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു .ഒപ്പം പല
ബൂലോക മിത്രങ്ങളും ഈ  മാസം ഫോളൊ ചെയ്‌തതായും കാണുന്നുണ്ട് .അവർക്കും പെരുത്തും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോകൻ ഭായ്,നന്ദി .അതെ ഇത്തരം
ഒട്ടുമിക്ക ആഘോഷങ്ങളും ജൂണിൽ മഴയോടൊപ്പം
ആഘോഷിക്കുന്നതിലും ഒരു ത്രി ഉണ്ട് കേട്ടോ ഭായ്. 

പ്രിയമുള്ള ബാലു ഭായ് ,നന്ദി . അതെ നിറമേറിയ
കൌമാര സമ്മാനങ്ങളും ...കടിഞ്ഞൂല്‍ പ്രണയവും...
തീഷ്ണതയേറിയ യൌവ്വനവീര്യങ്ങളും സ്മരണയിലുള്ള ജൂൺ .

പ്രിയപ്പെട്ട ഫിലിപ്പ് ഏരിയൽ ഭായ് ,നന്ദി .എഴുത്തുകാർ
മാത്രമല്ല, ധാരാളം കലാകാരന്മാരും ജൂൺ ഭൂജാതരാണ് ഭായ് .
പിന്നെ ഇതിനെ ഒരു കവിതയായൊന്നും കണക്ക് കൂട്ടരുത് കേട്ടോ .

പ്രിയമുള്ള സുധീർ ദാസ് ഭായ് ,നന്ദി .എന്നെ കൊണ്ട്
ഇത്രക്കൊക്കെയെ പെടയ്ക്കാൻ പറ്റുള്ളൂ ന്റെ ഗെഡീ .

പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി .ഈ ആശംസകൾക്ക്
ഒത്തിരി സന്തോഷമുണ്ട് കേട്ടോ .

പ്രിയമുള്ള ഗീതാജി ,നന്ദി .ആദ്യമായി ഇവിടെ എത്തി
നല്ല വാചകങ്ങളാൽ പ്രോത്സാഹിപ്പിച്ചതിൽ അതിയായ സന്തോഷമുണ്ട് കേട്ടൊ .

പ്രിയപ്പെട്ട വെട്ടത്താൻ സർ ,നന്ദി .മദ്ധ്യവയസ്സിൽ മദ്യത്തോളം
സന്തോഷം നൽകുന്ന വേറെ എന്തുണ്ട് ..അല്ലെ  ഭായ് .

പ്രിയമുള്ള പ്രദീപ് കുമാർ മാഷെ ,നന്ദി .മാഷിന്റെ ഈ
അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുവാനും വളരെ വൈകിയിട്ടുണ്ട് 
ഞാനും കേട്ടൊ മാഷെ .

boy said...

"
วิธีการเล่นไพ่บาคาร่าออนไลน์
"""

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...