Monday 22 June 2009

ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് ...! / Twenty- 20 Still Not Out ...!

ഇംഗ്ലണ്ടിൽ നടക്കുന്ന 2009 ലോക കപ്പ്  ക്രിക്കറ്റിലെ ട്വന്റി -20 മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പു തന്നെ ഇവിടത്തെ
വാതുവെപ്പു ക്ലബ്ബുകളിൽ  ഇത്തവണ കറുത്ത കുതിരകളായി വന്നത് അയർലണ്ടും, പാകിസ്ഥാനുമാണ് ...
സെമിയിലെത്തുമെന്ന് പ്രതീക്ഷിച്ച് വാതു വെച്ചവർ ഭൂരിഭാഗം തെരെഞ്ഞെടുത്ത ഇന്ത്യ, ശ്രീലങ്ക, ആസ്ത്രേലിയ, ദ:ആഫ്രിക്ക മുതൽ ടീമുകൾ തോറ്റു പോകുന്ന കളികളാണ് നാം കണ്ടത് . 
യഥാർത്ഥ  കളികളെക്കാള്‍ 
കെങ്കേമമായ കളിച്ചു തോൽക്കലുകൾ ...!
അതാണ് വാത് വെപ്പ് പന്തയക്കാരുടെ   കളിപ്പിക്കലുകൾ....
കോടികൾ കൊണ്ട് വമ്പൻ മാഫിയകളായ ബെറ്റിങ്ങ് ക്ലബ്ബുകൾ നടത്തുന്ന കള്ള കളികൾ...!


പണം, പെണ്ണ്, വിരട്ടൽ, .. ..അങ്ങിനെ കുറെയേറെ പിന്നാമ്പുറ കളികളിലൂടെ ആരു ഗോളടിക്കണം, ആർക്ക് ഹാട്രിക് കിട്ടണം  , സ്വെഞ്ചറി നേടണം വിക്കറ്റ് വീഴ്ത്തണം , പുറത്താവണം എന്ന് വരെ എല്ലാം നിയന്ത്രിക്കുന്ന ഇത്തരം മുന്തിയ പന്തയ കമ്പനികൾ - ആഗോള കളിക്കളങ്ങളിലെ ലോക തമ്പുരാക്കന്മാരാണ്...!

കളിക്കളങ്ങളിൽ മാത്രമല്ലല്ലൊ ഇത്തരം പിന്നാമ്പുറ കളികൾ ഉള്ളത് ,നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം ജീവിത ലീലകൾ ധാരാളം നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലൊ ..അല്ലെ .

അതായത്  ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ട്വന്റി -ട്വന്റി കളിയെ കുറിച്ചാണ്...
ചെറുപ്പത്തിലെ പെമ്പിള്ളേരുമായി കുറച്ചു സോഷ്യലായി നടന്നതിന് ;
അത് സയൻസാണെന്നു പറഞ്ഞ് കാരണവന്മാർ ;
എന്റെ നല്ല നടപ്പിനുവേണ്ടിയാണെന്നും കൂട്ടി , ചെറു പ്രായത്തിലെ പിടിച്ചു പെണ്ണ്  കെട്ടിപ്പിച്ചു... !


എന്റെ പൊന്നെ , അതിന്റെ ഇരുപതാം ആനിവേഴ്സറിയാ ഇപ്പോൾ പ്രവചനാതീതമായ ഞങ്ങടെ ഈ ജൂൺ 25 നുള്ള Twenty -20 മത്സരം....

എനിക്ക് ക്രിക്കറ്റുമായിട്ടു വലിയ ബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും എനിക്കും ഒരേദിവസമാണ് ഹാട്രിക്  കിട്ടിയെതെന്നു പറയാം ; പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത് എന്നുള്ളതും ഒരു പ്രത്യേകതയാണ്....
കളി വേറെയായിരുന്നെന്നുമാത്രം ...!


എന്റെ സുന്ദരിയായ ഭാര്യയ്ക്കാണെങ്കിൽ കുറച്ചു കായിക കമ്പം കൂടുതലായകാരണം വാർഷിക  സമ്മാനമായി അവള്‍ ആവശ്യ"പ്പെട്ടത് Twenty -20 കളിയിവിടെ നടന്നു കൊണ്ടിരിക്കുന്ന 'ഓവലി'ല്‍ നേരിട്ടു പോയൊന്നുകാണണം .
വളരെ നല്ലൊരു പതിയായ ഞാനത് സാധിപ്പിച്ചു കൊടുക്കുകയും ചെയ്തു കേട്ടോ ....

കഴിഞ്ഞ വാര്‍ഷികത്തിന് അവള്‍ Wimbeldon ടെന്നീസ് കളി  കാണണമെന്നു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പട്ടിയും നായയും  പൂരം കാണാന്‍ പോയ പോലെ വിംബിൾഡൺ ടെന്നീസ് കളി കാണാൻ പോയി , ആ കളിക്കളത്തിന്റെ പുറത്ത് ചുറ്റിത്തിരിഞ്ഞു  മടങ്ങിവന്നതും ഒരു  വാർഷികക ചരിതം തന്നെയായിരുന്നു ...!

ഔ...വമ്പന്മാരുടെ ആ കളി കാണാന്‍ ടിക്കെറ്റെടുക്കുവാൻ വീടും ,പറമ്പും വിൽക്കണ്ടി വരും !
എന്തുചെയ്യാം കിട്ടാത്ത മുന്തിരി ഈ ലണ്ടനിലും  പുളിയ്ക്കും എന്ന് മനസ്സിലാക്കി എന്ന് മാത്രം ...

ദേ.. എന്റെ പെണ്ണൊരുത്തി അപ്പുറത്തിരുന്ന് 
ഫോണില്‍ കൂടി നാട്ടിലുള്ള അമ്മായിയമ്മയോട് പുന്നാര ഭാര്‍ത്താവിന്റെ
ഗുണഗ ണങ്ങള്‍ വര്‍ണിക്കുകയാണ്...

"അമ്മേ..പ്പൊരു  പുത്യേ സൂക്കേട് തൊടങ്ങീട്ട്ണ്ട്  ....എപ്പളും കമ്പ്യുട്ട്ര്‍ന്റെ മുംപിലങ്ട്  കുന്തം  പോലിരുന്ന്  ഒരു ബ്ലോഗല് .....ബിലാത്തിപ്പട്ട്നാത്രേ ...ബിലാത്തി പട്ടണം ...!"

"ഒരു മണിക്കൂറ് പോയാല് .... എത്ര പൌണ്ടാപ്പുവ്വാന്നറിയോ ..?
ഇതിന്റെ മുമ്പിലിരുന്ന് കുത്ത്യാ എന്തുട്ട്  ത്യേങ്ങ്യ്യാ ..കിട്ടാ ന്നെനിക്കറിഞ്ഞൂ...ടാ  ? "
ഭാഗ്യം... !

നാട്ടിലുള്ള ചൂല് , ഉലക്ക , ചെരമുട്ടി ....മുതലായ പെണ്ണുങ്ങള്‍ ഉപയോഗിക്കുന്ന
മാരകായുധങ്ങള്‍ ഒന്നും ഇവിടെയില്ലത്തത് ..
പക്ഷെയൊന്നു മനസ്സു വെച്ചാല്‍ 'എ.ക്കെ.ഫോർട്ടി സെവൻ' മുതല്‍ ഏത് സൈസ്സിലുള്ള കുഞ്ഞി തുപ്പാക്കി വരെയിവടെകിട്ടും ......എന്റമ്മോ ...!

ഫോണ്‍ വിളിയിനിയിങ്ങനെ ഏതാണ്ട് ഒരുമണിക്കൂര്‍ മേലെ
തുടരാൻ സാധ്യയാണ് കാണുന്നത്..


ഇതെല്ലാം കേട്ടില്ലെന്നു നടിച്ച് ,ഇവിടെ എല്ലാ പെട്ടിക്കടകളിൽ നിന്നും ഓഫറിൽ വാങ്ങിച്ചു നിറച്ചു വെച്ച , സ്വന്തം ബാറു തുറന്ന്
രണ്ടു നിപ്പന്‍ പിടിപ്പിച്ച്  സുഖായിട്ട് പത്മാസനത്തില്‍ , ഒന്നു ധ്യാനിക്കാന്‍ ഇരുന്നു ....

ഇതൊക്കെയാണ് ഇരുപത് കൊല്ലം ഞങ്ങൾ ഒന്നിച്ചുവാണപ്പോൾ കിട്ടിയ Art of Living with Miserable Life എന്ന ബാല പാഠങ്ങൾ കേട്ടോ കൂട്ടരെ 


മെഡിറ്റേഷൻ ചെയ്‌തപ്പ്യോ ഹായ്‌ ....ദാ ഒരുഗ്രന്‍ ശ്ലോകം തലയിൽ മുള പൊട്ടി വരുന്നു ...
അതിങ്ങട് എട്ത്തിവിടെ   കാച്ചാല്യോ ...
എന്നാൽ പൂശാം ...ദാ നോക്ക് 



ഇരുപാതാണ്ടുകൾ പിന്നിട്ട ദാമ്പത്യം 


ഇരുപാതാണ്ടു മുമ്പുചൊല്ലിയേവരും തികക്കില്ലയിവർ ,
ഇരുപതുമാസമ്പോലു മീദാമ്പത്യം നേരാംവഴിയിലും .
ഇരുത്തമില്ലാ യുവമിഥുനങ്ങളായി തിമർത്തു ഞങ്ങൾ-
ഇരുനൂറുദിനങ്ങൾ മധുവിധു രാവുകളായി മാത്രം !

ഇരുപതുവർഷങ്ങൾ വെറും മധ്യലഹരി തൻ കുപ്പികൾ ,
ഇരുന്നും,നിന്നും,കിടന്നും,നടന്നുമോടിയും കുടിച്ചിട്ടാ -
ഇരുപതെണ്ണം മത്തുപിടിപ്പിച്ചിട്ടൊഴിഞ്ഞ പോൽ തീർന്നല്ലോ ;
ഇരുവരും പ്രണയത്താൽ മോഹന സ്വപ്നങ്ങൾ നെയ്തുവല്ലോ !

ഇര മൃഗത്തിനെന്ന പോലെ നായാടി നറും പ്രണയത്തെ ;
ഇരന്നു വാങ്ങി-മോഹങ്ങൾ , നിമിഷ ലഹരി സുഖങ്ങളാൽ !
ഇരുണ്ട പകലിലും, രാവിലും, പൂവണിഞ്ഞില്ലാ മോഹങ്ങൾ ;
ഇരുട്ടിൽ വെളിച്ചംതേടും കണക്കെ പാഴായി പോയീടുന്നൂ...


ഇരിക്കാനുത്തമ ജോലികൾ,  വാസത്തിനായി ഒരു വീടും
ഇരുവരും ഇണകളായി മദിച്ചു ജീവിച്ചു  ഇരുപതാണ്ടുകൾ  ...
ഇരുണ്ട സ്വപ്നങ്ങൾ മദ്യം പോൽ കയ്പ്പേറിയതു തന്നെയാണ്,
ഇരുണ്ട ഈ ഭാവിയിലും ,പുതു സ്വപ്നങ്ങൾക്കെന്നും കടും ലഹരി.


ഇരുമക്കൾതൻ പാല്പുഞ്ചിരി-ശൈശവ ലീലവിലാസങ്ങൾ ;
ഇരുമക്കളുടെ ബാല്യകൌമാര വളർച്ചകൽ...ലഹരി !
ഇരുപതുകളിലെ യൌവ്വനമെന്നപോൽ ഞങ്ങളിരുവർ
ഇരുത്തത്തോടെ കാമിച്ചു ബഹുകേമമായി വാഴുന്നിതാ...


ദേ ..അവള്‍ എന്റെയൊരെയൊരു ഭാര്യ ; കുളിച്ചുകുട്ടപ്പിയായി സുഗന്ധ ലേപനം പൂശി ,ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നപോലെ എന്നെ മുട്ടിയുരുമി ഈ കസേര കൈയി ലിരുന്ന് 
'ടി .വി'യിലെ പരിപാടി ചുമ്മാ നോക്കികൊണ്ടിരിക്കുകയാണ് ...

അല്ലാ ...ഞങ്ങളുടെ ഇരുപതാം വിവാഹ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഇന്നു മുതലുള്ള മൂന്നാല് അവധി ദിനങ്ങൾ 

എല്ലാം 'ട്വന്റി -ട്വന്റി' കളികൾ ...
എന്നാ ശരി ; പിന്നെ കാണാം ; ശുഭരാത്രി .

ബൈ ......ബൈ ......




എനിക്ക് ഉത്തേജന മരുന്നായി കുറച്ചഭിപ്രായങ്ങൾ തരുമല്ലൊ ...അല്ലെ ..

48 comments:

Sabu Kottotty said...

മഷേ താങ്കളുടെ പോസ്റ്റ് ഇന്നാ കണ്ടത്. വളരെനല്ല പോസ്റ്റ്, രസകരവും...
പത്മാസന ഫോട്ടോ നേരേവയ്ക്കൂ മഷേ....

ചന്ദ്രമൗലി said...

കലക്കി ഏട്ടാ പോസ്റ്റ്.....എല്ലാവിധ ആശംസകളും നേരുന്നു..

ഇനി സെഞ്ച്വറിയുടെ പോസ്റ്റ് ഇടാന്‍ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ,.....!

Muralee Mukundan , ബിലാത്തിപട്ടണം said...

കൊട്ടോട്ടിക്കാരനും ചന്ദ്രമൌലിയ്ക്കും പോസ്റ്റ് ഇട്ടപ്പതന്നെ,പെട്ടെന്നുഗ്രൻപ്രതികരണങ്ങൾ ഇട്ടുപൊട്ടിച്ചതിന് അകമഴിഞ്ഞനന്ദി...

Patchikutty said...

ചേട്ടനും ചേച്ചിക്കും ആയുരാരോഗ്യ സൌഖ്യത്തോടെ (ഒരു നൂറു അത്രേം വേണോ) ഒത്തിരി വിവാഹവാര്‍ഷികങ്ങള്‍ ഒരുമിച്ചഖോഷിക്കാന്‍ ഇടയാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
പിന്നെ ഒരു തംശയം ചേച്ചി വാര്‍ഷികം ആഖോഷിച്ചതാണോ ആ സ്മിര്നോഫ്ഫിന്റെ കുപ്പി മുക്കാലും കാലിയായി ഇരിക്കുന്നെ.... അയ്യോ ഞാന്‍ ജില്ല വിട്ടു. പിന്നെ കസേരയിലെ പത്മാസനത്തില്‍നടുവിനു പണിയാകല്ലേ...

Anil cheleri kumaran said...

വളരെ മനോരഹമായി എഴുതുന്ന ഈ ചേട്ടൻ ഇതു വരെ എവിടെ ആയിരുന്നു.!!!
പറഞ്ഞ പോലെ ആ പടം നേരെ വക്കൂട്ടോ..
രസായിരിക്കുന്നു താങ്കളുടെ ബ്ലോഗ്.
ഇനിയും വരാം തീർച്ചയായും.

yemkay said...
This comment has been removed by the author.
yemkay said...

നന്നായിട്ടുണ്ട്.... രണ്ടുപേർക്കും എന്റെ ആശംസകൾ....പിന്നെ ചിത്രങ്ങൾ ഒക്കെ മനോഹരം....

yemkay said...
This comment has been removed by the author.
smitha adharsh said...

sambhavam kidilan..!
appo,paranja pole..ellaa aashamsakalum...

OAB/ഒഎബി said...

ആശംസകൾ പോസ്റ്റിനും റ്റ്വന്റി റ്റ്വന്റിക്കും.
അപ്പൊ എന്താ അടുത്ത ഇരുപതിന പരിപാടി?
ആ കാർട്ടൂൺ ചിരിപ്പിച്ചു.

Sreerag said...

പതിവുപോലെ വ്യത്യസ്തമായിരിക്കുന്നു...
എല്ലാവിധ ആശംസകളും നേരുന്നു...

shibin said...

"Art of Living with Miserable Life " ഇതുകലക്കി; എല്ലാവരെയും വഴിതെറ്റിക്കാനുള്ള പരിപാടിയാണല്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ മുരളി,ഒരേയഭിപ്രായം മൂന്നുതവണകണ്ടതുകൊണ്ടാണൂ രണ്ടെണ്ണം ഇല്ലാതാക്കിയത്.
Patchikutty എൻ ബുലോഗതട്ടകത്തിൽ കൂടിയൊരു പര്യടനംനടത്തിയതിനും,അഭിപ്രായം നേർന്നതിനും നന്ദി.
കുമാരൻഭായി താങ്കളുടെ വിലയിരുത്തലുകളിൽ ഞാൻ സായൂജ്യം അടയുന്നൂ.
സ്മിതറ്റീച്ചർക്കും ഒന്നുമിണ്ടിപ്പറഞ്ഞതിനുനന്ദി കേട്ടോ
OAB വീണ്ടുംവന്നതിനും,തമാശിച്ചതിനും നന്ദി
ശ്രീരാഗിന്റെ ആശംസകൾക്കും,ഷിബിന്റെ കലക്കലിനും അനേകനന്ദികൾ .

kunjadu said...
This comment has been removed by the author.
സൂത്രന്‍..!! said...

ഒരു ഡബിള്‍ അടിക്കട്ടെ ..

Anonymous said...

പത്മാസനം കലക്കീട്ട്ണ്ട് .... വായിക്കാനിനിയും വരാം...

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിപ്പോയല്ലോ.പോട്ടെ, സാരല്യ. ഇനിയും കുറേയേറെ ട്വന്റി-20 കള്‍ ആഘോഷിക്കാന്‍ കഴിയട്ടെ. ആശംസകള്‍.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി....
സംഭവം കലക്കി...

ആ ടെന്നീസ് പോട്ടോം തിരിക്കണ്ട അങ്ങനെ തന്നെ കിടക്കട്ടെ....പത്മാസന പോട്ടോം തിരിച്ചോളൂ:):):):)

Muralee Mukundan , ബിലാത്തിപട്ടണം said...

കുഞ്ഞാടെ , ലിപികൾ ശരിയായിട്ടില്ല്ല്ലോ?
സൂത്രാ,കളിയിൽ നിന്നും റിട്ടയർചെയ്തെന്റെഗെഡീ
ഷാജുഭായി ,അഭിപ്രായത്തിനുനന്ദിയുണ്ട്.
എഴുത്തുകാരി ടീച്ചറേ,എന്നാലും വന്നല്ലൊ/നാട്ടിൽ വരുന്നൂ/പരിചയപ്പെടണം.
ചാണക്യാ ഗെഡീ ഇത്തവണ പോട്ടെ,എല്ലാമ്റഡ്യാക്കാംട്ടാ..
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി.

ശ്രീ said...

പോസ്റ്റ് രസിപ്പിച്ചൂ, മാഷേ. ആ പത്മാസന ഫൊട്ടോ നേരെയാക്കിയിട്ടില്ലല്ലോ

Unknown said...

ഈ മാച്ച് 50യും കടന്നു സെഞ്ചുറി അടിക്കട്ടെ എന്നാശംസിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ശ്രീക്കും,തെച്ചിക്കോടനും വന്നുനോക്കി മിണ്ടിപ്പറഞ്ഞതിന് ഒരുപാടുനന്ദി...

Sukanya said...

ഈ പോസ്റ്റ് കണ്ടുവെങ്കിലും ഓപ്പണ്‍ ചെയ്യുമ്പോള്‍ എറര്‍ മെസ്സേജ് വന്നു. അതാ ബിലാത്തി പട്ടണത്തിലെത്താന്‍ വൈകിയത്‌. ആദ്യം ആശംസകള്‍ അറിയിക്കുന്നു. പിന്നെ ഇനിയും ട്വന്റി ട്വന്റി വന്നു ചേരട്ടെ. ശ്ലോകം അസ്സലായി.

അരുണ്‍ കരിമുട്ടം said...

അമ്പേ, എന്താ അലക്ക്?
രസകരമായിരുന്നു, ഹ..ഹ..ഹ. ചില പ്രയോഗങ്ങള്‍ കിടിലും തന്നെ:)

deeps said...

ohhh in fact it took me a long time to reach down till the last line ... it s nice reading, so no rushing thru either

ബഷീർ said...

വൈകി.എങ്കിലും ..ഒരു ട്വന്റി തൌസണ്ട് ആശംസകൾ.. ഫ്രീയായി നേരുന്നു..:)

സമ്മതിക്കണം ..ഇത്രേം കാലം സഹിച്ചതിന്..ആരെ..!!

ബഷീർ said...

പത്മാ’ആസന’ഫോട്ടോയും കൊള്ളാ‍ാം

Muralee Mukundan , ബിലാത്തിപട്ടണം said...

സുകന്യ,പോസ്റ്റ് കിട്ടാഞ്ഞത് എന്താണെനെനിക്കറിയില്ല,കമ്പ്യുട്ടറിൻ കാര്യത്തിലും ഞാനൊരു മണ്ടനാണ് കേട്ടൊ..
അരുൺ,ദീപ്സ്,ബഷീർ എന്നെ വല്ലാതെപൊക്കിയടിച്ചെന്നു തോന്നുന്നു,ഞാൻ തനി എയർ ആണ് കേട്ടൊ
എല്ലാവർക്കും നന്ദിയും,നന്മയും നേർന്നുകൊള്ളുന്നൂ.....

വശംവദൻ said...

മാഷേ തകർപ്പൻ !

വരാൻ കുറച്ച്‌ വൈകിപ്പോയി.
എഴുത്തും ഫോട്ടോസും അടിപൊളി !!

സന്തോഷം നിറഞ്ഞ ഒരു നീണ്ട ഇന്നിംഗ്‌സിനായി, എല്ലാവിധ ആശംസകളും നേരുന്നു.

ശ്രീഇടമൺ said...

നല്ല പോസ്റ്റ്...
എല്ലാ ആശംസകളും...
:)

Muralee Mukundan , ബിലാത്തിപട്ടണം said...

വശംവദനും,ശ്രീ‍ഇടമൺ ഉം വന്നു നോക്കി കലക്കൻ അഭിപ്രായങ്ങൾ കാച്ചിയതിന് ഉഗ്രൻ നന്ദി ചൊല്ലുന്നൂ.

താരകൻ said...

ഒരു പഴമ്പാട്ടിന്റെ ഈണമുണ്ട് വരികൾക്ക്.ആശംസകൾ

kallyanapennu said...

മുരളിചേട്ടാ എന്തൊക്കെയാ എഴുതീരിക്കുന്നത്? ഭയങ്കരമായിരിക്കുന്നൂ...
കഴിഞ്ഞ 5 ആഴ്ച നാട്ടിൽ അയിരുന്നൂ.എന്നാനു നിങ്ങൾ നാട്ടിൽ പോകുന്നത്?

vazhitharakalil said...

super narration. Pictures are apt n humourous! Good piece Muraliyetta. sundarikalaaya kumariyettathiyodum,lakshmikuttiyodum midukkanaaya krishnanodum ente anweshanangal ariyikkuka.

best wishes,

habby

Muralee Mukundan , ബിലാത്തിപട്ടണം said...

താരകാ ഈണമ്മീട്ടിയതിനു നന്ദി കേട്ടൊ..
മേരിക്കുട്ടി ഡീ പെണ്ണേ നിനക്കുകുശുമ്പ് തോന്നുന്നുണ്ടോ?
ഹാബി വീണ്ടും വന്നുനല്ലയഭിപ്രായം പറഞ്ഞതിനു അതിയായ സന്തോഷം.

Unknown said...

അമ്മോ എന്താ അലക്ക്
ഭാര്യയൂം,മക്കളുമൊന്നും ഇതൊന്നും വായിക്കുന്നില്ലെ?

Unknown said...

ആ ഇരുപതുകൊല്ലം കൂടെ തമസിച്ച ചേച്ചിയെ സമ്മതിക്കണം!

ARUN said...

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !!


ഇതെന്ത് കളി ? !

Unknown said...

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

Unknown said...

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !!

ഷിബു said...

അതാണുകളിപ്പിക്കലുകൾ....
കോടികൾകൊണ്ട് വമ്പൻ മാഫിയകളായ ബെറ്റിങ്ങ് ക്ലബ്ബുകൾ നടത്തുന്ന കള്ളകളികൾ!
ആരു ഗോളടിക്കണം/ഹാട്ട്രിക്/സ്വെഞ്ചറി/വിക്കറ്റ്/പുറത്താവൽ
എല്ലാം നിയന്ത്രിക്കുന്ന ലോക തമ്പുരാക്കന്മാരാണിർ !!

Unknown said...

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !!

Unknown said...

"അമ്മ്മ്മേപ്പൊരു പുത്യേസൂക്ക്ക്കേടുതൊടങ്ങീട്ടിണ്ട് ....എപ്പളും കമ്പ്യുട്ട്ര്‍ന്റെ മുംപിലഗ്ട് കുന്തംപോലിര്‍ന്നു ഒരു ബ്ലോഗല് .....ബിലാത്തിപ്പട്ട്നാത്രേ ...ബിലാത്തി പട്ടണം !!!"

"ഒരു മണിക്കൂറ്പ്യോയ്യാ ....എത്ര പൌണ്ടാപ്പുവ്വാന്നറിയോ ..?
.അന്നുട്ടുന്തുട്ടുത്യേങ്ങ്യ്യാ ..കിട്ടാ ? "

Unknown said...

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

Unknown said...

ഹാ ആ ആസനവും ആ പുണ്യമഹർഷിയുമാണ് കലക്കിയത്...!

Unknown said...

എല്ലാവിധ ആശംസകളും നേരുന്നു..

ഇനി സെഞ്ച്വറിയുടെ പോസ്റ്റ് ഇടാന്‍ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ,.....!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കുറിപ്പുകളോട് കൂടി എനിക്ക് 88 ഫോളോവേഴ്‌സ് ആയതിൽ വളരെയധികം സന്തോഷം തോന്നുന്നു .മലയാളം ബൂലോകത്തിൽ ഇപ്പോൾ ധാരാളം ബൂലോകർ ജന്മം കൊള്ളുന്നതും വളരെ നല്ലൊരു പ്രവണതയായി കാണുന്നു .

യു.കെ യിൽ ഇപ്പോൾ ബ്ലോഗുകൾ എല്ലാ മേഖലകളിലേക്കും വളർന്നു കഴിഞ്ഞു ,വിദ്യാഭ്യാസ മേഖയിലടക്കം ,ധാരാളം അറിവുകൾ പ്രാധാന്യം ചെയ്യുന്ന സെറ്റുകളായി ഓരൊ ബ്ലോഗ് തട്ടകങ്ങളും മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ .

ഒപ്പം ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു ...!

หวยเด็ดหวยดัง said...

I will be looking forward to your next post. Thank you
www.blogspot.com

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...