Friday, 15 May 2009

ലോകകുടുംബദിനം / Loka Kutumbadinam .


അന്തര്‍ ദേശീയമായി നൂറ്റമ്പതോളം ദിവസങ്ങള്‍ ..........
ഒരു കൊല്ലത്തില്‍ പലകാര്യങ്ങളും പ്രത്യേകദിനങ്ങളായി
കൊണ്ടാടികൊണ്ടിരിക്കുകയാണല്ലോ !
അമ്മമാര്‍ക്ക് ,വനിതകള്‍ക്ക് ,പ്രണയത്തിന് ,പുണ്യാള്ളന്മാര്‍ക്ക് , പിതാക്കന്മാര്‍ക്ക് .....
അങ്ങിനെയിതാ കുടുംബത്തിനു വേണ്ടിയും ഒരു അന്തര്‍ദേശീയദിനം ;
The Internatinal Family Day !
മെയ്മാസം പതിനഞ്ചുഎല്ലാകൊല്ലവും !!

അണുകുടുംബം , കൂട്ടുകുടുംബം , ദമ്പതികുടുംബം , സ്വവര്‍ഗ്ഗ കുടുംബം ,
സമ്പന്ന കുടുംബം ,ദരിദ്ര കുടുംബം , രാജ്യ കുടുംബം ,രാഷ്ട്രീയ കുടുബം , സിനിമാ കുടുംബം ....
മാതൃകാകുടുംബം( ഇതു വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരുകുടുംബമാണ് ; സൈലന്റ്വാലിയില്‍ സിംഹവാലന്‍ കുരങ്ങിനെ തപ്പിനോക്കുന്ന പോലെ ,തെരഞ്ഞുനോക്കണം വല്ലതും ഒന്നു തടയാന്‍ ! )

കൂട്ടുകുടുംബത്തില്‍നിന്നുംഅണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം
അനാഥത്വമാണ് പലര്‍ക്കുംനേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി !

ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള പരസ്പരം പ്രകടിപ്പിക്കാത്ത
നെഞ്ചിനുള്ളില്‍ താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം!
വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ മുരടിച്ചു നില്ക്കുകയാണ് .....
പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,തരംതാഴ്ത്തിയും ....
സ്നേഹം കുറഞ്ഞ ഇഴയുന്നദാമ്പത്യങ്ങള്‍ !
അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെ
ഒരു ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .....

പണം പോയാലും പെരുമവരട്ടെ എന്ന തത്വം എല്ലാവരും പരിപാലിക്കുന്നു !
വരുമാനം ചിലവഴിക്കാനും , കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി
ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ
ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .

ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .
ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും
എത്ര പരിശ്രമിചാലും നീന്തി കരപറ്റുവാന്‍ സാധിക്കാതെ ഉഴലുകയാണ് ഏവരും ...
എങ്കിലും പ്രതീക്ഷ കൈവിടാതെ ഏതെങ്കിലും രക്ഷാപ്രവര്‍ത്തകരാല്‍
കരപറ്റിപ്പെടും എന്ന ആശയോടെ അവര്‍ കാത്തിരിക്കുകയാണ്
അനന്തമായി ......


പണ്ട് കണിമംഗലത്തുള്ള മീശ മാധവേട്ടന്‍ (കാക്കാതെ , കവരാതെ കള്ളനായ മൂപ്പരെ കുറിച്ച് ,
പാട്ടും , പിന്നീട് സിനിമയും ഒക്കെയുണ്ടായി കേട്ടോ ! ) പറയുമായിരുന്നു ....

അനേകം "പ്പാട്" കള്‍ നല്ലരീതിയില്‍ അടുക്കിവെച്ച ഒരുമേല്‍ കൂരയെത്രേ കുടുംബം !
ആ രസികന്‍ രസമായി ചൊല്ലിയ "പ്പാടവതരണം " നോക്കൂ ...

കടം തന്നവന്‍ തിരികെ ചോദിച്ചപ്പോള്‍ എന്‍റെ കൈയില്‍ ഇല്ലെന്നു പറഞ്ഞതിന് അയാള്‍ ചെകിടത്തുതന്ന പാടാണ് - "കടപ്പാട്."

തിരികെ ഒരെണ്ണം കൊടുത്തപ്പോള്‍ അയാള്‍ മറിഞ്ഞുവീണ് തലപൊട്ടിയതിന് പോലീസുകാര്‍ ആവോളം തന്ന പാടാണ് - " ഊപ്പാട്."

കേസ് കോടതിയിലെത്തി, കോടതി കയറിയിറങ്ങി മടുത്തപ്പോള്‍ ഉണ്ടായ പാടാണ് - " ബദ്ധപ്പാട്."

ശിക്ഷ കിട്ടി കോടതിയില്‍നിന്നും ജയിലിലേക്ക് പോകാന്‍നേരം ഉണ്ടായ പാടാണ് - " പങ്കപ്പാട്."

ജയില്‍ശിക്ഷ അനുഭവിച്ചുവരുമ്പോള്‍ ഉണ്ടായ പാടാണ് - "കഷ്ടപ്പാട്."

ചെയ്തതു തെറ്റാണെന്നു ബോധ്യം വന്നപ്പോള്‍ ഉണ്ടായ പാടാണ് - " കാഴ്ചപ്പാട്."

അനുഭവത്തില്‍നിന്നും ദൈവം നല്ല പാഠം പഠിപ്പിച്ച് കാരാഗൃഹത്തിന് പുറത്തേക്കു പോകാന്‍ നേരം ഉണ്ടായ പാടാണ് - " പുറപ്പാട്."

കേട്ടാല്‍ തോന്നും കുടുംബം എന്ന് പറഞ്ഞാല്‍
ഒരു പെടാപ്പാടു തന്നെയാണെന്ന് ...
അല്ല കേട്ടോ
കുടുംബത്തിന്റെ സുരഭിലസുന്ദരമായനിമിഷങ്ങള്‍
ഒരു കുടുംബമായി തന്നെ
അനുഭവിച്ചുതന്നെ അറിയണം !


പണ്ടത്തെ ആ കൂട്ടുകുടുംബം , പുരയിടം,പരസ്പരമുള്ള സ്നേഹബന്ധങ്ങള്‍ ..ഹായ്‌


പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു .


പക്ഷെ ഇന്നത്തെ അണുകുടുംബങ്ങള്‍ ,യാതൊന്നിനും നേരമില്ലാതെ ,പരസ്പരം സ്നേഹം പ്രകടിപ്പിക്കാതെ ഫ്ലാറ്റുകളിലും ,മറ്റും കിടന്നുഞെരിപിരി കൊള്ളുകയാണ് .....ഹൌ ....


പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....


എന്തൊക്കെയായാലും ഈ ദിനമെങ്കിലും ഒരു നല്ല കുടുംബമായി ,
നമുക്ക് വിശ്വം മുഴുവന്‍ ഈ പ്രത്യേകദിവസം ശരിക്കും
വളരെനല്ലൊരു കുടുംബദിനമായി ആഘോഷത്തോടെ ,
സന്തോഷത്തോടെ ,സ്നേഹത്തോടെ ,പ്രണയത്തോടെ കൊണ്ടാടാം ! !


Happy Family Day !!!




വാല്‍കഷ്ണം :

ഏതാണ്ട് മൂന്നുകൊല്ലം മുമ്പ് ബ്രിട്ടീഷ്‌ ബേക്കറിയില്‍ (Hovis Bread Company )
പണിയെടുക്കുന്ന കാലത്ത് ,ഒരു ഇടവേളസമയം ....
വെള്ളക്കാരനായ മിത്രം ക്രിസ്ജോണുമായി ,
കുടുംബത്തെ പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
മൂപ്പര്‍ നാലാം dating ലെ girlfriend നെകുറിച്ചും,
അമ്മയുടെ അഞ്ചാം partner റെകുറിച്ചും ,
38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ ചാരിതാര്ഥ്യത്തെ കുറിച്ചും,
വെറും greeting card കളിലൊതുങ്ങുന്ന കുടുംബബന്ധങ്ങളെ
കുറിച്ചുമൊക്കെ ....വാചാലനായി .

എന്റെകുടുംബകാര്യം പറഞ്ഞപ്പോള്‍ ....
15 വര്‍ഷമായി ഒരേയൊരുഭാര്യസമേധം , കുട്ടികള്‍ സഹിതം ,
മറ്റുബന്ധുജനങ്ങളുമായി സസ്നേഹം,
സസുഖം സുന്ദരമായി വാഴുകയാണെന്ന് കേട്ടപ്പോള്‍ അവന്‍ വാ പൊളിച്ചു പോയി !

CrisJohn :" isn"t it ? ....
How Can ....15 years with One wife ?! "


Me :"Yeah ....
That"s an Indian Magic Trick.....!"


(ആത്മാഗതം : "ഉണ്തുട്ടു ... പറയാനാ ....ഗെഡീ ...
ഇമ്പ്ട വീട്ടിലെ വെടിക്കെട്ട് ...നമ്മുക്കല്ലേ അറിയൊള്ളോ ....
ഒരു കുട്‌ംമ്പം .......തേങ്ങേരെ......മൂട്..." )


writen on May 15 th 2009 .

മലയാളിത്വം കൈവിട്ടു പോകാത്ത ബിലാത്തി മലയാളികൾ ... ! / Malayalithwam Kaivittu Pokattha Bilathi Malayalikal ...!

അനേകം  മലയാളി വംശജർ ഇന്ന് യൂറോപ്പിലാകെ അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി അധിവസിച്ചു വരുന്നുണ്ട് .   അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാ...