Saturday, 27 December 2008

ബുലോഗപ്രവേശം / buloga pravesham


ഇക്കൊല്ലത്തെ ഓണഘോഷ പരിപാടികള്‍ക്കുശേഷം, പകലിന്റെ വെട്ടമുള്ള ആ രാത്രിയില്‍ മദ്യ തിരുവതാംകൂറുകാരായ കൂട്ടുകാരാണ് ഈ വിളംബരം നടത്തിയത് --- പൊട്ടന്‍ കവിതകളും , പൊട്ടക്കഥകളുമായി ലണ്ടന്‍ മലയാളികളെ വല്ലാതെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മണ്ടനെ ; ലണ്ടനില്‍ നിന്നും ബുലോഗത്തേക്ക് കയറ്റി വിടാമെന്ന് , ഒരു ഭാരത ചന്ദ്രയാനം പോലെ !

ഇതുകേട്ട് ഇളംമഞ്ഞു പെയ്യുന്ന ആ രാത്രിയിലും ഞാനൊന്നു വിയര്‍ത്തുപോയി ; വിവര സാങ്കേതിക വിദ്യയില്‍ ഒട്ടും ജഞാനമില്ലാത്ത ഞാനെങ്ങിനെ ബുലോഗം പൂകും ?

അപ്പോള്‍ പാംപാലാസ് ഹോട്ടലിലെ ചീഫ് കുക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എടമുട്ടം കാരന്‍ ബഷീര്‍ ഇക്ക പറഞ്ഞു

"നീ ബെജാരാവാണ്ടിരി ഒരു മലയാളി കമ്പ്യുട്ടര് കണിയാരെ ഞമ്മള് പരിചയപ്പെടുത്താം "

അങ്ങിനെയാണ് ഞാനും ,ഒല്ലുക്കാരന്‍ ജീസനും കൂടി ;കംപ്യുട്ടര്‍ തലതൊട്ടപ്പനും ,ആംഗലേയ ബ്ലോഗറു മായ ഗോവീണ്‍ നെ കാണുവാന്‍ പുറപ്പെട്ടത്‌ . ഈ കശ്മലന്‍ ലണ്ടനില്‍ ജനിച്ചു വളര്‍ന്ന മലയാളിയാണെങ്കിലും,മല്ലുവില്‍ എഴുത്തും വായനയും വശമില്ലത്തവനാണ് ;ശരിയായ മലയാളം പേര് ഗോവിന്ദരാജ് .
പണ്ട് അമ്മ ,എന്ത് കാര്യത്തിനും കണിമംഗലത്തെ ചാത്തുക്കുട്ടി പണിക്കരുടെ അടുത്തു പ്രശ്നം വെപ്പിച്ചു നോക്കുവാന്‍ പോകുന്ന പോലെ ; ശുഭമുഹൂര്‍ത്തം നോക്കി ,രാവിലെ എട്ടരക്കുള്ള സൂര്യോദയം ദര്‍ശിച്ചു , പാതാള തീവണ്ടിയില്‍ കൃത്യസമയത്ത് തന്നെ കണിയാരുടെ വസതിയില്‍ എത്തി ചേര്‍ന്നത്‌ .

കണിയാര്‍ : "മാണിംഗ് ....വോട്ട്സ് ....ആഗമനോദ്ദേശം..?"

ജീസന്‍ : "ചേട്ടനൊരു ബ്ലോഗു തുടങ്ങണം ....മലയാളത്തില് .."

കണിയാര്‍ : "ദക്ഷിണ കൊണ്ടുവന്നിട്ടുണ്ടോ ...?"

ഞാന്‍ : "ഉവ്വ് ; ഒരു വെട്ടിരിമ്പും (ജാക്ക് ഡാനിഅല്‍),പുല്ലും (സോമാലിയന്‍ കന്ജാവു)"

കണിയാര്‍ : "ട്യാന്ക്യൂ ...വരിമച്ച് ...മച്ചാന്‍സ് "

കണിയാര്‍ ,പണിക്കര്‍ കവടി നിരത്തുന്നത് പോലെ കമ്പ്യുട്ടറില്‍ കൈ പരത്തി ഓടിച്ചു ;ഒന്നു ബുലോഗം മുഴുവന്‍ തപ്പി നോക്കി ,എന്നിട്ട് പറഞ്ഞു -ഏതാണ്ട് മുവ്വയിരത്തോളം ബ്ലോഗര്‍ മാരുണ്ട് ഈ ഭൂമിമലയാളത്തില് , ബ്ലോഗുന്നവര്‍ ഇത്ര ,തീരെ ബ്ലോഗാത്തവര്‍ ഇത്ര ...അങ്ങിനെ കുറെ കണക്കുകള്‍ .ഇതിനിടക്ക് നടന്ന സംഭാഷണങ്ങളില്‍ നിന്നും കുറച്ചു ശകലങ്ങള്‍ ....

കണിയാര്‍ : "ആരു പറഞ്ഞിട്ടാബ്ലോഗാന്‍ പോകുന്നത് .....ഹൂ ഈസ് ഉവര്‍ മായ്സ്സ്റെര്‍ ?"

ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,മൂപ്പരുടെ കസിനാ..."

കണിയാര്‍ : "I know ; ഇന്ത്യന്‍ പുരാണാസിലെ-മഹാഭാരതത്തിലെ സ്രീരാമാനെല്ലേ , one of ourGod?"

ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേര്രാല് - തനി കേരളന്‍ "

കണിയാര്‍ : "I know ; ഒരു axe എറിഞ്ഞു കേരളത്തെ പ്രൊട്യുസ് ചെയ്ത രാമന്‍ ...ഓ പറസുര്രാം"

ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷു...."

കണിയാര്‍ : "അപ്പോള്‍ ഈ ജെ പി രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ? ഓ .കെ ; ഓള്‍ റൈറ്റ് ; എന്താ സൈറ്റിന് പേരിനു കൊടുക്കേണ്ടേ ?"

ഞാന്‍ : "ബിലാത്തിപട്ടണം "

കണിയാര്‍ : "വോട്ട്സ് ദാറ്റ്? please spell it for me.."

ഞാന്‍ : "ബിലാത്തി മീന്‍സ് ഇംഗ്ലണ്ട് അതായത് ശീമ ; പട്ടണം മീന്‍സ് സിറ്റി . ഇംഗ്ലണ്ടിലെ സിറ്റി മീന്‍സ് ലണ്ടന്‍ ......അതാണീ ..... ബിലാത്തിപട്ടണം !"

അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്നു പറയ എന്റെ കൂട്ടരേ ......
രണ്ടായിരത്തിയെട്ട് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിന് മോളുടെ ടൈപ്പിംഗ് സഹായവും, Dr:അജയിന്റെ ബ്ലോഗുമോടിപിടിപ്പിക്കലും ഒക്കെയായി ....ഇവിടത്തെ മലയാളികള്‍ എല്ലാവരും കൂടി എന്നെ ഈ ബുലോഗത്തേക്ക് ഉന്തിയിട്ടു എന്ന് പറയുകയായിരിക്കും ഉത്തമം !

ശരിക്ക് പറയുകയാണെങ്കില്‍ പണ്ടത്തെ പുരാണത്തിലെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ , ഞാനിപ്പോള്‍ ലണ്ടനിലും ഇല്ലാ, ബുലോഗത്തുമില്ല എന്ന അവസ്ഥയിലാണ് !!

16 comments:

bilatthipattanam said...

ആശാന്റെ നെഞ്ചിനിട്ടു തന്നെ പണിതൂ...അല്ലെ ? എന്തായാലും വളരെ നന്നായിട്ടുണ്ട് !keep posting.
with luv ,Govin.

bilatthipattanam said...

അനിയ ഗോവിന്ദരാജ , മല്ലുവില്‍ നീ ഇതു എങ്ങിനെ എഴുതി എന്നാലോചിച്ചു ഞാന്‍ അതിശയപെടുകയാണ് .വളരെ നന്ദിയുണ്ട് അഭിപ്രായത്തിന് ..

habby said...

Samayavum manasum undenkil kaaryam nissaaram alle muralyetta.keep writing.
habby

Shiamlal said...

Muraliyetta... This is me... Balu... Saji-yaanu bilattipattanathilekkulla vazhi paranju thannathu... It's somewhat coooooooooool... keep up the good work... ellaavarkkum nanma niranja oru puthu varsham aasamsichu kondu thalkkaalathekku vida... snehapoorvom... B@lu.

bilatthipattanam said...

എപ്രിയ ഗോവിന്ദരാജ് ,ഹാബി ,ബാലു ...വിലയേറിയ
ല്ലാഅഭിപ്രായങ്ങള്‍ക്കും വളരെഏറെ നന്ദി ......
ഇനിയും പ്രോത്സാഹനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്നൂ ...

murali said...

muzhuvanum ezhuthoo

Pyari said...

ഹത് ശരി. ithaanu charithram alle? kollaam ..
ente j. p. uncle aanu guru ennarinjathil santhosham. baakki visheshangal avidunnu chorthaam. :)

രവി said...

..
:)

പരസ്രാം.. ഹിഹി
..

varun said...

kollaam....

mariya said...

ശരിക്ക് പറയുകയാണെങ്കില്‍ പണ്ടത്തെ പുരാണത്തിലെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ , ഞാനിപ്പോള്‍ ലണ്ടനിലും ഇല്ലാ, ബുലോഗത്തുമില്ല എന്ന അവസ്ഥയിലാണ് !!

sujith said...

ഇതുകേട്ട് ഇളംമഞ്ഞു പെയ്യുന്ന ആ രാത്രിയിലും ഞാനൊന്നു വിയര്‍ത്തുപോയി ; വിവര സാങ്കേതിക വിദ്യയില്‍ ഒട്ടും ജഞാനമില്ലാത്ത ഞാനെങ്ങിനെ ബുലോഗം പൂകും ?

Sulfi Manalvayal said...

ബൂലോകത്തേക്ക് അന്ന് തള്ളിയിട്ട അവര്‍ക്ക് തെറ്റിയില്ല
ഇത്ര നല്ല ഒരു ബ്ലോഗറെ കിട്ടിയില്ലെ

തുടക്കം ഇങ്ങിനെ ആയിരുന്നല്ലേ
നന്നായി

അംജിത് said...

ആ ഉന്തിയിട്ടവര്‍ക്കെല്ലാം എന്റെ ഹൃദയംഗമമായ നന്ദി..അല്ലെങ്കില്‍ ബൂലോകത്തിനു വിലപിടിപ്പുള്ള ഒരു 'ജാരനെ' നഷ്ട്ടപെടുമായിരുന്നല്ലോ

MKM said...

അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്നു പറയ എന്റെ കൂട്ടരേ ......

sheeba said...

കൊള്ളാം..

Jinesh C M said...


അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്നു പറയ എന്റെ കൂട്ടരേ ......
രണ്ടായിരത്തിയെട്ട് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിന് മോളുടെ ടൈപ്പിംഗ് സഹായവും, Dr:അജയിന്റെ ബ്ലോഗുമോടിപിടിപ്പിക്കലും ഒക്കെയായി ....ഇവിടത്തെ മലയാളികള്‍ എല്ലാവരും കൂടി എന്നെ ഈ ബുലോഗത്തേക്ക് ഉന്തിയിട്ടു എന്ന് പറയുകയായിരിക്കും ഉത്തമം !

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല , ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ   'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാ...