tag:blogger.com,1999:blog-312954709336420277.post6708993814655511608..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പാതാള യാത്രകൾ ... ഒന്നര നൂറ്റാണ്ടിൻ നിറവിൽ ... ! / Pathaala Yaathrakal ... Onnara Noottandin Niravil ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger43125tag:blogger.com,1999:blog-312954709336420277.post-46950495713512695442014-04-20T09:30:49.562-07:002014-04-20T09:30:49.562-07:00 ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ... ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...

ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87937163501939090302013-11-29T06:07:47.481-08:002013-11-29T06:07:47.481-08:00ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങള...ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ കവിതാ ശകലങ്ങൾ വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള 366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17550976098209560402013-11-27T23:02:33.364-08:002013-11-27T23:02:33.364-08:00ഭായ് ഇതെങ്ങനെ മിസ് ആയി എന്നറിയില്ല സോറി ഇവിടെയെത്...ഭായ് ഇതെങ്ങനെ മിസ് ആയി എന്നറിയില്ല സോറി ഇവിടെയെത്താൻ വൈകി.
ആരംഭത്തിൽ അൽപ്പം കല്ലുകടി അനുഭവപ്പെട്ടെങ്കിലും വലിയൊരു ചരിത്രം
യാത്രക്കൊപ്പം പറഞ്ഞു തരാൻ ഭായിക്കു കഴിഞ്ഞു. ഒപ്പം കണക്ടഡ് ലിങ്കുകളും പ്രയോജനപ്പെട്ടു.
പിന്നെ ജോണ്‍ ബ്രിട്ടാസ് ചരിത്രം ലഘുവെങ്കിലും നന്നായി പറഞ്ഞു, അക്കഥ ഇനിയൊരു ബ്ലോഗിൽ അല്ലെ! ആരു പറഞ്ഞു ഭായിക്കു കഥ എഴുതാൻ അറിയില്ലാന്നു, എല്ലാ എഴുത്തുകാർക്കും പറ്റുന്ന ഒരു അമളി, ഒന്നിനെക്കുറിച്ച് എഴുതാൻ ഇരിക്കും ഇടയിൽ മറ്റൊന്ന് കേറിവരും. അത് സാരമില്ല, അത് അടുത്തതിലേക്ക് മാറ്റി വെക്കാം. നമ്മുടെ മെട്രോ കഥകൾ അതൊന്നും പറയാതിരിക്കുന്നത് തന്നെ നല്ലത്. അടുത്ത തലമുറക്കെങ്കിലും അത് കിട്ടിയാൽ ഭാഗ്യം.
എഴുതുക അറിയിക്കുക. ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26803159439733663222013-11-14T02:54:32.863-08:002013-11-14T02:54:32.863-08:00മുരളീയ്യേട്ടന്റെ ബ്ലോഗിൽ കുറേനാളു കൂടി വന്നു :) എല...മുരളീയ്യേട്ടന്റെ ബ്ലോഗിൽ കുറേനാളു കൂടി വന്നു :) എല്ലാദിവസോം രാവിലേം വൈകുന്നേരവും പീക്ക് അവേർസിൽ ട്യുബിൽ ഇടിച്ച് കേറുമ്പോൾ ഓർക്കും നാട്ടിലെ 'പീതാംബരകുറുപ്പുമാരെം' ജാക്കിച്ചാന്മാരേമൊക്കെ ഇവിടെ കൊണ്ടവിട്ടാലട്ഠെ അവസ്ഥയെന്താരിക്കുമെന്ന്. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40470346239947342702013-11-12T11:39:23.419-08:002013-11-12T11:39:23.419-08:00ഇതിനു ഞാന്‍ കമന്റ് ഇട്ടുന്നാ വിചാരിച്ചിരുന്നെ!! എവ...ഇതിനു ഞാന്‍ കമന്റ് ഇട്ടുന്നാ വിചാരിച്ചിരുന്നെ!! എവിടെ പോയോ ആവോ.... ഇവിടെയും മെട്രോ യാത്ര വളരെ രസകരം ആണ്.. ഇത്രയേറെ ഇന്ഫോര്‍മടിവ് ആയ ഒരു പോസ്റ്റ് ആണിത് ന്നോര്‍ക്കുമ്പോള്‍ മുരളിയേട്ടന് ഇതിനായി ചെയ്ത അദ്ധ്വാനം മനസിലാകുന്നു... നന്ദി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49090178976121281242013-11-08T09:52:43.290-08:002013-11-08T09:52:43.290-08:00സ്വന്തം തോന്നലുകളും അനുഭവങ്ങളും ചേർത്ത് ചരിത്ര സത്...സ്വന്തം തോന്നലുകളും അനുഭവങ്ങളും ചേർത്ത് ചരിത്ര സത്യങ്ങൾ കുറിച്ച ലേഖനം, ചിത്രങ്ങൾ സഹിതം, നന്നായിരിക്കുന്നു. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36152400130665407142013-11-07T10:35:45.578-08:002013-11-07T10:35:45.578-08:00വളരെ ശരിയാണ് ചേട്ടൻ പറഞ്ഞത്. ലണ്ടനിൽ വന്ന കാലം മുത...വളരെ ശരിയാണ് ചേട്ടൻ പറഞ്ഞത്. ലണ്ടനിൽ വന്ന കാലം മുതൽ എന്നെ ഒരു പാട് ആകര്‍ഷിച്ച ഒരു കാര്യം ഇവിടുത്തെ Public Transport ആണ് . മറ്റു എന്ത് കാര്യത്തിൽ നമുക്ക് തർക്കിക്കമെങ്കിലും Public Transport ന്റെ കാര്യത്തിൽ നമ്മൾ ഒരു നൂറ്റാണ്ടെങ്കിലും പിറകിലാണ് - അത് Infrastructure ആയാലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കാര്യത്തിലാണെങ്കിലും

ചേട്ടന്റെ ബ്ലോഗ് follow ചെയ്യുന്ന മറ്റൊരു ലണ്ടൻ മലയാളി സച്ചിൻnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-89896854968690215922013-11-06T21:15:21.077-08:002013-11-06T21:15:21.077-08:00ബിലാത്തിയിൽ പോയപോലെ ഭായ് :)ബിലാത്തിയിൽ പോയപോലെ ഭായ് :)പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9839161963016853732013-11-06T18:24:17.170-08:002013-11-06T18:24:17.170-08:00വരുന്നുണ്ടുട്ടോ... ഇത്രയൊക്കെ അറിഞ്ഞിട്ടു അവിടെവരെ...വരുന്നുണ്ടുട്ടോ... ഇത്രയൊക്കെ അറിഞ്ഞിട്ടു അവിടെവരെ വരാതിരിക്കുന്നതെങ്ങിനെ? നല്ല ലേഖനം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49604429895859984642013-11-06T10:21:13.037-08:002013-11-06T10:21:13.037-08:00പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി . പൊതുഗതാഗതം ...പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി . പൊതുഗതാഗതം സുഗമമായാൽ അതോടൊപ്പം തന്നെ പുരോഗതിയും താനെ വരുമെന്നത് തന്നെയാണ് ലണ്ടൻ ലോകത്തിന് കാണിച്ചു കൊടുക്കുന്നത്.കാറുള്ളവർക്ക് പോലും കൺജഷൻ ചാർജ്,പാർക്കിങ്ങ് റെസ്ട്രിക്ഷൻ,30 മൈൽ സ്പീഡ് ലിമിറ്റ്,...ഇതൊക്കെ കാരണം ലണ്ടൻ സിറ്റിയിൽ ഏവരും ഓട്ടൊമറ്റിക്കായി പബ്ലിക് ട്രാസ്പോർട്ടിനെ അഭയം തേടും..അതെന്നെ കാര്യം ..!

പ്രിയമുള്ള ഫൈസൽ ബാബു,നന്ദി. ഇതൊന്നും കഥയല്ല..,ഒരു ശരാശരി മല്ലുവിന്റെ യാത്രാശീലങ്ങളടക്കമുള്ള കാര്യങ്ങൾ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ശ്രീജിത്ത്,നന്ദി.ഞാനന്ന് പറഞ്ഞപോലെ ഏതെങ്കിലും നാട്ടിൽ പോക്കിൽ ലണ്ടനിൽ ഒന്ന് കാല് കുത്തി പോകുമല്ലോ,അപ്പോൾ ഈ അങ്കങ്ങളൊക്കെ കാണാം കേട്ടൊ ഭായ്.

പ്രിയമുള്ള റംജി ഭായ്,നന്ദി.പ്രധാനമന്ത്രി കാമറൂൺ സാധാരണകാരനെ പോലെ ട്യൂബിൽ സഞ്ചരിക്കുന്ന മുകളിലെ ഫോട്ടോ നോക്കൂ.ലണ്ടനിലെ പറഞ്ഞാലും,പറഞ്ഞാലും തീരാത്ത ലണ്ടൻ ചരിത്രങ്ങളിൽ ഒന്ന് മാത്രമാണ് കേട്ടോ ഭായ് ഈ പാതാള വണ്ടി ചരിതം..!

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ് ,നന്ദി. നേരിട്ടിവിടെ വന്ന് അനുമോദിച്ചതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള വിഷ്ണു ഭായ്, നന്ദി.വികസനത്തിന്റെ അർത്ഥവ്യാപ്തി ശരിക്ക് അറിയാത്തത് തന്നെയാണല്ലോ നമ്മുടെയൊക്കെ കോട്ടങ്ങൾ.. അല്ലേ ഭായ്.

പ്രിയപ്പെട്ട ബിലാത്തി മലയാളി അലക്സ് ഭായ് ,നന്ദി.ഏത് കാലഘട്ടത്തിൽ ലണ്ടനിൽ വന്നാലും നമ്മുടെ നാട്ടിലുള്ളവർക്കെല്ലാം ഇതൊരു അത്ഭുതലോകം തന്നെ..!ഈ പാതാള ഗമനകാര്യങ്ങൾ ആസ്വാദ്യകരമായതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അക്ബർ ഭായ്,നന്ദി.ഒട്ടും മുഷിപ്പ് കൂടാതെ ഈ പാതാള വണ്ടിയിൽ എന്നോടൊപ്പം സഞ്ചരിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72709705616139600212013-11-06T08:48:34.541-08:002013-11-06T08:48:34.541-08:00മുരളിയേട്ട...നല്ല വായന നല്കിയ ഒരു പോസ്റ്റ് എന്ന്...മുരളിയേട്ട...നല്ല വായന നല്കിയ ഒരു പോസ്റ്റ് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ !!
ബിലാത്തിയിലെ പാതാള തീവണ്ടി ഒരു സംഭവം തന്നെയെന്നു വായിച്ചു കഴിഞ്ഞപ്പോള്‍ മനസിലായി !! എന്തൊക്കെ വിശേഷങ്ങളാണ്.!! ഡല്‍ഹിയില്‍ വെച്ച് ആദ്യം നമ്മുടെ ഇന്ത്യന്‍ മെട്രോയില്‍ കയറുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിതന്നെയായിരുന്നു.അതും ഭൂഗര്‍ഭ യാത്ര ആണല്ലോ !! എന്നാലും താരതമ്യം സാധ്യമല്ല !! ഓര്‍മ്മകള്‍ ഇന്ന് വീണ്ടും അങ്ങോട്ട് പോയി !!
പിന്നെ ആ രഹസ്യം ഇവിടെ വെളിപ്പെടുത്തി അല്ലെ... ആരും അറിയാതെ ട്രാവല്‍ കാര്‍ഡ് മാറ്റി യാത്ര ചെയ്യുന്നത്. എന്തായാലും ഇനി അതും രക്ഷയില്ല !! മുരളിയേട്ടന്റെ കാര്യം പോക്കാ !! ഇനി ഈ വിഷമം മാറാന്‍ വേണ്ടി ഒരു ഭൂഗര്‍ഭ യാത്ര കൂടി നടത്തേണ്ടി വരുമല്ലോ അല്ലെ.... !!
പിന്നെ; നാടന്‍ മലയാളി പെണ്‍കൊടിയെ കെട്ടിയ ജമൈക്കക്കാരന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു!! മറക്കണ്ട കേട്ടോ !!
എല്ലാവിധ ഭാവുകങ്ങളും !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48147220674268556322013-11-03T03:04:44.949-08:002013-11-03T03:04:44.949-08:00ന്റെ ബിലാത്തിയേട്ടാ.. ലണ്ടൻ കഥകൾ പറഞ്ഞ് കൊതിപ്പിച്...ന്റെ ബിലാത്തിയേട്ടാ.. ലണ്ടൻ കഥകൾ പറഞ്ഞ് കൊതിപ്പിച്ച് കൊന്നിട്ടേ അടങ്ങൂ അല്ലേ.. :)

അടുത്തിടെ ബാങ്കോക്കിൽ പോയപ്പോൾ ഇമ്മാതിരി ‘പാതാള യാത്ര’ നടത്താനുള്ള ഭാഗ്യം കിട്ടിയിരുന്നു.. എന്നാലും ഈ ബില്ലാത്തി യാത്രയുടെ അത്രയുമൊന്നും വരില്ലാന്നു തോന്നുന്നു..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67782439551286850642013-11-02T11:16:06.864-07:002013-11-02T11:16:06.864-07:00ഈ വിവരണം വളരെ നന്നായി, മുരളീഭായ്. പാതാളയാത്ര എന്ന ...ഈ വിവരണം വളരെ നന്നായി, മുരളീഭായ്. പാതാളയാത്ര എന്ന പ്രയോഗം അങ്ങിഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35122775225350473572013-11-02T03:27:10.131-07:002013-11-02T03:27:10.131-07:00ജോണിന്റെ കഥ അണ്ടർ ഗ്രൌണ്ടിലേക്ക് താണ് പാതാള യാത്രയ...ജോണിന്റെ കഥ അണ്ടർ ഗ്രൌണ്ടിലേക്ക് താണ് പാതാള യാത്രയുടെ ചരിത്രവും വർത്തമാനവും പറഞ്ഞു മറ്റൊരു ലോകത്തിലെത്തിച്ചു. ഒട്ടും മുഷിപ്പിക്കാത്ത അവതരണം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6572270763278605232013-11-01T15:47:20.340-07:002013-11-01T15:47:20.340-07:001984-ല്‍ ഒരു ഹൃസ്വ സന്ദര്ശനത്തിനെതിയപ്പോള് ലണ്ടനി...1984-ല്‍ ഒരു ഹൃസ്വ സന്ദര്ശനത്തിനെതിയപ്പോള് ലണ്ടനിലെ ഏറ്റവും വലിയ അത്ഭുതമായി എനിക്ക് തോന്നിയത് ഈ അണ്ടര്‍ഗ്രൗണ്ട് ആണ്. അന്ന് ഞാന്‍ ചിന്തിച്ചു – 1863-ല്‍ ഇത് തുടങ്ങിയ സമയത്ത് എന്റെ പൂര്‍വികരില്‍ ആരെങ്കിലും ഇവിടെ വന്നിരുന്നുവെങ്കില്‍ അവര്‍ക്ക് ഇതെന്തൊരു അല്ഭുതമായിരുന്നെനെ!

രണ്ടായിരാമാണ്ടില്‍ സ്ഥിരതാമസത്തിനായി ഇവിടെ വീണ്ടും വന്നപ്പോഴും ലണ്ടന്‍ അണ്ടര്ഗ്രൗൊണ്ട് അല്ഭുതമായിതന്നെ തുടര്‍ന്നു . മെട്രോപോളിട്ടന്‍ ലൈനില്‍ കയറി ബേക്കര്‍ സ്ട്രീറ്റില്‍ ചെന്ന് അടുത്ത ട്രെയിനില്‍ കയറാനായി കാത്തുനില്ക്കുംപോഴൊക്കെ ആ സ്റേഷനില്‍ എഴുതി വച്ചിരിക്കുന്ന ചരിത്രം പലപ്രാവശ്യം വായിക്കുമായിരുന്നു.

മറ്റു പല രാജ്യങ്ങളിലും മെട്രോസംവിധാനം വന്നുകഴിഞ്ഞപ്പോള്‍ ലണ്ടന്റെ പഴയ പ്രൌഢിയെല്ലാം പോയി. എന്നാലും ഇക്കാര്യത്തില്‍ ലണ്ടന്‍ തന്നെ തറവാടി.

ഇവിടെ വന്ന് വര്‍ഷങ്ങള്‍ താമഷിച്ചു ബ്രിട്ടിഷ് പാസ്പോര്‍ട്ട് കരസ്ഥമാക്കിയിട്ടും ഇതുവരെ ഈ പാതാളയാത്ര (ആ പ്രയോഗം അങ്ങ് സുഖിച്ചു) നടത്താന്‍ സാധിക്കാത്ത അനേകം മലയാളികള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് മുരളിയുടെ സരസമായ ഈ വര്‍ണ്ണന ഒരു അനുഭവമായിരിക്കും.

അവര്‍ക്ക് മാത്രമല്ല, എനിക്കും ഇത് വളരെ ആസ്വാദ്യകരമായി, കെട്ടോ.

ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ബിലാത്തി മലയാളിnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-39462032942840116192013-11-01T10:58:13.904-07:002013-11-01T10:58:13.904-07:00പോസ്റ്റ് കൊള്ളാം. വികസനം എന്നത് ഒരുപാട് അര്ത്ഥവ്...പോസ്റ്റ് കൊള്ളാം. വികസനം എന്നത് ഒരുപാട് അര്‍ത്ഥവ്യാപ്തിയുള്ള പദമാണ് എന്ന് ഓര്‍മ്മിക്കുകVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55457496334957985982013-11-01T09:47:09.469-07:002013-11-01T09:47:09.469-07:00പ്രിയ ബിലാത്തീ, പതിവ് പോലെ തന്നെ.വെല്‍ ഡണ്‍ ....പ്രിയ ബിലാത്തീ, പതിവ് പോലെ തന്നെ.വെല്‍ ഡണ്‍ ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39095105505045775152013-11-01T09:46:37.258-07:002013-11-01T09:46:37.258-07:00This comment has been removed by the author.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80166128012842728552013-11-01T08:18:17.224-07:002013-11-01T08:18:17.224-07:00പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി .എല്ലാ ലിങ്കുകളിലു...പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി .എല്ലാ ലിങ്കുകളിലും സഞ്ചാരം നടത്തിയതിൽ സന്തോഷമുണ്ട് ..,ജോണിന്റെ ചരിത്രമറിയാമെങ്കിലും ആയതൊരു കഥയായി..എന്റെ മണ്ടൻ തലയിൽ വരേണ്ടെ എന്റെ ഭായ്.

പ്രിയമുള്ള നിദീഷ് വർമ്മാാജി ,നന്ദി. മറ്റുള്ളവരുടെ യാഥാർത്ഥ്യങ്ങൾ നമ്മുടെയവിടെ എങ്ങിനെയൊക്കെ യാഥാർത്ഥ്യമല്ലാതാക്കാം എന്നുള്ളതാണല്ലോ നമ്മുടെ ലക്ഷ്യം.

പ്രിയപ്പെട്ട അജിത്ത് ഭായ് ,നന്ദി. ആ തെറ്റ് ചൂണ്ടികാണിച്ച് തിരുത്താൻ സഹായിച്ചതിന് ഒരു സ്പെഷ്യൽ താങ്ക്സ്.അതെ ഭായ് ട്യൂബിനുള്ളിലെ മ്ടെ കാറ്റ് കളയാതെ നോക്കണ്ട കാര്യം പിന്നെ പറയാനുണ്ടൊ എന്റെ ഭായ്...!

പ്രിയമുള്ള മൊഹിയുധീൻ ,നന്ദി. ബ്രിട്ടങ്കാരുടെ ഇത്തരം ബ്രോഡ്മൈന്റഡ് സോഷ്യലിസ്റ്റ് ചിന്താഗതി തന്നേയാണ് അവരെയും നാടിനേയുമൊക്കെ ഇത്ര ഉന്നതിയിലെത്തിച്ചത് ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷിബിൻ,നന്ദി.അഭിപ്രായം ഡിലീറ്റായി പോയെങ്കിലും ,ഈ പോസ്റ്റ് ഷെയറ് ചെയ്തതിൽ ഒത്തിരി സന്തോഷമുണ് കേട്ടൊ.

പ്രിയമുള്ള ഹെറിറ്റേജ് പണിക്കർ സർ.നന്ദി . നമ്മുടെ നാട്ടിലും വേണമെങ്കിൽ എല്ലാം വേരിലും കായ്പ്പിക്കാം കേട്ടോ ഡോക്ട്ടറെ. ഒപ്പം മെട്രോവിന്റെ ഗുണഗണങ്ങളൊപ്പം കറുത്ത കണ്ണടയുടെ ഗുണ വശവും ,കണ്ടു പിടിച്ചു അല്ലേ ഗൊച്ചു ഗള്ളാ..!

പ്രിയപ്പെട്ട കുറ്റിലഞ്ഞിക്കാരന്‍ ഭായ് ,നന്ദി .വായനയിൽ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം.പിന്നെ എന്റെ ബാഗ് മൾട്ടിപർപ്പസ് ഉപയോഗത്തിന് പറ്റിയതാ..ട്ടാ.

പ്രിയമുള്ള വി.കെ.അശോക് ഭായ് ,നന്ദി. നമ്മുടെ നാട്ടിൽ നാം നടത്താത്ത കാര്യങ്ങൾ ,മറ്റ് പ്രവാസരാജ്യക്കാർക്ക് വേണ്ടി ,അവിടെ പോയി നമ്മളോക്കെ എല്ല് മുറിയെ പണിത്
നടത്തി കൊടുക്കുന്നൂ..പക്ഷേ സ്വന്തം നാടിന്റെ കാര്യത്തിൽ നാം തനി പിന്തിരിപ്പന്മാരാരാണ് കേട്ടൊ ഭായ്.പിന്നെ ബാഗ് കൊണ്ട് മാനം മറക്കാമെന്ന് മനസ്സിലായല്ലോ ..അല്ലേ ഭായ്.

പ്രിയപ്പെട്ട തുമ്പി ,നന്ദി .എഴുതിയിട്ടതെല്ലാം യാത്രാനുഭവങ്ങളായത് കൊണ്ട് ബാഗ് കഥ കയറിവന്നതാണ് ..,ക്ഷമീര് .ഒരു ശരാശരി മലയാളിയനുഭവങ്ങൾ തന്നെയാണത് കേട്ടൊ തുമ്പി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47733051909786723142013-11-01T07:13:54.293-07:002013-11-01T07:13:54.293-07:00നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്...നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

കാണുമ്പോള്‍ അല്ല കേള്‍ക്കുമ്പോള്‍ തന്നെ വിശ്വസിക്കാന്‍ പ്രയാസമാണ്.
അടിയില്‍ കൂടിയുള്ള ട്രെയിന്‍ എങ്ങാനും ഇവിടെ കൊണ്ടുവരണം എന്ന് തീരുമാനിച്ചാല്‍ തന്നെ എന്തായിരിക്കും പുകില് എന്ന് ഞാനാലോചിക്കുകയായിരുന്നു.
നല്ലൊരു ചരിത്രമാണ് കുറെ നാളുകള്ക്കുശേഷമെങ്കിലും നല്‍കിയത് .
വളരെ സന്തോഷം മുരളിയേട്ടാ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34801417877023974512013-11-01T06:45:35.290-07:002013-11-01T06:45:35.290-07:00ലവിടെ വന്നു, അന്ത തീവണ്ടിയില്‍ ഞാനും ഒരു ദിവസം കയറ...ലവിടെ വന്നു, അന്ത തീവണ്ടിയില്‍ ഞാനും ഒരു ദിവസം കയറും. അന്ന് നിങ്ങള്‍ പറഞ്ഞ പോലത്തെ ആള്ക്കാര് അതില്‍ ഇല്ലെങ്കില്‍... (ലണ്ടന്‍ അല്ലെ സ്ഥലം കാണാതെയിരിക്കില)

എന്തായാലും ഇവിടെ മെട്രോ വരട്ടെ.. അതില്‍ ഇമ്മാതിരി സൈസുകള്‍ ഉണ്ടങ്കില്‍ പിന്നെ കാശു മുടക്കി അങ്ങോട്ട് വരണ്ട കാര്യം ഇല്ലാലോ.

ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38931089735956047302013-11-01T04:26:10.380-07:002013-11-01T04:26:10.380-07:00കഥ പറഞ്ഞു വന്നു അവാസാനം കാര്യത്തില്‍ അവസാനിപ്പിച്ച...കഥ പറഞ്ഞു വന്നു അവാസാനം കാര്യത്തില്‍ അവസാനിപ്പിച്ചു ഈ പോസ്റ്റ് , നമ്മുടെ നാടൊക്കെ ഇത്രയും വേണ്ട ഇതിന്റെ മൂന്നില്‍ ഒന്ന് പുരോഗമിക്കുന്നത് ഇനി എത്ര കാലം കഴിഞാണാവോ ? . മെട്രോ റയിലില്‍ കയറിയുള്ള ഈ യാത്ര ഏറെ ആസ്വദിച്ചു ട്ടോ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74585985445087545112013-11-01T03:37:06.812-07:002013-11-01T03:37:06.812-07:00"വികസിതരാജ്യം എന്നാല്‍ ദരിദ്രനുപോലും കാര്‍ ഉള..."വികസിതരാജ്യം എന്നാല്‍ ദരിദ്രനുപോലും കാര്‍ ഉള്ള നാടല്ല, അതിസമ്പന്നര്‍ പോലും പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്ന നാടാണ്" എന്നൊരു ഉദ്ധരണി ഈയിടെയായി കണ്ടിരുന്നു. അതില്‍ ഗതാഗതത്തിനുപരിയായ വലിയൊരു സത്യമുണ്ട്.പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാതെ സ്വന്തം സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുന്നവന് ക്രമേണ സമൂഹബോധം ഇല്ലാതാകുന്നു.

പരിസ്ഥിതിമലിനീകരണം, സാമ്പത്തികാസമത്വം, ക്രമസമാധാനം തുടങ്ങിയ പല വിഷയങ്ങളിലും സമൂഹത്തിനുമൊത്തം പ്രയോജനപ്പെടുന്ന നിലപാടുകള്‍ എടുക്കാതെ സ്വന്തം നേട്ടം മാത്രം നോക്കുന്ന ഒരു കൂട്ടം വ്യക്തികളുള്ള രാജ്യത്തെ എങ്ങനെ വികസിതരാജ്യമെന്നു പറയാന്‍ കഴിയും?

അത്തരം വികസനമില്ലായ്മ കേരളത്തിന്റെ മാത്രം പ്രശ്നമല്ല. പത്തുകൊല്ലമായി ടൊറോന്റോയിലെ ഗതാഗത വികസനത്തേക്കുറിച്ച് ചര്‍ച്ച നടക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ആകെ നാലുകിലോമീറ്റര്‍ സബ്വേയാണ് പണിഞ്ഞത്. അതെങ്ങനെ, ഇവിടത്തെ മേയര്‍ ഇടുക്കി ഗോള്‍ഡ് അടിച്ചോണ്ടു നടക്കുകയല്ലേ....കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66577454617898832712013-11-01T03:14:43.669-07:002013-11-01T03:14:43.669-07:00കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത...കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!യാത്രയിൽ നിന്ന് മാറിയെഴുതിയെങ്കിലും വിഞ്ജാനപ്രദവും രസകരവുമായിരുന്നു വിവരണം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21813722419858548242013-11-01T03:03:18.604-07:002013-11-01T03:03:18.604-07:00വളരെ വിഞ്ജാനപ്രദവുമായ പോസ്റ്റാണിത്.
150 വർഷ മുൻപു...വളരെ വിഞ്ജാനപ്രദവുമായ പോസ്റ്റാണിത്.
150 വർഷ മുൻപു പണിത അണ്ടർഗ്രൌണ്ട് പാതയെക്കുറിച്ച് പറയുമ്പോൾ, 150 വർഷത്തിനു ശേഷം മുകളിൽ കൂടി ഒരു പാതയുണ്ടാക്കാൻ നാം പെടുന്ന പാട് ഓർക്കുമ്പോൾ ശരിക്കും നാണം തോന്നുന്നു.പിന്നെയല്ലെ അണ്ടർഗ്രൌണ്ട്...! അതിനിനിയും ഒരു 150 വേണ്ടിവരുമായിരിക്കും..

എന്നാലും അവിടത്തെ അണ്ടർഗ്രൌണ്ട് യാത്രകളിൽ ഒരു ബാഗ് കൂടി- അജിത്തേട്ടൻ പറഞ്ഞതു പോലെ ഇത്തിരി കനമുള്ളതായാൽ- കരുതിയാൽ പണി പാളാതെ രക്ഷപ്പെടാം..ഹാ...ഹാ...!!

ജോണിന്റെ കഥ, മുൻപ് ത്രുശ്ശൂർകാരുടെ കഥ പറഞ്ഞതു പോലെ വിശദമായൊരു കഥ പ്രതീക്ഷിക്കുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com