Monday 30 April 2012

ഒളിമ്പ്യ’നായ’ ഒരു ബൂലോഗൻ ... ! Olimpa'Naaya' Oru Boologan ... !

നായ ഓടീട്ട് എന്താ കാര്യം ...
നായക്കിരിക്കാൻ നേരമില്ല
എന്നുപറഞ്ഞതുപോലെയാണ് എന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾ...

ഇകഴ്ത്തിയും , പുകഴ്ത്തിയും തൻ  കാര്യം പറഞ്ഞും , ബിലാത്തി വിശേഷങ്ങളുമൊക്കെയായുള്ള ബൂലോഗ സഞ്ചാരങ്ങളും , കുരുടൻ രാജ്യത്ത്  ഒരു കോങ്കണ്ണൻ രാജാവെന്ന പോലെ ലണ്ടൻ മലയാള സാഹിത്യ കൂട്ടായ്മകളും , എല്ലാത്തിലുമുപരി ഇപ്പോഴുള്ള ചാര(ജാര)പ്പണിയുടെ ; പണിതാലും പണിതാലും തീരാത്ത തിരക്കുകളിലും പെട്ട് , വല്ലാതെ പെടാപാട് പെടുകയാണിപ്പോൾ  ഞാനിവിടെ...
എന്റെയൊക്കെ സ്പൈ വർക്ക്സ് എന്ന് പറഞ്ഞാൽ ജെയിംസ് ബോണ്ടിന്റെ 
പോലെയൊന്നുമല്ലാട്ടാ... , തനി സി.ഐ.ഡി.മൂസ്സ സ്റ്റൈലിൽ നല്ല ജോളിയുള്ള  ജോലികൾ ..!
 ഒരു ചാരക്കൂട്ടം ...! / (വസുദൈവ കുടുബ :  )
ഏത് ജോലിയിലും ശ്ലാഘനീയമായ കസ്റ്റ്മർ സെർവ്വീസ്സ്സും , സമയ
ക്ലിപ്തതയുമൊക്കെ പരിപാലിക്കേണ്ട ഇവിടത്തെ പല പണികളിലും , ഏതെങ്കിലും
തരത്തിൽ കമ്പ്ലേയിന്റ് ആരെങ്കിലും ഉന്നയിച്ചെങ്കിൽ , ആയതിൽ വല്ല വാസ്തവമുണ്ടോ എന്നന്വേഷിച്ച് കണ്ടെത്തുക എന്നുള്ളതൊക്കെയാണ് ഞങ്ങളുടെയൊക്കെ ചില പണികൾ...



ഉദാഹരണത്തിന് ഇവിടത്തെ ഏതെങ്കിലും ഒരു ബസ്സ് കമ്പനിയുടെ ഡ്രൈവറെ കുറിച്ച് ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയെങ്കിൽ, ആ ബസ്സ് കമ്പനി ചിലപ്പോൾ ഞങ്ങളുടെ ചാരക്കമ്പനിയോട് ആയതിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ പറയും.
ടി ജോലി എനിക്കാണ് കിട്ടിയെങ്കിൽ ഒന്ന് രണ്ട് തവണ; ടി ഡ്രൈവറുടെ ഡ്യൂട്ടി റൂട്ടിലുള്ള ബസ്സിൽ ...
ഏതെങ്കിലും വ്യത്യസ്ഥ സ്റ്റോപ്പുകളിൽ നിന്നും ; കയറിയിരുന്ന് ലാപ്ടോപ്പ് തുറന്നോ , വായ് നോക്കിയോ , എന്തെങ്കിലും വായിച്ചോ ചുമ്മാ സഞ്ചരിച്ചുകൊണ്ടിരിക്കും , ഒപ്പം ഡ്രൈവറുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് കൊണ്ട്...!


ഇതേപോലെ വേറൊരു സ്പൈയ്യേയും ;  ഇതേ ഡ്രൈവറെ വാച്ച് ചെയ്യുവാൻ ഞങ്ങളുടെ കമ്പനി വിട്ടിട്ടുണ്ടാകും കേട്ടൊ. ഞങ്ങളുടെ റിപ്പോർട്ടുകൾ രണ്ടും നെഗറ്റീവാണെങ്കിൽ ആ ഡ്രൈവറുടെ പണി എപ്പ്യോ പോയി എന്ന് പറയാനില്ലല്ലോ...!

നാട്ടിലെ പോലെയൊന്നുമല്ല ,ഇവിടെയൊക്കെ സെക്യൂരിറ്റി
വിഭാഗങ്ങൾ , ഒരു തരം എഞ്ചിനീയറിങ്ങ് വിങ്ങാണ് അതെല്ലാം ...
എന്തിന് പറയാൻ ...
 പണ്ട് വീട്ടുകാർ  മോഹിച്ചിട്ട് എന്നെക്കൊണ്ടൊരു
‘ബി.ടെക് ‘ എടുക്കുവാൻ സാധിച്ചിട്ടില്ല ...


എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട്...
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ  പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!




എന്തുകൊണ്ടെന്നാൽ
ലണ്ടൻ ഒളിമ്പിക്സ് നടക്കാൻ പോകുന്ന
പലവേദികളിളും , മറ്റും... കായികബലത്തേക്കാൾ ഉപരി  ബുദ്ധി
പരമായ ടെക്നിക്കൽ കാര്യങ്ങളാൽ  പൊതുജനത്തിനും, സ്ഥാപന ജംഗമ വസ്തുക്കൾക്കുമൊക്കെ സംരക്ഷണം നൽകുന്ന വിവിധ തരം പരിശീലന കളരികളിൽ ‘ഒരു തനി മലയാളി‘യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കൊണ്ടാണിത് കേട്ടൊ കൂട്ടരെ .


ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !

മിനി സ്കർട്ടും , ടി ഷർട്ടും സ്ഥിരമായി ധരിച്ചു വരുന്ന
ഒരു മുപ്പതുകാരിയായ ‘കാമില‘യാണെന്റെയൊക്കെ ട്രെയിനർ...!

ഈ കുരയ്ക്കും പട്ടി കടിക്കില്ലെങ്കിലും, ഞങ്ങളെ പോലെയുള്ളവരെ
പരിശീലിപ്പിച്ചെടുക്കുവാനുള്ള ;  ആ പവത്തിന്റെ ബുദ്ധിമുട്ടൊന്നോർത്ത് നോക്കിയേ ...

എന്ത് ചെയ്യാം നമ്മൾ ഒന്നാന്തരം ‘മല്ലൂ‘സ്സല്ലേ ..
നായ കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കൂ..എന്ന മാതിരി
ദിനം തോറുമുള്ള അവളോടൊപ്പമുള്ള രാവുകൾ പകലാക്കിക്കൊണ്ടുള്ള ട്രെയിനിങ്ങ് സെക്ഷനുകളിൽ ഏത് പ്രാർത്ഥിക്കാത്തവനും ഒന്ന് പ്രാർത്ഥിച്ച് പോകും...!


"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി 
ചെക്കന്റെ  ചെറിയൊരു ... ... .., ... ....  ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "


ഏതായാലും ഇക്കൊല്ലം ആദ്യം കണ്ട കണിക്ക് ,
ഇരട്ടി ഫലമാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .....  !

ഏഴുകൊല്ലമ്മുമ്പ്  ‘ഒളിമ്പിക് ബിഡ് ‘ പാരീസിനെ കടത്തിവെട്ടി ,
ലണ്ടന് കൈവന്നതോടെ വെറും ചതുപ്പുനിലമായി കിടന്നിരുന്ന ഈസ്റ്റ്
ലണ്ടനിലെ ‘സ്റ്റാറ്റ്ഫോർഡി‘ലെ ‘ലിയാ‘യെന്ന കൊച്ചു നദീതീരത്ത് ആധുനിക
സെക്യൂരിറ്റി സവിധാനങ്ങളടക്കം , പുതുപുത്തൻ കായിക വേദികളുമായിട്ടാണ് , ചടുപിടുന്നനെയിവിടെയിവർ അതിമനോഹര കാഴ്ച്ചവട്ടങ്ങളുമായി ഒരു അതിമനോഹരമായ ‘ഒളിമ്പിക്സ് പാർക്ക്’ പണിതുയർത്തിയത് ...!

ഭൂലോകത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ തലയുയർത്തിപ്പിടിച്ച്
നിൽക്കുന്ന  ബ്രിട്ടൻ എന്ന സുന്ദരിയുടെ തിരുനെറ്റിയിൽ അഴകുള്ള ഒരു തിലകക്കുറി
പോലെ ഇനി ഈ ഒളിമ്പിക്സ് വേദികളും ഉണ്ടാകുമെന്നതിനാൽ , ആയതിന്റെയൊക്കെ പകിട്ടും വർണ്ണപ്പൊലിമയും വാരിപ്പൂശി പുതുതായും , നവീകരിച്ചും ഇപ്പോൾ ഈ കായിക മാമാങ്കം അരങ്ങേറുന്ന പതിനഞ്ചു വേദികളും സജ്ജമായിരിക്കുകയാണ് ...!

മൂന്നായി തരം തിരിച്ച ഒളിമ്പിക്സ് സോൺ , റിവർ സോൺ , സെന്റർ സോൺ
എന്നീയോരോ സോണിലും കായികതാരങ്ങൾക്കും , കാണികൾക്കുമൊക്കെ ആഹ്ലാദവും , ഉന്മേഷവുമുണ്ടാക്കുന്ന എല്ലാ എടവാടുകളും തീർത്തുവെച്ചിരിക്കുന്ന അനുഭൂതികളുടെ ഉറവിടങ്ങളായി മറിയിരിക്കുകയാണിവിടമിപ്പോൾ ... !


‘ഒളിമ്പിക് സോണെ‘ന്ന് വിളിക്കുന്ന ഈ കായിക സമുച്ചയങ്ങളടക്കം ...
മൂന്ന് സോണുകളായി വിഭജിച്ചിട്ടുള്ള , ലണ്ടനിലെ 15 വേദികളിൽ അരങ്ങേറാൻ
പോകുന്ന ‘‘ഒളിമ്പിക്സ് 2012‘  ന് (ഫോട്ടോകളടക്കം സകലമാന ഒളിമ്പിക്സ് കാര്യങ്ങളുമറിയാവുന്ന ‘വെബ്-സൈറ്റ്’)  മുന്നോടിയായിട്ട്  ;  മൂന്നുമാസം മുമ്പാരംഭിച്ച പല പല  കായിക പരിശീലന കളരികളാലും , മത്സരങ്ങളാലും അതോടൊപ്പം സുരക്ഷാസന്നാഹങ്ങളാലും മറ്റും , എല്ലാതരത്തിലും ഈ വേദികൾ രാപ്പകലില്ലാതെ ഉണർന്നിരിക്കുക തന്നെയാണിപ്പോഴും..!

 പക്ഷേ ആഹോരാത്രം ഈ വേദികളെയൊക്കെ അണിയിച്ചൊരുക്കി , സൂക്ഷ്മ സുരക്ഷാസന്നാഹങ്ങളുമായി ഇതിന്റെയൊക്കെ പിന്നണിയിലും, മുന്നണിയിലും അണി നിരക്കുന്ന ഞങ്ങൾക്കാർക്കും തന്നെ , ഇത്തരം ജോലിസംബന്ധമായ യാതൊരുവിധ കാര്യങ്ങളും, ചിത്രങ്ങളുമൊന്നും , അവരവരുടേയോ , മിത്രങ്ങളുടേയോ  സോഷ്യൽ-നെറ്റ്-വർക്ക് സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ പാടില്ല എന്നതാണ്... !
എല്ലാം കടുത്ത സുരക്ഷയുടെ ഭാഗമായിട്ടാണ് കേട്ടൊ.


വേദികളിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ലൊട്ട് ലൊടുക്ക് സധന
സാമാഗ്രികളിൽ വരെ കയ്യും കാലുമൊക്കെയിട്ട് തപ്പി നോക്കിയിട്ടും , അകത്തും
പുറത്തുമുള്ള സൂചി മുതൽ സൂപ്പർ ഫാസ്റ്റ് വരെ പോകുന്ന പഴുതുകളിലും മറ്റും ഒളിക്കണ്ണുമായും, ക്യാമറാക്കണ്ണുമായി ഞങ്ങളൊക്കെയിവിടെ കുറെ നാളുകളായി സുഷുപ്തി പോലുമില്ലാതെ അതീവ ജാഗ്രതയിലാണ്...

ഏവർക്കും സുരക്ഷയും ,സമാധാനവും ഉറപ്പുവരുത്തി ഇത്തവണത്തെ
ഈ കായിക മാമാങ്കം ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിന് വേണ്ടി ...!

ഇത്തരം തിരക്കുകളൊക്കെ കാരാണം
ഒരു പത്രപാരായണം പോലെ ദിനം തോറും , സമയമുണ്ടാക്കി
ബൂലോഗ പര്യടനം നടത്തുന്ന എനിക്ക്  എഴുതുവാൻ മുട്ടിയിട്ട് ഇതിന്റെയൊക്കെ
മുമ്പിൽ വന്നിരുന്നാൽ , ബാൻ   ചെയ്ത എഴുത്തിനേയും മറ്റും ശപിച്ച് ആകെ പിരിമുറുക്കം  വന്നിരിക്കുന്ന അവസ്ഥയാണ് .. 

എനിക്ക് പിന്നെ എന്ത് ചെയ്യുവാൻ കഴിയും അല്ലേ...


മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ
വീണെന്ന്  പറഞ്ഞതുപോലെയായി അല്ലേ കാര്യങ്ങൾ...!

ഇപ്പോൾ യു.കെ.യിൽ ‘ഫേസ് ബുക്കി‘നെയൊക്കെ കടത്തിവെട്ടി
പ്രചാരത്തിലായ ‘ഗൂഗ്ല് പ്ലസ്സി‘ൽ മേഞ്ഞ് നടക്കുന്നുണ്ടാകുമെങ്കിലും....
അടുത്ത് തന്നെ നടക്കുവാൻ പോകുന്ന  രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ,
ഒളിമ്പിക്സ് , പാര ഒളിമ്പിക്സ് മുതലായവ തീരുന്നതു വരെ മാത്രം ; തൽക്കാലം ഞാൻ  അണ്യോഫീഷ്യലായി ബൂലോഗത്ത് നിന്നും ലീവെടുക്കുവാൻ പോകുകയാണ്... കേട്ടൊ

മറ്റുള്ളവരെ വായിക്കാതെ എന്നെ
വായിപ്പിക്കുന്നത് ഒട്ടും ശരിയല്ലല്ലോ അല്ലേ.

എന്നാലപ്പോൾ പിന്നെ അങ്ങിനെയാകട്ടേ...
നിങ്ങളോരുത്തരേയും
ലണ്ടൻ ഒളിമ്പിക്സിലേക്ക് വരവേൽ‌പ്പ് നൽകി ...
ഹാർദ്ദമായ  സ്വഗതം ചെയ്തുകൊണ്ട്
വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ...!







 

പിൻ ഭാഗങ്ങൾ : -



 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 






 

60 comments:

പട്ടേപ്പാടം റാംജി said...

കൂടുതല്‍ വൈകാതെ തിരിച്ച് വരാന്‍ നോക്കുക.
ഇനി ലണ്ടന്‍ മണ്ടത്തരങ്ങള്‍ കേള്‍ക്കാന്‍ എന്തുചെയ്യും?

Pony Boy said...

Woman ll bleed to death...ഹ ഹ എനിക്ക് ചിരിക്കാൻ വയ്യേ....ഈ വിറ്റ് മാത്രം ഞാൻ കേട്ടിട്ടില്ല...എനിക്കും ജെയിംസ്ബോണ്ടാകണം....

ajith said...

ഈ ചാരന്മാരെ ഒന്നും കണ്ടിട്ട് ഒരു ചാരലുക്കില്ല കേട്ടോ. (ജോക്കുകളൊന്നും ഞാന്‍ വായിച്ചില്ല, ഞാനാ ടൈപ്പല്ല)

Unknown said...

മുരളിയേട്ടാ. ഒരു ഒളിമ്പ്യനായി, ലണ്ടൻ നഗരത്തിലെ രഹസ്യങ്ങൾക്കിടയിലൂടെ ജയിംസ് ബോണ്ട് കളിച്ച് നടക്കുകയാണല്ലേ.ഒളിമ്പിക്‌സൊക്കെ വേഗത്തിൽ തീർത്ത് അതിന്റെ വിശേഷങ്ങളുമായി വരാൻ കാത്തിരിയ്ക്കുന്നു...

പഴഞ്ചൊല്ലൊക്കെ കൊള്ളാം കേട്ടോ ;)
അടുത്ത കാലത്തായി അല്പം ഇക്കിളിപ്പെടുത്തുന്ന എഴുത്താണല്ലോ കാണുന്നത്.... വായനക്കാർ ഇതിന് കൂടുതലായതുകൊണ്ടാണോ ആവോ..? :0)

എങ്കിലും കൊള്ളാം കേട്ടോ...വളരെ രസകരമായിട്ട് വിവരിച്ചിരിയ്ക്കുന്നു..

Villagemaan/വില്ലേജ്മാന്‍ said...

ഒരു ചാരനായിരുന്നെങ്കില്‍ !


മുരളീ ഭായ്..വേഗം തിരിയെ വരൂ...പുതിയ ബിലാത്തി വിശേഷങ്ങളുമായി..

Junaiths said...

മുരളിയേട്ടാ...........ചിരിച്ചു ചിരിച്ചു............എന്റമ്മോ......ചാരന്മാരുടേയും ചാരത്തികളുടേയും ലീഷർ ടൈം പരിപാടികൾ നമ്മുക്ക് മനസ്സിലായീ............

പഥികൻ said...

ബി ടെക് കാരനായതിന് ആശംസകൾ....ഒളിമ്പിക്സ് വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...

Joselet Joseph said...

ആശംസകള്‍ ചേട്ടാ.....
നിങ്ങടെയൊക്കെ ഒരു സമയം!!
ഏതായാലും ഒളിമ്പിക്സിനു തോരണം വലിച്ചുകെട്ടാന്‍ വല്ലോം ആളേവേണമെങ്കില്‍ പറയണേ..........:)

kARNOr(കാര്‍ന്നോര്) said...

ചാരക്കഥകള്‍ മലയാളത്തില്‍ ആകാലോ.. അപ്പോ അവര്‍ അറിയൂല്ല.. :)

jayanEvoor said...

അണ്ണാ, നമിച്ചണ്ണാ!

Mohiyudheen MP said...

ചാരപ്പണി നന്നായി നടക്കട്ടെ, ഒളിമ്പിക്സുമായി ബന്ധപ്പെട്ട്‌ ചില താമസ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലെല്ലാം മിസൈലുകള്‍ സ്ഥാപിക്കുന്നുണ്‌ട്‌ (സുരക്ഷയുടെ ഭാഗമായി എന്ന്) കേട്ടു... എന്തായാലും കാമിലയും, ലണ്‌ടനും, വിശേഷങ്ങളുമെല്ലാം രസകരമായി വായിച്ചു... മറ്റെ എ തമാശകള്‍ മുമ്പ്‌ വായിച്ചിരുന്നു, എങ്കിലും ഒന്നുകൂടി വായിച്ചപ്പോള്‍ ബിലാത്തിക്കാരന്‍ ആള്‌ ഒരു സരസന്‍ തന്നെ എന്ന് തോന്നി... ആശംസകള്‍

vettathan said...

അപ്പോള്‍ ഒളിമ്പിക്സ് കഴിഞ്ഞേ ഇനി കാണാനും കേള്‍ക്കാനും പറ്റൂ.വിജയശ്രീലാളിതനായി തിരിച്ചുവരിക (ഒളിമ്പിക്സ് കഥകളുമായി)

അംജിത് said...

പ്രിയപ്പെട്ട മുരളിയേട്ടാ..
എത്രയും വേഗം തിരിച്ചു വരിക, സ്നേഹനിധികളായ മറ്റു ബൂലോകര്‍ക്കൊപ്പം ഞാനും കാത്തിരിയ്ക്കുന്നു. ഞാന്‍ ആ പാപ്പരാസി പോസ്റ്റിന്റെ ബാക്കിയാവുംന്നു കരുതി വന്നതാ.. അപ്പ ദേണ്ടെ പ്രസവാവധി ചോദിച്ചു കൊണ്ടുള്ള അപ്ലിക്കേഷന്‍. ഇത് ശരിയാവൂലട്ടാ.

ഈ തമാശകളൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കുമായി അവിടിവിടെ കേട്ടിട്ടുണ്ടെങ്കിലും കൂട്ടമായിട്ട് ആദ്യമായാ കാണുന്നത്. എന്താന്നറിയില്ല , ഈ ഐടംസിനു എത്ര കേട്ടാലും, വായിച്ചാലും ഒരു വിരസത ഇല്ല. (മുരളിയേട്ടന്‍ തൃശ്ശൂര്‍ പൂരം ബിലാത്തിയില്‍ ആഘോഷിച്ചതാണ്, അല്ലെ.??? )

krishnakumar513 said...

ഒളിമ്പിക്സ് വിശേഷങ്ങളുമായി വേഗം വരണം കേട്ടോ...

Hashiq said...

അപ്പോള്‍ മുരളിയേട്ടാ എല്ലായിടവും കറങ്ങിത്തിരിഞ്ഞ് ഒളിമ്പിക്സ് വിശേഷങ്ങളുമായി തിരിച്ചുവരൂ .......

ചെറുത്* said...

പൂരാശംസോള് നാട്ടാരാ,
അപ്പൊ ‘ചന്ത‘ക്ക് പോകുവാ...ച്ഛെ, ഒളിമ്പിക്സിന് പോകുവാണല്ലെ. ഉം ഉം പോയ് വരൂ മകാ. കൊണ്ടോയ ബോഡി‍പാര്‍‍ട്ട്സോളൊക്കേം അത് പോലെതന്നെ തിരികെ കൊണ്ടോരാന്‍‍ പറ്റട്ടെയെന്നാശംസിക്കണു. :പ്

നാട്ടാരാ’ന്ന് വിളിച്ച നാക്കുകൊണ്ട് ന നാ നാ..... അല്ലേലത് വേണ്ട, നാണമില്ലാത്തവനെ എന്ന് വിളിക്കേണ്ടി വരണതെന്ത് കഷ്ടാന്നറിയൊ. കോമഡിയാണേലും സീരിയസാണേലും ആഭാസത്തരങളിങനെ പബ്ലിക്കായി, അതും നിങളെപോലൊരാളില്‍‍നിന്ന്...ച്ഛെ! ബൂലോകോം അതിലെ അംഗങളും ഒരു കുടുംബം പോലാ എന്നൊക്കെ ആരാണ്ടൊക്യൊ എവ്ടൊക്യൊ കമന്‍‍റിയത് കണ്ടാര്‍‍ന്നു. അത്തരമൊരിടത്ത് പറയാന്‍‍ പറ്റണ കോമഡികളാണാ അണ്ണാ ഈ കോപ്പി പേസ്റ്റീതിരിക്കണതൊക്കേം. കഷ്ടം!!! ചെറുതിന്‍‍റെ വക ചെറുതായരീതിയില്‍‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതോടൊപ്പം അണ്ണന്‍‍റെ ഫോളോവര്‍‍ സ്ഥാനം രാജിവച്ചൊഴിയുന്നു. ഹും ((അതിനി എങനാന്ന് പഠിക്കണം)) :(

അയ്യേ......അയ്യേ.......അയ്യയ്യേ....!!!

റിനി ശബരി said...

ദൈവം തമ്പുരാനെ !
ചെരു പൂരങ്ങളൊടെയുള്ള വരവ്..
ചാരപണിയുമൊക്കെയായ് ചമയങ്ങള്‍
കാമില പെണ്ണായി കുട മാറ്റം ..
അവസ്സാനം അതി ഗംഭീരമായ വെടി കെട്ട് !
സമ്മതിച്ചു പൊന്നെ .. ഏട്ടപ്പാ ..
ചാര പണികള്‍ കൊരുക്കുന്ന ചിലതൊക്കെ
വീണ്ടും പ്രതീഷിക്കുന്നു ..
കൂടെ ഒളിമ്പിക് വിശേഷങ്ങളും ..
അവിടെയും ഇവിടെയും വായിച്ചതൊക്കെ
ഒറ്റ പൂരമാക്കിയ മഹാ പ്രഭൊ .. :)
സ്നേഹപൂര്‍വം.. റിനി ..

മൻസൂർ അബ്ദു ചെറുവാടി said...

പോസ്റ്റും ജോക്സും എല്ലാം വായിച്ചു ട്ടോ . കേട്ടതും കേള്‍ക്കാത്തതും ഉണ്ട്. :)
അപ്പോള്‍ വേഗം കാണണം
ആശംസകള്‍

Kalavallabhan said...

ദെന്തൂട്ടൊളിമ്പിക്സെന്നെ, മ്മടെ പൂരത്തിനൊപ്പം വരുമോ ? അല്ലേ പറ ദെത്രാന കാണും.. പറ..

ഏപ്രില്‍ ലില്ലി. said...

'ഒളിമ്പ്യന് ' ആശംസകള്‍. ഒളിമ്പിക്സ് വിശേഷങ്ങള്‍ ഒരു മലയാളി ടച്ചോട് കൂടി വായിക്കാന്‍ പറ്റും എന്ന് കരുതുന്നു മുരളിയേട്ടാ.

venpal(വെണ്‍പാല്‍) said...

പ്രിയപ്പെട്ട ഒളിമ്പ്യാ,
ഒളിമ്പിക്സ് രഹസ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വേഗത്തില്‍ മടങ്ങി വരുമല്ലോ?

khaadu.. said...

അപ്പോൾ വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ... !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജിഭായ്,പ്രഥമാഭിപ്രായത്തിന് നന്ദി.പിന്നെ തിരിച്ചുവരാനായിട്ട് പോയിട്ടൊന്നുമില്ലല്ലോ.., തിരക്കുകാരണം പഴയ പോലെ ബൂലോഗവായനയും ,എഴുത്തൊന്നും നടത്താൻ പറ്റില്ല എന്നുമാത്രം ..!

പ്രിയമുള്ള പോണി ബോയ്,നന്ദി. ഇതെല്ലാം വല്ലാതെ ഓടിതേഞ്ഞ വിറ്റുകളാണ് കേട്ടൊ സുധി.

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.ലുക്കിലൊക്കെ എന്ത് കാര്യം ഭായ് ,പണിയിലല്ലേ കരുത്ത്..!

പ്രിയമുള്ള ഷിബു ഭായ്,നന്ദി.എന്റെ അനുഭവങ്ങളെല്ലാം ഇത്തിരി ഇക്കിളിയുളവാക്കുന്നതരത്തിലുള്ളതായതുകൊണ്ട് എഴുത്തിലും അത്തരത്തിൽ വരുന്നു..എന്നുമാത്രം ,കേട്ടൊ ഭായ്.

പ്രിയപ്പെട്ട വില്ലേജ് മാൻ,നന്ദി. ഇവിടെയൊക്കെ ചാരനായാൽ ജാരപ്പണി എളുപ്പമാണ് കേട്ടൊ ശശിഭായ്.

പ്രിയമുള്ള ജൂനിയാത്,നന്ദി.പണികൾക്കിടയിൽ ഇത്രയധികം ലിഷർ അനുഭവപ്പെടുന്ന കാരണമാണല്ലോ ,ഈ പണി വിടാത്തത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട പഥികൻ ,അഭിനന്ദത്തിന് നന്ദി. എല്ലാവിധ ടെക്നിക്കുകളിലും മുമ്പേ ബിരുധമുള്ളത് കൊണ്ട് ,ഇതൊന്നും അത്ര കാര്യമല്ല കേട്ടൊ അതുൽ.

പ്രിയമുള്ള ജോസെലെറ്റ് ,നന്ദി.ഒളിമ്പ്ക്സൊക്കെ കിണ്ണനായി നടക്കുമെങ്കിലും,കോരന് കുമ്പിളിൽ തന്നെ കഞ്ഞീ എന്ന് പറഞ്ഞപോലെയാണെന്റെ സ്ഥിതി കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാർന്നോരെ, നന്ദി.ഒളിമ്പിക്സ് അലമ്പാക്കാൻ സൈബർ വാർ/ഹാക്കിങ്ങ് മുതലായ പ്രതീക്ഷിച്ചിരിക്കുന്ന ഇവരുടെ മുമ്പിലാണോ ഇമ്പടെ മലയാളം ഏശുക എന്റെ ഭായ്.

പ്രിയമുള്ള ഡോ:ജയൻ ഭായ്,നന്ദി. നമിക്കാനൊക്കെ ഇവിടിപ്പ്യോ ഉന്തുട്ടാ‍ാ ഉണ്ടായേ എന്റെ ഭായ്.

African Mallu said...

ബിലാത്തി ഭായ് പെരുത്ത്‌ അസൂയ ....എന്തായാലും വേഗം തിരിച്ചു വരൂ

ലംബൻ said...

എന്തായാലും ഒളിബിക്സിനു മലയാളീ സാനിത്യം ആയല്ലോ. മലയാളീ ഇല്ലാതെ എന്ത് ഒളിമ്പിക്സ്.
പിന്നെ ഈ വിട്ടൊക്കെ എവിടുന്നു കിട്ടി.കൊള്ളം സൂപ്പര്‍. ചിരിച്ചു മരിച്ചു.

Anil cheleri kumaran said...

അടുത്ത ബ്ലോഗ് മീറ്റിന് കാമിലപ്പെണ്ണിനേം കൂട്ടി വരണേ..

Pradeep Kumar said...

ജോക്കുകള്‍ വായിച്ചു ചിരിച്ചു.... എഴുത്ത് ആസ്വദിച്ചു.....

Arun Kumar Pillai said...

ഹ ഹ ഹ ഹ ഹ ഹ ആദത്തിന്റേം ഹവ്വേടേം തമാശ വായിച്ച് അത് അടുത്തിരുന്ന സഹപ്രവർത്തകയ്ക്ക് കാണീച്ചു കൊടുത്തതിനു ശേഷമാണ് ബാക്കി ഞാൻ വായിച്ചത്.. ഇപ്പ പണീ പാളിയേനേ :O

ജയരാജ്‌മുരുക്കുംപുഴ said...

മുകുന്ദന്‍ജി ..... വളരെ രസകരമായിട്ടുണ്ട്....... ആശംസകള്‍...........

Manoraj said...

ഹ..ഹ.. അപ്പോള്‍ ഇതൊക്കെയാണല്ലേ പരിപാടികള്‍.. നടക്കട്ടെ..

Abdulkader kodungallur said...

അല്‍പ്പം വൈകിയതുകൊണ്ട് ജോക്സ് വായിക്കുവാന്‍ ഭാഗ്യമുണ്ടായില്ല . ചാരനായും , ജാരനായും തിളങ്ങും എന്നു മനസ്സിലായി .ഇനി ഒളിമ്പ്യ"നായ "തിളക്കം കാണാന്‍ കാത്തിരിക്കാം . വൈകാതെ വരൂ .

Echmukutty said...

ഒളിമ്പിക്സ് വിശേഷങ്ങളുമായി അധികം വൈകാതെ വരുമെന്ന് കരുതുന്നു.

വീകെ said...

ഞാൻ വരുന്നേനു മുന്നേ കാതലായതെല്ലാം അങ്ങു ഡിലീറ്റി അല്ലെ..? ഇതു കൊർച്ച് കടന്ന കയ്യായിപ്പോയീട്ടോ ബ്രിട്ടീഷ് ചാരാ....!!

എന്‍.പി മുനീര്‍ said...

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന പോലെ ഇനി ഒളിമ്പ്യന്‍ ബിലാത്തി മുരളി എന്ന പേരെങ്ങാനും വീഴുമോ?ഒളിമ്പിക്സ് സുരക്ഷാക്രമീകരണങ്ങള്‍ക്ക് എല്ലാ ആശംസക്ലും നേരുന്നു..ഭാവിയില്‍ നമ്മടെ ഇന്ത്യയിലും ആ എക്സ്പീരിയന്‍സ് വെച്ചൊരു ഒളിമ്പിക്സ് വന്നാല്‍ കാണിക്കാല്ലോ ..ഏല്ലാ ആശംസക്ലും

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മൊഹിയുധീൻ,നന്ദി. മിസൈലുകളടക്കം ,പട്ടാളം വരെ ഒളിമ്പിക്സ് സുരക്ഷക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു ഇവിടെ.പിന്നെ സരസ്സമ്മമാരും,സരസത്വവുമില്ലാതെന്ത് ബിലാത്തിക്കാരരനാ അല്ലേ.

പ്രിയമുള്ള വെട്ടത്താൻ ,നന്ദി.ഗൂഗ്ല് പ്ലസ്സിലെന്നും മേഞ്ഞുനടക്കുന്നതുകൊണ്ട് കാണാനും,കേൾക്കാനുമൊന്ന് പ്രശ്നമുണ്ടാകില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട അംജിത് ,നന്ദി. പാപ്പരാസിത്തരങ്ങളിനി സമയം പോലെ കാച്ചാം.പിന്നെ വെടിക്കെട്ട് പൊട്ടിച്ചശേഷം ചില്ലറ പൊള്ളലുകളുണ്ടായി കേട്ടൊ അംജിത്.

പ്രിയമുള്ള കൃഷ്ണകുമാർ ഭായ്,നന്ദി.ഒളിമ്പ്ക്സ് വിശേഷങ്ങൾ ഇൻഡയറക്റ്റായി ഗൂഗിൾ പ്ലസ്സിൽ മാത്രമേ ഇടുന്നുള്ളൂ കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഹാഷിക്ക് ,നന്ദി.തൽക്കാലത്തേക്ക് ഇത്തരം വിശേഷങ്ങൾ ഗൂഗ്ഗിൾ പ്ലസ്സിൽ മാത്രമേ ചേർക്കുന്നുള്ളൂ കേട്ടൊ ഭായ്.

പ്രിയമുള്ള ചെറുത്,നന്ദി.പറയാനുള്ള കാര്യങ്ങൾ നേരെ ചൊവ്വെ പറഞ്ഞതിന് എന്റെ നാട്ടുകാരനഭിനന്ദനം കേട്ടൊ ഗെഡി.എന്തായാലും നിങ്ങളെപ്പോലെയുള്ള പല മിത്രങ്ങളൂടേയും അഭിപ്രായത്തെ മാനിച്ച്,ഞാനാ’എ’ വിറ്റുകൾ ഇല്ലാതാക്കി.വായനയിൽ വിഷമം ഉളവാക്കിയതിന് ക്ഷമ ചോദിക്കുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട റിനി,നന്ദി.ഈ എഴുത്തിനെ നമ്മുടെ പൂരത്തോടുപമിച്ചത് അസ്സലായി കേട്ടൊ ഭായ്.പിന്നെ ചാരപ്പണിയിൽനിന്നും കിട്ടുന്ന മുത്തുകൾ കോർക്കാനുള്ള ചരട് തൽക്കാലം കൈമോശം വന്നിരിക്കുകയാണ് എനിക്കിപ്പോൾ...

പ്രിയമുള്ള മൻസൂർ ഭായ് ,നന്ദി.ഇപ്പോൾ ജോക്സില്ലാട്ടാ പോസ്റ്റ് മാത്രമേ ഉള്ളൂ..എന്തായാലും വീണ്ടും കാണും തീർച്ചയായും കാണും കേട്ടൊ ചെറുവാടി.

പ്രിയപ്പെട്ട കലാവല്ലഭൻജി.നന്ദി. അതെന്തായാലും വരില്ല കേട്ടൊ മാഷെ. നമ്മുടെ സ്വന്തം പൂരവും,വെടിക്കെട്ടും തന്നെ എന്നും മുന്നിൽ...!

വിനുവേട്ടന്‍ said...

വരാൻ വൈകിപ്പോയി മുരളിഭായ്... അപ്പോൾ ഇനി ഒളിമ്പ്യൻ മുരളിഭായ് എന്ന് പേര് മാറ്റാം... ഇരുപത്തിനാല് മണിക്കൂറും ഡ്യുട്ടി ചോദിച്ച് വാങ്ങുമായിരിക്കും അവിടെ അല്ലേ...?

പിന്നെ... എന്തോ ജോക്കുകൾ പിൻ‌വലിച്ചു എന്നൊക്കെ എഴുതിക്കാണുന്നുണ്ടല്ലോ... എന്താ സംഭവം...?

ശ്രീ said...

അധികം വൈകാതെ തിരിച്ചു വരാനാകട്ടെ...

:)

ajith said...

തിരക്കാണല്ലേ...? ജോലിത്തിരക്ക്.

അതാ പറയുന്നത് ഈ ഇംഗ്ലീഷുകാരെയൊക്കെ നമ്മടെ സര്‍ക്കാരാപ്പീസില്‍ ആറുമാസത്തേയ്ക്ക് ഡപ്യൂട്ടേഷനില്‍ ഇടണം. ശുഷ്കാന്തിയോടെ ജോലി ചെയ്യുന്നതെങ്ങിനെയെന്ന് അവര്‍ ഇവിടെ നിന്ന് പഠിക്കട്ടെ.

പിന്നെ ഒരു സ്വകാര്യം. ഒളിമ്പിക്സിന് രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് വേണം കേട്ടോ. ബോര്‍ഡിംഗ് & ലോഡ്ജിംഗ്, ബിസിനസ് ക്ലാസ് എയര്‍ ടിക്കറ്റ് എല്ലാം തന്നാല്‍ മാത്രമെ വരൂ.

(വിറ്റ് പോയപ്പോള്‍ പോസ്റ്റിന്റെ വിഗര്‍ പോയോന്ന് ഒരു സംശ്യം)

കുഞ്ഞൂസ് (Kunjuss) said...

ഒളിമ്പ്യന്‍ മുരളിയുടെ വിശേഷങ്ങള്‍ ബിലാത്തിയില്‍ വായിക്കാന്‍ കഴിയുമെന്ന പ്രത്യാശയോടെ... വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ... !

Villagemaan/വില്ലേജ്മാന്‍ said...

ഈ മാതിരി ചാരപ്പണി നമ്മുടെ നാട്ടില്‍ ആനവണ്ടിക്കാരെ നിരീക്ഷിക്കാന്‍ വെച്ചാല്‍...ഒറ്റയാഴ്ച്ചകൊണ്ട് എല്ലാ സാറന്മാരും വീട്ടിലിരിക്കും...സമയ ക്ളിപ്തതയില്‍ നമ്മുടെ സാറന്മാരെ വെല്ലാന്‍ ആരുണ്ട്‌ !

( ഈ ചാരപ്പണി ഇഷ്ട്ടായീട്ടോ ...ഒരു കയ്യാളായി കൂടട്ടെ ഭായ് ? ഹി ഹി )

sm sadique said...

ഒളിമ്പിയനണ്ണാ ഒളിമ്പിയനണ്ണാ വേഗം പറയു...; എഴുതു അണ്ണാ ഒളിമ്പിക്ക് വിസേസങ്ങൾ..... ആശംസകളോടെ..........

Yasmin NK said...

കൊള്ളാം ഒളിമ്പിക്സ് വിശേഷങ്ങളും ചാര വിശേഷങ്ങളും.

malayalee said...

അപ്പോള്‍ ഒളിമ്പിക്സ് കഴിഞ്ഞേ ഇനി കാണാനും കേള്‍ക്കാനും പറ്റൂ.വിജയശ്രീലാളിതനായി തിരിച്ചുവരിക (ഒളിമ്പിക്സ് കഥകളുമായി)

MOIDEEN ANGADIMUGAR said...

പുതിയ വിശേഷങ്ങളുമായി ഉടൻ പ്രതീക്ഷിക്കുന്നു

kochumol(കുങ്കുമം) said...

ചാരപ്പണി കൊള്ളാം ....:))

Rakesh KR said...

ട്രെയിനിംഗ് ഫോട്ടോസ് ഒന്നും പോസ്റ്റ്‌ ചെയ്തില്ലെങ്കിലും വേണ്ട... ആ കാമില പെണ്ണിന്റെ ഫോട്ടോ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ?
പിന്നേ, ഈ പാര ഒളിമ്പിക്സ് എന്നാല്‍ പാര പനിയുന്നവന്മാരുടെ ഒളിമ്പിക്സ് എന്നാണോ? ഇനി ഒരു ചാര ഒളിമ്പിക്സ് കൂടി ഉണ്ടാകുമോ?

aboothi:അബൂതി said...

കൊള്ളാം.. നല്ല ജോലിയാന്നല്ലോ.. ത്രില്ലിങ്ങായിരിക്കുമോ? അതോ കണ്ണില്‍ കണ്ട മടാമാമാരുടെ ബ്രായുടെ നിറം നോക്കി നടകേണ്ടി വരുമോ? അല്ല, തന്റെ ഭാര്യയെ സംശയിക്കുന്ന ഫര്താവും നിഅങ്ങളുടെ കമ്പനിക്കു കേസ് തരില്ലേ..?

ഞാന്‍ വരാനനോരുപാട് നേരം വൈകി.. എ തമാഷകലോന്നും കിട്ടീല്ല.. മെയിലയച്ചാല്‍ മതി... ഈ എ എന്നെ പിടിച്ചു കടിക്കത്തോന്നുമില്ല..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ടവരെ, എന്റെയുൾപ്പെടെ മക്കളുടേതടക്കമുള്ള ജന്മദിനാഘോഷങ്ങൾ,എന്റെ ചരമ വാർഷികാഘോഷം സോറി വിവാഹവാർഷികം,...മുതലായ ജൂണാമോദങ്ങളൊക്കെ ;
രാജ്ഞിയുടെ ഡയമണ്ട് ജൂബിലി സെലിബറേഷനുകളിലും ,ഒളിമ്പിക്സ് ട്രെയിനിങ്ങ് വേളകളിലും പെട്ട് മുങ്ങിപ്പോയതടക്കം , ഇവിടെ വന്നഭിപ്രായിച്ചവർക്കുപോലും നന്ദി ചൊല്ലാതെ തിരക്കിൽ പെട്ട് ഉഴലുകയായിരുന്നു ഞാൻ.

അതുകൊണ്ട് ഈ വേളയിൽ...

ഏപ്രിൽ ലില്ലി,
വെൺപാൽ,
ഖാദു,
ആഫ്രിക്കൻ മല്ലു’
ലംബൻ,
പ്രദീപ്കുമാർ,
കണ്ണൻ,
ജയരാജ് മുരുക്കുമ്പുഴ,
മനോരാജ്,
അബ്ദുൾ ഖാദർ ഭായ്,
എച്ച്മുകുട്ടി,
വി.കെ.ഭായ്,
മുനീർ തൂതപ്പുഴ,
ശ്രീ,
വിനുവേട്ടൻ,
അജിത് ഭായ്,
കുഞ്ഞൂസ് മേം,
വില്ലേജ് മാൻ,
സാദിഖ് ഭായ്,
മുല്ല,
മലയാളി,
മൊയ്തീൻ,
കൊച്ചുമോൾ കുങ്കുമം,
രാകേഷ്,
അബൂതി എന്നിവർക്കൊക്കെ എന്റെ കൃതജ്ഞത രേഖപ്പെടുത്തികൊള്ളുന്നൂ..
ഒരുപാടൊരുപാട് നന്ദി...കേട്ടൊ കൂട്ടരേ

ജയരാജ്‌മുരുക്കുംപുഴ said...

ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

Anonymous said...

Good Stuff..
'"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "

Why didn't you fill the blanks..?

By
K.P. Raghulal

ഫൈസല്‍ ബാബു said...

ലിങ്ക് ക്ലിക്കുമ്പോള്‍ നേരെ ഗൂഗിള്‍ പ്ലുസിലെക്ക് പോകുന്നു ,അത് കൊണ്ട് കാണാന്‍ പറ്റിയില്ല .
-----------------------------
ചൈനയെ വെല്ലുന്ന സസ്പെന്സുയാണ് ഇത്തവണ ബിലാത്തി ഒളിമ്പക്സ് ഉത്ഘാടനം എന്ന് കേള്‍ക്കുന്നു ,നമുക്ക് കാത്തിരുന്നു കാണാം അല്ലെ ,,
പിന്നെ ആ കവിത എനിക്ക് ഇഷ്ടായി ,അത് മുഴുവനായി എഴുതി നമുക്ക് ഒളിംപിക് സോന്ഗ് ആക്കിയാലോ ...മല്ലു റിഥം ..ഞാനോടി

കൊച്ചു കൊച്ചീച്ചി said...

All the best for your Olympics duties. Stay safe and hope it all goes by quietly for you.

Anonymous said...

Dear Murali,

It is very nice to see your write ups. Anticipate more creations

Thilakan Kb
thilaksichil@gmail.com

kallyanapennu said...

എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട് ,
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!
Congds......


I just check for olympics news..?

sulu said...

Any way you completed your Olympics duties and explained almost every thing..

MKM said...

"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..
..... .... ..... ....... , ... .... ..... ...........

sheeba said...

ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !

shibin said...


"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "
Fill it the blank..

Unknown said...

ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും വലിയ മെച്ചം..

Unknown said...

ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും വലിയ മെച്ചം....അല്ലേ കൂട്ടരേ.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...