Sunday 15 January 2012

പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും... ! / Panthrantum Londonum Pinne Kure Mandarum ... !

ഇത്തവണ വായനക്ക് പകരം ആദ്യം കുറച്ച് കാഴ്ച്ചകളും, 
കേൾവിയുമൊക്കെയായാലോ... അല്ലേ. 
ചിലപ്പോൾ തനി അറുവളിപ്പൻ സിനിമകളും മറ്റും കണ്ട് 
നമ്മുടെയൊക്കെ ഒന്നുരണ്ടുമണിക്കൂർ വെറുതെ ലാപ്സായി പോകാറുണ്ട് ... 
ആയതിന്റെയൊക്കെ പകുതിസമയം കൊണ്ട് കുറച്ച് ചിരിക്കാനും,  ഒപ്പം ഒട്ടുമിക്ക 
യു.കെ മല്ലൂസ്സിന്റെ നേരനുഭവങ്ങൾ നേരിട്ട് കാണുവാനുമൊക്കെയായി നിങ്ങളെ ഹാർദ്ദവമായി ഇവിടേക്ക് ക്ഷണിക്കുകയാണ്.
നമ്മുടെമാത്രം സ്വന്തമായ സന്തോഷ് പണ്ഡിതനേപ്പോലെ സിനിമയുടെ 
സാങ്കേതിക വശങ്ങളെ കുറിച്ച് വലിയ പാണ്ഡിത്യമൊന്നുമില്ലെങ്കിലും , എന്റെയൊക്കെ 
ലണ്ടൻ മിത്രങ്ങളായ ബെന്നിയും, ബോസും, ജിഷയും കൂട്ടരുമൊക്കെ ചേർന്ന് അണിയിച്ചൊരുക്കി അഭിനയിച്ച ഈ അഭ്രപാളികൾ...  സമയവും , സന്ദർഭവുമനുസരിച്ച് ഏവർക്കും കാണാവുന്നതാണ്...
ദേ..ഇവിടെയാണ് കേട്ടൊ ഈ  ‘ഇക്കരക്കാഴ്ച്ചകൾ ‘

എന്തൊക്കെയായാലും ലണ്ടനിൽ നിന്നും പറഞ്ഞുവിട്ടാലും ; ബോസിനും കൂട്ടർക്കുമൊക്കെ , ഇനി നാട്ടിൽ പോയാലും വല്ല സീരിയലിലുമൊക്കെ തലകാട്ടി തലയുയർത്തിപ്പിടിച്ച് നടക്കാമല്ലോ അല്ലേ.

വെള്ളം വെള്ളം സർവ്വത്രേ..പക്ഷേ ഒരു  തുള്ളി കുടിപ്പാൻ ഇല്ലത്രേ എന്ന് പറഞ്ഞപ്പോലെയാണിപ്പോൾ  എന്റെ എഴുത്തിന്റെ സ്ഥിതിവിശേഷങ്ങൾ...

ലണ്ടനിലെ നവവത്സരക്കാഴ്ച്ചകൾ , 2012 ഒളിമ്പ്ക്സിന്റെ വരവേൽ‌പ്പുകൾ , രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷവിശേഷങ്ങൾ , ലോകോത്തര അത്യാധുനികയുപകരണങ്ങളുടെ അത്ഭുതകാഴ്ച്ചകളുമായി അരങ്ങേറിയ അന്തർദേശീയ പ്രദർശന വിസ്മയങ്ങൾ , ‘വാർ ഹോഴ്സ് ‘ അടക്കം പല ഹോളിവുഡ് സിനിമകളുടേയും... താരങ്ങളും വി.ഐ.പി കളുമടക്കമുള്ള പ്രീമിയർ ഷോ മേളകൾ...
അങ്ങിനെയീ ബിലാത്തിപട്ടണം നിറയേ കൊട്ടപ്പറ 
കാര്യങ്ങൾ നിരനിരയായി നിറഞ്ഞു കിടക്കുകായാണ്...
പക്ഷേ എന്തുചെയ്യാം ...
സമയവും , സാഹചര്യങ്ങളും ഒത്തുവന്നാലല്ലേ , ഇതിലേതെങ്കിലും 
പെറുക്കിയെടുത്ത് മേമ്പൊടിയെല്ലാം  ചേർത്ത് വിളമ്പാൻ പറ്റുകയുള്ളൂ...

അപ്പോൾ പുതുവർഷത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ...
ഒരു അഡൽറ്റ് ശരീരത്തിലേക്ക് വേണ്ടുന്ന എല്ലാഉടയാടകളും വിറ്റഴിക്കുന്ന 
യൂറോപ്പിലെ ഒരു ബ്രാന്റഡ് ; ജൌളിക്കടക്കാർ ഇത്തവണ പുതുവർഷത്തിന് 
ഒരു പ്രത്യേക പ്രമോഷനാണ് നൽകിയത്...!
ഒരു സെറ്റ് അണ്ടർവെയേഴിനുപോലും പതിനായിരം രൂപ വിലമതിപ്പുള്ളവതൊട്ട് , 
നവീന ഫാഷന്റെ പുതുപുത്തനാടകൾ വരെ വിറ്റഴിക്കുന്ന ,  വലിയ പട്ടണങ്ങളിൽ മാത്രം ; ആഡംബര കടകളുള്ള അവരുടെ ഷോപ്പുകളിൽ നിന്നും ജീൻസും, ടോപ്പും,ഷർട്ടും,ടൈയ്യും,ഷൂസുമൊന്നും വാങ്ങി ധൂർത്ത് പ്രകടിപ്പിക്കുവാൻ സാധാരണക്കാർക്ക് സാമ്പത്തിക മാന്ദ്യം മൂലം , കഴിഞ്ഞ നാലഞ്ചുവർഷം കഴിയാതെ പോയതുകൊണ്ട്,  അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ പരസ്യ തന്ത്രം നടത്തിയത്.
 
അതായത് വമ്പൻ സിറ്റികളിൽ മാത്രമുള്ള അവരുടെ ഷോപ്പുകളിലേക്ക്  വിവസ്ത്രരായി ആദ്യം വരുന്ന നൂറ് പേർക്ക് അവരുടെ പാകത്തിനിണങ്ങുന്ന ഉടയാടകൾ ഫ്രീയായി എടുത്തണിഞ്ഞ് കുട്ടപ്പനോ,കുട്ടപ്പിയോ ആയി പോകാമെന്ന്...!
അന്നേ ദിവസം ആ ഷോപ്പിങ്ങ് മാളിൽ സെക്യൂരിറ്റി ഡൂട്ടി,  ഇരന്നുവാങ്ങിയ എന്നെ കൊളീഗ്സെല്ലാം കളിയാക്കി
“ഈ കൊടും തണുപ്പിൽ വല്ലമനുഷ്യരും 
തുണിയുരിഞ്ഞവിടെ വരുമോടോ ..കൂവ്വെ” എന്നും പറഞ്ഞ്...
പക്ഷേ കടതുറക്കുന്നതിനും രണ്ടുമണിക്കൂറ് മുമ്പേ പുതുവർഷത്തിൽ 
കണ്ണഞ്ചിച്ചുകണ്ട  വരിവരിയായി, നിരനിരയായി  നിന്നിരിന്ന ഈ തീർത്തും 
നഗ്നയായിട്ടുള്ള ഈ ഷോപ്പേഴ്സിനെ ; ഓൺലുക്കേഴ്സിൽ നിന്നും , ക്യാമറാകണ്ണുകളിൽ 
നിന്നും രക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പോലും മറന്ന ,  ആ  ഇമ്പമാർന്ന കാഴ്ച്ചകളിൽ 
നിന്നും കിട്ടിയ അനുഭൂതികൾ ...
അന്ന് ഡ്യൂട്ടിയെടുക്കുവാൻ പറ്റാതിരുന്നവരുടെ കുശുമ്പും കുന്നായ്മയും കൊണ്ട്  
പിന്നീടിളകി  പോയ സംഗതികൾ ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്...
ഞാൻ ജീവിതത്തിലാദ്യമായി ലൈവ്വായി കണ്ട വിസ്മരിക്കാൻ 
പറ്റാത്ത ഒരു ഒരു നവ വത്സരക്കണിയായിരുന്നു അന്നത്തെ ആ വിരുന്നൂട്ട് കാഴ്ച്ചകൾ !

ഈ ജനുവരി എട്ടിന് ലണ്ടനടക്കം പല വമ്പൻ സിറ്റികളിലും ...
വെറും അണ്ടർ വെയേഴ്സ് മാത്രം ഇട്ടിട്ട് ; അരക്കുതാഴെ തുണിയുടുക്കാതെ 
ഒരുദിവസം മുഴുവൻ റോന്തുചുറ്റിയ , നമ്മുടെ ഓർക്കൂട്ട് പോലുള്ള ഒരു ഇന്റർ-നെറ്റ് 
കൂട്ടായ്മയും മാധ്യമങ്ങളുടേയും ,കാഴ്ച്ചക്കാരുടേയും ശ്രദ്ധ വല്ലാതെ പിടിച്ചുപറ്റി കേട്ടൊ .

സമ്മറിൽ തുണിയുടുക്കാതെ നടക്കുന്ന ഇവിടത്തുകാരെ ; വിന്ററിലും തുണി
ഉരിയിപ്പിക്കുന്ന ഈ പരസ്യതന്ത്രം ഇപ്പോൾ യൂറോപ്പിലാകെ ജ്വരമായിരിക്കുകയാണ് ...
നാട്ടിലെ  കൌതുക വാർത്തകളിൽ പോലും ഇടം പിടിച്ച ഇത്തരം പുത്തൻ 
ആശയങ്ങൾ , നമ്മുടെ നാട്ടിലെ തുണിക്കടകളും ഇനി ഫോളോചെയ്യുമായിരിക്കും അല്ലേ..!

മലയാളം പന്ത്രണ്ടുപിറന്നാലും , ഇംഗ്ലീഷ് പന്ത്രണ്ടുപിറന്നാലും ...
പന്ത്രണ്ടുകുലത്തിൽ പിറന്ന മലായാളികൾക്കതൊരു രാശിയുള്ള 
വർഷമാണന്നാണല്ലോ പറയാറ്.. 
എന്തായാലും ഈ പഴമ്പറച്ചലിൽ വല്ല സത്യവുമുണ്ടോ എന്ന് ...
നമ്മൾ മല്ലൂസ്സിനെല്ലാം  ഇക്കൊല്ലം തിരിച്ചറിയാമല്ലോ..അല്ലേ.

പണ്ടൊരു മുതുമുത്തശ്ശി പന്ത്രണ്ട് പെറ്റിട്ടതിൽ ഏതാണ് എന്റെ മുതുമുത്തച്ഛന്റെ
കുലം എന്നോർത്ത് എനിക്ക് പലപ്പോഴും കൺഫ്യൂഷ്യൻ തോന്നാറുണ്ട്..
അതിപ്പോൾ എങ്ങ്യന്യാ...
തലമുറകളായി പരസ്പരം ലൈൻ ഫിറ്റുചെയ്തും, ചൂണ്ടിയും, 
പ്രേമിച്ചുമൊക്കെ  കുടിവെച്ച് കുടുംബമുണ്ടാക്കി പല ജാതികളായും,
മതങ്ങളായും മലയാളനാട്ടിലും , പുറത്തും, വിദേശത്തുമൊക്കെയായി 
ഞങ്ങളുടെ ഫേമിലി മെമ്പേർസ്  ഇപ്പോളങ്ങിനെ വ്യാപിച്ച് കിടക്കുകയാണല്ലോ...! 


പന്ത്രണ്ടിന്റെ ഈ രാശീഗുണം നമ്മൾ മല്ലൂസിന് മാത്രമല്ല ; 
ബിലാത്തിയ്ക്കും  വേണ്ടുവോളം ഇക്കൊല്ലം ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലും,സന്തോഷത്തിലുമാണ്  ഇത്തവണ ബ്രിട്ടൻ ജനതയും , 
ഇക്കൊല്ലാത്തെ ലോകത്തിലെ നമ്പർ വൺ ന്യൂയിയർ സെലിബെറേഷനുകളിലൊന്നായ
ലണ്ടൻ പുതുവർഷപ്പുലരി കണ്ടുണർന്നെഴുന്നേറ്റത്...

ലണ്ടനിൽ  ഇക്കൊല്ലം അരങ്ങേറുന്ന കായിക മാമാങ്കമായ ഒളിമ്പിക്സ് 2012 ...
രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയിയർ സെലിബെറേഷൻ , പാര-ഒളിമ്പിക്സ് കായികമേള ,
കൂടാതെ ലണ്ടനിൽ വെച്ച് ഇക്കൊല്ലം നടക്കുന്ന പതിനഞ്ചോളം ഇന്റർനാഷ്ണൽ എക്സിബിഷനുകളും, കൺവെൻഷനുകളും...

പോരെ പൂരം...
ലണ്ടനിലെ മണ്ടന്മാരായ ഞങ്ങളെപ്പോലെയുള്ളവർക്ക് ഇതിൽ പരം എന്ത് വേണം അല്ലേ..!

ഒപ്പം ഈ ജനതയോടൊപ്പം പ്രവാസികളായ ഞങ്ങളും ; കഴിഞ്ഞ ആറ് വർഷമായനുഭവിച്ചു വരുന്ന സമ്പത്തുമാന്ദ്യ വ്യാധിയിൽ നിന്നും മറ്റുള്ള പാശ്ചാത്യരാജ്യങ്ങളെ പോലെതന്നെ ബ്രിട്ടനും ഉണർന്നെഴുന്നേൽക്കുകയാണാല്ലൊ എന്ന സുഖം പ്രാപിക്കൽ വാർത്തയറിഞ്ഞ് സന്തോഷത്തിലാണ്...!

നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടത്തുകാർ...
അഞ്ചാറുവർഷമായിട്ട് ഗ്യാസും, ഇലക്ട്രിസിറ്റിയും, ട്രാവൽ ചാർജുമടക്കം  സകലമാന നിത്യോപയോഗസാധനങ്ങളുടേയും വിലകൾ വാണം പോലെ  കുതിച്ചുയർന്നിട്ടും ...
വേതനങ്ങളിൽ തീരെ ഉയർച്ചകളില്ലാതെ  പഴയ കൂലികൾ തന്നെ 
ഫ്രീസ് ചെയ്തപ്പോഴും, നിർബ്ബന്ധമായി ജോലികളിൽ നിന്ന് റിഡൻണ്ടൻസി കിട്ടിയപ്പോഴും ...
പാന്റുകൾ സ്വയം വലിച്ചുമുറുക്കി , ചിലവുകൾ പരമാവുധി ചുരുക്കി 
യാതൊരു സമരമുറകളിലും ഏർപ്പെടാതെ സർക്കാരുകൾക്കൊപ്പവും ,
മുതലാളിത്വത്തിന്റെ കൈയ്യിലിരിക്കുന്ന സ്വന്തം കമ്പനി നയങ്ങൾക്കനുസരിച്ചും ; 
വളരെ ഒബീഡിയന്റായി , ഒറ്റക്കെട്ടായി വേദനകൾ ഉള്ളിലടക്കി നിൽക്കേണ്ടി വന്ന 
ഒരു ജനതയുടെ മഹിമകൊണ്ടാണിതെല്ലാം  സാധിച്ചത് കേട്ടൊ.

പിന്നെ ഒളിമ്പിക്സിന്റെ നേർക്കാഴ്ച്ചകൾ കാണാൻ അരലക്ഷം രൂപ വില മതിക്കുന്ന എന്ററി പാസുകൾ എടുത്ത്  ആയതൊന്നും കാണാൻ നമ്മൾ മല്ലൂസ് അങ്ങിനെയൊന്നും വില്ലിങ്ങാവില്ല എന്നറിയാമല്ലോ...
ആയതുകൊണ്ടാണല്ലൊ ഇപ്പോഴത്തെ ജോലി തിരക്കിനിടയിലും ...
ഈസിയായിട്ട് ഓസിയായി ഒളിമ്പ്ക്സ് കാഴ്ച്ചകൾ കാണാൻ വേണ്ടി ഞാനൊക്കെ  സ്പെക്റ്റാകുലർ സേഫ്റ്റിയടക്കമുള്ള , പല ഒളിമ്പിക്സ് സെക്യൂരിറ്റി ട്രെയിനിങ്ങുകളും കഴിഞ്ഞമാസം മുതൽ നടത്തികൊണ്ടിരിക്കുന്നത് ...

ഇനിയടുത്ത കടമ്പയായ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ അറിയാം ..
ആറുമാസത്തിനുള്ളിൽ ലണ്ടനിൽ നടക്കുന്ന ഈ ഒളിമ്പിക്സ് കാഴ്ച്ചവട്ടങ്ങളിൽ 
നിന്നും ഞാനക്കൊ അകത്താണോ , പുറത്താണോ എന്ന്..!

ഈ കുന്ത്രാണ്ടങ്ങളെല്ലാം കാരണമെനിക്ക് ; അതി മനോഹരവും 
ഒപ്പം ഭീകരവുമായ ഒരു ലണ്ടൻ മഞ്ഞനുഭവമായ  ഹിമത്തടവറ  
‘ഒരേ തൂവ്വൽ പക്ഷികളിൽ‘  കട്ട്-പേസ്റ്റ്  ചെയ്ത ശേഷം  ഒരു പോസ്റ്റ് 
പോലും എഴുതാൻ  നേരം കിട്ടിയില്ലാ എന്നത് വാസ്തവം ...
എന്നെയൊക്കെ വായിക്കുന്നവരുടെ 
ഒരു മഹാഭാഗ്യം ... അല്ലേ !





72 comments:

ശ്രീനാഥന്‍ said...

ചിത്രം ഞാൻ കാണാൻ മാറ്റി വെച്ചിട്ടുണ്ട്. പോറ്റമ്മയായ ബ്രിട്ടനോട്ടുള്ള സ്നേഹം ഈ പോസ്റ്റിൽ കാണുന്നു. നന്നായി. ഒളിമ്പിക്സിനകത്താകാൻ എല്ലാ ആശംസകളും നേരുന്നു.

കുഞ്ഞൂസ് (Kunjuss) said...

ഞാനും സിനിമ പിന്നെ കാണാം ട്ടോ...

ഇന്റര്‍വ്യൂ എന്ന കടമ്പ കൂളായി കടന്നു കയറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

K@nn(())raan*خلي ولي said...

മുരളിയേട്ടാ,
അല്പംകഴിഞ്ഞു കണ്ണൂരാന്‍ വീണ്ടും വരും!

(എന്നെപ്പോലുള്ളവരെ ഇതൊക്കെ കാണിച്ചു നശിപ്പിച്ചേ അടങ്ങൂ.. ല്ലേ!)

Hashiq said...

ആ തുണിക്കടക്കാരുടെ പ്രമോഷന്‍ കണ്ട് കോരിത്തരിച്ചു. നമ്മുടെ നാട്ടിലുമുണ്ട് ചില കുത്തക ജൌളിക്കടക്കാര്‍. ടെക്സ്റ്റൈല്‍സ് ആണത്രേ ടെക്സ്റ്റൈല്‍സ് !!!! കണ്ടുപഠിക്കട്ടെ ഇവരെ .......... ആ ഷോപ്പിംഗ്‌ മാളില്‍ നിന്നും ഒളിക്യാമറയില്‍ പകര്‍ത്തിയ പോട്ടംസ് വല്ലതും ബാക്കിയുണ്ടെങ്കില്‍ ഒന്ന് ഫോര്‍വേഡ്‌ ചെയ്തേക്കൂ മുരളിയേട്ടാ :-)

ഉത്തേജകമരുന്ന് അടിക്കാതെതന്നെ ഒളിമ്പിക്സ്‌ വേദിയില്‍ കയറിപ്പറ്റാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Unknown said...

മുരളിയേട്ടാ....ഈ ലണ്ടൻമലയാളികളെല്ലാം ഇങ്ങനെ ഓരോന്ന് പറഞ്ഞും, പോസ്റ്റിയും ഞങ്ങളെ കൊതിപ്പിക്കുകയാണല്ലോ..എല്ലാം വളരെ ഇഷ്ടപ്പെട്ടു..

എഴുതാൻ ഒരുക്കി വച്ചിരിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ, എരിവും പുളിയും മസാലയും എല്ലാം ചേരുംപടി ചേർത്ത് ഇങ്ങ് വിളമ്പ്...ഞങ്ങൾക്ക് ഒരു സദ്യയാവട്ടെ...

ആശംസകൾ.

kARNOr(കാര്‍ന്നോര്) said...

ഹാപ്പി ന്യൂഇയര്‍... അപ്പോ ഇനി ഒളിമ്പിക്സിനു കാണാം (സ്ക്രീനില്‍) :)

മൻസൂർ അബ്ദു ചെറുവാടി said...

ഓരോ ഭാഗ്യങ്ങളെ...
ഹാഷിക് പറഞ്ഞ പോലെ ഇത്തരം പ്രോമോഷണല്‍ ഐഡിയാസ് ഒന്നും എന്താ ഇവിടെ വരാത്തെ. :)
ചിത്രം കാണല്‍ വീട്ടില്‍ ചെന്നിട്ടാകാം . യു സര്‍ട്ടിഫിക്കറ്റ് ആണല്ലോ ല്ലേ..? :)
ഒളിമ്പിക്സിനു നിങ്ങളും കയറും. ഒറപ്പാ.
പോസ്റ്റ്‌ പതിവ് പോലെ മുരളി ടച്ച് ഉള്ളത്. നന്നായി.
ചാണ്ടിച്ചന്‍ എത്തിയില്ലേ ...ഇവിടെ :)

പഥികൻ said...

കണി നന്നായി മുരളിയേട്ടാ..അപ്പൊ ഇനി വർഷം മൊത്തം പൊടി പൊടിക്കാമല്ലോ ?

ആശംസകൾ..

സസ്നേഹം,
പഥികൻ

Sukanya said...

സിനിമ കണ്ടു. ശബ്ദം അധികം വെക്കാന്‍ പറ്റിയില്ല. ഓഫിസല്ലെ. ആദ്യമായിട്ടല്ലേ, പക്ഷെ എല്ലാവരും തിളങ്ങും ഈ ഫീല്‍ഡില്‍.
പിന്നെ ബിലാത്തി ഈ ഒളിംമ്പിക്സ്‌ കണ്ടു ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട്‌ തരുന്നതായിരിക്കും. എന്തൊക്കെ വിചിത്ര വിശേഷങ്ങള്‍ ആണവിടെ! നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തത്.

എന്‍.പി മുനീര്‍ said...

പുതുവര്‍ഷവിശേഷങ്ങളില്‍ ലണ്ടന്‍ സ്തിഥിവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പൊടിപൊടിച്ചല്ലോ.. സായിപ്പുമാര്‍ക്ക് പിന്നെ എന്തു പര്‍സ്യതന്ത്രങ്ങളുമാവാ‍മല്ലോ..യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത സംസ്കാരമല്ലേ..പിന്നെ ഒളിമ്പിക്സ ഭംഗിയായി കണ്ടാസ്വദിച്ചു പോസ്റ്റ് എഴുതാന്‍ ശ്രമിക്കുക..ഇതു പോലൊരവസരം ഇനി അടുത്തു കിട്ടുമോ..നമ്മുടെ പിള്ളേര്‍ക്ക് വല്ലതും കിട്ടിയാല്‍ രക്ഷപ്പെട്ടു ..ഓരു ഇന്ത്യന്‍ പതാകയും കൊണ്ടുപോകാന്‍ മറക്കണ്ട..ടിവിക്കാര് കണ്ടുപിടിച്ചാല്‍ ഭേഷായല്ലോ :)

ജയരാജ്‌മുരുക്കുംപുഴ said...

puthuvarshathile viseshngal rasakaramayi..... aashamsakal......

Villagemaan/വില്ലേജ്മാന്‍ said...

മുരളീഭായ്..തുണിവാങ്ങാന്‍ വന്നവരില്‍ മല്ലൂസ് ഉണ്ടായിരുന്നോ എന്നാണ് അറിയേണ്ടത് ;)

Unknown said...

new year kachakal superbbbbbbb..

pinne

wish good luck for pass the Olympics interviews

പട്ടേപ്പാടം റാംജി said...

ഇത്തവണത്തെ കണി നന്നായിട്ടുണ്ട് അല്ലെ? തുണിക്കടയിലെ ആറുപേര്‍ക്കുള്ള ഫ്രീ കച്ചോടം ഇനി എന്നാണാവോ ഉണ്ടാകുക? എന്തായാലും ഇന്റെര്‍വ്യൂ നന്നായി വരട്ടെ എന്നാശംസിക്കുന്നു.

ചിത്രം കുറച്ച് കഴിഞ്ഞു കണ്ടിട്ട് വരാം.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീനാഥൻസർ,നന്ദി.ആദ്യം തന്നെ ഈ മണ്ടൻ തൻ,ലണ്ടൻ പുതുവർഷചരിതത്തിൽ തുല്ല്യം ചാർത്താൻ വന്നതിൽ വളരെ സന്തോഷം കേട്ടൊ മാഷെ.

പ്രിയമുള്ള കുഞ്ഞൂസ് മേം,നന്ദി. ആ സിനിമ തനി ലണ്ടൻ മല്ലൂസ് ജീവിതം തന്നെയാണ് കേട്ടൊ.പിന്നെ ഭാഗ്യം തുണക്കുകയാണെങ്കിൽ ഒളി:കാണാമെന്ന് മാത്രം.

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.ചിലരെയെല്ലാം നശിപ്പിച്ചേ അടങ്ങൂ എന്നെന്റെ ജാതകവശാൽ ഉണ്ട് കേട്ടൊ ഗെഡീ.

പ്രിയമുള്ള ഹാഷിക്ക്,നന്ദി.ഇനി ഞാനൊക്കെ നാട്ടിൽ വന്നിട്ട് ഒരു ടെക്സ്റ്റെയിൽ ഷോപ്പ് തുടങ്ങിയിട്ട് വേണം ഇത്തരം പരസ്യപ്രകടനം നടത്താൻ..!

പ്രിയപ്പെട്ട ഷിബു,നന്ദി.മസാല കൂട്ടുകളെല്ലാം വളരെ ചീപ്പായി കിട്ടുന്ന കാരണമാണ് എന്നിക്കിവിടെ ഈ കറിക്കൂട്ടുകളൊക്കെ ഒരുക്കാൻ സാധിക്കുന്നത് കേട്ടൊ തോവാള.

പ്രിയമുള്ള കാർന്നോരെ,നന്ദി.അതെ ഒളിമ്പിക്സ് നേരിട്ട് കാണാമെന്ന ഒരു പ്രതീക്ഷ ഇപ്പോഴുമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ചെറുവാടി,നന്ദി.ഞാൻ നാട്ടിൽ വന്ന് കട തുടങ്ങിയാൽ ഇതിലും അപ്പുറമുള്ള പ്രമോഷൻസ് അപ്പ്യോ കാണാം കേട്ടൊ മൻസൂറെ.

പ്രിയമുള്ള പഥികൻ,നന്ദി. ഇതിനാണ് പറയുന്നത് കാണുന്നെങ്കിൽ പൊൻ(പെൺ)ക്കണി കാണണമെന്ന്..!

പ്രിയപ്പെട്ട സുകന്യാജി,നന്ദി. ആ സിനിമതന്നെയാണ് ഇവിടത്തെ മലയാളി ജീവിതങ്ങളുടെ നേർ വിശേഷങ്ങൾ കേട്ടൊ സുകന്യാജി.

shibin said...

Yhoo!!!!
Hats Of To Summer In Britain Team & Crew.Via BilatthiPattanam,It is a real daily Mirror of lifes in U.K.
Thank You so much to all those have taken a brave effort to show the day to day updates from London.
Congrates & awaiting more....
as always,Cheers!!!!!

anupama said...

പ്രിയപ്പെട്ട മുരളി,
ഹൃദ്യമായ നവവത്സരാശംസകള്‍!
ബ്രിട്ടനിലെ വേനല്‍ക്കാലം കണ്ടു,കേട്ടോ! അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.!
മോഹങ്ങള്‍,ഇന്റര്‍വ്യൂ കടമ്പ കടക്കാന്‍ സഹായിക്കട്ടെ !
കച്ചവട തന്ത്രങ്ങള്‍ വിചിത്രം !
രസകരം, ഈ ബിലാത്തിവിശേഷങ്ങള്‍!
സസ്നേഹം,
അനു

വിനുവേട്ടന്‍ said...

മുരളിഭായ്... നല്ല കലക്കൻ പുതുവർഷവിശേഷങ്ങളാണല്ലോ എല്ലാം തന്നെ... കൊടുംതണുപ്പല്ല, ഇനി മരുഭൂമിയിലെ കൊടുംചൂടാണെന്ന് പറഞ്ഞാലും ഇത്തരം അവസരത്തിൽ നമ്മൾ സെക്യൂരിറ്റി ഡ്യൂട്ടി ചോദിച്ച് വാങ്ങിയിരിക്കും അല്ലേ...? :)

ഒളിമ്പിക്സ് ഡ്യൂട്ടിയിലേക്കുള്ള കടമ്പ അനായാസം ചാടിക്കടക്കാൻ കഴിയട്ടെ മുരളിഭായിക്ക്...

Anil cheleri kumaran said...

ഒളിമ്പിക്സിന്റെ അനൌദ്യോഗിക റിപ്പോർട്ടിങ്ങ് കിട്ടാൻ നമുക്ക് ഭാഗ്യമുണ്ടാവട്ടെ.. :)

Kalavallabhan said...

പുതുവർഷ "പിറവി" യിൽ പിറന്നപടി കണ്ട്‌ വർഷം ധന്യമായതിനാൽ ഇനി വളർച്ചയുടെ ദിനങ്ങളായിരിക്കും കാത്തിരിക്കുക.
എല്ലാ പുതുപുത്തൻ സംരംഭങ്ങൾക്കും ആശം സകൾ.

yemceepee said...

പുതുവര്‍ഷക്കണി മനോഹരമയിരുന്നില്ലേ ,, അപ്പോള്‍ ഇനി ഇന്റര്‍വ്യൂ എന്ന കടമ്പയും മനോഹരമായി കടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Yasmin NK said...

കൊള്ളാല്ലോ പുതുവര്‍ഷക്കാഴ്ചകള്‍..
എന്തെല്ലാം അനുഭവങ്ങളാണു. ഒളിമ്പിക്സില്‍ അകത്ത് കയറാനാകട്ടെ എന്ന് ആശംസിക്കുന്നു.

കൈതപ്പുഴ said...

രസകരം, ഈ ബിലാത്തിവിശേഷങ്ങള്‍!

ഏപ്രില്‍ ലില്ലി. said...

മുരളിയേട്ടാ.. കൂട്ടുകാരുടെ വീഡിയോ കൊള്ളാം കേട്ടോ.. ഇന്റര്‍വ്യൂവില്‍ കടന്നു കൂടാനും ഒളിമ്പിക്സില്‍ പങ്കെടുക്കാനും പറ്റട്ടെ ...ആശംസകള്‍ ..

MOIDEEN ANGADIMUGAR said...

കടയുടമയുടെ പരസ്യതന്ത്രം കൊള്ളാമല്ലോ മുരളിയേട്ടാ.കേരളത്തിലെ വമ്പൻ വസ്ത്രവ്യാപാരികൾക്കും ഇതനുകരിക്കാവുന്നതേയുള്ളു.
നല്ല പോസ്റ്റ്.ആശംസകൾ !

khaadu.. said...

ഈ പോസ്റ്റ്‌ കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്താലോ.... മാഷേ...
കണ്ടു പഠിക്കട്ടെ...

Umesh Pilicode said...

ഓഹോ അപ്പൊ അങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ അല്ലെ ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുനീർ,നന്ദി.ലോക സാംസ്കാരിക തലസ്ഥാനമാണല്ലോ ലണ്ടൻ..!ഞങ്ങളുടെ ഉമ്മറത്ത് വന്ന് ഒളിമ്പിക്സ് കളിച്ചിട്ട്...ആയത് കണ്ടില്ലെങ്കിൽ മോശമല്ലേ...

പ്രിയമുള്ള ജയരാജ്,നന്ദി.ഇവിടെ വന്നീ വായന രസകരമാക്കിയതിന് വളരെ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ഇവിടത്തെ ബോൺ& ബോട്ടപ്പായ മല്ലൂ‍സ്സും ഉണ്ടായിരുന്നു എന്നാണ് നിഗമനം ,മല്ലു വേറൊരു മല്ലുവിനോട് മലായാളത്തിൽ മിണ്ടില്ലല്ലോ.

പ്രിയമുള്ള മൈ ഡ്രീംസ്,നന്ദി. ഒളി:പണികിട്ടാനുള്ള അനുഗ്രഹത്തിന് ഒരു പ്രത്യേകം നന്ദി കേട്ടൊ ദിൽരാജ്.

പ്രിയപ്പെട്ട റാംജി,നന്ദി. ആറല്ല 100 ആളുകൾക്കുള്ള ഓഫറിന് 200 ഓളം പേർ എത്തിയെങ്കിലും ,ഞങ്ങളുടെ മുമ്പിൽ വെച്ച് തുണിയുരിഞ്ഞ ശേഷം...അകത്തേക്ക് 100 പേരെ മാത്രമേ കടത്തിവിട്ടുള്ളൂ..!

പ്രിയമുള്ള ഷിബിൻ,ഈ നല്ല വാക്കുകൾക്ക് നന്ദി.സമ്മർ ഓഫ് ബ്രിട്ടൻ ഹാറ്റ്സ് ഓഫ് മാത്രമല്ല നല്ല ഹിറ്റും ഉണ്ടാക്കികൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ ഷിബി.

പ്രിയപ്പെട്ട അനുപമ,നന്ദി.ഈ വേനൽക്കാലം ഹിറ്റായപ്പോൾ അതിന്റെ അണീയറപ്രവർത്തകർക്ക് ഇനിയൊരു മഞ്ഞുകാലം കൂടി പിടിച്ചാലൊ എന്നുള്ള പൂതിയുമുണ്ട് കേട്ടൊ അനൂ.പിന്നെ സ്റ്റൈലിന്റെ കാര്യത്തിൽ ലണ്ടൻ എന്നും വിചിത്രമാണല്ലോ..

പ്രിയമുള്ള വിനുവേട്ടൻ,നന്ദി.ഓടുന്ന നായക്ക് മുന്നേ എറിയുന്നവരാണല്ലോ നമ്മൾ മലയാളികൾ,ഈ പരസ്യവിവരം അറിഞ്ഞപ്പത്തന്നെ ഞാനവിടെ ഹാജറ് കൊടുത്തു..!

പ്രിയപ്പെട്ട അനിൽ കുമാരാ ,നന്ദി. നമ്മുടെ നാട്ടിൽ ഏതെങ്കിലും ടാബ്ലോയിഡ് പത്രമുണ്ടായിരുന്നെങ്കിൽ എപ്പ്യ്യോ ഞാനതിന്റെ റിപ്പോർട്ടറായേനേ..!

Typist | എഴുത്തുകാരി said...

പുതുവർഷത്തിൽ ഒരുപാട് വിശേഷങ്ങളാണല്ലോ.ഒളിമ്പിക്സിൽ ഇൻ ആവട്ടെ. അപ്പോ പുതുവർഷത്തിന്റെ തുടക്കം കലക്കി അല്ലേ? :)

പട്ടേപ്പാടം റാംജി said...

ചിത്രം ഇപ്പോഴാണ് കണ്ടത്‌. കൊള്ളാം. ഞാന്‍ വിചാരിച്ചിരുന്നത് അവിടെ ഈ ഗര്‍ഭം എന്നത് അത്ര വലിയ കാര്യം ഒന്നും അല്ലെന്നാണ്. ചിത്രം കൊള്ളാം. ആദ്യ സംരംഭം എന്ന നിലക്ക് നന്നായി എന്ന് തന്നെ പറയാം. എങ്കിലും ചായഗ്ലാസ്സില്‍ ചായ ഇല്ലെങ്കിലും അല്പം വെള്ളം എങ്കിലും എടുത്തിരുന്നെങ്കില്‍ കുടിക്കുമ്പോള്‍ കുടിക്കുന്നതായി കാണുന്നവര്‍ക്ക് അനുഭവപ്പെട്ടേനെ.

കൊച്ചു കൊച്ചീച്ചി said...

ന്റെ ബിലാത്തിയണ്ണാ, എന്തെല്ലാം പ്രശ്നങ്ങളാണ് താങ്കള്‍ക്ക് ഹാന്‍ഡില്‍ ചെയ്യേണ്ടത്! രാജ്ഞിയുടെ ജൂബിലി, രാജകുമാരന്റെ കല്യാണം, ഒളിമ്പിക്സ്, പാരാ ഒളിമ്പിക്സ് ('പാര' അല്ല), കണ്‍വെന്‍ഷന്‍, വിവസ്ത്രരായ ഷോപ്പേഴ്സ് ...ജീവിതത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ ആരും കൊതിച്ചുപോകും.

ഇതിനാണ് നല്ല 'ടൈംസ് ഒഫ് ഇന്ത്യ'യില്‍ ജനിക്കണം ന്നു പറേണത്. ദേ ഇങ്ങട്ടു നോക്ക്യേ - കണ്ടില്ലേ രണ്ടറ്റോം മുട്ടിച്ചുപോകാന്‍ കഷ്ടപ്പെടണ്‍ത്.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കാലാവല്ലഭൻജി,നന്ദി.ഇനിയുള്ള വളർച്ചയുടെ ദിനങ്ങളിൽ വല്ല ബാലാരിഷ്ട്ടതകളും പിടിപെട്ട് വിളർച്ചയൊന്നും വരാതിരുന്നാമതിയായിരുന്നൂ അല്ലേ...

പ്രിയമുള്ള യെംസീപി,നന്ദി. രോഗിയിഛിച്ചതുപോൽ അതിമനോഹരമായ കണികൾ തന്നെയായിരുന്നു അത് കേട്ടൊ..

പ്രിയപ്പെട്ട മുല്ല,നന്ദി.പലതരത്തിലുള്ള പുത്തൻ അനുഭവങ്ങളൂടേയും കലവറകൾ കയറി കൈയ്യിട്ട് വാരുകയാണിവിടെ ഞാൻ..

പ്രിയമുള്ള കൈതപ്പുഴ,നന്ദി.ഇത്തരത്തിലുള്ള രസങ്ങൾ തന്നെയാണല്ലോ ഞങ്ങളെയൊക്കെയിവിടെ കെട്ടിയിടുന്നത് കേട്ടൊ ഭായ്..

പ്രിയപ്പെട്ട ഏപ്രിൽ ലില്ലി, ഈ ആശംസകൾക്കൊത്തിരി നന്ദി.പിന്നെ മിത്രങ്ങൾ ആദ്യ വീഡിയോപടത്തിൽ തന്നെ ഹിറ്റടിച്ച സന്തോഷത്തിലാണ് കേട്ടൊ ഭായ്..

പ്രിയമുള്ള മൊയ്തീൻ,നന്ദി.എല്ലാം പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ അടുത്തുതന്നെ ഇത്തരം പര്യസ്യങ്ങളും അനുകരിക്കും കേട്ടൊ ഭായ്..

പ്രിയപ്പെട്ട ഖാദു,ഈ പ്രഥമ സന്ദർശനത്തിന് ഒട്ടിരി നന്ദി.ഇപ്പോൾ യൂറൊപ്പുമുഴുവൻ ട്രെന്റായ നിലക്ക് അടുത്തുതന്നെ നമ്മുടെ തുണിക്കടകളും ഇനി പാർഷ്യലായി തുണിയുരിയിക്കൽ തുടങ്ങും..കേട്ടൊ ഭായ്.

പ്രിയമുള്ള ഉമേഷ് ഭായ്,നന്ദി.ഇപ്പോൾ കാര്യങ്ങളുടെയൊക്കെ കിടപ്പുവശം മനസ്സിലായല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി. ഈ വർഷം തുടക്കം മുതൽ ഒടുക്കം വരെ കലക്കണം എന്നുതന്നെയാണെന്റെ ആഗ്രഹം.. കേട്ടൊ

African Mallu said...

സിനിമ മൊത്തം കാണാന്‍ പറ്റിയില്ല എന്നാലും തരക്കേടില്ല .പക്ഷെ പോസ്റ്റു തകര്‍ത്തു വാരി പ്രത്യേകിച്ചും ആ തുണിക്കട .ഒളിമ്പിക്സ് ഇന്റെര്‍വ്യുവിനു എല്ലാ ആശംസകളും.
എപ്പൊഴും ഇങ്ങനെ ഹാപ്പിയായി അടിച്ചു പൊളിച്ചു നടക്കുന്നവരെ കാണുമ്പോ മറ്റുള്ളവര്‍ക്കും ഒരുപാടു ഊര്‍ജ്ജം പകര്‍ന്നു
കിട്ടുന്നുണ്ട് കേട്ടോ ..

വീകെ said...

അപ്പോൾ, എരന്നാ കിട്ടണ പണിയാ ലണ്ടനിൽ ‘സെക്യൂരിറ്റിപ്പണി’ എന്നു മനസ്സിലായി...!(ഹാ ഹാ..)

വെറുതെ കിട്ടിയാൽ ഏതു രൂപത്തിൽ വന്നും വാങ്ങാൻ നമ്മൾ മലയാളികളെ കഴിഞ്ഞിട്ടേ മറ്റുള്ളവരുള്ളു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഇതിപ്പോൾ നമ്മളെ ലണ്ടന്മാർ കടത്തി വെട്ടി..!!

ഇതിനകം ഇന്റർവ്യു എന്ന കടമ്പ കടന്ന് അകത്തു കയറിക്കാണുമെന്നു കരുതുന്നു.

ആശംസകൾ...

താരകൻ said...

ബലേ ഭേഷ് ...ഭായീ ജാന്‍..

വി.എ || V.A said...

കള്ളക്കൃഷ്ണാ...മുകുന്ദാ, മുരാരേ....കണികാണും നേരം എന്തൊക്കെ തോന്നിയോ ആവോ? ‘പ്രവാസി’കളായവർ ‘പാക്കനാരാ’ണെന്നാണ് എന്റെ വിശ്വാസം. അതിനാലാണല്ലോ, ‘വരരുചി’യുടെ തന്ത്രങ്ങൾ താങ്കൾക്കു കിട്ടിയത്. ‘ഒരേ തൂവൽപക്ഷി’കളിൽ എനിക്കും ഒരിടം കിട്ടണമെന്ന് ആഗ്രഹിക്കുന്നു, എങ്ങനെയാണ്? താങ്കൾക്ക് എന്റെവക ഏറെ അഭിനന്ദനങ്ങൾ.....

Unknown said...

അനുഭവങ്ങളുടെ സരസമായ അവതരണങ്ങളാണ് മിക്ക ബ്ലോഗുകളും...
വിശേഷം പറയുന്ന കൂട്ടുകാരന്റെ വായ്ത്താരി പോലെ....
ഈ വഴി ആദ്യമായിട്ടാ വരുന്നത്..
ഇനി ഒരു ഇടയ്ക്കിടെ കറങ്ങി വരും :)

അനില്‍കുമാര്‍ . സി. പി. said...

കൊള്ളാല്ലോ മുരളീ കണി! സത്യത്തില്‍ ഞങ്ങള്‍ 'ഗള്‍ഫ്കാരുടെ' കാര്യം ഓര്‍ത്തിട്ട് ഇങ്ങേരോടു ഒരല്പം അസൂയയും ഇല്ലാതില്ല!

കൂടുതല്‍ ബിലാത്തി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സീത* said...

ഇത്തവണയും കാഴ്ചകൾ അസ്സലായി ഏട്ടോ... ഫിലിം പിന്നീട് കാണാൻ മാറ്റി വച്ചുട്ടോ..പിന്നെ കൌതുകവാർത്തകളിൽ ആ സംഭവങ്ങൾ കണ്ടപ്പോ സ്വപ്നേപി നിരീച്ചില്യാ ഏട്ടായി അവിടെ ഉണ്ടാർന്നുന്നു :)

( ആ ഷോപ്പിൽ സെക്യൂരിറ്റി നിന്ന ആർക്കോ ഇട്ട് അടി കിട്ടിയ കാര്യം പറേണുണ്ടാർന്നു.. അതീ മല്ലുവാണോ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്....ഞാനോടി)

K@nn(())raan*خلي ولي said...

ഞാനീ പരിസരത്ത് ഉണ്ട്കേട്ടോ..
അമ്മാതിരി അലക്കല്ലേ അലക്കിയത് !


(ആശ്ചര്യംതന്നെ മുരളിയേട്ടന്റെ എഴുത്ത് ശൈലി. നേരെ മുന്പിലിരുന്നു പറഞ്ഞുതരുന്ന ഒരു ഫീലിങ്ങാണ്. ആദ്യായി നിങ്ങള്ടെ പോസ്റ്റ്‌ വായിച്ചപ്പോഴും ഈ അഭിപ്രായം സൂചിപ്പിച്ചിരുന്നതു ഓര്‍ക്കുന്നുണ്ടോ?)

Anonymous said...

"നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടത്തുകാർ...
അഞ്ചാറുവർഷമായിട്ട് ഗ്യാസും, ഇലക്ട്രിസിറ്റിയും, ട്രാവൽ ചാർജുമടക്കം സകലമാന നിത്യോപയോഗസാധനങ്ങളുടേയും വിലകൾ വാണം പോലെ കുതിച്ചുയർന്നിട്ടും ...
വേതനങ്ങളിൽ തീരെ ഉയർച്ചകളില്ലാതെ പഴയ കൂലികൾ തന്നെ
ഫ്രീസ് ചെയ്തപ്പോഴും, നിർബ്ബന്ധമായി ജോലികളിൽ നിന്ന് റിഡൻണ്ടൻസി കിട്ടിയപ്പോഴും ...
പാന്റുകൾ സ്വയം വലിച്ചുമുറുക്കി , ചിലവുകൾ പരമാവുധി ചുരുക്കി
യാതൊരു സമരമുറകളിലും ഏർപ്പെടാതെ സർക്കാരുകൾക്കൊപ്പവും ,
മുതലാളിത്വത്തിന്റെ കൈയ്യിലിരിക്കുന്ന സ്വന്തം കമ്പനി നയങ്ങൾക്കനുസരിച്ചും ;
വളരെ ഒബീഡിയന്റായി , ഒറ്റക്കെട്ടായി വേദനകൾ ഉള്ളിലടക്കി നിൽക്കേണ്ടി വന്ന
ഒരു ജനതയുടെ മഹിമകൊണ്ടാണിതെല്ലാം സാധിച്ചത് കേട്ടൊ."
This is the Britain's Success.

Well Done..Muralee
with regds,

K.P.RAGULAL

Unknown said...

ഹ ഹ ഹ..
എന്താ ചെയ്ക :)
സില്‍മ കാണാനൊക്കൂല്ല, അത്രക്ക് സ്പീഡാ നെറ്റിന് :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജി,വീണ്ടും നന്ദി.ഇവിടെയുണ്ടായ ഒരു യഥർത്ഥ കഥയെ,ഒരു തിരക്കഥാരൂപത്തിൽ സാധാമൂവിക്യാമറയിൽ സമയമനുസരിച്ച് പകർത്തിയതാണിതെല്ലാം.. ഇപ്പോളവർക്ക് തോന്നുന്നുണ്ട് ആയതൊക്കെ ഇതിലും നന്നാക്കാമായിരിന്നു എന്ന്...!

പ്രിയമുള്ള കൊച്ചുകൊച്ചീച്ചി,നന്ദി.‘ടൈംസ് ഓഫ് ബ്രിട്ടനിൽ’വന്നെത്തിയത് കൊണ്ട് കൈവരിച്ച കഴിവുകളാണിതെല്ലാം കേട്ടൊ ഭായ്.
പിന്നെ എനിക്കെല്ലെ അറിയൂ ..നാലഞ്ചറ്റങ്ങൾ ഒറ്റക്ക് കൂട്ടിമുട്ടിക്കേണ്ട പെടാപാട്...!

പ്രിയപ്പെട്ട ആഫ്രി:മല്ലൂ,നന്ദി.നമ്മുടെ ദു:ഖങ്ങൾ ഉള്ളിലൊതുക്കി സന്തോഷവാനായി എന്നും പെരുമാറിയാൽ,നമുക്ക് ആഹ്ലാദങ്ങൾ മറ്റുള്ളവർക്കും വീതിച്ചുകൊടുക്കുവാൻ സാധിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള വി.കെ ഭായ്.നന്ദി. ഗാർഡിങ്ങ്,ഡോർ സൂപ്പർവൈസർ, സി.സി.ടീ.വിയെന്നീ പലതരത്തിലുള്ള സെക്യൂരിറ്റി ലൈസൻസുകളുള്ള എനിക്ക്,ഞാൻ കരാറിലേർപ്പെട്ട കമ്പനികളുടെ പണികൾ ബുക്ക് ചെയ്യാം.ആ പണികൾ നേരാംവണ്ണം ചെയ്തില്ലെങ്കിൽ ലൈസൻസ് കട്ടാവുമെന്ന് മാത്രം..!

പ്രിയപ്പെട്ട താരകൻ ഭായ്,നന്ദി.എത്ര ബലമുള്ള ബലേഭേഷാ‍ണിത്..കോരിത്തരിച്ചു പോകുന്നൂ..!


പ്രിയമുള്ള വി.എ ഭായ്, നന്ദി. തോറ്റം പാട്ടുകളിൽ തലയില്ലാപാക്കനാര് മുത്തപ്പന്റെ കഥകൾ കേട്ടുവളർന്ന് വരരുചിയുടെ തന്ത്രങ്ങൾ കൈവപ്പെടുത്തുന്നതിനോടൊപ്പം തന്നെ ജീവിതത്തിന്റെ പല വിജയ മന്ത്രങ്ങളും അഭ്യസിച്ചവനാണ് ഞാൻ കേട്ടൊ ഭായ്.

പ്രിയപ്പെട്ട അലിഫ് ഭായ്,നന്ദി.ഈ പ്രഥമ സന്ദർശനത്തിനും,അനുമോദനത്തിനും വളരെയധികം സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അനിൽകുമാർ ഭായ്,നന്ദി.കണികൾ ലോകമെമ്പാടുമുണ്ട്...,അത് കാണേണ്ട വിധത്തിൽ കാണ്ടാൽ മാത്രം മതി കേട്ടൊ ഭായ്

കുസുമം ആര്‍ പുന്നപ്ര said...

ടിക്കറ്റൊന്നും കിട്ടിയില്ലേ...നറുക്കൊന്നും വീണില്ലേ..ഒളിംപിക്സ് കണ്ടില്ലേലും കളിസ്ഥലമെല്ലാം കണ്ടിട്ടാണു വന്നത്.

Mohiyudheen MP said...

മുരളി ഭായ്‌, ഹിമത്തടവറ ഞാന്‍ വായിച്ചിരുന്നു, കമെന്‌റുമിട്ടിരുന്നു.. താങ്കളുടെ ഈ രചനാ ശൈലി വെച്ച്‌ നല്ല ഒരു കഥ എഴുതിയാല്‍ എങ്ങനെയുണ്‌ടാവും. കടീഞ്ഞൂല്‍ പ്രണയം പോലെ, അതും അനുഭവമായിരുന്നല്ലോ ? സിനിമ കണ്‌ടില്ല, നെറ്റ്‌ സ്പീഡില്ല സമയം കിട്ടുമ്പോള്‍ നോക്കാം. ലണ്‌ടന്‍ വിശേഷങ്ങള്‍ എല്ലാം വളരെ ജോറായിട്ടുണ്‌ട്‌. നഗ്നത പ്രദര്‍ശനത്തില്‍ വളരെ മുന്നോട്ട്‌ നില്‍ക്കുന്നവരാണല്ലോ യൂറോപ്യന്‍സ്‌. വിവരണം നന്നായി, ആശംസകള്‍... താങ്കളെ ഞാന്‍ ഫോളോ ചെയ്യുന്നുണ്‌ട്‌.

കമ്പ്യൂട്ടറ്‍ കേടായിരുന്നു അതാണ്‌ കമെന്‌റിടാന്‍ വൈകിയത്‌.. വൈകിയതില്‍ ക്ഷമിക്കുമല്ലോ ?

ente lokam said...

മുരളിയേട്ട...
പുതു വര്‍ഷ വിശേഷങ്ങള്‍ കലക്കി..
എന്ത് ആയി ഇന്റര്‍വ്യൂ?കടന്നു
കൂടിയാല്‍ ഒരു പാസ്‌
എനിക്ക് കൂടി ഒപ്പിച്ചു തരണം കേട്ടോ..
പുതു വത്സര ആശംസകള്‍..

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആ പടം ഞാനും കണ്ടു പക്ഷെ അക്കരകാഴ്ചകള്‍ വച്ച് നോക്കുമ്പോള്‍ അത്രക്കും അങ്ങോട്ട്‌ പോര എന്നൊരു തോന്നല്‍.................. ., എന്നാലും ഒരു നല്ല അറ്റമ്റ്റ് ആയിട്ടുണ്ട്‌. ,

MINI.M.B said...

വൈകിപ്പോയ പുതുവല്‍സരാശംസകള്‍. സിനിമ കാണാം.

Manoraj said...

ചിത്രം പിന്നെ കാണാം.. കണക്ഷന്‍ അത്ര സ്പീഡ് ഉള്ളതല്ല.

Mohamed Salahudheen said...

Muralietta,

വായിക്കുന്നവരുടെ മഹാഭാഗ്യം ... !

krishnakumar513 said...

എന്തായീ? പാസ്സായോ?...

SUPERBLOG said...

very nice work..
you convey all London news in a funny style through your blog and entertain all your readers.
best wishes.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സീത,നന്ദി. കൌതുകവാർത്തകൾ കാണുമ്പോഴും വല്ല മല്ലൂസിന്റേയും കാതുപൊട്ടിക്കുന്ന നിലവിളികൾക്കാണല്ലേ കാതുകൂർപ്പിക്കന്നത് അല്ലേ എന്റെ ഗെഡിച്ചി.

പ്രിയമുള്ള കണ്ണൂരാൻ,നന്ദി.ബൂലോകത്തിലെ കണ്ണിലുണ്ണിയായ ഭായിയുടെയൊക്കെ ഇത്തരം പൊക്കലുകളൊക്കെ കാണുമ്പോളെന്റെ കണ്ണുകൾ ശരിക്കും ബൾബായി പോകുന്നു കേട്ടൊ കണ്ണൂരാ‍ാ..

പ്രിയപ്പെട്ട രഘുലാൽ,നന്ദി. എന്തൊക്കെ കോട്ടങ്ങളുണ്ടെങ്കിലും ഇത്തരം മഹിമകൾ തന്നെയാണല്ലോ യൂറോപ്പ്യൻസിനെ എല്ലാത്തിലും മുകളിലെത്തിക്കുന്ന ഘടകം അല്ലേ ഭായ്.

പ്രിയമുള്ള നിശാസുരഭി,നന്ദി.സിൽമയല്ലല്ലോ കേമം,ഈ വായനയും ആസ്വാദനവുമാണല്ലോ കേമം അല്ലേ സുരഭി.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.ആ കളിക്കളങ്ങളെല്ലാമിപ്പോൾ മോഡിയായി കുട്ടാപ്പിയായി കൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ മേം.

പ്രിയമുള്ള മൊഹിയുധീൻ,നന്ദി.ഇവിടെ കാണുന്ന ചില നേർക്കാഴ്ച്ചകൾ വിവരിക്കുമ്പോൾ നിങ്ങളൊക്കെ തരുന്ന ഇത്തരം പ്രോത്സാഹങ്ങളാണല്ലോ എന്റെ എഴുത്തിനുള്ള ഊർജ്ജം.അല്ലാതെ കഥകളുടെ ഗുട്ടൻസ്സൊന്നും എനിക്കറിയില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട എന്റെ ലോകം ,നന്ദി.പലപല കടമ്പകളുള്ള ഈ ഇന്റർവ്വ്യൂന്റെ പകുതി കടന്ന് ഒരു ത്രിശങ്കു സ്വർഗ്ഗത്തിലാണ് ഞാനിപ്പോൾ കേട്ടൊ വിൻസന്റ് ഭായ്.

പ്രിയമുള്ള പഞ്ചാരക്കുട്ടൻ,നന്ദി.
ഇക്കരക്കാഴ്ച്ചകളുടെ ശിൽ‌പ്പികൾക്കും അറിയാം അക്കരക്കാഴ്ച്ചകളുടെ ഒപ്പം എത്തിയില്ല ഈ സ്കിറ്റെന്ന്..!

പ്രിയപ്പെട്ട മിനി ,നന്ദി.ഈ പുതുവർഷ്ത്തിന്റെ ഏത് ആദ്യഭാഗത്ത് വെച്ചും പുതുവർഷാശംശകൾ നേരാമല്ലൊ അല്ലേ.

majeed alloor said...

മനോഹരമായ ലണ്ടന്‍ ഡ്രീംസ്..
ഭാവുകങ്ങള്‍..

നികു കേച്ചേരി said...

ഒളിംമ്പിക്സ് ഇന്റർവ്യൂ കടക്കാനും ആർമാദിക്കാനും ആശംസകളോടെ....

ഒരു ഏഷ്യൻ ഗെയിംസ് ആർമാദകൻ(ദോഹ...വളണ്ടിയർ)

Echmukutty said...

അതെ അതെ. ഹന്ത ഭാഗ്യം ജനാനാം....

എത്ര തിരക്കാണേലും ഇടയ്ക്ക് ഇടയ്ക്ക് ഒരു പോസ്റ്റ് മറക്കല്ലേ കേട്ടൊ മുരളീ ഭായ്.....

ജയരാജ്‌മുരുക്കുംപുഴ said...

HAI MUKUNDANJI..... BLOGIL PUTHIYA KADHA POST CHAITHITTUNDU..... VARANE.....................

Sabu Kottotty said...

എന്നാണാവോ നമ്മുടെ നാടും പുരോഗമിയ്ക്കുന്നത്!
അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയതൈകൾ നട്ട് മുമ്പു വച്ചതു പിഴുതെറിഞ്ഞ് ഹർത്താലും അനാവശ്യ സമരങ്ങളും നടത്തി നാടു പുരോഗമിപ്പിയ്ക്കുന്നവർ ബ്രിട്ടന്റെ നിലനിൽപ്പിനെ കണ്ടു പഠിക്കട്ടെ....

റശീദ് പുന്നശ്ശേരി said...

ഞാൻ ജീവിതത്തിലാദ്യമായി ലൈവ്വായി കണ്ട വിസ്മരിക്കാൻ
പറ്റാത്ത ഒരു ഒരു നവ വത്സരക്കണിയായിരുന്നു അന്നത്തെ ആ വിരുന്നൂട്ട് കാഴ്ച്ചകൾ !


ഹോ
വൈകി പ്പോയി മുരളിയേട്ടാ,, കണി കാണാന്‍ ..:)

kochumol(കുങ്കുമം) said...

സിനിമ കാണാന്‍ പറ്റണില്ല ..നെറ്റ് പ്രേശ്നാണ് ..പിന്നെ കണ്ടുകൊള്ളാം ..ഒളിമ്പിക്സ്‌ വേദിയില്‍ കയറിപ്പറ്റാന്‍ മുരളിയേട്ടനെലും സാധിക്കട്ടെ എന്നാശംസിക്കുന്നു...

ബെഞ്ചാലി said...

ഇന്നത്തെ ഒഴിവിൽ ചിത്രവും കണ്ടു ;) ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇനി ഒളിമ്പിക്സ് വിശേഷങ്ങളും ഇവിടെ കാണാനാകുമെന്ന് പ്രതീക്ഷയുണ്ട്....

ARUN said...

കലക്കി മുരളിച്ചേട്ടാ. എല്ലാ പ്രവശ്യതെയും പോലെ ഹാസ്യകരമയിട്ടുണ്ട്

തുണി ഇല്ലാത്ത പെണ്‍കുട്ടികള്‍ടെ ഫോട്ടോ ആണ് ഏറ്റവും കൂടുതല്‍ നന്നായത്. ;)

http://sarathgmenon.blogspot.com

ഈ ബ്ലോഗ്‌ വായിച്ചു നോക്ക്. മുരളിചെട്ടന്റെ അതേയ് സ്റ്റൈലില്‍ ആണ്.

ഫൈസല്‍ ബാബു said...

പ്രിയപ്പെട്ട മുരളിയേട്ടാ ..
പോസ്റ്റ്‌ ഇട്ട അന്ന് തന്നെ ഞാന്‍ ഇത് വായിച്ചിരുന്നു ,,തിരക്ക് കാരണം കമന്റ് ഇടാന്‍ മറന്നു ,,ഇന്ന് ഞാന്‍ യൂറോപ്പ്‌ മലയാളി ജേര്‍ണല്‍ എന്ന ഏഷ്യാനെറ്റ്ലെ ടോള്‍ക്ക് ഷോ യില്‍ ഈ ചിത്ര ത്തെ കുറിച്ചായിരുന്നു സംസാരം ..അമ്പതിനായിരം പേര്‍ കണ്ട ഒരു സിനിമ എന്ന രീതിയില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ അഭിമാനിക്കാം ...
==================================
ഈ ഷോ കാണാന്‍ ഒരു കാരണം കൂടിയുണ്ടായി ,,ഇഷ്ട ബ്ലോഗേര്‍ ആയ മുരളിയേട്ടന്‍ ഇതില്‍ ഉണ്ടായാലോ എന്ന് വെറുതെ ഒരു തോന്നല്‍ ....കാത്തിരിപ്പ്‌ നിരാശയായി ...

Cv Thankappan said...

ബിലാത്തിപട്ടണം ഹൃദ്യമായ ഒരു
കാഴ്ചയൊരുക്കി.വിവരങ്ങളും
അതീവസുന്ദരമായിരുന്നു.
'ഇക്കരകാഴ്ചകളില്‍'ആഹ്ലാദത്തോടെ
സംഗമിക്കുന്നിടത്ത് സംഗീതത്തോടൊപ്പം
ഗാനവും ചേര്‍ത്താല്‍...,.......
ഈ വഴി ആദ്യമായാണ് വരുന്നത്.
എല്ലാം വിശദമായി വായിക്കുകയും,
കാണുകയും ചെയ്തു.
അഭിനന്ദനങ്ങള്‍,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മനോരാജ്,നന്ദി. കാണലിലല്ലല്ലോ,നേരിട്ടുവന്നുൾല ഇത്തരം വായനകളിലല്ലേ സന്തോഷം കുടികൊള്ളുന്നത്.

പ്രിയമുള്ള സ്വലാഹ്,നന്ദി.ഇതൊരുതരം വല്ലാത്ത പൊക്കലായല്ലോ സ്വലാഹ് ഭായ്.

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ്.നന്ദി.പരീക്ഷ പാസ്സായ ശേഷമുള്ള പ്രായോഗിക പരീക്ഷണങ്ങളാണ് ഇപ്പോൾ സഹിക്ക വയ്യാത്തത് കേട്ടൊ ഭായ്.

പ്രിയമുള്ള മിഥുൽ,നന്ദി.ഇനി നീയും ഈ സൂപ്പർ ബ്ലോഗ് പേരുപോലെ സൂപ്പർ പോസ്റ്റ്കളായി ബ്ലോഗിൽ സൂപ്പറാക്കാൻ നോക്കണം കേട്ടൊ.

പ്രിയപ്പെട്ട സഹയാത്രികൻ,നന്ദി.ഈ ലണ്ടൻ സ്വപ്നങ്ങളിൽ പങ്കുചേർന്നതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള നികു കേച്ചേരി,നന്ദി. അപ്പോളിനി ഏഷ്യൻ ഗെയിംസ് വിശേഷങ്ങളും ബൂലോഗത്തിൽ കൂടി വീക്ഷിക്കാം അല്ലേ നിക്സൺ ഭായ്.

പ്രിയപ്പെട്ട എച്മുകുട്ടി,നന്ദി.ഇതോടൊപ്പമുള്ള നിർഭാഗ്യങ്ങളുടെ പട്ടിക ഞാൻ നിരത്തുന്നില്ലായെന്നതാണ് എന്റെ ഏറ്റവും വലിയ സീക്രട്ട് കേട്ടൊ.

പ്രിയമുള്ള ജയരാജ്,നന്ദി.സമയമനുസരിച്ച് ഞാൻ അവിടേയും സന്ദർശിച്ചുകൊള്ളാം കേട്ടൊ.

പ്രിയപ്പെട്ട കൊട്ടോട്ടിക്കാരാ,നന്ദി.നമ്മൂടെ നാട്ടുകാരുടെ പിന്തിരിപ്പൻ ചിന്തകൾ എന്ന് മാറുന്നുവോ,അന്നുമുതൽ നമ്മളൂം പുരോഗതികൾ കൈവരിച്ചുകൊണ്ടിരിക്കും കേട്ടൊ സാബു.

പ്രിയമുള്ള റശീദ് ഭായ്,നന്ദി.കണികൾ ഗണിച്ചുണ്ടാക്കി കാണാനുള്ള ഒരു യോഗമുള്ളതുകൊണ്ടാണ് ഇത്തരം വിസ്മയ കണികൾ എനിക്ക് കാണാൻ പറ്റുന്നത് കേട്ടൊ ഭായ്.

റിനി ശബരി said...

ഭായ് .. ഒഴുക്കുള്ള അവതരണം ..
തടസ്സമില്ലാതെ വാക്കുകള്‍ വരികളാകുന്നു ..
ആദ്യമായീ വായിക്കുന്നു മാഷിനേ ..
പല വട്ടം പലസ്ഥലത്തും കണ്ടിട്ടുണ്ടെങ്കിലും
ഞാനുമൊരു പ്രവാസീ , എങ്കിലും ഈ ശൈലീ
വല്ലാണ്ടങ്ങ് ഇഷ്ടയേട്ടൊ .. കൂടെ കൊടും തണുപ്പത്ത്
തുണിയുരിയാനും , അതു കാണാനും എടുത്ത റിസ്ക്
കൂടെ ഉള്ളവര്‍ കളിയാക്കിയിട്ടും പ്രതീക്ഷ കൈവിടാതെ
അന്നു തന്നെ ഡ്യൂട്ടിയെടുത്ത മനസ്സ് .. :) :) ഇഷ്ടയേട്ടൊ ..
വീഡിയോ കാണുന്നു സഖേ .. ഇനിയും വരും ,,
ആശംസകള്‍ എളിയവന്റെ ..

Admin said...

സിനിമ കണ്ടില്ല. പിന്നെക്കാണാം. പരസ്യതന്ത്രങ്ങള്‍ നമുക്കും അനുകരിക്കാവുന്നതേയുള്ളൂ. നമ്മുടെ കല്ല്യാണരാമനും, ഇമ്മാനുവല്‍ സില്‍ക്സിനുമൊക്കെ ഇതൊന്നു കാണിച്ചുകൊടുക്കണം..

sulu said...

It is seems like another London B.B.C.
Good work Muralee..

MKM said...

തലമുറകളായി പരസ്പരം ലൈൻ ഫിറ്റുചെയ്തും, ചൂണ്ടിയും,
പ്രേമിച്ചുമൊക്കെ കുടിവെച്ച് കുടുംബമുണ്ടാക്കി പല ജാതികളായും,
മതങ്ങളായും മലയാളനാട്ടിലും , പുറത്തും, വിദേശത്തുമൊക്കെയായി
ഞങ്ങളുടെ ഫേമിലി മെമ്പേർസ് ഇപ്പോളങ്ങിനെ വ്യാപിച്ച് കിടക്കുകയാണല്ലോ...!

kallyanapennu said...

ബിലാത്തി കാണാത്തവരെയൊക്കെ എഴുതിയെഴുതി കൊതിപ്പിക്കുകയാണല്ലേ മുരളിച്ചേട്ടൻ

sheeba said...

മലയാളം പന്ത്രണ്ടുപിറന്നാലും , ഇംഗ്ലീഷ് പന്ത്രണ്ടുപിറന്നാലും ...
പന്ത്രണ്ടുകുലത്തിൽ പിറന്ന മലായാളികൾക്കതൊരു രാശിയുള്ള
വർഷമാണന്നാണല്ലോ പറയാറ്..
എന്തായാലും ഈ പഴമ്പറച്ചലിൽ വല്ല സത്യവുമുണ്ടോ എന്ന് ...
നമ്മൾ മല്ലൂസ്സിനെല്ലാം ഇക്കൊല്ലം തിരിച്ചറിയാമല്ലോ..അല്ലേ.

shibin said...

പണ്ടൊരു മുതുമുത്തശ്ശി പന്ത്രണ്ട് പെറ്റിട്ടതിൽ ഏതാണ് എന്റെ മുതുമുത്തച്ഛന്റെ
കുലം എന്നോർത്ത് എനിക്ക് പലപ്പോഴും കൺഫ്യൂഷ്യൻ തോന്നാറുണ്ട്..
അതിപ്പോൾ എങ്ങ്യന്യാ...
തലമുറകളായി പരസ്പരം ലൈൻ ഫിറ്റുചെയ്തും, ചൂണ്ടിയും,
പ്രേമിച്ചുമൊക്കെ കുടിവെച്ച് കുടുംബമുണ്ടാക്കി പല ജാതികളായും,
മതങ്ങളായും മലയാളനാട്ടിലും , പുറത്തും, വിദേശത്തുമൊക്കെയായി
ഞങ്ങളുടെ ഫേമിലി മെമ്പേർസ് ഇപ്പോളങ്ങിനെ വ്യാപിച്ച് കിടക്കുകയാണല്ലോ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...