Monday, 22 June 2009

ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് / Twenty- 20 Still Not Out .

ലോക കപ്പു ക്രിക്കറ്റിലെ ട്വന്റി -20 മത്സരങ്ങൾ തുടങ്ങുന്നതിനുമുമ്പുതന്നെ ഇവിടത്തെ
വാതുവെപ്പുക്ലബ്ബുകളിൽ ഇത്തവണ കറുത്തകുതിരകളായി വന്നത് അയർലണ്ടും,
പാകിസ്ഥാനുമാണ് !
സെമിയിലെത്തുമെന്ന് പ്രതീക്ഷിച്ച് വാതുവെച്ചവർ ഭൂരിഭാഗം തെരെഞ്ഞെടുത്ത
ഇന്ത്യ, ലങ്ക, ആസ്ത്രേലിയ, ദ:ആഫ്രിക്ക മുതൽ ടീമുകൾ തോറ്റു പോകുന്ന കളികളാണ്
നാം കണ്ടത് . യഥാര്ഥ കളികളെക്കാള്‍ കെങ്കേമമായ കളിച്ചു തോൽക്കലുകൾ !
അതാണുകളിപ്പിക്കലുകൾ....
കോടികൾകൊണ്ട് വമ്പൻ മാഫിയകളായ ബെറ്റിങ്ങ് ക്ലബ്ബുകൾ നടത്തുന്ന കള്ളകളികൾ!
ആരു ഗോളടിക്കണം/ഹാട്ട്രിക്/സ്വെഞ്ചറി/വിക്കറ്റ്/പുറത്താവൽ
എല്ലാം നിയന്ത്രിക്കുന്ന ലോക തമ്പുരാക്കന്മാരാണിർ !!

പണം,പെണ്ണ്,പേടിപ്പിക്കൽ...അങ്ങിനെകുറെയേറെ
നിയന്ത്രണമാർഗ്ഗങ്ങളും ഉണ്ട് കേട്ടോ...

അല്ല ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ ട്വന്റി -ട്വന്റി യെ കുറിച്ചാണ്.
ചെറുപ്പത്തിലെ പെമ്പിള്ളേരുമായി കുറച്ചുസോഷ്യലായി നടന്നതിന് ;
അത് സയൻസാണെന്നുപറഞ്ഞ് കാരണവന്മാർ ;
എന്റെ നല്ലനടപ്പിനുവേണ്ടിയാണെന്നുംകൂട്ടി ചെറുപ്രായത്തിലെ പിടിച്ചുപെണ്ണ്കെട്ടിപ്പിച്ചു !
എന്റെ പൊന്നെ ,അതിന്റെ ഇരുപതാം ആനിവേഴ്സറിയാ ഇപ്പോൾ
ഞങ്ങടെ Twenty -20 / മത്സരം....പ്രവചനാതീതം !

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !!

The Number One Cricket Stadium in the World .

എന്റെ സുന്ദരിയായ ഭാര്യയ്ക്കാണെങ്കിൽ കുറച്ചു കായികകമ്പം കൂടുതലായകാരണം വാര്ഷികസമ്മാനമായി അവള്‍ ആവശ്യ"പ്പെട്ടത് Twenty -20 കളിയിവിടെ നടന്നുകൊണ്ടിരിക്കുന്നത് ഓവലില്‍ നേരിട്ടു പോയൊന്നുകാണണം .
വളരെ നല്ലൊരുപാതിയായ ഞാനത് സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു കേട്ടോ ....

കഴിഞ്ഞവാര്‍ഷികത്തിന് അവള്‍ Wimbeldon ടെന്നീസ്കളി കാണണമെന്നുപറഞ്ഞതനുസരിച്ച്
ഞങ്ങള്‍ പട്ടി പൂരം കാണാന്‍പോയപോലെ കളികാണാൻ പോയി മടങ്ങിവന്നതും
ഒരുവാര്ഷികചരിതം തന്നെയാണ് !

കിട്ടാത്ത മുന്തിരി പുളിയ്ക്കും !(പടത്തിന്റെ അടിക്കുറുപ്പ് )


ഒഔ...വമ്പന്മാരുടെ ആ കളി കാണാന്‍ വീടും ,പറമ്പും വിക്കണ്ടിവരും !


ദേ..അവളവിടെഫോണില്‍കൂടി അമ്മായിയമ്മയോട് പുന്നാരഭാര്‍ത്താവിന്റെ
ഗുണകണങ്ങള്‍ വര്‍ണിക്കുകയാണ്...

"അമ്മ്മ്മേപ്പൊരു പുത്യേസൂക്ക്ക്കേടുതൊടങ്ങീട്ടിണ്ട് ....എപ്പളും കമ്പ്യുട്ട്ര്‍ന്റെ മുംപിലഗ്ട് കുന്തംപോലിര്‍ന്നു ഒരു ബ്ലോഗല് .....ബിലാത്തിപ്പട്ട്നാത്രേ ...ബിലാത്തി പട്ടണം !!!"

"ഒരു മണിക്കൂറ്പ്യോയ്യാ ....എത്ര പൌണ്ടാപ്പുവ്വാന്നറിയോ ..?
.അന്നുട്ടുന്തുട്ടുത്യേങ്ങ്യ്യാ ..കിട്ടാ ? "

ഭാഗ്യം !
നാട്ടിലുള്ള ചൂല് ,ഉലക്ക , ചെരമുട്ടി ....മുതലായ പെണ്ണുങ്ങള്‍ ഉപയോഗിക്കുന്ന
മാരകായുധങ്ങള്‍ ഒന്നും ഇവിടെയില്ലത്തത് !!
പക്ഷെയൊന്നു മനസ്സുവെച്ചാല്‍ എ.ക്കെ.ഫോർട്ടിസെവൻ
മുതല്‍ഏത് സൈസ്സിലുള്ള കുഞ്ഞി തുപ്പാക്കി
വരെയിവടെകിട്ടും ......എന്റമ്മോ !!

ഫോണ്‍വിളിയിനിയിങ്ങനെ ഏതാണ്ട് ഒരുമണിക്കൂര്‍മേലെ
തുടരാൻ സാധ്യയാണ് കാണുന്നത്..

ഇതെല്ലാംകേട്ടില്ലെന്നുനടിച്ച് സ്വന്തംബാറുതുറന്ന്
രണ്ടു നിപ്പന്‍ പിടിപ്പിച്ച്
സുഖായിട്ട് പത്മാസനത്തില്‍
ഒന്നു ധ്യാനിക്കാന്‍ ഇരുന്നു .....

Art of Living with Miserable Life !(മുകളിലെ ചിത്രത്തിന്റെ അടിക്കുറുപ്പ് മാത്രമാണിത് )


ഹായ്‌ ....ദാ ഒരുഗ്രന്‍ ശ്ലോകം .....


അതിങ്ങടങ്ങുട് എഴുത്യാലോ.......................ഇരുപാതാണ്ടുകൾ :-


ഇരുപാതാണ്ടുമുമ്പുചൊല്ലിയേവരും തികക്കില്ലയിവർ ,
ഇരുപതുമാസമ്പോലുമീദാമ്പത്യം നേരാംവഴിയിലും .
ഇരുത്തമില്ലായുവമിഥുനങ്ങളായി തിമർത്തുഞങ്ങൾ-
ഇരുനൂറുദിനങ്ങൾ മധുവിധുരാവുകളായിമാത്രം !

ഇരുപതുവർഷങ്ങൾ വെറും മധ്യലഹരിതൻ കുപ്പികൾ ,
ഇരുന്നും,നിന്നും,കിടന്നും,നടന്നുമോടിയും കുടിച്ചിട്ടാ -
ഇരുപതെണ്ണം മത്തുപിടിപ്പിച്ചിട്ടൊഴിഞ്ഞപോൽ തീർന്നല്ലോ ;
ഇരുവരും പ്രണയത്താൽ മോഹനസ്വപ്നങ്ങൾ നെയ്തുവല്ലോ !

ഇര മ്രിഗത്തിനെന്ന പോലെ നായാടി നറും പ്രണയത്തെ ;
ഇരന്നുവാങ്ങി-മോഹങ്ങൾ ,നിമിഷലഹരിസുഖങ്ങളാൽ !
ഇരിക്കാനൊരിടംസ്വന്തം,പാർക്കാനോ വീട്,പണിയാൻ ജോലി,
ഇരുവരും മദിച്ചുവാണല്ലോ പരസ്പരം ഈയാണ്ടുകൾ...

ഇരുണ്ടപകലിലും,രാവിലും, പൂവണിഞ്ഞില്ലാമോഹങ്ങൾ ;
ഇരുട്ടിൽ വെളിച്ചംതേടും കണക്കെ പാഴായിപോയീടുന്നൂ...
ഇരുണ്ടസ്വപ്നങ്ങൾ മദ്യം പോൽ കയ്പ്പേറിയതുതന്നെയാണ്,
ഇരുണ്ടഭാവിയിലും സ്വപ്നങ്ങളുമൊരു കടും ലഹരി....


ഇരുമക്കൾതൻ പാല്പുഞ്ചിരി-ശൈശവ ലീലവിലാസങ്ങൾ ;
ഇരുമക്കളുടെ ബാല്യകൌമാര വളർച്ചകൽ...ലഹരി !
ഇരുപതുകളിലെ യൌവ്വനമെന്നപോൽ ഞങ്ങളിരുവർ
ഇരുത്തത്തോടെ കാമിച്ചു ബഹുകേമമായി വാഴുന്നിതാ...ദേ ..അവള്‍ എന്റെയൊരെയൊരു ഭാര്യ ; കുളിച്ചുകുട്ടപ്പിയായി സുഗന്ധലേപനംപൂശി ,ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നപോലെ എന്നെമുട്ടിയുരുമി കസേരകൈയ്യിലിരുന്ന് ടി .വിയിലെ പരിപാടിനോക്കികൊണ്ടിരിക്കുകയാണ് .

ഞങ്ങളുടെ ട്വന്റി -ട്വന്റി യല്ലേ ..ഇരുപതാം വാര്ഷികമല്ലെയിന്ന്...

എന്നാ ശരി ; പിന്നെ കാണാം ; ശുഭരാത്രി .

ബൈ ......ബൈ .


എനിക്ക് ഉത്തേജനമരുന്നായി കുറച്ചഭിപ്രായങ്ങൾ തരുമല്ലോ.....

Thursday, 18 June 2009

ജൂണാമോദങ്ങൾ ... ! / Joonaamodangal ...!

കണിമംഗലത്തിന്റെ ഭംഗി !
ചിരകാല സ്മരണകളായി ഓർമ്മയിലെ മണിചെപ്പിൽ
കാത്തുസൂക്ഷിക്കുന്ന അനേകം മറക്കാനാകാത്ത അനുഭവങ്ങൾ
ഓരോരുത്തർക്കും സ്വന്തമായി ഉണ്ടാകും... അല്ലേ.
എന്നെ സംബന്ധിച്ചുള്ള ഇത്തരം വിസ്മരിയ്ക്കാത്ത ഒട്ടുമിക്ക വിശേഷങ്ങളും ,
മുഴുവൻ ഉണ്ടായിട്ടുള്ളത് ജൂൺ മാസത്തിലാണ് !

അതെ പുതുമഴയും,  പുതു മണ്ണിൻ മണവും, കാല വർഷവുമെല്ലാം
മനസ്സിനുള്ളില്‍ എന്നും ഓടികളിച്ചുകൊണ്ടിരിക്കുന്ന എടവപ്പാതി കാലങ്ങളിൽ
എന്റെ കണിമംഗലം ഗ്രാമത്തിന്റെ പട്ടണ പ്രവേശത്തോടൊപ്പം... തൊടിയും,
കുളങ്ങളും,കാവുകളും ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും...
ആ  മനോഹരമായ ഗ്രാമ ഭംഗികൾ ....
മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും, കവുങ്ങിൻ തോപ്പുകളും ,
തെങ്ങിൻ തോട്ടങ്ങളും, മാമ്പഴക്കാടും ഇന്നും മനസ്സിനുള്ളിൽ തളിരിട്ടു നിൽക്കുകയാണ്...

ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ കസ്തൂര്‍ബ ബാലഭവനില്‍ പോയതും...
സൈക്കിളിന്റെ മുന്നിലെ കുട്ടി സീറ്റില്‍ പറ്റി പിടിച്ചിരുന്നു നെടുപുഴ ഗവ:എല്‍.പി .സ്കൂളില്‍
പഠനം ആരംഭിച്ചതും... പുള്ളുവത്തിയും പുള്ളുവനും കൂടി  കുടവും- വീണയുംമീട്ടി നാവേറു പാടുന്നതും,
തക്കുടത്ത വളപ്പിലെ കാളത്തേക്കിനിടയിലെ ആണി ചാലിലെ കളികളും., കണിമംഗലത്തെ അശ്വതി വേലയിലെ പൂതം കളിയിലെ ഭൂതത്തെ കണ്ട് പേടിച്ചോടിയതും ,..., ...., ...,....
അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍
നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചടിച്ചു കിടക്കുന്നൂ ...!

അതു പോലെ തന്നെ അന്നത്തെ നിറമേറിയ കൌമാര സമ്മാനങ്ങളും ...
കടിഞ്ഞൂല്‍ പ്രണയവും, തീഷ്ണതയേറിയ യൌവ്വനവീര്യ പരാക്രമങ്ങങ്ങളുമൊക്കെ... !


ഇതെല്ലാം തന്നെ മറക്കാനാകാത്ത ഓര്‍മകള്‍
ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ ഇത്തരം പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം
കുറിച്ചത് എന്തുകൊണ്ടോ ജൂണ്‍ മാസത്തിലാണ് ... !
ദി ജനുവിന്‍ ജൂണ്‍ ... !

ജനനം , പഠനം , പ്രണയം , വിവാഹം , ജോലി,....,........

ഇതെല്ലാം കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലോ...
കവിതയായൊന്നും കൂട്ടരുത്...കേട്ടോ

ഒരു പിറന്നാൾ ദിനം


ജൂണാമോദങ്ങള്‍


ജൂണിലന്നൊരു ഇടവക്കൂറിൽ,  മിഥുനം രാശിയിൽ..
ജുണോദേവനുടെ നാളിൽ,  ഗജ കേസരി യോഗത്തിൽ ,
ജൂണിലന്നാമഴ സന്ധ്യയിൽ പിറന്നു വീണവനീഞാൻ 
ജൂണിൽ അമ്മിഞ്ഞിപ്പാലിൻ രുചിയറഞ്ഞൂ അമൃദു പോൽ...

ജൂണിലാദ്യമായി പുതു വേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു , പുതു കേളികളും ;
ജൂണിൽ പുതുപാഠശാലകള്‍, പുതു ബിരുദങ്ങൾ ;
ജൂണിലാദ്യ പ്രണയമൊപ്പമാ  വേർപ്പാടിൻ നൊമ്പരം..

ജൂണിലാദ്യ ജോലി,  ശമ്പളം,  ജന സേവനങ്ങൾ ,
ജൂണിലെ മഴയും, രാവും ഇണകളുമിഷ്ട വിഭവങ്ങൾ ...
ജൂണിലല്ലയോ മാംഗ്യല്ല്യമാം - ആണിയിൽ തറച്ചതെന്നെ 
ജൂണിൽ അചഛ്നും, അമ്മാവനുമായതിൽ അത്ഭുതം !

ജൂണിൽ തന്നെ വിദേശവാസം, സ്വഗൃഹ പ്രവേശം ...
ജൂണിലെ കൂണുപോൽ തഴച്ചു വളർന്നു ഞാനെന്നുമെന്നും..
ജൂണിലെ മകൾ-മകൻ തൻ പിറനാളുകൾ , ആമോദങ്ങൾ ..
ജൂണഴകിലങ്ങിനെ ജഗജില്ലിയൊരുവനായി  വാഴുന്നിങ്ങനെ ഞാനും ..!

 ജൂണാമോദങ്ങൾ !ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ ...! / Ivar Englandile Local Electionukalil Itam Netiya Englandile Malayalikal ... !

അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെ...