Monday, 29 December 2008

നവവര്‍ഷംരണ്ടായിരത്തിയൊമ്പത്‌ / navavarsham randaayiratthiyompathu




നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങള്ലാക്കുന്നിതാ ;
"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ? ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാനന്‍ഡവന്ങള്‍ വേണ്ടാ !

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുര മാക്കി യാഘോഷിക്കാം നിറമനസ്സുകളാല്‍ !

നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
നവപുഷ്പ്പങ്ങലര്‍പ്പിച്ചീനമ്മള്‍ക്കീ ഉലകിലേവര്‍ക്കും.....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈപുതുവര്‍ഷം മുഴുവനും !!!

Saturday, 27 December 2008

ബുലോഗപ്രവേശം / buloga pravesham


ഇക്കൊല്ലത്തെ ഓണഘോഷ പരിപാടികള്‍ക്കുശേഷം, പകലിന്റെ വെട്ടമുള്ള ആ രാത്രിയില്‍ മദ്യ തിരുവതാംകൂറുകാരായ കൂട്ടുകാരാണ് ഈ വിളംബരം നടത്തിയത് --- പൊട്ടന്‍ കവിതകളും , പൊട്ടക്കഥകളുമായി ലണ്ടന്‍ മലയാളികളെ വല്ലാതെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മണ്ടനെ ; ലണ്ടനില്‍ നിന്നും ബുലോഗത്തേക്ക് കയറ്റി വിടാമെന്ന് , ഒരു ഭാരത ചന്ദ്രയാനം പോലെ !

ഇതുകേട്ട് ഇളംമഞ്ഞു പെയ്യുന്ന ആ രാത്രിയിലും ഞാനൊന്നു വിയര്‍ത്തുപോയി ; വിവര സാങ്കേതിക വിദ്യയില്‍ ഒട്ടും ജഞാനമില്ലാത്ത ഞാനെങ്ങിനെ ബുലോഗം പൂകും ?

അപ്പോള്‍ പാംപാലാസ് ഹോട്ടലിലെ ചീഫ് കുക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എടമുട്ടം കാരന്‍ ബഷീര്‍ ഇക്ക പറഞ്ഞു

"നീ ബെജാരാവാണ്ടിരി ഒരു മലയാളി കമ്പ്യുട്ടര് കണിയാരെ ഞമ്മള് പരിചയപ്പെടുത്താം "

അങ്ങിനെയാണ് ഞാനും ,ഒല്ലുക്കാരന്‍ ജീസനും കൂടി ;കംപ്യുട്ടര്‍ തലതൊട്ടപ്പനും ,ആംഗലേയ ബ്ലോഗറു മായ ഗോവീണ്‍ നെ കാണുവാന്‍ പുറപ്പെട്ടത്‌ . ഈ കശ്മലന്‍ ലണ്ടനില്‍ ജനിച്ചു വളര്‍ന്ന മലയാളിയാണെങ്കിലും,മല്ലുവില്‍ എഴുത്തും വായനയും വശമില്ലത്തവനാണ് ;ശരിയായ മലയാളം പേര് ഗോവിന്ദരാജ് .
പണ്ട് അമ്മ ,എന്ത് കാര്യത്തിനും കണിമംഗലത്തെ ചാത്തുക്കുട്ടി പണിക്കരുടെ അടുത്തു പ്രശ്നം വെപ്പിച്ചു നോക്കുവാന്‍ പോകുന്ന പോലെ ; ശുഭമുഹൂര്‍ത്തം നോക്കി ,രാവിലെ എട്ടരക്കുള്ള സൂര്യോദയം ദര്‍ശിച്ചു , പാതാള തീവണ്ടിയില്‍ കൃത്യസമയത്ത് തന്നെ കണിയാരുടെ വസതിയില്‍ എത്തി ചേര്‍ന്നത്‌ .

കണിയാര്‍ : "മാണിംഗ് ....വോട്ട്സ് ....ആഗമനോദ്ദേശം..?"

ജീസന്‍ : "ചേട്ടനൊരു ബ്ലോഗു തുടങ്ങണം ....മലയാളത്തില് .."

കണിയാര്‍ : "ദക്ഷിണ കൊണ്ടുവന്നിട്ടുണ്ടോ ...?"

ഞാന്‍ : "ഉവ്വ് ; ഒരു വെട്ടിരിമ്പും (ജാക്ക് ഡാനിഅല്‍),പുല്ലും (സോമാലിയന്‍ കന്ജാവു)"

കണിയാര്‍ : "ട്യാന്ക്യൂ ...വരിമച്ച് ...മച്ചാന്‍സ് "

കണിയാര്‍ ,പണിക്കര്‍ കവടി നിരത്തുന്നത് പോലെ കമ്പ്യുട്ടറില്‍ കൈ പരത്തി ഓടിച്ചു ;ഒന്നു ബുലോഗം മുഴുവന്‍ തപ്പി നോക്കി ,എന്നിട്ട് പറഞ്ഞു -ഏതാണ്ട് മുവ്വയിരത്തോളം ബ്ലോഗര്‍ മാരുണ്ട് ഈ ഭൂമിമലയാളത്തില് , ബ്ലോഗുന്നവര്‍ ഇത്ര ,തീരെ ബ്ലോഗാത്തവര്‍ ഇത്ര ...അങ്ങിനെ കുറെ കണക്കുകള്‍ .ഇതിനിടക്ക് നടന്ന സംഭാഷണങ്ങളില്‍ നിന്നും കുറച്ചു ശകലങ്ങള്‍ ....

കണിയാര്‍ : "ആരു പറഞ്ഞിട്ടാബ്ലോഗാന്‍ പോകുന്നത് .....ഹൂ ഈസ് ഉവര്‍ മായ്സ്സ്റെര്‍ ?"

ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,മൂപ്പരുടെ കസിനാ..."

കണിയാര്‍ : "I know ; ഇന്ത്യന്‍ പുരാണാസിലെ-മഹാഭാരതത്തിലെ സ്രീരാമാനെല്ലേ , one of ourGod?"

ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേര്രാല് - തനി കേരളന്‍ "

കണിയാര്‍ : "I know ; ഒരു axe എറിഞ്ഞു കേരളത്തെ പ്രൊട്യുസ് ചെയ്ത രാമന്‍ ...ഓ പറസുര്രാം"

ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷു...."

കണിയാര്‍ : "അപ്പോള്‍ ഈ ജെ പി രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ? ഓ .കെ ; ഓള്‍ റൈറ്റ് ; എന്താ സൈറ്റിന് പേരിനു കൊടുക്കേണ്ടേ ?"

ഞാന്‍ : "ബിലാത്തിപട്ടണം "

കണിയാര്‍ : "വോട്ട്സ് ദാറ്റ്? please spell it for me.."

ഞാന്‍ : "ബിലാത്തി മീന്‍സ് ഇംഗ്ലണ്ട് അതായത് ശീമ ; പട്ടണം മീന്‍സ് സിറ്റി . ഇംഗ്ലണ്ടിലെ സിറ്റി മീന്‍സ് ലണ്ടന്‍ ......അതാണീ ..... ബിലാത്തിപട്ടണം !"

അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്നു പറയ എന്റെ കൂട്ടരേ ......
രണ്ടായിരത്തിയെട്ട് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിന് മോളുടെ ടൈപ്പിംഗ് സഹായവും, Dr:അജയിന്റെ ബ്ലോഗുമോടിപിടിപ്പിക്കലും ഒക്കെയായി ....ഇവിടത്തെ മലയാളികള്‍ എല്ലാവരും കൂടി എന്നെ ഈ ബുലോഗത്തേക്ക് ഉന്തിയിട്ടു എന്ന് പറയുകയായിരിക്കും ഉത്തമം !

ശരിക്ക് പറയുകയാണെങ്കില്‍ പണ്ടത്തെ പുരാണത്തിലെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ , ഞാനിപ്പോള്‍ ലണ്ടനിലും ഇല്ലാ, ബുലോഗത്തുമില്ല എന്ന അവസ്ഥയിലാണ് !!

Friday, 12 December 2008

വെറും നീര്‍കുമിളകള്‍ / Verum Neerkumilakal .


നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞ പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്നപോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ !

നിറംമങ്ങിയല്ലോ നിന്‍നിര്‍മല സ്വഭാവവിശേഷങ്ങലോക്കെയും,
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ !

നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ;ഇനിയുള്ള ഭാവിയെങ്കിലും,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും !

നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം !

നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം .....
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും !




പ്രവാസികളായി , അണുകുടുംബങ്ങളായി വാഴുന്ന നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാരുടെ ഒരു സ്ഥിരം പറച്ചിലാണ് -സമാധാനം കിട്ടുന്ന എവിടേക്കേങ്കിലും ഒന്നു പോയിക്കിട്ടിയിരുന്നു എങ്കില്‍ ? - പരസ്പരം ബഹുമാനിക്കാതെ ,കലഹിച്ചും ,ആരോപണങ്ങള്‍ നിരത്തിയും .....സ്വന്തം മക്കളുടെ പോലും -വ്യക്തിത്വ വികസനത്തിന് കോട്ടം വരുത്തി മുന്നേറുമ്പോള്‍ - സ്വയം ഒന്നു വിലയിരുത്തി ചിന്തിച്ചു നോക്കൂ ........

രണ്ടായിരത്തിഎട്ടാമാണ്ട് ജൂണ്‍ മാസം എഴുതിയത് .

Friday, 5 December 2008

സജീവോത്തമന്‍ / SAJEEVOTTHAMAN .


അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞയാ ,നമ്മുടെ
വീര സഹജന്‍ സജീവനു അന്ത്യമിഴിയര്‍പ്പിക്കുവാന്‍ വേണ്ടി ,
പോരുന്നുവോയിന്നു പ്രേതം -കാണുവാന്‍ എന്നുചോദിച്ചു കൊണ്ട്
കാറുള്ള ഒരു സുഹൃത്തു വിളിച്ചിന്നീ വെളുപ്പാന്‍ കാലത്ത് ....

വരണമെന്നുന്ടെങ്കില്‍;കറുത്ത കുപ്പായമിട്ട് ,കണ്ണട
കറുത്തതും ധരിച്ചു കറുപ്പിനഴകായി വാ ...വണ്ടിയില്‍ ,
കറുത്തവനായ ഞാനിനിയും കറുപ്പിക്കണമെന്നുപോല്‍
കരിനിയമങ്ങള്‍ പാലിക്കുവാനിവിടെ, മരണ ദു:ഖം -

പരത്തുവാന്‍ പോലും കാണുന്നവര്‍ക്ക് വേണ്ടിമാത്രം !
മരണാനന്തര വീരകഥയ്ക്കുപകരം ,കാറിനുള്ളില്‍
ഇരുന്നു കേട്ട കഥകള്‍ ;നിര്‍വീര്യമാക്കി എന്നെ വല്ലാതെ ,
വരമൊഴികള്‍ കൊണ്ടും ,ഇല്ലാത്ത കഥകള്‍ മെനഞ്ഞു കൊണ്ടും ,

ആരോപണങ്ങള്‍ എത്രപഴിചാരികൊണ്ടുമീ മിത്രത്തിനെ ;
മരണത്തെക്കാള്‍ കൂടുതല്‍ വധിച്ചുവല്ലോയീ മിത്ര ക്കൂട്ടം !
പരസഹായങ്ങള്‍ ഒട്ടും ചെയ്യാത്തയീ ചങ്ങാതികളിവര്‍ ;
മരണശേഷം പോലുമീ പ്രേതത്തെ പുഷ്പ്പചക്രങ്ങള്‍ പോലെ-

അര്‍പ്പിചീടുന്നുവല്ലോ ;ഇതെന്തു കഥയിതു മാളോകരെ ?
വിരലുപൊത്തി വായ മറച്ചുപിടിച്ചു കൂര്‍ത്തനോട്ടത്താല്‍ -
മറുപടി കൊടുത്തവരോടു ചൊല്ലിയിങ്ങനെ;"പ്രിയരേ
മരണം നിങ്ങള്‍ക്കു മുണ്ടെന്നതോര്‍ക്കുകയെപ്പോഴും,പകരം-

നീര്‍മിഴിയോടെ പ്രാര്‍ഥിക്കാം ഈയാത്മാവിന്‍ പുണ്ണ്യത്തിനായിട്ടു ;
വീരശാന്തിക്കായി നമിക്കാം ; തലകുനിച്ചു മൌന്നത്താല്‍ ...."
ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നും മനസ്സിനുള്ളില്‍ ,
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍......

കേരളത്തില്‍ നിന്നുമൊരു സകലകലാ വല്ലഭനായി ,
വിരുന്നു കാരനാം ഒരു പതിയായി ,ലണ്ടനില്‍ വന്നൊരു-
തിരുമണ്ടനായിരുന്നോ മിത്രമേ നീയിവിടെ ?നൃത്തങ്ങള്‍ ,
കരാട്ടെ , കളരികളായുര്‍വേദം മുതല്‍ സകലവിധ ....

കാര്യങ്ങളിലും നിപുണനായ നീ പെട്ടെന്നെല്ലായിടത്തും ,
പേരെടുത്തതില്‍ ഒട്ടുമതിശയമില്ല മലയാളിക്കേ-
വര്‍ക്കുമൊരു സഹായഹസ്തം നീട്ടിനീട്ടി കൊടുത്ത നിന്‍കൈ-
ഒരു ജീവിതം നിനക്കായി നേടി തന്നില്ലല്ലോ ;മിത്രമേ ?

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വിരഹ ദു:ഖം !
കരച്ചിലായി നിന്നുള്ളില്‍ കിടന്നണന പൊട്ടി ഭ്രാന്തമായി ...

വരുത്തി തീര്‍ത്ത നിന്റെ മരണത്തിനായി തളപ്പു കെട്ടി -
ഒരുക്കങ്ങളില്‍ കാണിച്ചു നീ ഹോമിച്ചുവല്ലോ സ്വജീവിതം !
പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു സജീവോത്തമന്‍ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍നിന്നെയെന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!


കേരളത്തിന്റെ പാരിപ്പിള്ളിയില്‍ നിന്നും ലണ്ടനില്‍ വന്നു സ്ഥിരതാമസമായ സജീവിനെ ഇവിടെ എല്ലാവര്‍ക്കും ഒരുവിധം അറിയാമായിരുന്നു .ഞാന്‍ വന്ന കാലം മുതല്‍ , അന്ന് ഇന്ത്യന്‍ എംബസിയില്‍ ഉണ്ടായിരുന്ന സജിയും ,അനസും ഞങ്ങളുടെ കുടുംബമിത്രങ്ങളായി മാറി . (പാച്ചുവും ,കോവാലനും എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് ) സജിയാണ് ഞാന്‍ വന്നയുടനെ, അവന്റെ പേരില്‍ എനിക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തു തന്നിരുന്നത് .എന്നെയും ,രജീവനെയും ,മറ്റും ആദ്യം ലണ്ടന്റെ മായകാഴ്ചകള്‍ കൊണ്ട് കാണിച്ചു തന്നതും , യു .കെ .മലയാളി അസോസിയേഷ നില്‍ കൊണ്ട് പരിചയപെടുത്തിയതും ,ആദ്യജോലി വാങ്ങിതന്നതും സജീവ് തന്നെ . എനിക്ക് മാത്രമല്ല , പലരും സജീവനാല്‍ -എംബസി ഇടപാടുകള്‍ക്ക് വേണ്ടിയും ,ജോലി കാര്യത്തിന് വേണ്ടിയും , താമസ സൌകര്യത്തിനു വേണ്ടിയും ,.....-സഹായങ്ങള്‍ കൈപറ്റിയവരാണ്.അറം പറ്റിപോയ അവന്റെ മരണ ത്തിനു ശേഷവും ,ഇവര്‍ തന്നെ എന്റെ നന്മ നിറഞ്ഞ ഈ മിത്രത്തെ -അവന് വന്നുപെട്ട രോഗത്തെ കുറിച്ചുഅറിയാതെ ;ആയത് എങ്ങിനെ വന്നു പെട്ടു എന്നു തിരക്കാതെ -ആരോപണങ്ങളാല്‍; നമ്മെ വിട്ടു പിരിഞ്ഞു പോയ ആത്മാവിനെ മൂടുന്നതിനു മുമ്പ്‌ ; ഒന്നു പിന്‍തിരിഞ്ഞു നോക്കുക ....

പരലോകത്തിലെങ്കിലും നിന്‍ ആത്മാവിന് നിത്യശാന്തി ലഭിക്കേണമേ ...എന്നു ആത്മാര്‍ത്ഥമായി പ്രാ ര്ഥിചുകൊണ്ട് നിന്റെ സ്നേഹം നിറഞ്ഞ സുഹൃത്തുക്കളോടൊപ്പം, ഈ ഞാനും .

സജീവന്റെ അകാല നിര്യാണം മുറിപ്പെടുത്തിയ മനസ്സില്‍ നിന്ന്‌ ഇറങ്ങിവന്ന ഈ കവിത മലയാളികളായ ലണ്ടനിലെ സജീവിന്റെ ഉറ്റ മിത്രങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.രണ്ടായിരത്തിഎട്ടാംമാണ്ട് ഡിസംബര്‍ അഞ്ചാം തീയതി എഴുതിയത് .

Wednesday, 3 December 2008

പ്രഥമ കവിതകള്‍ / Prathama Kavithakal .


പച്ച വര്‍ണ്ണ പെണ്‍ തുമ്പി
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !


ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തില്‍ എനിക്ക് സ്കൂള്‍യുവജനോല്സവത്തില്‍
ആദ്യമായി പദ്യരചനയില്‍ സമ്മാനം ലഭിച്ച കവിതയാണിത്. അടുത്തവര്‍ഷം എന്റെ "മാര്‍ജാരനും, ചുണ്ടെനെലിയും"വീണ്ടും ഒന്നാം സമ്മാനത്തിനര്‍ഹമായി (പദ്യരചനയില്‍ അധികം മത്സരാര്ഥികള്‍ ഇല്ലാത്ത കാരണമാകാം !) അന്നുകിട്ടിയ സമ്മാന പുസ്തകങ്ങളുടെ അകംച്ചട്ടകളില്‍ എഴുതിയിട്ടത് , ഭാര്യ ഒരിക്കല്‍ എന്റെ പഴയ സ്മരണകള്‍ തിരയുമ്പോള്‍ കണ്ടെടുത്തു തന്നതുകൊണ്ടു ഈ "ബിലാത്തി പട്ടണത്തില്‍ "പോസ്റ്റ്ചെയ്യുവാന്‍ സാധിച്ചു .
രണ്ടായിരത്തിയാറില്‍ നാട്ടിലെത്തിയപ്പോള്‍ ആറുവയസുകാരന്‍ മോനെയും കൊണ്ടു ,അവനാശകൊടു ത്തിരുന്ന -നേരിട്ടുകാണിച്ചു കൊടുക്കാമെന്നു പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ,ചെലചാട്ടി,ചെമ്പോത്ത് ,കൂമന്‍ ...മുതലുള്ള പറവകള്‍ ;മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......അങ്ങിനെ നിരവധി" കാണാകാഴ്ചകളുടെ "കൂട്ട മായിരുന്നു ആ യാത്ര ;ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലൂടെ ....ഞങ്ങളെ പോലെ -ഈ കാഴ്ചവട്ടങ്ങ ളും,ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നടുകടന്നുവോ .....?മോന് തുമ്പപൂവും, മുക്കുറ്റിയും, കോളാമ്പിപൂക്കളും,കുമ്പള്ളവള്ളികളും ...ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന നഷ്ട ബോധവും പേറി ,എന്റെ ഗ്രാമത്തിനു പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മന സ്സിലാക്കിയുള്ള ഒരു തിരുച്ചു പോരലായിരുന്നു ആ യാത്ര !

മാര്‍ജാരനും ചുണ്ടെനെലിയും

കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ .
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്നേഹം നിറഞ്ഞ എന്റെ മലയാള അദ്ധ്യാപകന്‍ ശ്രീ:ടി.സി .ജനാര്‍ദ്ദനന്‍ മാഷാണ് എന്നെ കവിതയുടെ ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് -മാഷ്‌ എപ്പോഴും വൃത്ത താള വട്ടങ്ങള്‍ക്കും ,അക്ഷര പ്രാസങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ്‌ പ്രോത്സാഹനം നല്‍കിയിരുന്നത് .ആ സമയത്ത് ഞാന്‍ എഴുതിയ ഒരു കവിത ,മാഷുമുഖാന്തിരം മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് ഞാന്‍ ഇപ്പോഴും അനുസ്മരിക്കുന്നു (മാഷ് അന്നതില്‍ തിരുത്തല്‍ വരുത്തിയാണ് അയച്ചു കൊടുത്തത് ).ഈ കണിമംഗലം സ്കൂളിലെ തന്നെ യു .പി .യില്‍ പഠിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ലീല ടീച്ചറും ,നെടുപുഴ എല്‍ .പി .സ്കൂളിലെ നാടന്‍ പാട്ടുകളുടെ ശീലുകളുടെ തലതൊട്ടപ്പന്‍ താണി മാഷും , മടി യില്‍ കിടത്തി പുരാണ കഥകളുടെ കെട്ടഴിച്ചു തന്ന എന്റെ പൊന്നു മുത്തശ്ശിയും, വീരശൂര നാട്ടുകഥകള്‍ പറഞ്ഞു തന്ന നാരായണ വല്ല്യിയച്ചനും .....എല്ലാം തന്നെ എന്നെ കഥകളുടെയും ,കവിതകളുടെയും ലോകത്തേക്കു കൈപിടിച്ചു കയറ്റിയ ഏറ്റവും പ്രിയപ്പെട്ടവരാണ് . സെന്റ് .തോമസില്‍ പി .ഡി .സി .യ്ക്ക് മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫസര്മാരയ ശ്രീ .വൈദ്യലിങ്ക ശര്‍മയെയും ,ചുമ്മാര്‍ ചൂണ്ടല്‍ മാഷെയും ഈ അവസരത്തില്‍ മറക്കുന്നില്ല ......

Wednesday, 26 November 2008

ജീവിതം ഒരു കാഴ്ചപ്പാട്‌ Jeevitham Oru Kazhchappaatu .

കൂട്ടുകുടുംബത്തില്‍നിന്നുംഅണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും
നേടി കൊടുത്തിട്ടുള്ളത് .മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള പരസ്പരം പ്രകടിപ്പിക്കാത്ത നെന്ചിനുള്ളില്‍
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ മുരടിച്ചു നില്ക്കു
കയാണ് .....പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,തരംതാഴ്ത്തിയും -സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ ! അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെ ഒരു
ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം എല്ലാവരും പരിപാലിക്കുന്നു !വരുമാനം ചിലവഴിക്കാനും -കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും അവന്‍/അവള്‍ എ ങ്ങിനെയാണ് ഒന്നു രക്ഷപ്പെടുക ?(തുടരുന്നതാണ് )

Tuesday, 25 November 2008

വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാം Videshangalil Poyi Raappaarkkaam .


മണിമണിയായി ഇംഗ്ലീഷ് ചൊല്ലി എഴുതാന്‍ അറിയുമോ ?
പണിയാതുരസേവന രംഗത്താണോയിതുവരെ ?
കണക്കിലോ ശാസ്ത്രത്തിലോ ബിരുധങ്ങളുണ്ടോ ?
പണിയുന്നതിപ്പോൾ വിവരസാങ്കേതിക മേഖലയിലാണോ?

 കണക്കിലേറെ പണം തരാം... പദവികള്‍ വേറെയനവദി !
പണത്തിനുമേലെ പരുന്തു പറക്കാത്തയിടങ്ങള്‍ ...
മണിയനീച്ചപോലുമില്ലാത്ത മഞ്ഞു പെയ്യുന്ന നാടുകള്‍!
പണമുണ്ടിവിടെ പണിയുമുണ്ട്... വരിക വരിക വേഗം..

പണി തരാം , സ്ഥിരതാമസമീയാസ്ത്രേലിയയില്‍ പോരൂ...

 പണിയും,പണവും,കൃഷിയിടവും,സ്ഥിരവാസവുമീ ന്യൂസിലാന്റില്‍,
പണിയും,പദവിയും,ഇണയുമീ യൂറോപ്പില്‍ സുലഭം പണം പോല്‍,
പണവും പണിക്കൊപ്പം പാശ്ചാത്യസംസ്കാരവുമീയമേരിക്കയില്‍,
പണവും സ്വന്തം വീടുമൊപ്പമൊരുകാടും പണിക്കൊപ്പം ആഫ്രിക്കയില്‍ ,

പണിയും,കുടുംബവും,സമാധാനവും ഏഷ്യയില്‍ ഏറെക്കിട്ടും,
പണംമുടക്കിയിനി നമുക്ക് വിദേശങ്ങളില്‍പോയ് രാപ്പാര്‍ക്കാം വരിക..വരിക




Differences between Westerners and Asians  


Great analysis and understanding between Asian culture and Western Logic.
 
  Key:     Blue --> Westerners       Red --> Asians
 

(1) Opinion
cid:image001.jpg@01C93912.BDEED3F0
Westerners: Talk to the point.

Asians: Talk around in circles, especially if opinions differ.
 

  (2) Way of Life
cid:image002.jpg@01C93912.BDEED3F0
Westerners: Individualism - think of himself or herself.

Asians: Enjoy gatherings with family and friends, solving their problems, and know each other's business.


(3) Punctuality

cid:image003.jpg@01C93912.BDEED3F0
Westerners: On time.

Asians: In time.


(4) Contacts

cid:image004.jpg@01C93912.BDEED3F0
Westerners: Contact related person only.

Asians: Contact everyone everywhere, business very successful.


(5) Anger

cid:image005..jpg@01C93912.BDEED3F0
Westerners: Show that I am angry.

Asians: I am angry, but still smiling... (beware!)


(6) Queue when Waiting

cid:image006.jpg@01C93912.BDEED3F0
Westerners: Queuing in an orderly manner
.
Asians: Queuing?  What's that?


(7) Sundays on the Road

cid:image007.jpg@01C93912.BDEED3F0
Westerners: Enjoy weekend relaxing peacefully.

Asians: Enjoy weekend in crowded places, like going to the mall.


(8) Party

cid:image008.jpg@01C93912.BDEED3F0
Westerners: Only gather with their own group.

Asians: All focus on the one activity that is hosted by the CEO.


(9) In the restaurant

cid:image009.jpg@01C93912..BDEED3F0
Westerners: Talk softly and gently in the restaurant.

Asians: Talk and laugh loudly like they own the restaurant.


(10) Travelling

cid:image010.jpg@01C93912.BDEED3F0
Westerners: Love sightseeing and enjoy the scenery.
Asians: Taking pictures is most important; scenery is just for the background.


(11) Handling of Problems

cid:image011.jpg@01C93912.BDEED3F0
Westerners: Take any steps to solve the problems.

Asians: Try to avoid conflicts, and if can, don't leave any trail.


(12) Three meals a day

cid:image012.jpg@01C93912.BDEED3F0
Westerners: A good meal once a day is sufficient.

Asians: At least 3 good meals a day.


(13) Transportation

cid:image013.jpg@01C93912.BDEED3F0
Westerners: In the past, they drove cars.  Now, they cycle to protect the environment.
Asians: In the past, not enough money and rode on bicycles.  Now, got enough money and so drive cars.

(14) Elderly in day-to-day life

cid:image014.jpg@01C93912.BDEED3F0
Westerners: When old, there is doggy for companionship.

Asians: When old, guarantee will not be lonely so long willing to babysit grandchildren.


(15) Moods and Weather

cid:image015.jpg@01C93912.BDEED3F0
Westerners: The logic is
: rain is pain.
Asians: More rain, more prosperity.


(16) The Boss

cid:image016.jpg@01C93912.BDEED3F0
Westerners: The boss is part of the team.

Asians: The boss is a fierce God.


(17) What's Trendy

cid:image017.jpg@01C93912.BDEED3F0
Westerners: Eat healthy Asian cuisine.

Asians: Eat expensive Western cuisine.


(18) The Child

cid:image018.jpg@01C93912.BDEED3F0
Westerners: The kid is going to be independent and make his/her own living.

Asians: Slog whole life for the kid, the centre of your life.


  





ബിലാത്തിപട്ടണം എന്റെ ബുലോഗ തട്ടകം ... ! Bilatthipattanam/Ente Buloga Thattakam...


"ബിലാത്തിപട്ടണം" എന്ന എന്റെ സ്വന്തം ബൂലോകതട്ടകം
ഞാന്‍ ഈയിടെ ആരംഭം കുറിച്ചെങ്കിലും, കമ്പ്യൂട്ടര്‍ വിവര സാങ്കേതിക
വിദ്യയില്‍ പരിജ്ഞാനം വളരെ കുറവായത് കൊണ്ട് ,  ഒരു മെല്ലെപ്പോക്ക്
നയമാണ് ഞാന്‍ ഈ പംക്തിയിലൂടെ അനുവര്‍ത്തിച്ചുപോരുന്നത് ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക
തലസ്ഥാനത്തുനിന്നും ലോകത്തിന്റെ സാംസ്കാരിക
തലസ്ഥാനത്തെക്കുള്ള പറിച്ചുനടല്‍ ...പല പല കാര്യങ്ങള്‍
പഠിക്കാനും,അനുഭവിക്കാനും ഇടവരുത്തിയെന്കിലും....

ആ പഴയ ബാല്യ ചാപല്ല്യങ്ങള്‍, കൗമാര സ്വപ്‌നങ്ങള്‍ പങ്കുവെച്ച
ജനിച്ചനാടും ,നാട്ടുകാരും ഇന്നും ഒരു ഗ്രിഹാതുരത്വമായി എന്നെ പിന്തുടര്‍ന്നു
കൊണ്ടിരിക്കുകയാണ് ഒരു നിഴലുപോലെ എന്നുമെന്നും...

ജനിച്ചു വളര്‍ന്നതും , പറിച്ചു നട്ടതുമായ ഈ രണ്ടു
പട്ടണങ്ങളും തമ്മില്‍ അജഗജാന്തര വത്യാസങ്ങള്‍ ആയിരുന്നു...
സമയം ,കാലാവസ്ഥ ,സംസ്കാരം .....മുതല്‍ പെരുമാറ്റചട്ടങ്ങള്‍ വരെ ...

ഇവയൊക്കെയുമായി  ഇണങ്ങി ചേരുവാന്‍ കുറച്ചു സമയം
എടുത്തെങ്കിലും,മലയാളിയുടെ സ്വത സിദ്ധമായ ഗുണങ്ങളായ
നാടോടുമ്പോള്‍ നടുവേ ഓടുക , ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍
നടുതുണ്ടം തിന്നുകയെന്നൊതൊക്കെയായ ശീലങ്ങൾ കുറച്ചെല്ലാം ഉള്ളത്
കൊണ്ട്  പിന്നീടെല്ലാം ശരിയായെന്നു നിഗമിക്കാം...
പക്ഷെ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന പോലെയാണ് ,എന്നെ പോലെ ഉ ള്ളവരുടെ ലണ്ടന്‍ കഥകള്‍ : "മണ്ടന്മാര്‍ ലണ്ടനില്‍ !"(തുടരും)

Saturday, 15 November 2008

പുരുഷാര്‍ത്ഥം ... ! / Purusshaarthwam ...!


പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ 
പരന്നു പരന്നു  കിടന്നിരുന്നു .

പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും --ഹ ഹാ....

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ?   ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....

പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി" ..., ചാക്കരികള്‍-
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു മെല്ലവേ...
പത്തായം വിറ്റുപെറുക്കി...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള്‍ പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ-കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം!"


മാര്‍ച്ച് 2003

Sunday, 9 November 2008

ബിലാത്തി പട്ടണം ഒരു മായക്കാഴ്ച്ച / Bilatthipattanam Oru Mayakkaazhccha.

ബിലാത്തിപട്ടണം ..
ഒരു മായക്കാഴ്ച്ച ..!


ഇന്ന് നവമ്പര്‍ ഒന്ന് കേരളത്തിന്റെ ജന്മദിനം ...
ഒപ്പം എന്റെ ബ്ലോഗായ "ബിലാത്തിപട്ടണ‘ത്തിന്റെയും ..!

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം
ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും
കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല !

പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
ഈ കഴിഞ്ഞ മാര്‍ച്ചില്‍ പെട്ടെന്നുണ്ടായ ഒരു "സ്പൈനല്‍ സര്‍ജറി "
മുഖാന്തിരം കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ വായനയിലാണ്
ബുലോഗത്തെ കുറിച്ച്  ആദ്യമായറിയുന്നത്‌ .
കിടപ്പിനിടയില്‍ കൂടെ താമസിച്ചിരുന്ന , കുടുംബസുഹൃത്തായ കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍
അജയ് മാത്യു , എന്റെ പേരില്‍ ഉണ്ടാക്കി ; നിര്‍ജ്ജീവമായി കിടന്നിരുന്ന "ഓര്‍ക്കുട്ട് " എക്കൌണ്ട് എങ്ങിനെയൊക്കെ കൈകാര്യം ചെയ്യണമെന്നും പഠിപ്പിച്ചുകൊണ്ടിരുന്നൂ ...

ഇതിനിടക്ക് ഗൂഗിള്‍ സെര്‍ച്ച് വഴി ‘ഗുരുകുലം , കൊടകരപുരാണം ,
വക്കാരിമാഷ്ട്ട , ബ്രിജ്‌ വിഹാരം ..‘ മുതലായ അഞ്ചെട്ടു പേരുടെ രചനകള്‍
വല്ലപ്പോഴും വായിക്കുമെങ്കിലും , മലയാളികരിക്കുവാൻ അറിയാത്ത കാരണം ,
ഇവയെല്ലാം വായിച്ച്  കുംഭ കുലുക്കി ചിരിച്ച് അഭിപ്രായിക്കാതെ അങ്ങിനെയിരിക്കുന്ന
കാലത്താണ്‌ , വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി ജയേട്ടനെ കണ്ടുമുട്ടുന്നത് .

കലാകാരനും , സിനിമാ നടനുമായ ശ്രീരാമന്റെ മുതിർന്ന
സഹോദരനായ , ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ !
നാട്ടിലായിരുന്നപ്പോള്‍ എന്റെ നല്ലൊരു മാര്‍ഗ്ഗദർശിയും, വഴി കാട്ടിയുമായിരുന്നു
ഇദ്ദേഹം . മൂപ്പരാണ്‌ എനിക്ക് മലയാള ലിപികളിലേക്ക് വഴി കാട്ടി പഠിപ്പിച്ചുതന്നതും ...
പിന്നീടൊരു ബ്ലോഗ് തുടങ്ങാന്‍ നിർബ്ബന്ധിച്ചതും ...!

ജയേട്ടനെ നമിച്ചുകൊണ്ടുതന്നെ ഞാന്‍ ആരംഭിക്കട്ടെ....
ബുലോഗത്തെ കുറിച്ച് കൂടുതല്‍ അറിവുപകര്‍ന്നു തന്ന ലണ്ടനില്‍
ജനിച്ചുവളര്‍ന്ന ആംഗലേയ ബ്ലോഗറായ ഗോവിന്ദ് രാജിനോടും ഇതോടൊപ്പം
കടപ്പാട്  രേഖപ്പെടുത്തുന്നൂ .
ഇവിടെ ലണ്ടനിൽ ‘എം .ആര്‍ .സി .പി.‘ പഠിക്കുവാന്‍ വേണ്ടി വന്നുചേര്‍ന്ന,
നാട്ടിലുള്ള ടി.പി.ചന്ദ്രശേഖരന്‍ ഡോക്ട്ടരുടെ മകന്‍ നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയായ
ഡോ : അജയ് ആണ് ...
ഈ ബ്ലോഗ് ‘ബിലാത്തിപ്പട്ടണം ‘
എല്ലാതരത്തിലും രൂപകല്‍പ്പന ചെയ്തുതന്നത് !
അജയോട് ഞാന്‍ എല്ലാതരത്തിലുള്ള കടപ്പാടുകളും അറിയിക്കുന്നൂ ....
ഒപ്പം എന്റെ മകള്‍ ലക്ഷ്മിയോടും ... ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചുതന്നതിന്...!

അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍
പണ്ടേ വിളിച്ചു പോന്നിരുന്ന  ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു 
ലണ്ടന്‍ അഥവാ ബിലാത്തിയിലെ ഏറ്റവും വലിയ പട്ടണം...
സാക്ഷാൽ ബിലാത്തിപട്ടണം ...!
ഇവിടെയിരുന്നു ഞാന്‍
വീണ്ടും എഴുതാന്‍ തുടങ്ങുകയാണ് ........
തനി ഒരു മണ്ടന്‍ ആയിട്ടാണ് കേട്ടോ ..കൂട്ടരെ
ലണ്ടനിലെ ഒരു മണ്ടൻ എന്ന് വേണമെങ്കിൽ പറയാം...

തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ച് , വായിക്കുന്നവര്‍ എന്നെ
നേര്‍വഴിക്കുതന്നെ നയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ...
ഏവരുടെയും സഹകരണങ്ങളും , പ്രോത്സാഹനങ്ങളും പ്രതീഷിച്ചു കൊണ്ട് ...

സസ്നേഹം ,
മുരളീ മുകുന്ദന്‍ .


പഴയകാല രണ്ടു കൊച്ചു
കവിതകള്‍  ആയാലോ തുടക്കം..അല്ലേ

അകം പൊരുള്‍ ... !   /   Akam Porul ... !




അവളൊരു പച്ചയില കാറ്റെത്തെറിഞ്ഞിട്ട് പറയുന്നു‌...
അകം വീണാല്‍ എനിയ്ക്ക് , പുറം വീണാല്‍ നിനക്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
പുറം നിന്റെ യൊടുങ്ങാത്ത പെരുംക്കാമ കടുംപച്ച !


അകം വീണാല്‍ അവള്‍ക്കെന്ത്  ? പുറം വീണാല്‍ അവള്‍ക്കെന്ത് ?
മറിമായം കാറ്റുകാണിച്ചെടുത്താലും എനിക്കെന്ത്  ?
അവളെ ഞാന്‍ കൊടുംകാറ്റെത്തെറിന്‍ഞ്ഞിട്ടു ചിരിക്കുന്നൂ ...
അകം വീണാല്‍ എനിയ്ക്ക്. ... പുറം വീണാല്‍ എനിയ്ക്ക് ...

( രണ്ടായിരം കാലഘട്ടങ്ങളില്‍ മനസ്സില്‍ പതിഞ്ഞു കിടന്നിരുന്ന ഒരു കൊച്ചുകവിത ...)



കാലി ... !  Kaali ...!




അകത്തൊന്നുമില്ല , പുറത്തൊന്നുമില്ല ,
അകത്തെല്ലാം കാലി, അകലുമോയെന്‍....
പുകള്‍ പെട്ട പുറംവേദനയെങ്കിലും
പുകഴ്ത്തെല്ലെയെന്നെ, ഇക്ഴെത്തെല്ലെയെന്നെ,
മകനരികിലില്ല ... മകളുമില്ല ...,, അരികിൽ
മകരമഞ്ഞിനെ വെല്ലും തണുപ്പിനെ
അകറ്റുവാന്‍ നീയുമില്ലല്ലോ കൂട്ടിന്‌
അകന്നിരുന്നു പാടാം ഈണത്തിലീ ഗാനം !